ചാമ്പ്യൻസ് ലീഗിൽ റയൽ ഇന്ന് റോമക്കെതിരെ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ റയൽ മാഡ്രിഡ് റോമയെ നേരിടും. റോമയുടെ മൈതാനത്ത് നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. ലീഗിൽ അവസാനം കളിച്ച കളിയിൽ തോൽവി വഴങ്ങിയ ഇരു ടീമുകൾക്കും ഇത് ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ്.

ല ലീഗെയിൽ എയ്ബാറിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റാണ് റയൽ വരുന്നതെങ്കിൽ റോമ സീരി എ ഒരു ഗോളിന് യുദിനെസയോടും തോൽവി വഴങ്ങി. പരിക്ക് കാരണം പ്രധാന താരങ്ങളുടെ അഭാവം റയലിനെ അലട്ടുന്നുണ്ട്. ഏറെ നാളായി പരിക്കേറ്റ കാസെമിറോക്ക് പുറമെ ഡാനി സെബല്ലോസ്, നാച്ചോ എന്നിവരും പരിക്കേറ്റ് പുറത്താണ്. ഡാനി കാർവഹാൽ ഇന്ന് ആദ്യ ഇലവനിൽ കളിക്കും എന്ന് ഉറപ്പാണ്.

റോമയിൽ മധ്യനിര താരം ഡി റോസി, ഡിയഗോ പെറോറ്റി എന്നിവർ കളിക്കില്ല എന്നുറപ്പാണ്. ഇരുവർക്കും പരിക്കാണ്‌. ഡിഫൻഡർ കോസ്റ്റ മനോലാസിനും നേരിയ പരിക്കുണ്ട്. പരിക്ക് മാറി എത്തിയ സ്‌ട്രൈക്കർ സെക്കോ ആദ്യ ഇലവനിൽ ഉണ്ടാകും. ബെർണാബുവിൽ നടന്ന മത്സരത്തിൽ റോമയെ എതിരില്ലാത്ത 3 ഗോളുകൾക്ക് റയൽ മറികടന്നിരുന്നു.

ജെക്കോക്ക് ഇരട്ട ഗോൾ, റോമക്ക് അനായാസ ജയം

ചാമ്പ്യൻസ് ലീഗിൽ റോമക്ക് ഉജ്ജ്വല ജയം. ജെക്കോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് റോമ സി.എസ്.കെ.എ മോസ്കൊയെ തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ റയൽ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാനും റോമക്കായി. അതെ സമയം തോൽവിയോടെ സി.എസ.കെ.എ മോസ്കൊയുടെ നില കൂടുതൽ പരുങ്ങലിലായി.

ലോറെൻസോ പെല്ലെഗ്രിനിയുടെ പാസിൽ നിന്നാണ് ജെക്കോയാണ് റോമക്ക് വേണ്ടി ഗോളടി തുടങ്ങിയത്. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജെക്കോ റോമക്ക് വേണ്ടി രണ്ടാമത്തെ ഗോളും നേടി. ഇത്തവണ സ്റ്റീഫൻ അൽ ഷെറാവിയുടെ അസ്സിസ്റ്റിൽ നിന്നാണ് ജെക്കോ ഗോൾ നേടിയത്.

തുടർന്ന് രണ്ടാം പകുതിയിലാണ് ചെങ്കിസ് അണ്ടറിലൂടെ റോമാ ഗോൾ വേട്ട പൂർത്തിയാക്കിയത്. ചെങ്കിസിന്റെ ഗോൾ ജെക്കോയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു പിറന്നത്.

പ്രതിസന്ധികൾക്ക് തൽകാലം വിട, റോമക്ക് വമ്പൻ ജയം

ഡാനിയേലെ ഡി റോസിയുടെ 600 ആം മത്സരത്തിൽ റോമക്ക് വമ്പൻ ജയം. സീരി എ യിൽ ഫ്രോസിനോനെയെ എതിരില്ലാത്ത 4 ഗോളുകൾക്ക് മറികടന്നാണ് റോമ വിജയ വഴിയിൽ തിരിച്ചെത്തിയത്.

തുടർച്ചയായ മോശം റിസൾട്ടുകളുടെ പേരിൽ ഏറെ സമ്മർദത്തിലാണ് റോമ ഇന്നലെ കളിക്കാൻ ഇറങ്ങിയതെങ്കിലും അനായാസ ജയമാണ് അവരെ കാത്തിരുന്നത്. ആദ്യ പകുതിയിൽ നേടിയ 3 ഗോളുകളാണ് റോമയുടെ ജയം ഉറപ്പിച്ചത്. രണ്ടാം മിനുട്ടിൽ ശെൻകിസ് അണ്ടറിലൂടെ ലീഡ് നേടിയ റോമ 28 ആം മിനുട്ടിൽ പാസ്റ്റോറയിലൂടെയും 35 ആം മിനുട്ടിൽ എൽ ശരാവിയിലൂടെയും ഗോൾ നേടി.

രണ്ടാം പകുതിയിലും എതിരാളികൾക്ക് കാര്യമായി ഒന്നും ചെയാനാവാതെ വന്നതോടെ റോമക്ക് കാര്യങ്ങൾ എളുപ്പമായി. 87 ആം മിനുട്ടിൽ കൊളറോവിലൂടെ അവർ ജയം പൂർത്തിയാക്കി. ജയത്തോടെ 8 പോയിന്റുള്ള റോമ 10 ആം സ്ഥാനത്താണ്.

ജയത്തോടെ പ്രീ സീസൺ അവസാനിപ്പിച്ച് റയൽ

അമേരിക്കയിൽ റോമയെ മറികടന്ന് റയൽ മാഡ്രിഡ് പ്രീ സീസൺ ടൂർ അവസാനിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ ജയം സ്വന്തമാക്കിയത്.

ന്യൂജെഴ്സിയിൽ നടന്ന മസരത്തിൽ ആദ്യ 15 മിനുട്ടിൽ നേടിയ 2 ഗോളുകളാണ് റയലിന് ജയം ഒരുക്കിയത്. രണ്ടാം മിനുട്ടിൽ ബെയ്ലിന്റെ പാസ്സ് സ്വീകരിച്ച അസെൻസിയോയാണ് റയലിനെ മുന്നിൽ എത്തിച്ചത്. 15 ആം മിനുട്ടിൽ ബെയിൽ സ്വന്തം ഗോളും നേടി ലീഡ് രണ്ടാക്കി.

രണ്ടാം പകുതിയിലും പന്ത് കൂടുതൽ കൈവശം വെച്ച റയൽ പക്ഷെ 83 ആം മിനുട്ടിൽ ഗോൾ വഴങ്ങിയതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. കെവിൻ സ്ട്രോട്ട്മാനാണ് ഇറ്റലികാരുടെ ഗോൾ നേടിയത്. പിന്നീട് മികച്ച പ്രതിരോധം റയൽ തീർത്തതോടെ ജയം അവർക്ക് ഒപ്പം നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലീസണ് പകരക്കാരനെ കണ്ടെത്തി റോമാ

കഴിഞ്ഞ ദിവസം ലിവർപൂളിലേക്ക് റെക്കോർഡ് തുകക്ക് പോയ അലീസണ് പകരക്കാരനെ കണ്ടെത്തി സീരി എ ക്ലബ് റോമാ. സ്വീഡിഷ് ഗോൾ കീപ്പറായ റോബിൻ ഓൾസെൻ ആണ് റോമാ 12 മില്യൺ യൂറോ കൊടുത്ത് എഫ് സി കോപ്പൻഹാഗനിൽ നിന്ന് സ്വന്തമാക്കിയത്.

ലോകകപ്പിൽ സ്വീഡൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഓൾസെൻ സ്വീഡനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 28കാരനായ ഓൾസെൻ ലോകകപ്പിൽ സ്വീഡന് വേണ്ടി 5 മത്സരങ്ങൾ കളിച്ചിരുന്നു.  കഴിഞ്ഞ ദിവസമാണ് 75 മില്യൺ യൂറോ നൽകി റോമാ ഗോൾ കീപ്പർ അലീസണെ ലിവർപൂൾ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീലിയൻ മധ്യനിര താരം ഇനി റോമയിൽ പന്ത് തട്ടും

ഫ്രഞ്ച് ക്ലബ്ബ് ബോർഡക്സിന്റെ മധ്യനിര താരം മാൽകോം ഇനി റോമയിൽ. താരത്തിന്റെ കൈമാറ്റത്തിനായി കരാർ ഉറപ്പിച്ച കാര്യം റോമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 32 മില്യൺ പൗണ്ടാണ് താരത്തെ സ്വന്തമാക്കാൻ റോമ ചിലവഴിച്ചത്.,

21 വയസുകാരനായ താരത്തിനായി യൂറോപ്പിലെ ഏതാനും ക്ലബ്ബ്കളും രംഗത്ത് വന്നിരുന്നെങ്കിലും താരം റോമയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീൽ അണ്ടർ 20, 23 ടീമുകൾക്ക് വേണ്ടി കളിച്ച താരം പക്ഷെ ബ്രസീൽ സീനിയർ ടീമിൽ ഇതുവരെ ഇടം നേടിയിട്ടില്ല. ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിലൂടെ വളർന്ന മാൽകോം 2016 ലാണ് ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ ബോർഡക്സിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രസീൽ താരം എമേഴ്സൻ ചെൽസിയിൽ

റോമയുടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് എമേഴ്സൻ പാൽമേയ്രി ഇനി ചെൽസിയുടെ നീല കുപ്പായമണിയും. ലെഫ്റ്റ് ബാക്കിനെ ഏറെ നാളായി തിരയുന്ന ചെൽസി ഏതാണ്ട് 17 മില്യൺ പൗണ്ടിനാണ് താരത്തെ സ്വന്തമാക്കിയത്. 4 വർഷത്തെ കരാറിലാണ് താരം ചെൽസിയിലേക്ക് എത്തുന്നത്. മാർക്കോസ് അലോൻസോ മാത്രം ലെഫ്റ്റ് ബാകായുള്ള ചെൽസിക്ക് താരത്തിന്റെ വരവോടെ പ്രതിരോധത്തിൽ കൂടുതൽ കരുത്താവും. നിലവിൽ ഈ സീസണിൽ 16 ഗോളുകൾ മാത്രം വഴങ്ങിയ ചെൽസി നിലവിൽ യൂണൈറ്റഡിനൊപ്പം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധത്തിൽ ഒന്നാണ്. ബ്രസീൽ അണ്ടർ 17 ദേശീയ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഇതുവരെ സീനിയർ ടീമിൽ അംഗമാവാൻ അവസരം ലഭിച്ചിട്ടില്ല. പിന്നീട് ഇറ്റലിക്ക് വേണ്ടി രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ താരം തായ്യാറാണെന്ന തീരുമാനം എടുക്കുകയായിരുന്നു. പക്ഷെ ഇതുവരെ ഇറ്റലി ദേശീയ ടീമിലും താരത്തിന് ഇടം നേടാനായിട്ടില്ല.

യുവന്റസിന്റെ അലക്‌സ് സാൻഡ്രോകായി ഏറെ ശ്രമം നടത്തിയ ചെൽസി പക്ഷെ യുവന്റസ് താരത്തിന് പകരക്കാരനെ തിരഞ്ഞത്. കഴിഞ്ഞ സീസണിൽ റോമക്കായി മികച്ച പ്രകടനം നടത്തിയ എമേഴ്സൻ നിലവിൽ കാലിനേറ്റ ഗുരുതര പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ഈ സീസണിൽ കാര്യമായ ഗെയിം ടൈം ഇല്ലാത്ത താരം പക്ഷെ വരും നാളുകളിൽ ചെൽസിക്ക് മുതൽ കൂട്ടാവും എന്ന് തന്നെയാണ് ചെൽസിയുടെ പ്രതീക്ഷ. 23 വയസിനിടയിൽ റോമക്കായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്ന് 2015 ലാണ് എമേഴ്സൻ റോമയിൽ എത്തിയത്.  ചാംപ്യൻസ് ലീഗിൽ റോമക്കായി ഈ സീസണിൽ കളിക്കാത്തത് കാരണം ചെൽസിക്ക് താരത്തെ ചാംപ്യൻസ് ലീഗിൽ കളിപ്പിക്കുന്നതിനും തടസ്സമുണ്ടാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version