ആഴ്‌സണൽ പ്രതിരോധതാരം റോബ് ഹോൾഡിങിന് ആയി തുർക്കി ക്ലബിന്റെ ബിഡ്

ആഴ്‌സണൽ പ്രതിരോധതാരം റോബ് ഹോൾഡിങിന് ആയി തുർക്കി ക്ലബിന്റെ ബിഡ്. ഇംഗ്ലീഷ് പ്രതിരോധ താരത്തിന് ആയി 2.5 മില്യൺ യൂറോയുടെ ഓഫർ ആണ് തുർക്കി ക്ലബ് ബെസ്കിറ്റാസ് മുന്നോട്ട് വച്ചത്. എന്നാൽ ഈ ഓഫർ ആഴ്‌സണൽ സ്വീകരിക്കില്ല എന്നാണ് റിപ്പോർട്ട്.

എന്നാൽ ഒരു വർഷത്തെ കരാർ ക്ലബിൽ അവശേഷിക്കുന്ന 27 കാരനായ താരത്തിന് ഇതിലും കൂടുതൽ ആഴ്‌സണൽ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഹോൾഡിങിനെ ഒരു വർഷം കൂടി നിലനിർത്താനും ആഴ്‌സണലിന് ആവും. നിലവിൽ ഇതിലും കൂടുതൽ തുർക്കി ക്ലബ് ഓഫർ ചെയ്യുമോ എന്നു വ്യക്തമല്ല. അതേസമയം മുൻ ലെസ്റ്റർ താരം ഡാനിയേൽ അമാർതിയെ തുർക്കി ക്ലബ് ഫ്രീ ഏജന്റ് ആയി സ്വന്തമാക്കും.

ആഴ്‌സണലിൽ നിന്ന് റോബ് ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം

ആഴ്സണലിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ റോബ് ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം. ലില്ലെയിൽ നിന്ന് ഗബ്രിയൽ വരുന്നതോടെ ആഴ്‌സണലിൽ അവസരം കുറയുന്നത് മുൻപിൽ കണ്ടാണ് റോബ് ഹോൾഡിങ് ടീം മാറാൻ ശ്രമം നടത്തുന്നത്.

ഇന്നലെ ലിവർപൂളിനെതിരെ നടന്ന കമ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ആദ്യ ഇലവനിൽ താരത്തിന് സ്ഥാനം ലഭിച്ചിരുന്നു. പരിക്ക് കാരണം കൂടുതൽ സമയവും കളത്തിന് പുറത്തായിരുന്നു റോബ് ഹോൾഡിങ് കഴിഞ്ഞ രണ്ട് സീസണുകളിൽ 18 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഹോൾഡിങ്ങിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടെങ്കിലും ന്യൂ കാസിൽ ആണ് നിലവിൽ മുൻപന്തിയിൽ ഉള്ളത്.

Exit mobile version