“നീന്തൽക്കുളം എന്ന പോലെ ഇനി എല്ലാവരും ഫുട്ബോൾ ഗ്രൗണ്ടിൽ ഡൈവ് ചെയ്യുക” – ജോസെ മൗറീനോ

ഇനി തന്റെ താരങ്ങളോട് ഫുട്ബോൾ കളിക്കാനോ ടാക്കിൾ വന്നാലും നിന്ന് കൊണ്ട് കളിക്കാനോ പറയില്ല എന്ന് റോമ പരിശീകൻ ജോസെ മൗറീനോ. ഇന്നലെ അറ്റലാന്റക്ക് എതിരായ മത്സരത്തിൽ സാനിയോളക്ക് ഒരു പെനാൾട്ടി നൽകാത്തതിൽ ജോസെ റഫറിയോട് കയർക്കുകയും അദ്ദേഹത്തിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു

“വളരെ വ്യക്തമായ പെനാൽറ്റി ആയിരുന്നു അത്. എന്തുകൊണ്ടാണ് പെനാൾട്ടി നൽകാത്തത് എന്ന് ഞാൻ റഫറിയോട് ചോദിച്ചു, സാനിയോളോ വീഴാത്തത് കൊണ്ടാണെന്ന് റഫറി പറഞ്ഞു” ജോസെ തുടർന്നു. “അതിനാൽ ഞാൻ എന്റെ കളിക്കാർക്കുള്ള എന്റെ ഉപദേശം മാറ്റണം, എനിക്ക് അവരോട് പറയണം, നിങ്ങളുടെ കാലിൽ നിൽക്കാൻ ശ്രമിക്കരുത് എന്ന്, ഫുട്ബോൾ കളിക്കരുത്, നീന്തൽക്കുളം എന്ന പോലെ ഡൈവ് ചെയ്യുക, പലരെയും പോലെ ഒരു കോമാളിയാവുക. എന്നാലെ ഈ ലീഗിൽ നിങ്ങൾക്ക് പെനാൽറ്റികൾ സ്വന്തമാവുകയുള്ളൂ. ജോസെ പറഞ്ഞു ‌

ജോസെ മൗറീനോക്ക് ചുവപ്പ്, റോമയെ തോൽപ്പിച്ച് അറ്റലാന്റ ഒന്നാമത്

ജോസെ മൗറീനോയുടെ എ എസ് റോമക്ക് ലീഗിൽ ഒരു സെറ്റ് ബാക്ക് കൂടെ. ഇന്ന് അറ്റലാന്റയ്ക്ക് എതിരെ റോമിൽ നടന്ന മത്സരത്തിൽ ഏക ഗോളിന്റെ പരാജയമാണ് റോമ നേരിട്ടത്. ലീഗിൽ റോമയുടെ രണ്ടാം പരാജയമാണ് ഇത്. ഇന്നത്തെ ജയത്തോടെ അറ്റലാന്റ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌.

ഇന്ന് ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ സ്കാല്വിനി ആണ് അറ്റലാന്റക്ക് ലീഡ് നൽകിയത്. റോമക്ക് കളിയിലേക്ക് തിരികെ വരാനെ ആയില്ല. 57ആം മിനുട്ടിൽ റോമ പരിശീലകൻ ജോസെ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്നതും കാണാൻ ആയി. അറ്റലാന്റക്ക് 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റും റോമക്ക് 13 പോയിന്റുമാണ് ഉള്ളത്‌.

വിജയം താരങ്ങൾക്ക് പിസ വാങ്ങി കൊടുത്ത് ആഘോഷിച്ച് ജോസെ മൗറീനോ

ഇന്നലെ സീരി എയിലെ ആദ്യ മത്സരം റോമ വിജയിച്ച ജോസെ മൗറീനോ വ്യത്യസ്ത രീതിയിൽ ആണ് ആഘോഷിച്ചത്. സലെർനിറ്റാനയ്ക്കെതിരായ വിജത്തിനു ശേഷം ജോസെ മൗറീഞ്ഞോ തന്റെ കളിക്കാർക്കും സ്റ്റാഫുകൾക്കും 60 പിസ്സകൾ വാങ്ങി കൊടുത്തു. കഴിഞ്ഞ ദിവസം സലേർനോയിൽ ബ്രയാൻ ക്രിസ്റ്റാന്റേ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു റോമ മൂന്ന് പോയിന്റ് ഉറപ്പിച്ചത്‌‌.

ശക്തമായ ഡയറ്റ് ഫോളോ ചെയ്യുന്ന ഫുട്ബോൾ താരങ്ങൾക്ക് ഈ പിസ അപ്രതീക്ഷിത പാർട്ടിയായി മാറി. ഈ സീസൺ സീരി എ കിരീടം ആണ് ജോസെയുടെ റോമ ലക്ഷ്യമിടുന്നത്. പോളോ ഡിബാലയെ പോലെ ഒരു സൂപ്പർതാരം എത്തിയത് റോമയെ ശക്തരാക്കുന്നുണ്ട്. ഡിബാലയെ കൂടാതെ നെമാഞ്ച മാറ്റിചിനെയും വൈനാൾഡത്തെയും റോമ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്.

Story Highlight: Jose Mourinho bought 60 pizza for Roma players

വിജയവുമായി ജോസെയുടെ റോമ തുടങ്ങി

കഴിഞ്ഞ സീസൺ കിരീടവുമായി അവസാനിപ്പിച്ച റോമ. പുതിയ സീസൺ വിജയവുമായി തുടങ്ങി. ഇന്ന് സീരി എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സലെർനിറ്റാനയെ നേരിട്ട റോമ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. എവേ മത്സരത്തിൽ കാര്യങ്ങൾ റോമക്ക് അത്ര എളുപ്പമായിരുന്നില്ല. 33ആം മിനുട്ടിൽ ബ്രയാൻ ക്രിസ്റ്റന്റെ ആണ് റോമക്ക് വിജയ ഗോൾ സമ്മാനിച്ചത്‌.

ക്രിസ്റ്റന്റെ ഒരു ലോ ഡ്രൈവ് ചെറിയ ഡിഫ്ലക്ഷനോടെ ഗോളായി മാറുകയായിരുന്നു. ഇതിനു പിന്നാലെ റോമക്കായി അരങ്ങേറ്റം നടത്തുന്ന ഡിബാലയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാനായി. ഇതിനു ശേഷവും റോമ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ പിറന്നില്ല.

Story Highlight: Roma stared with a 1-0 victory

റോമാ വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസെ മൗറീനോ

റോമയെ യുവേഫ കോൺഫറൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ അടുത്ത സീസണിലും റോമായിൽ തുടരുമെന്ന് വ്യക്തമാക്കി റോമാ പരിശീലകൻ ജോസ് മൗറീനോ. യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിൽ ഫെയ്നൂർഡിനെ ഏക ഗോളിന് പരാജയപ്പെടുത്തിയാണ് റോമാ കിരീടം നേടിയത്. തുടർന്ന് മത്സരം ശേഷമാണ് താൻ റോമയിൽ തന്നെ അടുത്ത സീസണിലും തുടരുമെന്ന് മൗറീനോ വ്യക്തമാക്കിയത്.

ഈ വിജയം റോമയുടെയും തന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്നും മൗറീനോ പറഞ്ഞു. 14 വർഷങ്ങൾക്ക് ശേഷമാണ് റോമാ ഒരു കിരീടം സ്വന്തമാക്കുന്നത്. അടുത്ത സീസണിലും തനിക്ക് റോമയിൽ മാത്രം തുടരാനാണ് ആഗ്രഹമെന്നും മൗറീനോ പറഞ്ഞു. യുവേഫ കോൺഫറൻസ് ലീഗ് കിരീടം മൗറീനോയുടെ അഞ്ചാമത്തെ യൂറോപ്യൻ കിരീടമായിരുന്നു. ജിയോവന്നി ട്രാപട്ടോണിക്ക് ശേഷം അഞ്ച് യൂറോപ്യൻ കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ കൂടിയാണ് മൗറീനോ.

എൽ ഷരാവി രണ്ടാഴ്ച കളത്തിന് പുറത്താകും

സ്റ്റീഫൻ എൽ ഷാരാവിന് പരിക്കേറ്റതിനാൽ താരം രണ്ടാഴ്ചത്തേക്ക് കളത്തിന് പുറത്താകും. റോമയ്ക്ക് താരത്തെ പ്രധാന മത്സരങ്ങളിൽ നഷ്ടമാകും. പരിശോധനകൾ മസിലുകളിൽ പൊട്ടലുകൾ ഇല്ലാത്തതിനാൽ താരത്തിന് സർജറി വേണ്ടി വരില്ല.

എങ്കിലും എൽ ഷാരാവിക്ക് തിരിച്ചുവരാൻ രണ്ടാഴ്ചയെങ്കിലും സമയം എടുക്കും.. മുൻ മിലാൻ, മൊണാക്കോ, ഈ സീസണിൽ ഇതുവരെ 25 മത്സരങ്ങൾ റോമക്ക് ആയി കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്. ഡിസംബറിലും താരത്തിന് കാഫ് ഇഞ്ച്വറിയേറ്റിരുന്നു.

ആക്രമിച്ച് ജോസെയുടെ റോമ, എമ്പോളിക്ക് എതിരെ വിജയം

ജോസെ മൗറീനോയുടെ റോമക്ക് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ എമ്പോളിയെ നേരിട്ട റോമ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് റോമ നേടിയത്. ഇന്ന് ആദ്യ 37 മിനുട്ടിൽ തന്നെ റോമ നാലു ഗോളുകൾക്ക് മുന്നിൽ എത്തയിരുന്നു‌. 24ആം മിനുട്ടിൽ ടാമി അബ്രഹാം ആണ് റോമയ്ക്കായി ആദ്യ ഗോൾ നേടിയത്. പിന്നാലെ 33ആം മിനുട്ടിൽ ടാമി ഗോൾ നേടി.

35ആം മിനുട്ടിൽ ഒലിവേരയും 37ആം മിനുട്ടിൽ സനിയോളയും സ്കോർ ചെയ്തതോടെ റോമ 4-0ന് മുന്നിൽ. 55ആം മിനുട്ടിൽ പിനൊമൊണ്ടി, 77ആം മിനുട്ടിൽ ബജ്രമി എന്നിവർ എമ്പോളിക്കായി ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല. ഈ വിജയത്തോടെ റോമ 23 മത്സരങ്ങളിൽ 38 പോയിന്റുമായി ലീഗിൽ ആറാമത് നിൽക്കുന്നു.

അവസാന ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രം, റോമയിൽ ജോസെ പതറുന്നു

ഇറ്റാലിയൻ ലീഗ് ക്ലബായ റോമക്ക് ഒരു പരാജയം കൂടെ. ഇന്ന് വെനിസിയ ആണ് റോമയെ ലീഗിൽ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മൗറീനോയുടെ ടീം ഇന്ന് പരാജയപ്പെട്ടത്. അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാത്ത റോമ അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമെ നേടിയിട്ടുള്ളൂ. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ റോമ പിറകിൽ പോയി. കാൾദറ ആണ് വെനിസിയക്ക് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഷൊമുരുദോവും ടാമി അബ്രഹാമും നേടിയ ഗോളുകൾക്ക് റോമ 2-1ന് ലീഡ് എടുത്തു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു പോയി. 65ആം മിനുട്ടിൽ അറാമു വെനിസിയയെ ഒപ്പം എത്തിച്ചു. 74ആം മിനുട്ടിൽ ഒകെരെകെ മൂന്നാം ഗോൾ നേടി ഹോം ടീമിന്റെ വിജയവും ഉറപ്പിച്ചു. വെനിസിയക്ക് വേണ്ടി ഗോൾ കീപ്പർ റൊമേരോ ഇന്ന് ഗംഭീര പ്രകടനം തന്നെ നടത്തി. 19 പോയിന്റുമായി റോമ ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

പരാജയ ഭാരം റോമ താരങ്ങളുടെ തലയിലിട്ട് രൂക്ഷമായി വിമർശനവുമായി മൗറീനോ

ഇന്നലെ കോൺഫറൻസ് ലീഗിൽ റോമക്ക് ഏറ്റ വലിയ പരാജയത്തിന്റെ കുറ്റം താരങ്ങളുടെ തലയിൽ ഇട്ട് പരിശീലകൻ ജോസെ മൗറീനോ. നോർവീജിയൻ ക്ലബായ ബോഡോയെ താൻ വില കുറച്ച് കണ്ടതല്ല പരാജയത്തിന് കാരണം എന്നും തന്റെ താരങ്ങളെ താൻ വൻ കളിക്കാർ ആണെന്ന് കരുതിയതാണ് പ്രശ്നം എന്നും ജോസെ മത്സര ശേഷം പറഞ്ഞു. ബോഡോ ഗ്ലിംറ്റിന്റെ താരങ്ങൾ മോടോ ജിപിയിലും റോമ താരങ്ങൾ ബൈസൈക്കിളിൽ എന്നതും പോലെ ആയിരുന്നു ഇന്നലെ മത്സരം എന്നും ജോസെ പറഞ്ഞു.

റോമയ്ക്ക് ആദ്യ ഇലവന് അപ്പുറം നല്ല സ്ക്വാഡ് ഇല്ല എന്നും അതാണ് പ്രശ്നം എന്നും ജോസെ പറയുന്നു.

“ഈ പരാജയം എന്റെ ഉത്തരവാദിത്തമാണ്, ഞാൻ ഈ കളിക്കാരെ ഉപയോഗിക്കാൻ താൻ ആണ് തീരുമാനിച്ചത്. എന്നിരുന്നാലും, ഞാൻ ആദ്യ ടീമിനെ കളിപ്പിച്ചിരുന്നെങ്കിൽ ആർക്കെങ്കിൽ ഒരാൾക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്തേനെ, അപ്പോൾ ഞങ്ങൾ ഞായറാഴ്ച നാപോളിക്കെതിരെ നാലോ അഞ്ചോ ഗോളുകൾ വഴങ്ങുകയും ചെയ്യും.” ജോസെ രോഷത്തോടെ പറഞ്ഞു. ഇന്നലെ 6-1ന്റെ പരാജയം ആണ് റോമ ഏറ്റുവാങ്ങിയത്.

ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ റോമാ രംഗത്ത്

ചെൽസി താരം ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ റോമാ രംഗത്ത്. മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോയാണ് റോമായുടെ പരിശീലകൻ. താരത്തെ സ്വന്തമാക്കാൻ റോമാ ചെൽസിക്ക് 34മില്യൺ പൗണ്ട് നൽകാൻ തയ്യാറാണ്. എന്നാൽ താരം റോമയിലേക്ക് പോവണമോ എന്ന് തീരുമാനിക്കുന്നതിന് അനുസരിച്ചായിരിക്കും ട്രാൻസ്ഫർ നടക്കുക.

നിലവിൽ താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന് താല്പര്യം ഉണ്ടെങ്കിലും പ്രീമിയർ ലീഗിന് പുറത്തുള്ള ഒരു ടീമിന് താരത്തെ നൽകാനാണ് ചെൽസി ശ്രമിക്കുന്നത്. നേരത്തെ അറ്റ്ലാന്റയും താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും ചെൽസി താരത്തിനിട്ട 40 മില്യൺ പൗണ്ട് നൽകാൻ അവർ തയ്യാറായിരുന്നില്ല. ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് ഫ്രാങ്ക് ലമ്പാഡിനെ പുറത്താക്കിയതിന് പിന്നാലെ താരത്തിന് ടാമി അബ്രഹാമിന് അവസരങ്ങൾ കുറഞ്ഞിരുന്നു.

സീസണിന്റെ അവസാനത്തോടെ റനിയേരി റോമാ വിടും

ഈ സീസണിന്റെ അവസാനത്തോടെ താൻ റോമയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് മുൻ ലെസ്റ്റർ പരിശീലകൻ ക്ലോഡിയോ റനിയേരി. കഴിഞ്ഞ മാർച്ചിലാണ്‌ റനിയേരി റോമയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റത്. ജോകോനോവിച്ചിനെ പുറത്താക്കിയതിനെ തുടർന്ന് റനിയേരി പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമിന്റെ ചുമതലയേറ്റെടുത്തിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫുൾഹാമിന്‌ കഴിയാതെ പോയതോടെ ഫെബ്രുവരിയിൽ റനിയേരിയെ ഫുൾഹാം പുറത്താക്കിയിരുന്നു.

തുടർന്നാണ് റനിയേരി റോമയുടെ താത്കാലിക പരിശീലകനായി ചുമതലയേറ്റെടുത്തത്. 2009-2011 കാലഘട്ടത്തിലും റനിയേരി റോമയുടെ പരിശീലകനായിരുന്നു. ഒരു ആരാധകനെന്ന നിലയിൽ റോമയെ സഹായിക്കാൻ വേണ്ടിയാണു താൻ ചുമതലയേറ്റതെന്നും ഈ സീസണിന്റെ അവസാനം വരെ റോമയെ പരിശീലിപ്പിക്കുകയായിരുന്നു തന്റെ ദൗത്യമെന്നും റനിയേരി പറഞ്ഞു. സീരി എയിൽ മത്സരം മാത്രം ബാക്കി നിൽക്കെ റോമാ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ചാമ്പ്യൻസ് യോഗ്യതക്ക് ഇപ്പോഴും മൂന്ന് പോയിന്റ് പിന്നിലാണ് റോമാ.

9 മത്സരങ്ങളിൽ റോമയെ ഈ സീസണിൽ പരിശീലിപ്പിച്ച റനിയേരി 4 മത്സരങ്ങൾ ജയിക്കുകയും 3 എണ്ണം സമനിലയിലാക്കുകയും ചെയ്തിരുന്നു. വെറും രണ്ടു മത്സരം മാത്രമാണ് റനിയേരിക്ക് കീഴിൽ റോമാ പരാജയമറിഞ്ഞത്. മുൻ ചെൽസി പരിശീലകനായ അന്റോണിയോ കൊണ്ടെയുടെ പേരാണ് റോമാ പരിശീലകനാവാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുൻപിലുള്ളത്.

ജയത്തോടെ റനിയേരി ഇറ്റലിയിൽ തുടങ്ങി

റോമയിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷമാക്കി ക്ലാഡിയോ റനിയേരി. സീരി എ യിൽ 2-1 നാണ് അവർ ജയിച്ചു തുടങ്ങിയത്. എംപോളിക്കെതിരെ സ്വന്തം മൈതാനതായിരുന്നു അവരുടെ ജയം. അലക്സാൻഡ്രോ ഫ്ളോറൻസി ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും റോമ ജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ഒൻപതാം മിനുട്ടിൽ തന്നെ എൽ ശറാവിയുടെ ഗോളിൽ റോമ ലീഡ് നേടി. പക്ഷെ പന്ത്രണ്ടാം മിനുട്ടിൽ ഹുവാൻ ജീസസ് സെൽഫ് ഗോൾ വഴങ്ങിയതോടെ അവരുടെ ലീഡ് നഷ്ടമായി. 33 ആം മിനുട്ടിൽ റോമ ലീഡ് പുനഃസ്ഥാപിച്ചു. പാട്രിക് ശിക്കാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ റോമ നിരന്തരം ആക്രമണം നടത്തിയെങ്കിലും ലീഡ് വർധിപ്പിക്കാനായില്ല. 80 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട ഫ്ളോറൻസി പുറത്തായെങ്കിലും പിന്നീടുള്ള സമയം മികച്ച പ്രതിരോധത്തോടെ റോമ ജയം സ്വന്തമാക്കി. നിലവിൽ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് റോമ.

Exit mobile version