ബാറ്റിംഗ് ശൈലി മാറ്റിയത് തിരിച്ചടിയായെന്ന് റോബിൻ ഉത്തപ്പ

ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്ന രീതിയിൽ തന്റെ ബാറ്റിംഗ് ശൈലി മാറ്റിയത് തനിക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റെ 25മത്തെ വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ ബാറ്റിംഗ് ശൈലി മാറ്റിയത് തനിക്ക് തിരിച്ചടിയാവുകയായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു.  തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ ഉത്തപ്പ തുടർന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതോടെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയിരുന്നു.

തന്റെ പ്രധാന ലക്‌ഷ്യം ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയായിരുന്നെന്നും തന്റെ 21മത്തെ വയസ്സിൽ താൻ ബാറ്റിംഗ് ശൈലി മാറ്റിയിരുന്നെങ്കിൽ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നെന്നും ഉത്തപ്പ പറഞ്ഞു. തന്റെ 25മത്തെ വയസ്സിൽ കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കുന്നതിന് വേണ്ടി മുൻ ഇന്ത്യൻ താരം പ്രവീൺ ആംറെയെ കൂട്ടുപിടിച്ച് തന്റെ ബാറ്റിംഗ് ശൈലി മാറ്റിയെന്നും ഇതോടെ തന്റെ ആക്രമണ ബാറ്റിംഗ് നഷ്ടമായെന്നും ഉത്തപ്പ പറഞ്ഞു.

34കാരനായ ഉത്തപ്പ 2015ൽ സിംബാബ്‌വെക്കെതിരായാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യക്ക് വേണ്ടി 46 ഏകദിന മത്സരങ്ങളും 13 ടി20 മത്സരങ്ങളും ഉത്തപ്പ കളിച്ചിട്ടുണ്ട്.

രഞ്ജിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി കേരളം, 115 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് ജയിക്കുവാന്‍ 48 റണ്‍സ്

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നേടുവാന്‍ ബംഗാള്‍ നേടേണ്ടത് 48 റണ്‍സ്. 307 റണ്‍സിന് ബംഗാളിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47 റണ്‍സിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചത്. 33 റണ്‍സ് വീതം നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും മാത്രമാണ് കേരള നിരയില്‍ തിളങ്ങിയത്.

ബംഗാളിനായി ഷഹ്ബാസും അര്‍ണാബ് നന്ദിയും മൂന്ന് വീതം വിക്കറ്റും അശോക് ഡിന്‍ഡ രണ്ട് വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ കേരളം 239 റണ്‍സാണ് നേടിയത്.

കേരളത്തില്‍ മാത്രമല്ല ഉത്തപ്പ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിനൊപ്പം കളിക്കും

മൂന്ന് കോടി രൂപയ്ക്ക് കേരള താരം റോബിന്‍ ഉത്തപ്പയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്‍ ലേലത്തില‍ ഏറ്റവും മൂല്യമുള്ള താരത്തെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. കേരളത്തില്‍ ഒപ്പം കളിക്കുന്ന സഞ്ജുവിനൊപ്പം ആവും താരം ഇനി കളിക്കുക. മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് റോബിന്‍ ഉത്തപ്പ. കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ് താരത്തിനായി ശ്രമിച്ച മറ്റൊരു ഐപിഎല്‍ ടീം.

കേരളം തകര്‍ന്നു, കൈവശം നേരിയ ലീഡ്

ബംഗാളിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന് തകര്‍ച്ച. 29 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളം 97/6 എന്ന നിലയിലാണ്. കേരളത്തിന്റെ പ്രതീക്ഷ മുഴുവന്‍ 31 റണ്‍സുമായി നില്‍ക്കുന്ന വിഷ്ണു വിനോദിലാണ്. റോബിന്‍ ഉത്തപ്പ 33 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍(18) ആണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റൊരു താരം. സല്‍മാന്‍ നിസാറും രാഹുലും പൂജ്യത്തിന് പുറത്തായപ്പോള്‍ സച്ചിന്‍ ബേബി 9 റണ്‍സ് നേടി പുറത്തായി.

ബംഗാളിന് വേണ്ടി അശോക് ഡിന്‍ഡ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്‍ പോറെല്‍, മുകേഷ് കുമാര്‍, അര്‍ണാബ് നന്ദി, ഷഹ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടിയിട്ടുണ്ട്. കേരളത്തിനിപ്പോള്‍ 29 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

സഞ്ജുവും റോബിനും പുറത്ത്, മികച്ച നിലയില്‍ നിന്ന് തകര്‍ന്ന് കേരളം

ബംഗാളിനെതിരെ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിന് 237 റണ്‍സ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ റണ്‍സ് നേടിയിട്ടുള്ളത്. 53/3 എന്ന നിലയില്‍ നിന്ന് നാലാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും സഞ്ജുവും ചേര്‍ന്ന് കേരളത്തിനെ 191 റണ്‍സിലേക്ക് നയിച്ചുവെങ്കിലും അധികം വൈകാതെ കേരളത്തിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ റോബിന്‍ ഉത്തപ്പ അര്‍ണാബ് നന്ദിയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ വിഷ്ണു വിനോദിനെയും കേരളത്തിന് നഷ്ടമായി.

191/3 എന്ന നിലയില്‍ നിന്ന് കേരളം 191/5 എന്ന നിലയിലേക്ക് വീണു. അധികം വൈകാതെ 116 റണ്‍സ് നേടിയ സഞ്ജുവിനെയും കേരളത്തിന് നഷ്ടമായി. ഷഹ്ബാസിനായിരുന്നു വിക്കറ്റ്. ബംഗാളിനായി അര്‍ണാബ് നന്ദിയും ഷഹ്ബാസ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.

കരുതലോടെ സഞ്ജുവും റോബിനും, കേരളം മെല്ലെ മുന്നോട്ട്

മെല്ലെയെങ്കിലും ആദ്യത്തെ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റി സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും. 53/3 എന്ന നിലയിലേക്ക് വീണ ടീമനെ 96 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ട് നേടിയാണ് സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും കൂടി മുന്നോട്ട് നയിച്ചത്. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ 149/3 എന്ന നിലയിലാണ് കേരളം. 77 റണ്‍സുമായി സഞ്ജുവും 36 റണ്‍സ് നേടി റോബിന്‍ ഉത്തപ്പയുമാണ് കേരളത്തിനായി പടപൊരുതുന്നത്.

സഞ്ജു 138 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെ സഹായത്തോടെയാണ് കളിക്കുന്നത്. ബംഗാളിനായി ഇഷാന്‍ പോറെല്‍, മുകേഷ് കുമാര്‍, അശോക് ഡിന്‍ഡ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഐപിഎല്‍ ചുരുക്കപട്ടിക തയ്യാര്‍, 332 പേരടങ്ങുന്ന പട്ടികയ്ക്ക് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി

ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടിക തയ്യാര്‍. നേരത്തെ 997 താരങ്ങളാണ് ഐപില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 332 താരങ്ങളെയാണ് ഷോര്‍ട്ട്‍ലിസ്റ്റ് ചെയ്തിരിക്കുന്നത്. 186 ഇന്ത്യന്‍ താരങ്ങളും 143 വിദേശ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അസോസ്സിയേറ്റ് രാജ്യങ്ങളില്‍ നിന്ന് മൂന്ന് താരങ്ങളെയും ഉള്‍പ്പടുത്തിയിട്ടുണ്ട്. വിദേശ താരങ്ങളില്‍ 35 ഓസ്ട്രേലിയന്‍ താരങ്ങളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്ന് 23 പേരും ഇംഗ്ലണ്ടില്‍ നിന്ന് 22 താരങ്ങളും അവസാന പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ വിന്‍ഡീസില്‍ നിന്ന് 19 പേരും ന്യൂസിലാണ്ടില്‍ നിന്ന് 18 താരങ്ങളും ലേലപ്പട്ടികയില്‍ ഇടം നേടി.

പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ഡെയില്‍ സ്റ്റെയിന്‍, ആഞ്ചലോ മാത്യൂസ് എന്നിവര്‍ക്കാണ് രണ്ട് കോടിയുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില റോബിന്‍ ഉത്തപ്പയ്ക്കാണ്.

ഉത്തപ്പയ്ക്ക് ശതകം, രാഹുലിന്റെ മികച്ച ഇന്നിംഗ്സ്, കേരളം കുതിയ്ക്കുന്നു

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യ ദിനത്തില്‍ കരുത്താര്‍ന്ന പ്രകടനവുമായി കേരളം. ടോസ് നേടി തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 276/3 എന്ന നിലയിലാണ്. 102 റണ്‍സുമായി റോബിന്‍ ഉത്തപ്പ അവസാന ഓവറില്‍ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. 36 റണ്‍സ് നേടി സച്ചിന്‍ ബേബിയാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സ് ആണ് നേടിയത്.

97 റണ്‍സില്‍ പുറത്തായ രാഹുല്‍ പിയും 32 റണ്‍സ് നേടിയ ജലജ് സക്സേനയുടെ വിക്കറ്റുമാണ് കേരളത്തിന് നഷ്ടമായത്. ഡല്‍ഹിയ്ക്കായി വികാസ് മിശ്രയും തേജസ് ബരോക്കയും ഓരോ വിക്കറ്റ് നേടി.

രാഹുലിന് ശതകം നഷ്ടം, ഡല്‍ഹിയ്ക്കെതിരെ മികച്ച നിലയില്‍ കേരളം

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കതിരെ മികച്ച നിലയില്‍ കേരളം മുന്നേറുന്നു. ഒന്നാം ദിവസം 79 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 235/2 എന്ന നിലയിലാണ് നില്‍ക്കുന്നത്. തുമ്പ സെെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

രാഹുല്‍ പിയും ജലജ് സക്സേനയും കൂടി കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 32 റണ്‍സ് നേടിയ ജലജ് സക്സേനയെ കേരളത്തിന് നഷ്ടമായി.

പിന്നീട് രാഹുലും റോബിന്‍ ഉത്തപ്പയും കൂടി 118 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടി കേരളത്തിനെ ശക്തമായ നിലയിലേക്ക് എത്തിച്ചു. എന്നാല്‍ തന്റെ ശതകത്തിന് മൂന്ന് റണ്‍സ് അകലെ രാഹുല്‍ പുറത്തായി. 97 റണ്‍സ് നേടിയ താരം പുറത്തായ ശേഷം സച്ചിന്‍ ബേബിയ്ക്കൊപ്പം റോബിന്‍ ഉത്തപ്പ കേരളത്തിന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. റോബിന്‍ 73 റണ്‍സും സച്ചിന്‍ ബേബി 25 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ

ഐപിഎല്‍ 2020 ലേലത്തിനുള്ള ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരമായി റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരത്തിന് 1.5 കോടി രൂപയാണ് അടിസ്ഥാന വില.

അതേ സമയം രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ആധിപത്യമാണുള്ളത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നീ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കൊപ്പം ഡെയില്‍ സ്റ്റെയിനും ആഞ്ചലോ മാത്യൂസും രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്.

റോബിന്‍ ഉത്തപ്പയോടൊപ്പം 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള മറ്റു താരങ്ങളില്‍ ഷോണ്‍ മാര്‍ഷ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ക്രിസ് മോറിസ്, കൈല്‍ അബോട്ട് എന്നിവര്‍ ഉള്‍പ്പെടുന്നു.

ഉത്തപ്പയെയും ലിന്നിനെയും റിലീസ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പിയൂഷ് ചൗളയും പുറത്തേക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്രമുഖ രണ്ട് താരങ്ങളെ ടീമില്‍ നിന്ന് റിലീസ് ചെയ്ത് കെകെആര്‍. ഐപിഎല്‍ 2020 ലേലത്തിന് മുന്നോടിയായാണ് താരങ്ങളെ ടീമുകള്‍ വിട്ട് നല്‍കി തുടങ്ങിയത്. ഐപിഎലില്‍ ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ രണ്ട് താരങ്ങളെയാണ് ഇപ്പോള്‍ കൊല്‍ക്കത്ത വിട്ട് നല്‍കിയത്. 2014 സീസണില്‍ ടീം കപ്പ് നേടിയപ്പോള്‍ ടോപ് സ്കോറര്‍ ആകുകയും ടൂര്‍ണ്ണമെന്റില്‍ ഓറഞ്ച് ക്യാപ്പ് നേടിയ താരമായ ഉത്തപ്പയെയും ടീമില്‍ നിലവില്‍ ഏറ്റവും വില കൂടിയതും വെടിക്കെട്ട് ബാറ്റ്സ്മാനും ആയ ക്രിസ് ലിന്നിനെയും ആണ് ടീം വിട്ട് നല്‍കിയത്.

ഇരു താരങ്ങളും ഐപിഎല്‍ കഴിഞ്ഞ സീസണില്‍ അത്ര ഫോമിലായിരുന്നില്ല. ടീമിന്റെ പ്രധാന സ്പിന്നറായ പിയൂഷ് ചൗളയെയും കൊല്‍ക്കത്ത വിട്ട് നല്‍കുകയാണ്. ഇതിന് പുറമെ കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജോ ഡെന്‍ലി, കെസി കരിയപ്പ, മാത്യു കെല്ലി, ആന്‍റിച്ച് നോര്‍ട്ജേ, യാര പൃഥ്വിരാജ്, ശ്രീകാന്ത് മുന്ദേ, നിഖില്‍ നായിക് എന്നിവരെയും ടീം വിട്ട് നല്‍കി.

35.65 കോടി രൂപ കൈവശമുള്ള ടീമിന് നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 സ്ഥാനങ്ങളിലേക്കാണ് പകരക്കാരെ കണ്ടെത്തേണ്ടത്.

പുറത്താകാതെ 69 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ മികവില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് 162 റണ്‍സ്

വിദര്‍ഭയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ 162 റണ്‍സ് നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 69 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ റോബിന്‍ ഉത്തപ്പയും 39 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുമാണ് കേരള നിരയില്‍ തിളങ്ങിയത്. റോബിന്‍ ഉത്തപ്പ 2 ഫോറും 5 സിക്സുമാണ് നേടിയത്.

വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 3 വിക്കറ്റ് നേടി.

Exit mobile version