കോഹ്ലിയും രോഹിതും ഇതിഹാസങ്ങളാണ്, ഒന്നും തെളിയിക്കേണ്ടതില്ല – കെവിൻ പീറ്റേഴ്‌സൺ

വിരാട് കോഹ്ലിയും രോഹിത് ശർമ്മയിലും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു, അവർക്ക് രണ്ട് വർഷം കൂടി ഇന്ത്യയ്ക്കായി സുഖമായി കളിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കളിക്കാരും കളിയിലെ ഇതിഹാസങ്ങളാണെന്നും ഒന്നും തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോഹ്ലിയും രോഹിതും ലോകകപ്പുമായി

“ഇവർ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല, അവർ കളിയിലെ ഇതിഹാസങ്ങളാണ്. അവർ അത്ഭുതകരമായ എന്റ്ർടെയ്നേഴ്സ് ആണ്. ഇവർക്ക് ഇനിയും രണ്ട് വർഷങ്ങൾ കൂടി കളിക്കാൻ ആകും. ഈ രാജ്യത്ത് നിങ്ങൾക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ചേസറാണ് കോഹ്ലി,” പീറ്റേഴ്‌സൺ പറഞ്ഞു.

ICC T20 ടീം ഓഫ് ദി ഇയർ! രോഹിത് ക്യാപ്റ്റൻ, ബാബർ ടീമിൽ, ദക്ഷിണാഫ്രിക്കൻ താരങ്ങൾ ആരുമില്ല!

2024 ലെ ഐസിസി ടി20 ഐ പുരുഷ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ്മ. ഇന്ന് ഐ സി സി പ്രഖ്യാപിച്ച 2024ലെ ടി20 ടീമിൽ നാല് ഇന്ത്യൻ താരങ്ങളുണ്ട്. രോഹിത് ശർമ്മയ്ക്ക് ഒപ്പം ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടി. ടി20 ലോകകപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, വിരാട് കോഹ്‌ലി പട്ടികയിൽ ഇടം നേടിയില്ല. ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയെങ്കിലും ദക്ഷിണാഫ്രിക്കൻ കളിക്കാർ ആരും ടീമിൽ ഇല്ല.

രോഹിത് ശർമ്മ, ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിൽ ഉള്ളത്.

രോഹിത്തിന് ടി20യിൽ 2024 മികച്ചൊരു വർഷമായിരുന്നു, 11 മത്സരങ്ങളിൽ നിന്ന് മികച്ച സ്ട്രൈക്ക് റേറ്റിൽ 378 റൺസ് നേടി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.

രോഹിത് ഉൾപ്പെടെയുള്ള മുംബൈയെ തോൽപ്പിച്ച് ജമ്മു കാശ്മീർ

രഞ്ജി ട്രോഫിയിലേക്കുള്ള രോഹിത് ശർമ്മയുടെ തിരിച്ചുവരവ് പരാജയത്തിൽ കലാശിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിനം ജമ്മു കാശ്മീർ മുംബൈക്ക് എതിരെ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. മുംബൈയെ രണ്ടാം ഇന്നിംഗ്സിൽ 290 റൺസിന് ഓളൗട്ട് ആക്കിയ ജമ്മു കാശ്മീർ അനായാസം 207 എന്ന വിജയ ലക്ഷ്യം പിന്തുടർന്നു ജയം ഉറപ്പാക്കി.

ജമ്മുവിനായി ശുഭം കജൂരിയ 45 റൺസും വിവ്രാന്ത ശർമ്മ 38 റൺസുമായുൻ തിളങ്ങി. അവസാനം 32 റൺസ് എടുത്ത ആബിദ് മുസ്താഖിന്റെയും 19 റൺസ് എടുത്ത വാധവാന്റെയും അപരാജിത കൂട്ടുകെട്ട് ജമ്മുവിന്റെ ജയം ഉറപ്പിച്ചു.

മുംബൈ ആദ്യ ഇന്നിംഗ്സിൽ 120ന് ഓളൗട്ട് ആയപ്പോൾ ജമ്മു കാശ്മീർ 207 റൺസ് എടുത്തിരുന്നു. രോഹിത് ശർമ്മ, ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദൂബെ, രഹാനെ തുടങ്ങിയ വൻ താരനിര ഉണ്ടായിട്ടും മുംബൈ പരാജയപ്പെടുക ആയിരുന്നു.

രഞ്ജിയിൽ രണ്ടാം ഇന്നിംഗ്സിലും രോഹിത് ശർമ്മക്ക് നിരാശ!

രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്നു. ജമ്മു കാശ്മീരിന് എതിരായ രണ്ടാം ഇന്നിംഗ്സിലും വലിയ സ്കോർ കണ്ടെത്താാൻ രോഹിത് ശർമ്മക്ക് ആയി. 28 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാൻ ആയത്. ആക്രമിച്ചു കളിച്ചു എങ്കിലും രോഹിതിന് അധികനേരം ക്രീസിക് തുടരാൻ ആയില്ല.

35 പന്തിൽ നിന്ന് 28 റൺസ് ആണ് രോഹിത് എടുത്തത്. യുദ്വീർ ആണ് രോഹിതിനെ പുറത്താക്കിയത്. രോഹിത് ശർമ്മ 2 ഫോറും 3 സിക്സും അടിച്ചു. ആദ്യ ഇന്നിംഗ്സിൽ രോഹിത് ശർമ്മ 3 റൺസ് എടുത്തും പുറത്തായിരുന്നു.

മുംബൈ ആദ്യ ഇന്നിങ്സിൽ വെറും 120 റണ്ണിൽ ഓളൗട്ട് ആയിരുന്നു. കാശ്മീർ ആദ്യ ഇന്നിങ്സിൽ 206 റൺസ് നേടി 86 റൺസിന്റെ ലീഡ് നേടി.

രോഹിത് ശർമ്മയുടെ വിക്കറ്റ് ആഘോഷിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഉമർ നസീർ

രഞ്ജി ട്രോഫി മത്സരത്തിനിടെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് സ്വന്തമാക്കിയ ജമ്മു കശ്മീർ പേസർ ഉമർ നസീർ, പക്ഷേ ആ വിക്കറ്റ് ആഘോഷിച്ചിരുന്നില്ല. രോഹിത് വെറും മൂന്ന് റൺസ് മാത്രം നേടിയായിരുന്നു പുറത്തായത്‌ രോഹിത്. എന്തുകൊണ്ടാണ് രോഹിതിന്റെ വിക്കറ്റ് ആഘോഷിക്കാതിരുന്നത് എന്ന് ഉമർ നസീർ വ്യക്തമാക്കി.

“ഞാൻ രോഹിതിന്റെ വലിയ ആരാധകനാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയതിന് ശേഷം ഞാൻ ആഘോഷിക്കാതിരുന്നത്.” അദ്ദേഹം പറഞ്ഞു.

“ഈ കളി നമ്മൾ ജയിച്ചാൽ, അത് അഭിമാനകരമായ നിമിഷമായിരിക്കും, കാരണം ഇന്ത്യയുടെ ക്യാപ്റ്റനാണ് നമ്മുടെ എതിർ ടീമിൽ കളിക്കുന്നത് ”നസീർ പറഞ്ഞു.

ബി.കെ.സി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മുംബൈ ആദ്യ ഇന്നിംഗ്സിൽ 120 റൺസിന് ഓൾ ഔട്ടായിരുന്നു.

രഞ്ജിയിലും രക്ഷയില്ല!! രോഹിത് ശർമ്മ 3 റൺസിന് പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രഞ്ജി ട്രോഫിയിലും നിരാശ. ഫോം കണ്ടെത്താൻ ആയി മുംബൈക്ക് ആയി രഞ്ജി ട്രോഫി കളിക്കാൻ ഇറങ്ങിയ രോഹിത് ശർമ്മ ആദ്യ ഇന്നിംഗ്സിൽ വെറും 3 റൺസിന് പുറത്തായി. മുംബൈക്ക് ആയി ഇന്ന് ജമ്മു കാശ്മീരിന് എതിരെ ഇന്ത്യൻ ടെസ്റ്റ് ഓപ്പണിംഗ് ജോഡികളായ രോഹിതും ജയ്സ്വാളും ആയിരുന്നു ഓപ്പണിംഗ് ഇറങ്ങിയത്.

ഇരുവരും നിരാശപ്പെടുത്തുന്നതാണ് കാണാൻ ആയത്. ജയ്സ്വാൾ വെറും 5 റൺസുമായി ആദ്യം പുറത്തായി. പിന്നാലെ 19 പന്തിൽ മൂന്ന് റൺസ് മാത്രമെടുത്ത് രോഹിത് ശർമ്മയും കളം വിട്ടു. രോഹിതിനെ ഉമർ നസീർ ആണ് പുറത്താക്കിയത്. മുംബൈ ഇപ്പോൾ 12/2 എന്ന നിലയിൽ ആണുള്ളത്.

മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും

ജനുവരി 23 മുതൽ ജമ്മു കശ്മീരിനെതിരെ നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈയുടെ 17 അംഗ ടീമിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ഇടം നേടി. 2015 ന് ശേഷം ശർമ്മയുടെ ആദ്യ രഞ്ജി മത്സരമാണിത്. അജിങ്ക്യ രഹാനെയാണ് മുംബൈയെ നയിക്കുന്നത്.

അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നിരാശാജനകമായ പ്രകടനം കാഴ്ചവച്ച ശർമ്മ, പ്രധാന മത്സരങ്ങൾക്ക് മുമ്പ് ഫോം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

രോഹിത്, ജയ്സ്വാൾ എന്നിവർ കൂടാതെ ശ്രേയസ് അയ്യർ, ശിവം ദൂബെ തുടങ്ങിയ വലിയ താരങ്ങളും മുംബൈ ടീമിൽ ഉണ്ട്.

Mumbai squad: Ajinkya Rahane (captain), Rohit Sharma, Yashasvi Jaiswal, Ayush Mhatre, Shreyas Iyer, Siddhesh Lad, Shivam Dube, Hardik Tamore (wicketkeeper), Akash Anand (wicketkeeper), Tanush Kotian, Shams Mulani, Himanshu Singh, Shardul Thakur, Mohit Awasthi, Sylvester D’Souza, Royston Dias, Karsh Kothari

ഗൗതം ഗംഭീറുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് രോഹിത് ശർമ്മ

ഹെഡ് കോച്ച് ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തള്ളിക്കളഞ്ഞു, പരസ്പര വിശ്വാസവും പ്രൊഫഷണൽ ബന്ധവും ഇരുവർക്കും തമ്മിൽ ഉണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ഞങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾ രണ്ടുപേർക്കും വളരെ വ്യക്തമാണ്. ഞങ്ങൾ കളത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, ക്യാപ്റ്റൻ കളത്തിൽ ചെയ്യുന്ന കാര്യങ്ങളെ അദ്ദേഹം വിശ്വസിക്കുന്നു,” രോഹിത് പറഞ്ഞു. തന്ത്രപരമായ ചർച്ചകൾ കളിക്കളത്തിന് പുറത്ത് നടക്കുന്നുണ്ടെന്നും മത്സരങ്ങളിൽ ഗംഭീർ തന്റെ തീരുമാനങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് സിറാജിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി രോഹിത്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു, പരിചയസമ്പന്നനായ മുഹമ്മദ് സിറാജിന് പകരം ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്താനുള്ള അപ്രതീക്ഷിത തീരുമാനത്തെ രോഹിത് ശർമ്മ ന്യായീകരിച്ചു. സമ്മർദ്ദത്തിൽ പന്തെറിയാനുള്ള അർഷ്ദീപിന്റെ കഴിവും പുതിയ പന്തിലും ഡെത്ത് ഓവറുകളിലും അർഷ്ദീപിന്റെ കഴിവും കണക്കിലെടുത്താണ് സിറാജിനു മുകളിൽ അർഷ്ദീപിനെ എടുത്തത് എന്ന് രോഹിത് ശർമ്മ വിശദീകരിച്ചു.

“ബുംറ കളിക്കുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. അതിനാൽ, പുതിയ പന്തിലും ബാക്കെൻഡിലും പന്തെറിയാൻ കഴിയുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾ കരുതി. അതിനാൽ ബാക്കെൻഡിൽ പന്തെറിയാൻ കഴിവുള്ള അർഷ്ദീപിനെ തിരഞ്ഞെടുത്തു,” രോഹിത് പറഞ്ഞു.

പുതിയ പന്തിൽ പന്തെറിയാത്തപ്പോൾ സിറാജിന്റെ ഫലപ്രാപ്തി കുറയുന്നുവെന്നും, അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടത് ബുദ്ധിമുട്ടുള്ളതും എന്നാൽ അത്യാവശ്യവുമാണെന്നും അദ്ദേഹം പരാമർശിച്ചു.

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു!! സഞ്ജു സാംസൺ ഇല്ല

ചാമ്പ്യൻസ് ട്രോഫിക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. രോഹിത് ശർമ്മയുടെ കീഴിൽ ഉള്ള 15 അംഗ ടീമാണ് ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. ജസ്പ്രീത് ബുമ്ര പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നിട്ടും ടീമിൽ ഇടം നേടി. ഷമിയും ടീമിൽ ഉണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിൽ ഇടം നേടിയില്ല. സിറാജും ടീമിൽ നിന്ന് പുറത്തായി. ഗിൽ ആൺ വൈസ് ക്യാപ്റ്റൻ

ടീം: Rohit (C), Gill (VC), Kohli, Iyer, Rahul, Hardik, Axar, Sundar, Kuldeep, Bumrah, Shami, Arshdeep, Jaiswal, Pant, Jadeja

രോഹിത് ശർമ്മയ്ക്ക് പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കാൻ സാധ്യത

ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങിനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലാഹോറിലേക്ക് പോയേക്കാമെന്ന് റിപ്പോർട്ടുകൾ. 29 വർഷത്തിനുശേഷമാണ് പാകിസ്ഥാനിലേക്ക് ഒരു ഐ സി സി ക്രിക്കറ്റ് ടൂർണമെന്റ് തിരിച്ചെത്തുന്നത്. ഫെബ്രുവരി 16 അല്ലെങ്കിൽ 17ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പദ്ധതിയിടുന്നു.

രോഹിത് ശർമ്മ

ഐസിസി പാരമ്പര്യങ്ങളുടെ ഭാഗമായി രോഹിത് ഉൾപ്പെടെയുള്ള എല്ലാ ടീം ക്യാപ്റ്റന്മാരും ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

17 വർഷത്തിനുശേഷം രോഹിത് പാകിസ്ഥാനിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാകും ഇത്. 2008 ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും കാരണം അതിനു ശേഷം ഇന്ത്യ ടീമിനെ പാകിസ്ഥാനിലേക്ക് അയച്ചിട്ടില്ല.

ടെസ്റ്റ് ഫോം വീണ്ടെടുക്കാൻ രോഹിത് ശർമ്മ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലിക്കും

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മുംബൈ രഞ്ജി ട്രോഫി ടീമിനൊപ്പം പരിശീലനം നടത്തും. ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ ഫോം വീണ്ടെടുക്കാനായാണ് അദ്ദേഹം പരിശീലനത്തിനൊരുങ്ങുന്നത്. ഓസ്‌ട്രേലിയയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) മൂന്ന് ടെസ്റ്റുകളിൽ നിന്ന് 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

അടുത്ത മത്സരത്തിന് മുന്നോടിയായി ടീമിൻ്റെ പരിശീലന സെഷനുകളിൽ ചേരാൻ മുംബൈയുടെ മുഖ്യ പരിശീലകൻ ഓംകാർ സലവിയെ രോഹിത് സമീപിച്ചതായി റിപ്പോർട്ടുണ്ട്.

ജനുവരി 23 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ അടുത്ത റൗണ്ടിൽ മുംബൈ ടീം ജമ്മു കശ്മീരിനെ നേരിടും. മത്സരത്തിൽ രോഹിത് കളിക്കുമോ എന്നത് അനിശ്ചിതത്വത്തിലാണെങ്കിലും, അദ്ദേഹം ചൊവ്വാഴ്ച ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2015ൽ ഉത്തർപ്രദേശിനെതിരെ രഞ്ജി ട്രോഫിയിലാണ് രോഹിത് അവസാനമായി മുംബൈയ്ക്ക് വേണ്ടി കളിച്ചത്.

Exit mobile version