ലുകാകു അടുത്ത ആഴ്ച ചെൽസിക്ക് ഒപ്പം പരിശീലനം ആരംഭിക്കും

റൊമേലു ലുകാലുവിന്റെ ഭാവിയിൽ തീരുമാനം ആകാത്തതിനാൽ താരം അടുത്ത ആഴ്ച ചെൽസിക്ക് ഒപ്പം പരിശീലനം ആരംഭിക്കും. ചെൽസിക്ക് ഒപ്പം പ്രീസീസൺ യാത്ര ചെയ്യാൻ ലുകാകു ആഗ്രഹിക്കുന്നില്ല. താരം ഇന്റർ മിലാനിലേക്ക് മറങ്ങി പോകാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. ഇന്റർ മിലാൻ പുതിയ ബിഡുമായി ചെൽസിയെ ഉടൻ സമീപിച്ചേക്കാം.

തന്റെ പഴയ ഫോമിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ടീമിൽ നിലനിർത്താൻ ആണ് ഇന്റർ മിലാൻ ആഗ്രഹിക്കുന്നത്. ഇന്റർ ലുകാകുവിനെ വീണ്ടും ലോണിൽ ആവശ്യപ്പെട്ടു കൊണ്ട് ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ താരത്തെ വിൽക്കാൻ ആണ് ചെൽസി ആഗ്രഹിക്കുന്നത്.

ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.

1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. താരത്തെ വാങ്ങാൻ ഇന്റർ ആഹ്രഹിക്കുന്നു എങ്കിൽ ഒരു വൻ തുക തന്നെ അവർ ചെൽസിക്ക് നൽകേണ്ടി വരും. പക്ഷെ ഇന്ററിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ അതിന് അനുവദിക്കുന്നില്ല. അതാണ് അവർ ലോണിന് പ്രാധാന്യം കൊടുക്കുന്നത്.

2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല. പുതിയ പരിശീലകൻ പോചറ്റീനോയും ലുകാകുവിനെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.

ആരു പോയാലും ലുകാക്കു സൗദിയിലേക്ക് ഇല്ല

ഒരിക്കൽ കൂടി താൻ സൗദി അറേബ്യയിലേക്ക് ഇല്ല എന്നു വ്യക്തമാക്കി ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാക്കു. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനിൽ ലോണിൽ കളിച്ച താരത്തിന് ആയി ഇന്റർ മിലാൻ ചർച്ചകൾ നടത്തിയെങ്കിലും അത് എവിടെയും എത്തിയില്ല.

നിലവിൽ താരത്തെ ഇന്റർ നിലനിർത്തുമോ എന്നു വ്യക്തമല്ല. അതേസമയം സൗദിയിലേക്ക് ഇല്ല എന്നു വ്യക്തമാക്കിയ ലുകാക്കു യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എന്ന കാര്യം ആവർത്തിച്ചു. അതേസമയം താരത്തിന് ആയി ഇന്റർ മിലാന്റെ എതിരാളികൾ ആയ എ.സി മിലാൻ രംഗത്തേക്ക് വന്നേക്കും എന്ന റിപ്പോർട്ടുകളും ഉണ്ട്.

ഇരട്ട ഗോളുകളും ആയി ലുകാകു, ഗോളുമായി ലൗടാരയും, ജയവുമായി ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്റർ മിലാൻ. ഇന്ന് നടന്ന മത്സരത്തിൽ അവരുടെ മൈതാനത്ത് എമ്പോളിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇന്റർ തോൽപ്പിച്ചത്. ഇരട്ടഗോളുകൾ നേടിയ ബെൽജിയം താരം റോമലു ലുകാകുവും ഒരു ഗോൾ നേടിയ അർജന്റീനൻ താരം ലൗടാര മാർട്ടിനസും ആണ് ഇന്ററിന് ജയം സമ്മാനിച്ചത്. ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ എന്നാൽ എതിരാളികളുടെ പ്രതിരോധം ആദ്യ പകുതിയിൽ ഭേദിക്കാൻ ഇന്ററിന് ആയില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഇന്റർ മത്സരത്തിൽ മുന്നിലെത്തി.

48 മത്തെ മിനിറ്റിൽ ബ്രൊസോവിച്ചിന്റെ പാസിൽ നിന്നു ലു ലുകാകു ഗോൾ നേടുക ആയിരുന്നു. ഓഗസ്റ്റിന് ശേഷം ലുകാകു ഓപ്പൺ പ്ലെയിൽ നിന്നു നേടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. 76 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഹകന്റെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ തന്റെ രണ്ടാം കണ്ടത്തിയ ലുകാകു ഇന്റർ ജയം ഉറപ്പിച്ചു. 88 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ ലുകാകുവിന്റെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലൗടാര ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ഇന്റർ എ.സി മിലാനെ മറികടന്നു അഞ്ചാം സ്ഥാനത്തേക്ക് കയറി. അതേസമയം എമ്പോളി ലീഗിൽ 15 സ്ഥാനത്ത് ആണ്.

ലുകാകുവിന്റെ വിലക്ക് റദ്ദാക്കി

ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുക്കാകുവിന്റെ ഒരു മത്സര വിലക്ക് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ റദ്ദാക്കി. കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ പെനാൽറ്റി ഗോളാക്കി മാറ്റിയ ലുകാകു യുവന്റസ് ആരാധകർക്ക് മുന്നിൽ ഗോൾ ആഘോഷിച്ചതിനായിരുന്നു ലുകാകുവിന് ചുവപ്പ് കാർഡ് കിട്ടിയത്.

പെനാൽറ്റി അടിക്കും മുമ്പ് വംശീയമായി അധിക്ഷേപിക്കപ്പെട്ടതിനുള്ള പ്രതികരണമായിരുന്നു ആ അഘോഷം എന്ന് ലുകാകു പറഞ്ഞിരുന്നു. ഇപ്പോൾ ആ ചുവപ്പ് കാർഡ് പിൻവലിച്ചത് നീതിയാണെന്ന് ലുക്കാകു പറഞ്ഞു. ഇനി ലുകാകുവിന് രണ്ടാം പാദത്തിൽ കളിക്കാം. ആദ്യ പാദൻ 1-1 സമനിലയിൽ അവസാനിച്ചിരുന്നു.

പരിക്ക് കാരണം ലുക്കാക്കുവിനു മിലാൻ ഡാർബി നഷ്ടമാകും, ബയേണിനു എതിരായ മത്സരത്തിലും കളിച്ചേക്കില്ല

പരിക്ക് മൂലം ഇന്റർ മിലാന്റെ ബെൽജിയം മുന്നേറ്റതാരം റോമലു ലുക്കാക്കുവിനു ഇറ്റാലിയൻ സീരി എയിൽ ഈ ആഴ്ചയിലെ മിലാൻ ഡാർബി നഷ്ടമാകും. ഞായറാഴ്ച പരിശീലനത്തിന് ഇടയിൽ താരത്തിന് തുടയിൽ പരിക്കേൽക്കുക ആയിരുന്നു.

മിലാൻ ഡാർബിക്ക് പുറമെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന്‌ എതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും ചിലപ്പോൾ താരത്തിന് നഷ്ടമാകും. ചെൽസിയിൽ നിന്നു ലോണിൽ ഇന്ററിൽ എത്തിയ ലുക്കാക്കു തന്റെ രണ്ടാം അരങ്ങേറ്റത്തിൽ ഗോൾ കണ്ടത്തിയിരുന്നു.

Story Highlight : Lukaku to miss Milan derby due to injury.

ലുക്കാക്കു രക്ഷിച്ചു, സമനിലകൊണ്ട് തടിയൂരി ഇന്റർ

യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ സീരി എ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം ഇന്റർ മിലാൻ നഷ്ടപ്പെടുത്തി. പാർമയോട് സ്വന്തം മൈതാനമായ സാൻ സിറോയിൽ 2-2 ന്റെ സമനില നേടാൻ മാത്രമാണ് അവർക്കായത്. ഇതോടെ 22 പോയിന്റുള്ള ഇന്റർ യുവന്റസിന് ഒരു പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ്.

കളിയിൽ ആദ്യ ഗോൾ ഇന്ററാണ് നേടിയത്. 23 ആം മിനുട്ടിൽ കന്ദ്രേവയുടെ ഗോളിൽ അവർ മുന്നിൽ എത്തിയെങ്കിലും 26 ആം മിനുട്ടിൽ കറോമോയും 30 ആം മിനുട്ടിൽ ജെർവിഞൊയും പാർമക്കായി ഗോളുകൾ നേടിയതോടെ ഇന്റർ ഞെട്ടി. രണ്ടാം പകുതിയിൽ ലുക്കാക്കു ഇന്ററിന് സമനില സമ്മാനിച്ച ഗോൾ നേടി. VAR ഗോൾ പരിശോധിച്ചെങ്കിലും ഗോൾ തന്നെ നൽകിയത് കൊണ്ടേക്ക് ആശ്വാസമായി. പക്ഷെ വിലപ്പെട്ട വിജയ ഗോൾ നേടാൻ പിന്നീട് ഇന്റർ ആക്രമണ നിരക്ക് സാധിച്ചില്ല.

Exit mobile version