ബെൽജിയം ദേശിയ ടീമിന് തന്ത്രങ്ങൾ ഓതാൻ ഡൊമെനിക്കോ ടോഡെസ്കൊ

ബെൽജിയൻ ദേശിയ ടീം കോച്ച് ആയി ഡൊമെനിക്കോ ടോഡെസ്കൊ നിയമിതനായി. ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം പുറത്തായ റോബർട്ടോ മർട്ടിനസിന് പകരക്കാരനായാണ് മുപ്പത്തിയെഴുകാരനെ ബെൽജിയം എത്തിക്കുന്നത്. രണ്ടു വർഷത്തെ കരാർ ആണ് ടോഡെസ്കൊക്ക് ലഭിക്കുക. 2024 യൂറോ വരെ ടീമിന് തന്ത്രങ്ങൾ ഓതാൻ അദ്ദേഹത്തിനാവും. യൂറോ യോഗ്യത തന്നെയാണ് പുതിയ കോച്ചിന്റെ ആദ്യ ചുമതലയെന്ന് ബെൽജിയം അറിയിച്ചു. മാർച്ചിൽ സ്വീഡനെതിരാണ് ടീമിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം.

മികച്ച ടീം ഉണ്ടായിട്ടും വലിയ നേട്ടങ്ങൾ ഒന്നും നേടാൻ ആവാതെ പോയ കാലമാണ് ബെൽജിയത്തിന് മാർട്ടിനസിന്റെ കീഴിൽ കഴിഞ്ഞത്. ഷാൽകെ, സ്പാർടക്ക് മോസ്‌കോ എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള ഡൊമെനിക്കോ ടോഡെസ്കൊ, ലെപ്സിഗിനും തന്ത്രങ്ങൾ ഓതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അക്രമണാത്മക ഫുട്ബോൾ തന്നെ ആവും ബെൽജിയത്തെ ആകർഷിച്ചത്. എങ്കിലും അന്താരാഷ്ട്ര തലത്തിൽ അനുഭവ സമ്പത്ത് കുറവുള്ള ടോഡെസ്കൊ, ബെൽജിയത്തെ പോലെ വമ്പൻ താരങ്ങൾ നിറഞ്ഞ ടീമിനെ എങ്ങനെ മുന്നോട്ടു നയിക്കും എന്നാണ് കണ്ടറിയേണ്ടത്. കൂടതെ കാര്യങ്ങൾ വിചാരിച്ച പോലെ നീങ്ങിയാൽ സുവർണ തലമുറയിലെ ഒരു പിടി താരങ്ങൾ പടിയിറങ്ങമ്പോൾ യുവതാരങ്ങൾ അടങ്ങിയ പുതിയ ടീമിനെ ദീർഘകാലത്തേക്ക് ഇദ്ദേഹത്തിന്റെ കീഴിൽ വളർത്തിയെടുക്കാനും ആവും ബെൽജിയവും ഉദ്ദേശിക്കുന്നത്. ലെപ്സിഗിനൊപ്പം ഒരു വർഷത്തിൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നു.

ബെൽജിയം വിട്ട മാർട്ടിനസ് പോർച്ചുഗൽ പരിശീലകനായേക്കും

പോർച്ചുഗലിന്റെ അടുത്ത പരിശീലകനായി റൊബേർടോ മാർട്ടിനസ് എത്താൻ സാധ്യത. ബെൽജിയത്തിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാർറ്റിനസുമായി ബെൽജിയം ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. ബെൽജിയത്തിന് യൂറോപ്യൻ ക്ലബുകളിൽ നിന്നും ഓഫറുകൾ ഉണ്ടെങ്കിലും അദ്ദേഹം പോർച്ചുഗൽ ദേശീയ ടീമിന്റെ ചുമതലയേൽക്കും എന്ന് ആണ് പല പ്രധാന മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

അവസാന ആറര വർഷമായി ബെൽജിയത്തിന്റെ പരിശീലകൻ ആയിരുന്നു മാർട്ടിനസ്. ഖത്തർ ലോകകപ്പിൽ നിരാശരായതോടെയാണ് ബെൽജിയം പരിശീലക സ്ഥാനം മാർട്ടിനസ് ഒഴിഞ്ഞത്.

കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനക്കാർ ആക്കാൻ മാർട്ടിനസിനായിരുന്നു. ദീർഘകാലം ബെൽജിയം ലോക റാങ്കിംഗിൽ ഒന്നാമതായി തുടർന്നതും മാർട്ടിനസിന്റെ കാലത്ത് ആയിരുന്നു. എന്നാൽ ബെൽജിയൻ ഗോൾഡൻ ജെനറേഷനെ ഒരു കിരീടത്തിലേക്കും നയിക്കാൻ മാർട്ടിനസിന് ആയില്ല.

ബെൽജിയൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞു

ബെൽജിയം ഇന്ന് ലോകകപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിയുന്നതായി പരിശീലകൻ റൊബേർടോ മാർട്ടിനസ് പറഞ്ഞു. അവസാന ആറര വർഷമായി ബെൽജിയത്തിന്റെ പരിശീലകൻ ആയിരുന്നു മാർട്ടിനസ്. ഇന്നത്തെ മത്സരം തന്റെ അവസാന മത്സരം ആണെന്ന് മാർട്ടിനസ് പറഞ്ഞു. ഇന്ന് വിജയിച്ചില്ല എങ്കിലും തല ഉയർത്തു തന്നെ ഈ ടീമിന് മടങ്ങാം എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ക്രൊയേഷ്യയയോട് വിജയിച്ചിരുന്നു എങ്കിൽ ബെൽജിയത്തിന് പ്രീക്വാർട്ടറിൽ എത്താമായിരുന്നു‌. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനക്കാർ ആക്കാൻ മാർട്ടിനസിനായിരുന്നു. ദീർഘകാലം ബെൽജിയം ലോക റാങ്കിംഗിൽ ഒന്നാമതായി തുടർന്നതും മാർട്ടിനസിന്റെ കാലത്ത് ആയിരുന്നു. എന്നാൽ ബെൽജിയൻ ഗോൾഡൻ ജെനറേഷനെ ഒരു കിരീടത്തിലേക്കും നയിക്കാൻ മാർട്ടിനസിന് ആയില്ല.

Exit mobile version