ഗോളില്‍ ഒന്നാം ദിവസം ഇനി കളിയില്ല, വില്ലനായത് മഴ

ഒന്നാം ദിവസം രണ്ടാം സെഷന് ശേഷം കാര്യമായി കളി നടക്കാതെ ഗോള്‍ ടെസ്റ്റ്. 86 റണ്‍സ് നേടിയ റോസ് ടെയിലറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 203/5 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓപ്പണര്‍മാര്‍ നല്‍കിയ കരുതലോടെയുള്ള തുടക്കത്തിന് ശേഷം ലഞ്ചിന് തൊട്ട് മുമ്പ് മൂന്ന് വിക്കറ്റ് വീണ് തകര്‍ന്ന ന്യൂസിലാണ്ടിനെ റോസ് ടെയിലറും ഹെന്‍റി നിക്കോളസും ചേര്‍ന്ന് 100 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ചായയ്ക്ക് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതോടെ ന്യൂസിലാണ്ട് വലിയ പ്രതിരോധത്തിലായി.

ഹെന്‍റി നിക്കോളസ് 42 റണ്‍സ് നേടിയപ്പോള്‍ ജീത്ത് റാവല്‍ 33 റണ്‍സും ടോം ലാഥം 30 റണ്‍സുമാണ് നേടിയത്. ഒന്നാം ദിവസം വെറും 68 ഓവര്‍ മാത്രമാണ് കളി നടന്നത്.

200 കടന്ന് ന്യൂസിലാണ്ട്, കളി മുടക്കി മഴ, റോസ് ടെയിലര്‍ ശതകത്തിനരികെ

അകില ധനന്‍ജയയുടെ അഞ്ച് വിക്കറ്റുകള്‍ക്കിടയിലും പതറാതെ പൊരുതി നിന്ന റോസ് ടെയിലര്‍ തന്റെ ശതകത്തിനായുള്ള കാത്തിരിപ്പ് തുടരം. 68 ഓവറുകള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ന്യൂസിലാണ്ട് നേടിയിരിക്കുന്നത്. ചായയ്ക്ക് ശേഷം വെളിച്ചക്കുറവ് മൂലം വൈകി പുനരാരംഭിച്ച മത്സരം അധികം വൈകാതെ മഴ മൂലം തടസ്സപ്പെടുകയായിരുന്നു.

131 പന്തുകള്‍ നേരിട്ട റോസ് ടെയിലര്‍ 86 റണ്‍സുമായി നില്‍ക്കുമ്പോള്‍ 8 റണ്‍സ് നേടിയ മിച്ചല്‍ സാന്റനര്‍ ആണ് താരത്തിന് കൂട്ടായി ക്രീസിലുള്ളത്.

ആദ്യ സെഷന്‍ പോലെ രണ്ടാം സെഷന് പിരിയുന്നതിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്, ധനന്‍ജയയ്ക്ക് അഞ്ച് വിക്കറ്റ്

ആദ്യ സെഷനിലേതിന് സമാനയമായി രണ്ടാം സെഷനും അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടം. അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് 179/5 എന്ന നിലയിലാണ്. 71/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഹെന്‍റി നിക്കോളസ്(42), ബിജെ വാട്ളിംഗ് എന്നിവരെ വിക്കറ്റിന് മുന്നില്‍ കുടുക്കി അകില ധനന്‍ജയ വീണ്ടും ശ്രീലങ്കയുടെ തുണയ്ക്കെത്തിയത്.

നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടി ചേര്‍ത്ത് മുന്നേറുകയായിരുന്ന റോസ് ടെയിലര്‍-നിക്കോളസ് കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ സുരക്ഷിത തീരത്തേക്ക് നയിക്കുമെന്ന് തോന്നിയെങ്കിലും അകില ധനന്‍ജയ വില്ലനായി അവതരിക്കുകയായിരുന്നു. 70 റണ്‍സുമായി ബാറ്റ് ചെയ്യുന്ന റോസ് ടെയിലറിലാണ് ന്യൂസിലാണ്ടിന്റെ പ്രതീക്ഷ.

ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 240 റണ്‍സ്, റണ്ണൗട്ടും ക്യാച്ചുമായി തിളങ്ങി ജഡേജ

ഇന്ത്യയ്ക്കെതിരെ സെമി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ആദ്യ ദിവസം 211/5 എന്ന നിലയില്‍ കളി തടസ്സപ്പെട്ട ശേഷം റിസര്‍വ്വ് ദിനത്തില്‍ കളി പുനരാരംഭിച്ച ന്യൂസിലാണ്ടിന് നേടാനായത് 239 റണ്‍സ് മാത്രം. കെയിന്‍ വില്യംസണും റോസ് ടെയിലറും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ആദ്യ ദിവസത്തെ വേഗതയില്ലാത്ത ബാറ്റിംഗ് മൂലം പിച്ചില്‍ ന്യൂസിലാണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍  239 റണ്‍സ് നേടി അവസാനിച്ചു. അവസാന ഓവറുകളില്‍ വിക്കറ്റ് വേട്ടയുമായി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നു. മൂന്ന് വിക്കറ്റാണ് താരം നേടിയത്. റോസ് ടെയിലര്‍ 74 റണ്‍സുമായി ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍ ആയി.

അവസാന പത്തോവറില്‍ 84 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. ആദ്യ 40 ഓവറില്‍ വെറും 10 ബൗണ്ടറി മാത്രമാണ് ന്യൂസിലാണ്ട് ഇന്നത്തെ മത്സരത്തില്‍ നേടിയത്. 40 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം 155 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ നേടിയത്. ന്യൂസിലാണ്ട് സ്കോറിംഗിന് വേഗത കൂട്ടുവാന്‍ ശ്രമിച്ച് വില്യംസണ്‍ പുറത്താകുമ്പോള്‍ താരം 67 റണ്‍സാണ് നേടിയത്. ടെയിലര്‍ വില്യംസണ്‍ കൂട്ടുകെട്ട് 65 റണ്‍സ് നേടിയപ്പോള്‍ 38 റണ്‍സാണ് റോസ് ടെയിലര്‍-ഗ്രാന്‍ഡോം കൂട്ടുകെട്ട് നേടിയത്.

അവസാന ഓവറുകളില്‍ റോസ് ടെയിലര്‍ക്ക് തുണയായി കോളിന്‍ ഡി ഗ്രാന്‍ഡോം 16 റണ്‍സ് നേടി. ചഹാല്‍ എറിഞ്ഞ 44ാം ഓവറില്‍ 18 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. അടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ടെയിലറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യൂ താരത്തിന് തുണയായി. അതേ ഓവറില്‍ 200 റണ്‍സ് നേടിയ ശേഷം ന്യൂസിലാണ്ടിന് ഗ്രാന്‍ഡോമിനെ നഷ്ടമായി. പിന്നീട് സ്കോര്‍‍ 211/5 എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം മഴ തടസ്സപ്പെടുത്തിയത്.

23 പന്ത് അവശേഷിക്കെ കളി തടസ്സപ്പെടുത്തി മഴ, റോസ് ടെയിലര്‍ ന്യൂസിലാണ്ടിനായി പൊരുതുന്നു

റോസ് ടെയിലറിന്റെ പോരാട്ട വീര്യത്തില്‍ ഇന്ത്യയ്ക്കെതിരെ തകര്‍ന്ന് വീഴാതെ ന്യൂസിലാണ്ട്. താരം 67 റണ്‍സ് നേടി പുറത്താകാതെ ന്യൂസിലാണ്ടിനെ 46.1 ഓവറില്‍ 211/5 എന്ന സ്കോറിലെത്തിച്ചുവെങ്കിലും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. 67 റണ്‍സ് നേടിയ കെയിന്‍ വില്യംസണാണ് ന്യൂസിലാണ്ട് നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയിട്ടുണ്ട്.

വീണും നെടുംതൂണായി ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ കെയിന്‍ ‘കൂള്‍’ വില്യംസണ്‍, വിന്‍ഡീസിന് വേണ്ടി ഷെല്‍ഡണ്‍ കോട്രെല്ലിന്റെ മാസ്മരിക ബൗളിംഗ്

വിന്‍ഡീസിന്റെ തുടക്കത്തിലെ പ്രഹരത്തില്‍ ആടിയുലഞ്ഞ ന്യൂസിലാണ്ട് ബാറ്റിംഗ് നിരയ്ക്ക് കരുത്തേകി കെയിന്‍ വില്യംസണ്‍. താരത്തിന്റെ ശതകത്തിനൊപ്പം റോസ് ടെയിലറും(69) മികവ് പുലര്‍ത്തിയപ്പോള്‍ ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 291 റണ്‍സാണ് നേടിയത്. റണ്‍സ് ഒഴുകുമന്ന് പ്രതീക്ഷിച്ച പിച്ചില്‍ തുടക്കത്തിലേറ്റ ഇരട്ട പ്രഹരമാണ് ന്യൂസിലാണ്ടിന്റെ താളം തുടക്തെകത്റ്റിതില്‍ തെറ്റിച്ചത്. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഷെല്‍ഡണ്‍ കോട്രെലാണ് ന്യൂസിലാണ്ടിന് ദുരന്തം വിധിച്ചത്. ആദ്യ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കിയ ശേഷം അതേ ഓവറില്‍ കോളിന്‍ മണ്‍റോയെയും കോട്രെല്‍ മടക്കിയയ്ക്കുമ്പോള്‍ ഇരു ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. 7/2 എന്ന നിലയില്‍ നിന്ന് 160 റണ്‍സ് രണ്ടാം വിക്കറ്റില്‍ വില്യംസണും-റോസ് ടെയിലറും കൂട്ടിചേര്‍ത്തിരുന്നു.

69 റണ്‍സ് നേടിയ റോസ് ടെയിലറെ ക്രിസ് ഗെയില്‍ ആണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ടോം ലാഥമിനെയും കെയിന്‍ വില്യംസണെയും ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കുകയായിരുന്നു. 41 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ജെയിംസ് നീഷവുമായി ചേര്‍ന്ന് നേടിയ വില്യംസണ്‍ 148 റണ്‍സ് നേടിയാണ് പുറത്തായത്.

ന്യൂസിലാണ്ട് അവസാന ഓവറുകളില്‍ നിര്‍ണ്ണായകമായ ബൗണ്ടറികള്‍ നേടിയപ്പോള്‍ 50 ഓവറില്‍ നിന്ന് 291 റണ്‍സ് നേടി. ജെയിംസ് നീഷം 28 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം 6 പന്തില്‍ 16 റണ്‍സും മിച്ചല്‍ സാന്റനര്‍ 5 പന്തില്‍ 10 റണ്‍സും നേടി നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്.

ആദ്യ പന്തില്‍ ഗപ്ടില്‍ പുറത്ത്, മെല്ലെ തുടങ്ങിയെങ്കിലും ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ വില്യംസണ്‍

കെയിന്‍ വില്യംസണിന്റെ മികവില്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 7 വിക്കറ്റ് വിജയം കുറിച്ച് ന്യൂസിലാണ്ട്. ആദ്യ പന്തില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടിലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോയുമായി ചേര്‍ന്ന് 41 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറിനെ കൂട്ടുപിടിച്ചാണ് ന്യൂസിലാണ്ടിന്റെ വിജയത്തിന്റെ അടിത്തറ പാകിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് നേടിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് അഫ്താഭ് അലം ആയിരുന്നു. 48 റണ്‍സ് നേടിയ റോസ് ടെയിലര്‍ പുറത്തായെങ്കിലും ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലാണ്ട് നായകന്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. തന്റെ പതിവ് ഇന്നിംഗ്സുകളുടെ മികവ് ഇന്നത്തെ കെയിന്‍ വില്യംസണ്‍ ഇന്നിംഗ്സിനില്ലായിരുന്നുവെങ്കിലും ന്യൂസിലാണ്ടിനെ മൂന്നാം ജയത്തിലേക്ക് നയിക്കുവാന്‍ അത മതിയാവുമായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബൗണ്ടറികള്‍ നേടി വില്യംസണ്‍ തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്തു.

79 റണ്‍സുമായി കെയിന്‍ വില്യംസണും 13 റണ്‍സ് നേടി ടോം ലാഥവുമാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ജെയിംസ് നീഷം(5 വിക്കറ്റ്) ലോക്കി ഫെര്‍ഗൂസണ്‍(4 വിക്കറ്റ്) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 172 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഹസ്മത്തുള്ള ഷഹീദി(59)യുടെ ഇന്നിംഗ്സ് മാത്രമാണ് അഫ്ഗാന്‍ നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം.

റോസ് ടെയിലര്‍, റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ എത്തും

ഇംഗ്ലണ്ടിലെ കൗണ്ടികള്‍ തമ്മിലുള്ള ഏകദിന ടൂര്‍ണ്ണമെന്റായ റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ റോസ് ടെയിലര്‍ കളിക്കും. ഇംഗ്ലീഷ് കൗണ്ടിയായ മിഡില്‍സെക്സിനു വേണ്ടിയാണ് ലണ്ടന്‍ വഡേ കപ്പില്‍ കളിക്കുവാനായി റോസ് ടെയിലര്‍ എത്തുന്നത്. ലോകകപ്പിനു മുമ്പാണ് താരം ഇംഗ്ലണ്ടില്‍ ടൂര്‍ണ്ണമെന്റിനായി എത്തുന്നത്.

സറേയ്ക്കെതിരെ ഏപ്രില്‍ 25നുള്ള ആദ്യ മത്സരത്തില്‍ താരം തന്റെ മിഡില്‍സെക്സ് അരങ്ങേറ്റം കുറിയ്ക്കും. അടുത്ത അഞ്ച് മത്സരങ്ങളും പ്ലേ ഓഫുകളും സെമിയും കളിക്കുവാനായി കൗണ്ടിയ്ക്കൊപ്പം താരം ഉണ്ടാകുമെങ്കിലും ടീം ഫൈനലിനു യോഗ്യത നേടിയാല്‍ താരം മത്സരത്തിനുണ്ടാകില്ല. കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയ്ക്കെതിരെ ലോകകപ്പ് സന്നാഹ മത്സരം കളിക്കാന്‍ താരം യാത്രയാകുന്നതിനാലാണ് ഇത്.

ആദ്യ രണ്ട് ദിവസം കളി നടന്നില്ല, എന്നിട്ടും ഇന്നിംഗ്സ് ജയവുമായി ന്യൂസിലാണ്ട്

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസവും മഴ മൂലം കളി നടക്കാതിരുന്നുവെങ്കിലും ബാക്കി മൂന്ന് ദിവസത്തെ കളിയില്‍ നിന്ന് ഇന്നിംഗ്സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 432/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 209 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്നിംഗ്സിന്റെയും 12 റണ്‍സിന്റെയും വിജയം ടീം സ്വന്തമാക്കിയത്. മത്സരത്തില്‍ റോസ് ടെയിലര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂസിലാണ്ടിനായി ആദ്യ ഇന്നിംഗ്സില്‍ താരം ഇരട്ട ശതകം നേടിയിരുന്നു.

80/3 എന്ന നിലയില്‍ എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു 129 റണ്‍സ് കൂടി മാത്രമേ തലേ ദിവസത്തെ സ്കോറിനോട് ചേര്‍ക്കുവാനായുള്ളു. 67 റണ്‍സ് നേടിയ ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് മിഥുന്‍ 47 റണ്‍സും സൗമ്യ സര്‍ക്കാര്‍ 28 റണ്‍സും നേടി പുറത്തായി. ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് നേടിയാണ് ബംഗ്ലാദേശിനെ ഇന്നിംഗ്സ് തോല്‍വിയിലേക്ക് തള്ളിയിട്ടത്.

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസിലാണ്ട്, റോസ് ടെയിലറിനു ഡബിള്‍

മഴ മൂലം ആദ്യ രണ്ട് ദിവസം പൂര്‍ണ്ണമായും നഷ്ടമായ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ വിജയ പ്രതീക്ഷയുമായി ന്യൂസിലാണ്ട്. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 211 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി ന്യൂസിലാണ്ട് 432/6 എന്ന കൂറ്റന്‍ സ്കോര്‍ നേടി തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

8/2 എന്ന നിലയില്‍ വീണ ശേഷം മൂന്നാം ദിവസത്തെ സ്കോറായ 38/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് ആരംഭിച്ച റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് 172 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടി. 74 റണ്‍സ് നേടിയ വില്യംസണ്‍ തൈജുല്‍ ഇസ്ലാമിനു വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും റോസ് ടെയിലര്‍ ഹെന്‍റി നിക്കോളസിനെ കൂട്ടുപിടിച്ച് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു.

നാലാം വിക്കറ്റില്‍ 216 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 107 റണ്‍സ് നേടിയ നിക്കോളസിന്റെ വിക്കറ്റും തൈുല്‍ ഇസ്ലാമിനു തന്നെയാണ് ലഭിച്ചത്. തന്റെ ഇരട്ട ശതകം നേടി ഏറെ വൈകാതെ റോസ് ടെയിലറും(200) പുറത്തായ ശേഷം അല്പം സമയത്തിനുള്ളില്‍ ന്യൂസിലാണ്ട് ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. കോളിന്‍ ഡി ഗ്രാന്‍ഡോം 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി അബു ജയേദ് മൂന്നും തൈജുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 80/3 എന്ന നിലയിലാണ്. മുഹമ്മദ് മിഥുനും(25*) സൗമ്യ സര്‍ക്കാരുമാണ്(12*) ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ 141 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്.

ന്യൂസിലാണ്ടിനു വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ട്രെന്റ് ബോള്‍ട്ട് രണ്ടും മാറ്റ് ഹെന്‍റി ഒരു വിക്കറ്റും നേടി.

സൗത്തിയുടെ സ്പെല്ലില്‍ തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം

ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍  ടീം ഓള്‍ഔട്ടായപ്പോള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 88 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി റോസ് ടെയിലര്‍ 69 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. ഹെന്‍റി നിക്കോളസ്(64), ടോം ലാഥം(59) എന്നിവര്‍ക്കൊപ്പം ജെയിംസ് നീഷവും കോളിന്‍ ഡി ഗ്രാന്‍ഡോമും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് അനായാസം മുന്നൂറ് കടക്കുകയായിരുന്നു. 37 വീതം റണ്‍സാണ് നീഷവും ഗ്രാന്‍ഡോമും നേടിയത്. ഗ്രാന്‍ഡോം 15 പന്ത് നേരിട്ട് പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റനര്‍ 9 പന്തില്‍ നിന്ന് പുറത്താകാതെ 16 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ടിം സൗത്തി തകര്‍ത്തെറിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ തമീം ഇക്ബാലിനെയും സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയ സൗത്തി തന്റെ അടുത്ത ഓവറില്‍ ലിറ്റണ്‍ ദാസിനെയും മടക്കി. തകര്‍ച്ചയില്‍ നിന്ന് മുഹമ്മദ് സൈഫുദ്ദീനും സബ്ബിര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശിനെ രക്ഷിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയത്. മെഹ്ദി ഹസനും 37 റണ്‍സുമായി പൊരുതി നോക്കി.

സബ്ബിര്‍ റഹ്മാന്‍ തന്റെ ശതകം പൂര്‍ത്തിയാക്കി 102 റണ്‍സ് നേടി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ 44 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനു വേണ്ടി സൗത്തി ആറും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റാണ് നേടിയത്.

ഗുപ്ടിലിനു ശതകം, നേപ്പിയറില്‍ വിജയത്തുടക്കവുമായി കിവീസ്

ബംഗ്ലാദേശിനെ 232 റണ്‍സില്‍ ഒതുക്കി ലക്ഷ്യം 44.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ന്യൂസിലാണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ശതകമാണ് കിവീസിനു 8 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങുവാന്‍ കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗുപ്ടില്‍ 116 പന്തില്‍ നിന്ന് 117 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം 45 റണ്‍സ് നേടി റോസ് ടെയിലര്‍ വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു.

ഓപ്പണര്‍ ഹെന്‍റി നിക്കോളസ് 53 റണ്‍സ് നേടി പുറത്തായി. ഒന്നാം വിക്കറ്റില്‍ ഗുപ്ടിലുമായി 103 റണ്‍സ് നേടിയ ശേഷമാണ് താരത്തിന്റെ മടക്കം. കെയിന്‍ വില്യംസണ്‍ വേഗത്തില്‍ പുറത്തായെങ്കിലും റോസ് ടെയിലറിനൊപ്പം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗുപ്ടില്‍ ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി. മത്സരത്തില്‍ 8 ബൗണ്ടറിയും 4 സിക്സുകളുമാണ് ഗുപ്ടില്‍ നേടിയത്.

Exit mobile version