റെനാറ്റോ സാഞ്ചേസ് റോമയിലേക്ക് അടുക്കുന്നു

പിഎസ്ജിയിൽ നിന്ന് മിഡ്ഫീൽഡർ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാനുള്ള ജോലികൾ റോമ തുടരുകയാണ്. ലോൺ കരാറിൽ ആകും റോമയിലേക്ക് താരം എത്തുക. സീസൺ അവസാനം 11 മില്യൺ നൽകിയാൽ പോർച്ചുഗീസ് താരത്തെ റോമക്ക് സ്വന്തമാക്കാനും ആകും

ജോസ് മൗറീഞ്ഞോയുടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ മധ്യനിരയിലേക്കുള്ള പ്രധാന ടാർഗറ്റ് ആയിരുന്നു സാഞ്ചസ്. ജപ്പാനിലെ പി എസ് ജിയുടെ പ്രീസീസണുള്ള പരിശീലനത്തിൽ നിന്ന് സാഞ്ചെസിനെ പി എസ് ജി ഒഴിവാക്കിയിരുന്നു. പെട്ടെന്ന് തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ വേണ്ടിയാണിത്.

ഒരു സീസൺ മുമ്പ് ലില്ലെയിൽ നിന്നാണ് സാഞ്ചസ് പി എസ് ജിയിൽ എത്തിയത്. മുമ്പ് ബെൻഫിക്കയിൽ നിന്നും റെക്കോർഡ് തുകക്ക് ബയേണിൽ എത്തിയ താരം പിന്നീട് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ലോണിൽ പല ക്ലബുകളിലേക്കും പോയി. അവസാനമാണ് ലില്ലേയിലേക്ക് ചേക്കേറിയത്. അവിടെ അദ്ദേഹം ഫോം വീണ്ടും കണ്ടെത്തി. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ലില്ലേയെ ഫ്രഞ്ച് ചാമ്പ്യന്മാരാവാൻ സാഞ്ചസ് സഹായിച്ചിരുന്നു.

“എനിക്ക് റോമയിൽ തുടരണം എന്നുണ്ട്, പക്ഷെ ഞാൻ കൂടുതൽ അർഹിക്കുന്നു” – ജോസെ മൗറീനോ

റോമയിൽ തുടരും എന്ന കാര്യത്തിൽ ഉറപ്പ് പറയാതെ പരിശീലക ജോസെ മൗറീനോ. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിൽ കിരീടം കൈവിട്ട ജോസെ തന്റെ ഭാവി എന്താണ് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞു. “എന്റെ ഭാവി? തിങ്കളാഴ്ച ഞാൻ അവധിക്ക് പോകും. അതിനു ശേഷം കബുമായി സംസാരിക്കും. ഞാൻ മറ്റൊരു ക്ലബ്ബുമായി ചർച്ചകൾ ആരംഭിക്കുകയാണെങ്കിൽ ആദ്യം റോമ ക്ലബുടമകളെ തന്നെ അറിയിക്കും” ജോസെ പറഞ്ഞു.

“ഡിസംബറിൽ പോർച്ചുഗൽ ദേശീയ ടീം എന്നെ വിളിച്ചപ്പോൾ ഞാൻ ക്ലബ്ബിനോട് പറഞ്ഞു. മറ്റ് ക്ലബ്ബുകളൊന്നും എന്നെ വിളിച്ചിട്ടില്ല” ജോസെ പറഞ്ഞു

“എനിക്ക് എഎസ് റോമയിൽ തുടരണം, പക്ഷേ എന്റെ കളിക്കാർ കൂടുതൽ അർഹിക്കുന്നു… ഞാനും കൂടുതൽ അർഹിക്കുന്നു. മാനേജർ, കമ്മ്യൂണിക്കേഷൻ ഹെഡ് ഇങ്ങനെ എല്ലാ റോളും ചെയ്ത് താൻ തളർന്നു” ജോസെ പറഞ്ഞു.

അവസാന രണ്ടു സീസണുകളിലായി റോമയെ രണ്ട് യൂറോപ്യൻ ഫൈനലുകളിൽ എത്തിക്കാൻ ജോസെക്ക് ആയിരുന്നു. കോൺഫറൻസ് ലീഗ് കിരീടം നേടിയെങ്കിലും യൂറോപ്പ ഫൈനലിൽ ജോസെക്കും റോമക്കും കാലിടറി.

ഏത് ജോസെ വന്നാലും യൂറോപ്പ ലീഗ് സെവിയ്യക്ക് തന്നെ!! ഏഴാം കിരീടം

ജോസെ അല്ല ആരു വന്നാലും യൂറോപ്പ ലീഗ് സെവിയ്യയുടേതാണ് എന്ന് പറയാം. ഏഴാം യൂറോപ്പ ലീഗ് കിരീടമാണ് ബുഡാപെസ്റ്റിൽ സെവിയ്യ ഉയർത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ റോമയെ അവർ പരാജയപ്പെടുത്തി. റോമ പരിശീലകൻ ജോസെ മൗറീനോയുടെ യൂറോപ്യൻ ഫൈനലിലെ ആദ്യ തോൽവി കൂടെ ഇതിലൂടെ സംഭവിച്ചു.

ഇന്ന് ബുഡാപെസ്റ്റിലെ പുസ്കസ് അരീനയിൽ കൃത്യമായ പ്ലാനുകളുമായാണ് ജോസെ മൗറീനോ ഇറങ്ങിയത്. എല്ലാവരെയും സർപ്രൈസ് ചെയ്ത് ഡിബാലയെ റോമ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഡിഫൻസിൽ ഊന്നി കളിച്ച റോമ സെവിയ്യക്ക് താളം നൽകാതിരിക്കാൻ ആണ് ശ്രമിച്ചത്. മത്സരത്തിന്റെ 34 ആം മിനുട്ടിൽ ഡിബാലയിലൂടെ തന്നെ റോമ ലീഡ് എടുത്തു. മധ്യനിരയിൽ നിന്ന് മാഞ്ചിനി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡിബാല മൊറോക്കൻ ഗോൾകീപ്പർ ബോണോയെ മറികടന്ന് പന്ത് ലക്ഷ്യത്തിൽ എത്തി. 1-0

ഈ ലീഡ് റോമ ആദ്യ പകുതി അവസാനിക്കും വ്രെ നിലനിർത്തി. ഇടക്ക് റാകിറ്റിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ച് മടങ്ങിയതായിരുന്നു സെവിയ്യയുടെ മികച്ച അവസരം. രണ്ടാം പകുതിയിൽ സെവിയ്യ കളി മെച്ചപ്പെടുത്തി. 55ആം മിനുട്ടിൽ അവർ അവരുടെ നീക്കങ്ങളുടെ ഫലവും കണ്ടു. നെവസിന്റെ ഒരു ക്രോസ് മാഞ്ചിനിയിലൂടെ സെൽഫ് ഗോളായി. സ്കോർ 1-1.

പിന്നീട് 90 മിനുട്ട് വരെ ഗോൾ വന്നില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും വിജയ ഗോൾ വന്നില്ല. തുടർന്ന് ഷൂട്ടൗട്ടിലേക്ക് കളി എത്തി. അവിടെ സെവിയ്യ റോമയെ 4-1ന് വീഴ്ത്തി ഒരിക്കൽ കൂടെ യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു. ലോകകപ്പിൽ മൊറോക്കോയുടെ ഹീറോ ആയ ബോണോ ആണ് ഫൈനലിൽ സെവിയ്യയുടെയും ഹീറോ ആയി മാറിയത്‌

റോമക്ക് പരാജയം, ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ അവസാനിച്ചു

സീരി എയിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടാനുള്ള റോമയുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയേറ്റു. ഇന്ന് ഫിയൊറെന്റിനയെ നേരിട്ട റോമ 2-1 എന്ന സ്കോറിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ജോസെയുടെ ടീമിന്റെ തോൽവി.

11-ാം മിനിറ്റിൽ എൽ ഷെറാവിയുടെ ഗോളിൽ റോമ ആണ് ലീഡ് എടുത്തത്. 84 മിനുട്ട് വരെ റോമ ഈ ലീഡിൽ തുടർന്നു. 85-ാം മിനിറ്റിൽ ലൂക്കാ ജോവിച്ച് ഒരു നിർണായക ഗോളിലൂടെ ഫിയൊറെന്റിനക്ക് സമനില നൽകി. 88-ാം മിനിറ്റിൽ ജോനാഥൻ ഐക്കോണിന്റെ ഗോൾ അവർക്ക് വിജയവും നൽകി.

ഈ തോൽവിയോടെ, റോമ ഇപ്പോൾ സീരി എ ടേബിളിൽ 60 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ലീഗിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ, ആദ്യ നാല് സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാമെന്ന അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു.

എന്നിരുന്നാലും, റോമയ്‌ക്ക് വേറെ വഴിയുണ്ട്‌. സെവിയ്യയ്‌ക്കെതിരായ വരാനിരിക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ വിജയിച്ച് കിരീടം നേടിയാൽ റോമ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും.

റോമക്ക് സീരി എയിൽ നിരാശ, ചാമ്പ്യൻസ് ലീഗ് യോഗ്യത ദൂരെയാകുന്നു

ജോസെ മൗറീനോയുടെ റോമ സീരി എയിൽ ഒരിക്കൽ കൂടെ പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ ബൊളോഗ്നയെ നേരിട്ട റോമ ഗോൾ രഹിത സമനിലയാണ് വഴങ്ങിയത്. ഇതോടെ റോമയുടെ ടോപ് 4 സ്വപ്നം വിദൂരത്തായിരിക്കുകയാണ്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്‌. റോമ 35 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

നാലാം സ്ഥാനത്തുള്ള ലാസിയോക്ക് ആറ് പോയിന്റ് പിറകിൽ ആണ് റോമ ഇപ്പോൾ ഉള്ളത്. ഇനി റോമ എല്ലാ മത്സരങ്ങൾ വിജയിക്കുകയും മുന്നിൽ ഉള്ളവർ മൂന്ന് മത്സരങ്ങളിലും പോയിന്റ് നഷ്ടപ്പെടുത്തുകയും ചെയ്താലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ ഉള്ളൂ. എന്നാൽ അതിനുള്ള സാധ്യത വിദൂരത്ത് മാത്രമാണ്. യുവന്റസ്, ഇന്റർ മിലാൻ, ലാസിയോ എന്നിവർക്ക് എല്ലാം ഒരു വിജയം കൂടെ കിട്ടിയാൽ ടോപ് 4 ഉറപ്പിക്കാൻ ആകും.

യൂറോപ്പ സെമി, ആദ്യ പാദം ജയിച്ച് ജോസെ മൗറീഞ്ഞോയുടെ റോമ

യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റോമക്ക് വിജയം. ഇന്ന് റോമിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ ബയെർ ലെവർകൂസനെ നേരിട്ട ജോസെ മൗറീനോയുടെ ടീം മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. അധികം അവസരങ്ങൾ പിറക്കാതിരുന്ന മത്സരത്തിൽ 20കാരനായ എഡ്വാർഡോ ബോവെ ആണ് വിജയ ഗോൾ നേടിയത്.

പരിക്ക് കാരണം ഇന്ന് ഡിബാല റോമയുടെ ബെഞ്ചിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ജോസെയുടെ ടീമിനായില്ല. 63ആം മിനുട്ടിൽ ടാമി അബ്രഹാമിന്റെ ഒരു ഷോട്ട് ലെവർകൂസൺ ഗോൾ കീപ്പർ ഹാർദെക്കി തടഞ്ഞു എങ്കിലും റീബൗണ്ടിലൂടെ ബോവെ ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായി മാറുകയും ചെയ്തു.

അടുത്ത വ്യാഴാഴ്ച ജർമ്മനിയിൽ വെച്ച് രണ്ടാം പാദ സെമി ഫൈനൽ നടക്കും. കഴിഞ്ഞ സീസണിൽ കോൺഫെറൻസ് ലീഗ് കിരീടം നേടിയ ജോസെ, റോമക്ക് യൂറോപ്പ ലീഗ് കൂടെ നേടിക്കൊടുക്കാം എന്ന പ്രതീക്ഷയിലാണ്‌.

94ആം മിനുട്ടിലെ റോമ ഗോളിന് 97ആം മിനുട്ടിൽ മിലാന്റെ സമനില

സീരി എയിൽ ടോപ് 4നായുള്ള നിർണായക പോരാട്ടത്തിൽ റോമയും എ സി മിലാനും സമനിലയിൽ പിരിഞ്ഞു. റോമിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. രണ്ടു ഗോളുകളും ഇഞ്ച്വറി ടൈമിൽ ആയിരുന്നു വന്നത്. 90 മിനുട്ട് വരെ ഒരു ഗോൾ പോലും വന്നിരുന്നില്ല. ടാമി അബ്രഹാമിലൂടെ 94ആം മിനുട്ടിൽ റോമ സമനില ഗോൾ നേടി.

നിമിഷ നേരം കൊണ്ട് സലെമെകേഴ്സ് മിലാനായി സമനില നേടി. മിലാൻ ഈ സമനിലയോടെ 57 പോയിന്റുമായി നാലാം സ്ഥാനത്തും 57 പോയിന്റ് തന്നെയുള്ള റോമ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

മൗറിഞ്ഞോക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്, പ്രതിഷേധവുമായി റോമയും

ക്രീമോണിസെക്കെതിരായ സെരി എ മത്സരത്തിലെ തോൽവിക്ക് പിന്നാലെ റഫറിയോട് അപമര്യാദയായി പെരുമാറിയ റോമാ പരിശീലകൻ ജോസെ മൗറിഞ്ഞോക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. കഴിഞ്ഞ ആഴ്ചയിൽ നടന്ന മത്സരത്തിൽ 2-1നാണ് റോമാ ക്രീമോണിസെക്കെതിരെ പരാജയപ്പെട്ടത്.

സീസണിൽ ക്രീമോണിസെയുടെ ആദ്യം ജയം കൂടിയായിരുന്നു ഇത്. തുടർന്ന് നാലാം റഫറിയോട് തർക്കിച്ചു മൗറിഞ്ഞോക്ക് റഫറി ചുവപ്പ് കാർഡ് കാണിച്ചിരുന്നു. കൂടാതെ മത്സരം ശേഷം റഫറിയുടെ റൂമിൽ പ്രവേശിച്ച മൗറിഞ്ഞോ റഫറിമാരോട് മോശം രീതിയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് 10,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

തുടർന്നാണ് മൗറിഞ്ഞോക്ക് 2 മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ സെരി എ തീരുമാനിച്ചത്. ഇത് ഈ സീസണിൽ മൗറിഞ്ഞോയുടെ മൂന്നാമത്തെ ചുവപ്പ് കാർഡ് ആയിരുന്നു. മൗറിഞ്ഞോക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ മാധ്യമ പ്രവർത്തകരോട് ക്ലബ്ബിന്റെ ഭാഗത്ത്നിന്ന് ഒരു പ്രതികരണവും ഉണ്ടാവില്ലെന്നും റോമാ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ വിലക്കിനെതിരെ പ്രതികരണവുമായി മൗറിഞ്ഞോ വിലങ്ങ് അണിയിച്ച രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തു പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സനിയോളോയെ തുർക്കിയിലേക്ക് അയക്കാൻ റോമ

എഎസ് റോമയിൽ താരം നിക്കോളോ സാനിയോളോയെ സൈൻ ചെയ്യാൻ ആയുള്ള ഔദ്യോഗിക ചർച്ചകൾ തുർക്കിഷ് ക്ലബ് ഗലാറ്റസരെ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോണിനുപകരം കളിക്കാരനെ സ്ഥിരമായ കൈമാറാനാണ് റോമ ആഗ്രഹിക്കുന്നത്. യൂറോപ്പുൽ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത് വരെ സനിയോളോക്ക് ഒരു ക്ലബ് കണ്ടെത്താൻ ആയിരുന്നില്ല. ഫെബ്രുവരി 8നാണ് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുക.

എഎസ് റോമ സനിയോളോ ഇനി ടീമിന്റെ ഭാഗമാകില്ല എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ സമയത്ത് ക്ലബ്ബിനോട് അനാദരവ് കാണിച്ചതിനാൽ സാനിയോലോയെ ടീമിനൊപ്പം പരിശീലിപ്പിക്കാൻ പോലും അനുവദിക്കേണ്ടതില്ലെന്ന് റോമ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ക്ലബ് വിടാൻ ഒരുങ്ങിയ സനിയോളോ ക്ലബിനൊപ്പം പരിശീലനം നടത്താനോ കളിക്കാനോ ജനുവരിയിൽ തയ്യാറായില്ല. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് വന്ന ഓഫർ ക്ലബ് അംഗീകരിച്ചപ്പോൾ താരം ക്ലബ് വിടാനും കൂട്ടാക്കിയിരുന്നില്ല

ഇറ്റലിയിൽ ഒരേയൊരു നാപോളി!!

ഇറ്റാലിയൻ ലീഗ് നാപോളിയിലേക്ക് തന്നെ അടുക്കുകയാണ്. ഇന്നലെ അവർ റോമയെ കൂടെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റായി. ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നാപോളി റോമയെ തോൽപ്പിച്ചത്. 17ആം മിനുട്ടിൽ ക്വിച കരക്ഷേലിയ നൽകിയ പാസിൽ നിന്ന് ഒസിമൻ ആണ് നാപോളിക്ക് ലീഡ് നൽകിയത്. ഒസിമന്റെ ഈ സീസണിലെ പതിനാലാം ഗോളായിരുന്നു ഇത്.

ഈ ഗോളിന് രണ്ടാം പകുതിൽ 75ആം മിനുട്ടിൽ എൽ ഷരാവയിലൂടെ റോമ മറുപടി പറഞ്ഞു. പിന്നെ നാപോളിയുടെ വിജയ ഗോളിനായുള്ള തുടരാക്രമണങ്ങൾ ആയിരുന്നു. 86ആം മിനുട്ടിൽ സിമിയോണിയിലൂടെ നാപോളി വിജയ ഗോൾ കണ്ടെത്തി. ഈ വിജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് നാപോളിക്ക് 53 പോയിന്റ് ആയി. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റ് ഉള്ള ഇന്റർ മിലാൻ ആണ് പിറകിൽ ഉള്ളത്. റോമ 37 പോയിന്റുമായി ആറാം സ്ഥാനത്താണ്‌.

സാൻസിരോയിൽ ഇന്ററിനെ വീഴ്ത്തി ജോസെയുടെ റോമ

സീരി എയിൽ റോമയ്ക്ക് ഒരു ഗംഭീര വിജയം. ഇന്ന് വമ്പന്മാരായ ഇന്റർ മിലാനെ സാൻസിരോയിൽ ചെന്ന് പരാജയപ്പെടുത്താൻ റോമക്ക് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജോസെയുടെ ടീം വിജയിച്ചത്. അതും തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം.

ഇന്ന് മത്സരത്തിന്റെ 30ആം മിനുട്ടിൽ ഡിമാർകോയുടെ ഗോളിലൂടെ ഇന്റർ മിലാൻ ലീഡ് എടുക്കുക ആയിരുന്നു.ഈ ഗോളിന് ഡിബാല ഒരു മനോഹര വോളിയിലൂടെ മറുപടി നൽകി. 39ആം മിനുട്ടിൽ സ്പിനസോളയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡിബാലയുടെ വോളി.

രണ്ടാം പകുതിയിൽ സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിലൂടെ റോമ വിജയ ഗോളും നേടി. പെലെഗ്രിനിയുടെ സെറ്റ് പീസിൽ നിന്നായിരുന്നു സ്മാളിംഗിന്റെ ഗോൾ.

ഈ വിജയത്തോടെ റോമ 16 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. ഇന്റർ 12 പോയിന്റുമായി ഏഴാം സ്ഥാനത്ത് ആണ് ഉള്ളത്.

ഒരു മാറ്റം ആവശ്യമായിരുന്നു, റോമ ഫാൻസും അർജന്റീന ഫാൻസും ഒരുപോലെ : ദിബാല

യുവന്റസിൽ നിന്നുള്ള തന്റെ മാറ്റത്തെ കുറിച്ച് ദിബാല മനസുതുറന്നു. എസ്‌പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. യുവന്റസിലെ അവസാന വർഷങ്ങൾ ഒട്ടും സുഖകരമായിരുന്നില്ലെന്ന ദിബാല വ്യക്തമാക്കി. “ഒരു മാറ്റം തനിക്ക് ആവശ്യമായിരുന്നു. അത് തന്നെ സഹായിച്ചു. മൗറീഞ്ഞോ തന്നെ വിളിച്ചു. അദ്ദേഹത്തിന്റെ പദ്ധതികൾ തനിക്ക് വിശദീകരിച്ചു. ആ സംഭാഷണത്തിന് മിനിട്ടുകൾക്ക് ശേഷം ഭാവിയെ കുറിച്ച് താൻ തീരുമാനവും എടുത്തു” ദിബാല പറഞ്ഞു.

യുവന്റസിൽ വർഷങ്ങളായി കളിക്കുന്ന തനിക്ക് ഇറ്റലിയിൽ തന്നെ മറ്റൊരു ടീമിലേക്ക് പോകുന്നത് ഒട്ടും എളുപ്പമല്ലായിരുന്നു എന്നും താരം പറഞ്ഞു. കോച്ച് മാത്രമല്ല ടീമിന്റെ ഡയറക്ടറും തന്നെ വിളിച്ച് സംസാരിച്ചു എന്നും താരം വ്യക്തമാക്കി.

റോമ ആരാധകർ തന്നെ സ്വാഗതം ചെയ്തത് അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആയിരുന്നുവെന്ന് ദിബാല പറഞ്ഞു. “റോമാ ഫാൻസും അർജന്റീന. ഫാൻസും തമ്മിൽ ഒരുപാട് സാമ്യങ്ങൾ ഉണ്ട്, ഫുട്ബോൾ അവർക്ക് ഒരു ആവേശമാണ്. തങ്ങളുടെ കുടുംബത്തേക്കാൾ വരെ അവർക്ക് വലുത് ക്ലബ്ബ് ആണ്. അർജന്റീനൻ ആർധകർക്കും അത് പോലെ തന്നെ” താരം തുടർന്നു. ലോകകപ്പിന് വേണ്ടി തങ്ങൾ ഒരുങ്ങുകയാണെന്നും തങ്ങളുടെ എറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ സാധിക്കും എന്നും താരം പറഞ്ഞു.

Exit mobile version