റോബർട്ടോ ഫർമിനോ അൽ സാദിലേക്ക്: അൽ അഹ്ലി വിട്ടു



ദോഹ: മുൻ ലിവർപൂൾ സൂപ്പർതാരം റോബർട്ടോ ഫർമിനോ സൗദി ക്ലബ്ബ് അൽ അഹ്ലി വിട്ട് ഖത്തറി ക്ലബ്ബായ അൽ സാദിൽ ചേരുമെന്ന് ഉറപ്പായി. അൽ അഹ്ലിയുമായുള്ള ഫിർമിനോയുടെ കരാർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷം അവസാനിക്കുകയായിരുന്നു. അൽ സാദുമായി കരാർ ധാരണയിലെത്തിയതോടെ താരത്തിന്റെ കരിയറിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്.


അൽ അഹ്ലിക്കായി കഴിഞ്ഞ സീസണിൽ (2024-2025) മികച്ച പ്രകടനം കാഴ്ചവെച്ച ഫിർമിനോ, ക്ലബ്ബിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. സൗദി പ്രോ ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 3 അസിസ്റ്റുകളും നേടിയപ്പോൾ, എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കി. എല്ലാ മത്സരങ്ങളിലുമായി മൊത്തം 24 കളികളിൽ നിന്ന് 13 ഗോളുകളും 10 അസിസ്റ്റുകളും ഈ ബ്രസീലിയൻ താരം അൽ അഹ്ലിക്കായി സ്വന്തമാക്കി.

അൽ അഹ്ലിക്ക് വേണ്ടി 2 സീസണുകൾ കളിച്ച മുൻ ലിവർപൂൾ താരം ഇനി ഖത്തറിലെ ലീഗിൽ ആകും ബൂട്ട് കെട്ടുക.

ഫർമീനോക്ക് ഹാട്രിക്ക്!! അൽ അഹ്ലിയുടെ വിജയത്തോടെ സൗദി ലീഗ് ആരംഭിച്ചു

സൗദി പ്രൊ ലീഗ് പുതിയ സീസൺ അൽ അഹ്ലിയുടെ വിജയത്തോടെ‌. ഇന്ന് സീസണിലെ ആദ്യ മത്സരത്തിൽ അൽ അഹ്ലി അൽ ഹസമിനെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അൽ അഹ്ലിയുടെ വിജയം. മുൻ ലിവർപൂൾ താരം ഫർമിനോ ഹാട്രിക്കുമായി കളിയിലെ താരമായി. ഇരു ടീമുകളും പ്രൊമോഷൻ നേടിയാണ് ഈ സീസണിൽ സൗദി പ്രൊ ലീഗിലേക്ക് എത്തിയത്. വലിയ നിക്ഷേപം ടീമിൽ നടത്തിൽ അൽ അഹ്ലി ഒരു വലിയ താരനിരയുമായാണ് കളത്തിൽ ഇറങ്ങിയത്.

ഫർമിനോ, മഹ്റസ്, മാക്സിമിൻ, കെസ്സി, മെൻഡി, ഇബാനസ് എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഫർമിനോ ആദ്യ പത്തു മിനുട്ടിൽ തന്നെ അഹ്ലിയെ രണ്ടു ഗോളിന് മുന്നിൽ എത്തിച്ചു. ആറാം മിനുട്ടിൽ ഒരു ഹെഡറിലൂടെ ആയിരുന്നു ഫർമിനോയുടെ ആദ്യ ഗോൾ. നാലു മിനുട്ടിനകം വീണ്ടും ഫർമിനോ ഗോൾ നേടി. ഇത്തവണ ഒരു ടാപിന്നിലൂടെയായിരുന്നു ഫർമിനോയുടെ ഫിനിഷ്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസിലൂടെ അൽ ഹസ്മ് ഒരു ഗോൾ മടക്കി. പക്ഷേ അതിനപ്പുറം അൽ അഹ്ലിയെ ഞെട്ടിക്കാൻ അവർക്ക് ആയില്ല. 72ആം മിനുട്ടിൽ ഫർമിനോയുടെ ഹാട്രിക്ക് ഗോളിലൂടെ അൽ അഹ്ലി വിജയം ഉറപ്പിച്ചു.

സൗദി ലീഗിൽ അത്ഭുതങ്ങൾ കാണിക്കാൻ ഫർമീനോയും

ഒരു സൂപ്പർ താരം കൂടെ സൗദി അറേബ്യയിൽ എത്തി. ലിവർപൂൾ വിട്ട റോബർട്ടോ ഫർമീനോ ആണ് ഇപ്പോൾ സൗദിയിലേക്കുള്ള കരാർ പൂർത്തിയാക്കുന്നത്. സൗദി പ്രൊ ലീഗ് ക്ലബായ അൽ അഹ്ലി താരത്തെ സ്വന്തമാക്കി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026വരെയുള്ള കരാർ ഫർമിനോ ഒപ്പുവെച്ചു.

ഫർമിനോക്ക് ആയി യൂറോപ്പിൽ പല പ്രധാന ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അൽ അഹ്ലിയുടെ ഓഫർ ഏറെ വലുതായത് കൊണ്ട് താരം അത് സ്വീകരിക്കുകയായിരുന്നു. താരം ഫ്രീ ഏജന്റായി കഴിഞ്ഞ മാസം മാറിയിരുന്നു. അൽ അഹ്ലി കഴിഞ്ഞ ദിവസം ഗോൾ കീപ്പർ മെൻഡിയുടെ സൈനിംഗും പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ 8 വർഷമായി ലിവർപൂൾ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്.

മാനെയും ഫർമീനോയും സൗദിയിൽ ഒരുമിക്കാൻ സാധ്യത

ബയേൺ മ്യൂണിക്ക് സാഡിയോ മാനെയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലി രംഗത്ത്. മാനെയുമായി അൽ അഹ്ലി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഫർമിനോയെ സ്വന്തമാക്കി കഴിഞ്ഞ അൽ അഹ്ലി ലിവർപൂളിലെ ഫർമിനോ – മാനെ കൂട്ടുകെട്ട് സൗദിയിൽ പുനസൃഷ്ടിക്കാൻ ആണ് നോക്കുന്നത്. വരും ദിവസങ്ങളിൽ മാനെക്ക് ആയി വലിയ ബിഡ് അൽ അഹ്ലി ബയേണു മുന്നിൽ വെക്കും.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയെ നിലനിർത്താൻ ടൂഷൽ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ബയേൺ ക്ലബ് താരത്തെ വിൽക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

ഫർമീനോയും ഇനി സൗദി അറേബ്യയിൽ

ഒരു സൂപ്പർ താരം കൂടെ സൗദി അറേബ്യയിൽ എത്തി. ലിവർപൂൾ വിട്ട റോബർട്ടോ ഫർമീനോ ആണ് ഇപ്പോൾ സൗദിയിലേക്കുള്ള കരാർ പൂർത്തിയാക്കുന്നത്. സൗദി പ്രൊ ലീഗ് ക്ലബായ അൽ അഹ്ലി താരത്തെ സ്വന്തമാക്കി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2026വരെയുള്ള കരാർ ഫർമിനോ ഒപ്പുവെക്കും.

ഫർമിനോക്ക് ആയി യൂറോപ്പിൽ പല പ്രധാന ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അൽ അഹ്ലിയുടെ ഓഫർ ഏറെ വലുതായത് കൊണ്ട് താരം അത് സ്വീകരിക്കുകയായിരുന്നു. താരം ഫ്രീ ഏജന്റായി കഴിഞ്ഞ മാസം മാറിയിരുന്നു. അൽ അഹ്ലി കഴിഞ്ഞ ദിവസം ഗോൾ കീപ്പർ മെൻഡിയുടെ സൈനിംഗും പൂർത്തിയാക്കിയിരുന്നു.

കഴിഞ്ഞ 8 വർഷമായി ലിവർപൂൾ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്.

ഫർമീനോയും സൗദിയിലേക്ക്, അൽ അഹ്ലി താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത്

ഈ സീസണിൽ താരങ്ങൾ എല്ലാം സൗദിയിലേക്ക് ആണ്. ലിവർപൂൾ വിട്ട റോബർട്ടോ ഫർമീനോ ആണ് ഇപ്പോൾ സൗദിയിലേക്ക് അടുക്കുന്നത്‌. സൗദി പ്രൊ ലീഗ് ക്ലബായ അൽ അഹ്ലി താരത്തെ സ്വന്തമാക്കും എന്നാണ് അഭ്യൂഹങ്ങൾ. ഫർമീനോയും അൽ അഹ്ലിയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഫർമിനോക്ക് ആയി യൂറോപ്പിൽ പല പ്രധാന ക്ലബുകളും രംഗത്ത് ഉണ്ടെങ്കിലും അൽ അഹ്ലിയുടെ ഓഫർ ഏറെ വലുതാണ്. താരം ഫ്രീ ഏജന്റാണ് ഇപ്പോൾ.

അൽ അഹ്ലി ഫർമീനോ യെസ് പറയുക ആണെങ്കിൽ ഈ ആഴ്ച തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴും യൂറോപ്പിൽ തുടരാൻ ആണ് താരം ആഗ്രഹിക്കുന്നത്‌. പക്ഷെ വലിയ ഓഫർ താരത്തെ മനസ്സു മാറ്റിയേക്കും.

കഴിഞ്ഞ 8 വർഷമായി ലിവർപൂൾ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്.

ഫർമീനോയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്

ഈ സീസണിന്റെ അവസാനത്തോടെ ലിവർപൂൾ വിടുന്ന റോബർട്ടോ ഫർമീനോയെ റയൽ മാഡ്രിഡ് സ്വന്തമാക്കും എന്ന് അഭ്യൂഹങ്ങൾ. ഫർമീനോ റയൽ മാഡ്രിഡ് സൈൻ ചെയ്യാൻ ശ്രമിക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ ചർച്ചകൾ ഒന്നും ഇരു പാർട്ടികൾക്ക് ഇടയിലും ആരംഭിച്ചിട്ടില്ല.. ഫർമിനോക്ക് ആയി യൂറോപ്പിൽ പല പ്രധാന ക്ലബുകളും രംഗത്ത് വരാൻ സാധ്യതയുണ്ട്. താരം ഫ്രീ ഏജന്റാണ് ഇപ്പോൾ.

കഴിഞ്ഞ 8 വർഷമായി ലിവർപൂൾ ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്. ടീമിന്റെ വിജയത്തിലേക്ക് വലിയ സംഭാവന ചെയ്ത ഫർമീനോ പുതിയ വെല്ലുവിളികൾ തേടിയാണ് ക്ലബ് വിടാൻ ആലോചിക്കുന്നത്.

നാലു പ്രധാന താരങ്ങൾ ക്ലബ് വിടുന്നു എന്ന് പ്രഖ്യാപിച്ച് ലിവർപൂൾ

ലിവർപൂൾ എഫ്‌സി അവരുടെ പ്രധാന താരങ്ങളായ റോബർട്ടോ ഫിർമിനോ, നാബി കീറ്റ, ജെയിംസ് മിൽനർ, അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ എന്നിവർ ഈ സമ്മറിൽ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ചു. മിൽനർ ബ്രൈറ്റണിലേക്ക് പോകുമെന്ന് ഉറപ്പായിട്ടുണ്ട്. ബാക്കി താരങ്ങൾ എങ്ങോട്ടേക്ക് പോകും എന്ന് ഇപ്പോൾ വ്യക്തമല്ല.

2019-ലെ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ നേടിയ ജർഗൻ ക്ലോപ്പിന്റെ ടീമിൽ നാല് പേരും തങ്ങളുടെ പങ്ക് വഹിച്ചു. 2019-20 ൽ 99 പോയിന്റിൽ ലീഗ് നേടിയ ലിവർപൂൾ ടീമിലും ഇവർ ഉണ്ടായിരുന്നു. വെംബ്ലിയിൽ കാരബാവോ കപ്പ് ജയിച്ചപ്പോഴും എമിറേറ്റ്‌സ് എഫ്എ കപ്പ് ജയിച്ചപ്പോഴും ഈ നാലു പേരും സ്ക്വാഡിൽ ഉണ്ടായിരുന്നു.

ലിവർപൂളിന്റെ അവസാന ഹോം മത്സരമായ ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ, ആൻഫീൽഡിൽ ഈ നാലു പേരെയും ക്ലബ് ആദരിക്കും.

ഫർമീനോ ബാഴ്സലോണയുമായി കരാർ ധാരണയിൽ എത്തിയിട്ടില്ല

ഈ സീസണിന്റെ അവസാനത്തോടെ ലിവർപൂൾ വിടുന്ന റോബർട്ടോ ഫർമീനോയെ ബാഴ്സലോണ സ്വന്തമാക്കും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ബാഴ്സലോണയും ഫർമീനോയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അങ്ങനെയുള്ള റിപ്പോർട്ടുകൾ ശരിയല്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫർമിനോയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് താല്പര്യം ഉണ്ട് എങ്കിലും ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല എന്ന് ഫബ്രിസിയോ പറഞ്ഞു. ഫർമീനോ ഇപ്പോഴും എല്ലാം ഓപ്ഷനുകളും നോക്കുക ആണ് എന്നും ഫബ്രിസിയോ പറഞ്ഞു ‌

കഴിഞ്ഞ 8 വർഷമായി ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമാണ് ബ്രസീലിയൻ സ്‌ട്രൈക്കർ.
പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്. ടീമിന്റെ വിജയത്തിലേക്ക് വലിയ സംഭാവന ചെയ്ത ഫർമീനോ പുതിയ വെല്ലുവിളികൾ തേടിയാണ് ക്ലബ് വിടാൻ ആലോചിക്കുന്നത്.

ഫർമീനോ ഈ സീസൺ അവസാനത്തോടെ ലിവർപൂൾ വിടും, കരാർ പുതുക്കില്ല

ഈ സീസണിന്റെ അവസാനത്തോടെ റോബർട്ടോ ഫർമീനോ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ 8 വർഷമായി ടീമിന്റെ വിജയത്തിന്റെ അവിഭാജ്യ ഘടകമായ ബ്രസീലിയൻ സ്‌ട്രൈക്കർ, കരാർ നീട്ടേണ്ടതില്ലെന്ന തന്റെ തീരുമാനം മാനേജർ ക്ലോപ്പിനെ വ്യക്തിപരമായി അറിയിച്ചതായി പ്രമുഖ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങി ലിവർപൂളിനൊപ്പം ആകെ 7 ട്രോഫികൾ ഫിർമിനോ നേടിയിട്ടുണ്ട്. ടീമിന്റെ വിജയത്തിലേക്ക് വലിയ സംഭാവന ചെയ്ത ഫർമീനോ പുതിയ വെല്ലുവിളികൾ തേടിയാണ് ക്ലബ് വിടാൻ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിൽ മാനെയെ നഷ്ടപ്പെട്ട ലിവർപൂളിന് ഇനി ഫർമീനോ കൂടെ ക്ലബ് വിടുന്നത് ക്ഷീണമാകും. ഗാക്പോയും നുനസും എല്ലാം പുതിതായി ടീമിൽ എത്തിയത് കൊണ്ട് തന്നെ ലിവർപൂളിന്റെ അറ്റാൽകിന്റെ ഭാവി ഈ യുവതാരങ്ങൾ ആകും എന്നാണ് പ്രതീക്ഷ.

ഫർമിനോക്ക് ലിവർപൂളിൽ പുതിയ കരാർ ഒരുങ്ങുന്നു

റോബർട്ടോ ഫർമിനോ ലിവർപൂളിൽ തന്നെ തുടരുമെന്ന് ഏകദേശം ഉറപ്പായി. താരത്തിന്റെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെ പുതിയ കരാർ നൽകാൻ തന്നെയാണ് ലിവർപൂളിന്റെ നീക്കമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വർഷത്തെ കരാർ ആവും ക്ലബ്ബ് ഫിർമിനോക്ക് മുന്നിൽ വെക്കുക എന്നാണ് സൂചന. ടീമിൽ തുടരാൻ തന്നെയാണ് ഫർമിനോയും താൽപര്യം. കരാർ ചർച്ചകൾ ശരിയായ ദിശയിൽ തന്നെ പോകുന്നതായി താരത്തിന്റെ ഏജന്റും വെളിപ്പെടുത്തിയിരുന്നു.

നിലവിൽ പരിക്കിന്റെ പിടിയിലാണ് ഫിർമിനോ. 2015ലാണ് താരം ഹോഫൻഹെയ്മിൽ നിന്നും പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. പിന്നീട് ക്ലോപ്പിന്റെ കീഴിൽ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ കുതിപ്പിൽ മാനെക്കും സലക്കും ഒപ്പം ലിവർപൂൾ മുന്നേറ്റത്തിലെ നിർണായ സാന്നിധ്യമായിരുന്നു. ന്യൂനസും ലൂയിസ് ഡിയാസും അടക്കമുള്ള യുവതാരങ്ങൾ ടീമിലേക്ക് എത്തിയിട്ടും ഫർമിനോയെ ടീമിൽ നിലനിർത്താൻ തന്നെയാണ് ക്ലോപ്പിന്റെയും തീരുമാനം.

ഫിർമിനോ ആഴ്‌സണലിനെതിരെ തിരിച്ചെത്തും

ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് കാൽമുട്ടിന് പരിക്കേറ്റ ലിവർപൂൾ താരം ആഴ്‌സണലിനെതിരെ നടക്കുന്ന മത്സരത്തിൽ തിരിച്ചെത്തുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം താരം പരിക്ക് മാറി ലിവർപൂളിനോപ്പം പരിശീലനം തുടങ്ങിയിരുന്നു. ഇതോടെയാണ് താരം ഉടൻ തന്നെ ലിവർപൂൾ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ പ്രീമിയർ ലീഗിൽ ലിവർപൂളിനെക്കാൾ 4 പോയിന്റ് താഴെയുള്ള ആഴ്‌സണലിന് ഈ മത്സരം നിർണായകമാണ്. അതെ സമയം ടോപ് ഫോർ ഉറപ്പിക്കാൻ ലിവർപൂളിന് ആഴ്‌സണലിനെതിരെ വിജയം അനിവാര്യമാണ്. ശനിയാഴ്ചയാണ് ഇരുവരും തമ്മിലുള്ള പ്രീമിയർ ലീഗ് പോരാട്ടം. നിലവിൽ 29 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

Exit mobile version