അൺ റിയൽ പരാഗ്!!! സൂപ്പര്‍ സഞ്ജു, രാജസ്ഥാന് 196 റൺസ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 196 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. ഒരു ഘട്ടത്തിൽ 42/2 എന്ന നിലയിലായിരുന്ന രാജസ്ഥാനെ സഞ്ജു സാംസൺ – റിയാന്‍ പരാഗ് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 130 റൺസ് നേടിയാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.  മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ രാജസ്ഥാന്‍ നേടിയത്. സഞ്ജു 38 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 5 പന്തിൽ 13 റൺസ് നേടി ഇന്നിംഗ്സിന്റെ അവസാനം വേഗത നൽകി.

യശസ്വി ജൈസ്വാള്‍ 19 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ ടീം സ്കോര്‍ 4.2 ഓവറിൽ 32 റൺസായിരുന്നു. ജോസ് ബട്‍ലര്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി 10 പന്തിൽ 8 റൺസ് നേടി റഷീദ് ഖാന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് നായകന്‍ സഞ്ജു സാംസണ് കൂട്ടായി എത്തിയ റിയാന്‍ പരാഗ് തന്റെ ടൂര്‍ണ്ണമെന്റിലെ മികച്ച ഫോം തുടര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. താരത്തിനെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പും വ്യക്തിഗത സ്കോര്‍ 6 റൺസിലും നിൽക്കുമ്പോളും

34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച താരത്തിനൊപ്പം സഞ്ജുവും 31 പന്തിൽ നിന്ന് അര്‍ദ്ധ ശതകം തികച്ചു. 78 പന്തിൽ 130 റൺസ് കൂട്ടുകെട്ട് രാജസ്ഥാനെ 172 റൺസിലേക്കാണ് എത്തിച്ചത്. 48 പന്തിൽ 76 റൺസാണ് റിയാന്‍ പരാഗ് നേടിയത്. മോഹിത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്.

ഇത് റിയാൻ പരാഗിന്റെ സീസൺ, വീണ്ടും രാജസ്ഥാന്റെ ഹീറോ

ഇത് റിയാൻ റയാൻ പരാഗിന്റെ സീസൺ ആണെന്ന് പറയേണ്ടി വരും. അത്ര മികച്ച രീതിയിലാണ് പരാഗ് ഈ സീസൺ തുടങ്ങിയത്. ഇന്ന് വീണ്ടും രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിനായി. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ മുംബൈ ഇന്ത്യൻസിന്റെ മികച്ച ബോളർമാർക്കെതിരെ പക്വതയോടെ ബാറ്റു ചെയ്യാൻ യുവതാരത്തിനായി.

ടോപ് ഓർഡറിക് യശസ്വി ജയ്സാളും ജോസ് ബട്ലറും സഞ്ജു സാംസണും പരാജയപ്പെട്ടപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പരാഗിനായി. തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണ് പരാഗ് ഇന്ന് നേടിയത്. പലരും ബാറ്റ് ചെയ്യാൻ കഷ്ടപ്പെട്ട് പിച്ചിൽ തുടക്കം മുതൽ പന്ത് മിഡിൽ ചെയ്യാൻ പരാഗിന് ഇന്നായി. തുടക്കത്തിൽ സിംഗിൾസ് എടുത്തും ഡബിൾസ് എടുത്തും കളിച്ച പരാഗ് കളി സമ്മർദ്ദയത്തിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ മികച്ച ഷോട്ടുകളിലൂടെ ബൗണ്ടറികളും കണ്ടെത്താനായി. മൂന്ന് പടുകൂറ്റൻ സിക്സുകളും റിയാൻ ഇന്ന് മത്സരത്തിൽ അടിച്ചു.

കഴിഞ്ഞ മത്സരത്തിൽ താരം 84 റൺസ് എടുത്തിരുന്നു. അവസാന സീസണിൽ രാജസ്ഥാൻ റോയൽസിലെ ഏറ്റവും മോശം പ്രകടനം നടത്തിയ താരങ്ങളിൽ ഒന്നായിരുന്നു റിയാൻ പരാഗ്. എന്നാൽ ഈ സീസണിൽ കഠിനപ്രയത്നം നടത്തിയും ഡൊമസ്റ്റിക് ലീഗൽ മികച്ച പ്രകടനം നടത്തിയും തിരിച്ചുവരാൻ റിയാനായി. രാജസ്ഥാൻ റോയൽസ് ഇത്രകാലം അർപ്പിച്ച വിശ്വാസത്തിന് നന്ദി കാണിക്കുകയാണ് യുവതാരം ഇപ്പോൾ.

ഈ സീസൺ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുയ താരമായി പരാഗ് മാറി. 151 റൺസാണ് മൂന്ന് ഇന്നിംഗ്സിൽ നിന്ന് പരാഗ് ഇതുവരെ നേടിയത്.

“റിയാൻ പരാഗിന്റെ സീസണാകും ഇത്, ഭാവി ഇന്ത്യൻ താരമാണ്” – സഞ്ജു സാംസൺ

ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിന്റെ താരമായി മാറിയ റിയാൻ പരാഗിനെ പ്രശംസിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ. റിയാൻ പരാഗ് ഫോമിലേക്ക് എത്തുന്നതിനായി എല്ലാവരും അവസാന സീസണുകളായി കാത്തിരിക്കുക ആയിരുന്നു. അവൻ അത്ര പ്രതീക്ഷ നൽകുന്ന യുവതാരമാണ്. സഞ്ജു ഇന്ന് പറഞ്ഞു.

ഈ സീസൺ ആണ് റിയാൻ പരാഗ് ഫോമിലേക്ക് എത്തുന്ന ആ സീസൺ എന്ന് ഞാൻ കരുതുന്നു. സഞ്ജു പറഞ്ഞു. അവന് രണ്ട് നല്ല മത്സരങ്ങൾ ലഭിച്ചു. സീസൺ തുടങ്ങുന്നേ ഉള്ളൂ. ഈ പ്രവർത്തനം തുടർന്നാൽ അവന് ഇത് ഒരു നല്ല സീസണായി മാറും. സഞ്ജു പറഞ്ഞു. റിയാൻ പരാഗ് ഇന്ത്യൻ ടീമിന്റെ ഭാവി താരമാണെന്നും സഞ്ജു സാംസൺ പറഞ്ഞു.

ഇന്ന് രാജസ്ഥാൻ റോയൽസിനായി പരാഗ് 45 പന്തിൽ നിന്ന് 84 റൺസ് ആണ് അടിച്ചത്. 7 ഫോറും 6 സിക്സും താരം അടിച്ചു.

സഞ്ജു ഭായ് പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാനാണ് ശ്രമിച്ചത് – റിയാന്‍ പരാഗ്

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസൺ തന്നോട് ആവശ്യപ്പെട്ടത് അവസാനം വരെ ക്രീസിൽ നിൽക്കുവാനാണെന്നും താന്‍ അതിന് മാത്രമാണ് ശ്രമിച്ചതെന്ന് പറഞ്ഞ് റിയാന്‍ പരാഗ്. 45 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ പരാഗിന്റെ പ്രകടനം വന്‍ തകര്‍ച്ചയിൽ നിന്ന് ടീമിനെ കരകയറ്റുകയായിരുന്നു.

പുതിയൊരു ബാറ്റ്സ്മാന് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നുവെന്നും ആരെങ്കിലും അവസാനം വരെ ബാറ്റ് ചെയ്യണമെന്നതായിരുന്നു പ്രധാന കാര്യമെന്നും റിയാന്‍ പരാഗ് വ്യക്തമാക്കി. താന്‍ ഏറെ പരിശ്രമം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലം ആണ് ഇപ്പോള്‍ കാണുന്നതെന്നും റിയാന്‍ പരാഗ് സൂചിപ്പിച്ചു.

പരാഗ് ഓൺ ഫയര്‍!!! രാജസ്ഥാനെ 185 റൺസിലെത്തിച്ചു

രാജസ്ഥാന്‍ റോയൽസ് ഇത്രയും വര്‍ഷം തന്നിൽ അര്‍പ്പിച്ച വിശ്വാസം കാത്ത് റിയാന്‍ പരാഗ്. ഇന്ന് ഡൽഹിയ്ക്കതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീമിനെ 185/5 എന്ന പൊരുതാവുന്ന സ്കോറിലേക്ക് റിയാന്‍ പരാഗ് എത്തിച്ചപ്പോള്‍ ഒപ്പം രവിചന്ദ്രന്‍ അശ്വിനും ധ്രുവ് ജുറെലും നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഒരു ഘട്ടത്തിൽ 36/3 എന്ന നിലയിൽ പരുങ്ങലിലായിരുന്ന രാജസ്ഥാന്‍ 185റൺസാണ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ നേടിയത്.

പതിഞ്ഞ തുടക്കമായിരുന്നു രാജസ്ഥാന്റേത്. യശസ്വി ജൈസ്വാളിനെ മുകേഷ് കുമാര്‍ പുറത്താക്കിയപ്പോള്‍ താരത്തിന്റെ അടുത്ത ഓവറിൽ മൂന്ന് ബൗണ്ടറി നേടി സഞ്ജുവാണ് സ്കോറിംഗ് വേഗത വര്‍ദ്ധിപ്പിച്ചത്. എന്നാൽ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സഞ്ജുവിനെയും രാജസ്ഥാന് നഷ്ടമായി. 14 പന്തിൽ 15 റൺസായിരുന്നു സഞ്ജു നേടിയത്. ഖലീൽ അഹമ്മദിനായിരുന്നു വിക്കറ്റ്.  6 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 31/2 എന് നിലയിലായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ രംഗത്തെത്തിയപ്പോള്‍ റൺസ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ പ്രയാസപ്പെട്ടു. കുൽദീപ് യാദവ് ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ രാജസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി. പിന്നീട് രവിചന്ദ്രന്‍ അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് കരുലോടെ രാജസ്ഥാനെ മുന്നോട്ട് നയിച്ചു. അശ്വിന്‍ കുൽദീപിനെ ഒരു സിക്സും നോര്‍ക്കിയയെ രണ്ട് സിക്സും പറത്തിയപ്പോള്‍ റിയാന്‍ പരാഗ് കുൽദീപിനെതിരെ സിക്സര്‍ നേടി.

ഈ കൂട്ടുകെട്ട് 54 റൺസുമായി മുന്നോട്ട് പോകുമ്പോള്‍ അശ്വിനെ അക്സര്‍ പുറത്താക്കി. 19 പന്തിൽ 29 റൺസായിരുന്നു അശ്വിന്‍ നേടിയത്. 15ാം ഓവറിൽ ഖലീൽ അഹമ്മദിനെ തുടരെയുള്ള പന്തിൽ ഒരു സിക്സും രണ്ട് ഫോറും നേടി റിയാന്‍ പരാഗ് രാജസ്ഥാന്‍ ക്യാമ്പിൽ ആവേശം കൊണ്ടു വന്നു. ഈ ഓവറിൽ തന്നെ രാജസ്ഥാന്റെ സ്കോര്‍ നൂറ് കടന്നു. ഇന്നിംഗ്സ് അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ രാജസ്ഥാന്‍ 108/4 എന്ന നിലയിലായിരുന്നു.

മുകേഷ് കുമാറിനെ പതിനാറാം ഓവറിൽ ഒരു ബൗണ്ടറിയും അവസാന പന്തിൽ സിക്സും നേടി റിയാന്‍ പരാഗ് 34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. കുൽദീപിന്റെ 17ാം ഓവറിൽ ജുറെൽ ഒരു ബൗണ്ടറി നേടിയപ്പോള്‍ അവസാന പന്തിൽ സിക്സര്‍ പറത്തി റിയാന്‍ പരാഗ് ഓവറിലെ റൺസ് 15 ആക്കി. അടുത്ത ഓവറിൽ നോര്‍ക്കിയയ്ക്കെതിരെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ 12 പന്തിൽ 20 റൺസ് നേടി ജുറെൽ മടങ്ങി.

ആറാം വിക്കറ്റിൽ പരാഗിനൊപ്പം ഹെറ്റ്മ്യറും വലിയ ഷോട്ടുകളുമായി രംഗത്തെത്തിയപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി. മുകേഷ് കുമാര്‍ എറിഞ്ഞ 19ാം ഓവറിലും 15 റൺസാണ് പിറന്നത്. അവസാന ഓവറിൽ ആന്‍റിക് നോര്‍ക്കിയയെ 25 റൺസിനാണ് പരാഗ് പായിച്ചത്.

മൂന്ന് ഫോറും രണ്ട് സിക്സും ഓവറിൽ നിന്ന് വന്നപ്പോള്‍ അവസാന പന്തിൽ താരം 1 റൺസ് നേടി. പരാഗ് 45 പന്തിൽ 84 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 7 പന്തിൽ 14 റൺസ് നേടി. ഈ കൂട്ടുകെട്ട് 16 പന്തിൽ 43 റൺസാണ് നേടിയത്. അവസാന അഞ്ചോവറിൽ 77 റൺസാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്.

റയാൻ പരാഗ് പൊരുതി എങ്കിലും കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക്

രഞ്ജി ട്രോഫിയിൽ ആസാമിനെതിരെ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആസാം 231-7 എന്ന നിലയിലാണ്. ഇപ്പോഴും ആസാം കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 188 റൺസ് പിറകിലാണ്. നാളെ അവസാന ദിവസം ആദ്യ സെഷനിൽ തന്നെ ആസാമിനെ എറിഞ്ഞിടുക ആകും കേരളത്തിന്റെ ലക്ഷ്യം.

ഇന്ന് റയാൻ പരാഗ് പിടിച്ചു നിന്നതാണ് കേരളത്തിന് തറടസ്സമായത്. പരാഗ് 125 പന്തിൽ നിന്ന് 116 റൺസ് എടുത്തു. 16 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്സ്. കേരളത്തിനായി ബേസിൽ തമ്പി നാലു വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. ഇന്നലെ കേരളം ആദ്യ ഇന്നിംഗ്സിൽ 419 റൺസ് എടുത്തിരുന്നു.

റിയൻ പരാഗിന്റെ മികവിൽ ആസാം കേരളത്തെ തോൽപ്പിച്ചു

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം പരാജയപ്പെട്ടു. ഇന്ന് ആസാമിനെ നേരിട്ട കേരളം 4 വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 128 എന്ന വിജയലക്ഷ്യം പിന്തുടർന്ന ആസാം‌ 3 പന്ത് ശേഷിക്കവെ വിജയം കണ്ടു. റയാൻ പരാഗ 33 പന്തിൽ 57 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ആസാമിനെ വിജയത്തിൽ എത്തിക്കുക ആയിരുന്നു.

കേരളം പൊരുതി നോക്കി എങ്കിലും പരാജയം തടയാൻ ആയില്ല. കേരളത്തുനായി സിജോമോനും ജലജ് സക്സേനയും 2 വിക്കറ്റ് വീതം വീഴ്ത്തി.ഇന്ന് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന കേരളത്തിന്റെ ബാറ്റിംഗിന് പതിവു പോലെ തിളങ്ങാൻ ആയിരുന്നുല്ല. ആകെ 20 ഓവറിൽ 127/6 റൺസ് മാത്രമേ കേരളത്തിന് നേടാൻ ആയുള്ളൂ. മുൻനിര ബാറ്റർമാർ ആരും തിളങ്ങിയില്ല.

വരുൺ നായർ (2), സൽമാൻ നിസാർ (8), വിഷ്ണു വിനോദ് (5), സഞ്ജു സാംസൺ (8), സിജോമോൻ ജോസഫ് (0) എന്നിവർ നിരാശപ്പെടുത്തി. ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 31 റൺസ് എടുത്തു.

അവസാനം അബ്ദുൽ ബാസിതും സച്ചിൻ ബേബിയും ചേർന്നാണ് കേരളത്തിന് പൊരുതാവുന്ന സ്കോർ നൽകിയത്. ബാസിത് 31 പന്തിൽ 46 നേടി ടീമിന്റെ ടോപ് സ്കോറർ ആയി. സച്ചിൻ ബേബി 17 പന്തിൽ 18 റൺസും നേടി പുറത്താകാതെ നിന്നു.

കേരളം ഇതിനു മുമ്പ് നടന്ന 6 മത്സരങ്ങളും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിച്ചതോടെ ആസാമമ്മും അടുത്ത റൗണ്ടിലേക്ക് കടക്കും.

“എന്നെ ജനങ്ങൾ വെറുക്കുന്നത് എന്തിനാണെന്ന് അറിയാം, ഒരു ക്യാച്ച് ആഘോഷിക്കുന്നത് പോലും പ്രശ്നമാണ്” – പരാഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ചു സംസാരിച്ച രാജസ്ഥാൻ റോയൽസ് താരം പരാഗ്. “ആളുകൾ എന്നെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു ധാരണയുണ്ട്. നിങ്ങൾ എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെക്കുറിച്ച് ഒരു റൂൾബുക്ക് ഉണ്ട്. ടീ-ഷർട്ട് ഇൻ ചെയ്ത് ഇട്ടിരിക്കണം, കോളർ താഴ്ത്തണം, എല്ലാവർക്കും ബഹുമാനം നൽകണം, ആരെയും സ്ലെഡ്ജ് ചെയ്യരുത്, ഞാൻ ഇതിന് തികച്ചും വിപരീതമാണ്” പരാഗ് പറഞ്ഞു.

“ആളുകൾക്ക് ഞാൻ ച്യൂയിംഗ് ഗം ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ട്. എന്റെ കോളർ ഉയർന്നതാണെങ്കിൽ അത് ഒരു പ്രശ്നമാണ്.
ഒരു ക്യാച്ച് എടുത്തതിന് ശേഷം ഞാൻ ആഘോഷിക്കുന്നുംത് പോലും പ്രശ്നമാണ്. എന്റെ ഒഴിവുസമയങ്ങളിൽ ഞാൻ ഗെയിമിംഗിൽ ഏർപ്പെടുന്നതും ഗോൾഫ് കളിക്കുന്നതിലും അവർക്ക് പ്രശ്‌നമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്, അത് രസകരമാണ് എന്നത് കൊണ്ടാണ്. അതിനായി ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നു. ഞാൻ ഇത്രയും വലിയ തലത്തിൽ കളിക്കുന്നത് ആളുകൾക്ക് ദഹിക്കില്ല, ഞാൻ അത് ആസ്വദിക്കുകയാണ്. ഞാൻ നന്ദിയുള്ളവനല്ലെന്ന് ആളുകൾ കരുതുന്നു,” പരാഗ് പറഞ്ഞു.

ഐ പി എല്ലിൽ മോശം പ്രകടനം ആയിരുന്നു എങ്കിലും ദിയോദർ ട്രോഫിയിൽ ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങി പരാ മാൻ ഓഫ് ദി സീരീസ് ആയിരുന്നു.

പരാഗിന് ഒരു നിരാശ കൂടെ!! ഇനിയും രാജസ്ഥാൻ വിശ്വസിക്കണോ!!

റിയാൻ പരാഗ് എങ്ങനെ വീണ്ടും വീണ്ടും രാജസ്ഥാൻ ടീമിൽ ഇടം പിടിക്കുന്നു എന്ന് ക്രിക്കറ്റ് ആരാധകർക്ക് മനസ്സിലാകുന്നില്ല‌. അവസാനമായി പരാഗിൽ നിന്ന് ഒരു നല്ല ഇന്നിങ്സ് കണ്ടത് എന്നാണ് എന്നതും പലരും മറന്നു പോയിരിക്കുന്നു. ഇന്ന് ആയിരുന്നു പരാഗിന്റെ തന്റെ വിമർശകർക്ക് മറുപടി കൊടുക്കാനുള്ള ഏറ്റവും നല്ല അവസരം. വിജയിപ്പിക്കാൻ ആകുന്ന ഒരു ഘട്ടത്തിൽ ആയിരുന്നു പരാഗ് ക്രീസിൽ എത്തിയത്‌. പക്ഷെ ഇന്നും പരാഗിന് നിരാശ കൊണ്ട് മടങ്ങേണ്ടി വന്നു.

ആദ്യം മുതൽ ഡിഫൻഡ് ചെയ്തു കളിച്ച പരാഗ് ഒരു ഘട്ടത്തിൽ 8 പന്തിൽ 4 റൺസ് എന്ന നിലയിൽ ആയിരുന്നു. ഇത് റൺ റേറ്റ് 15ന് അടുത്ത് എത്തിച്ചു. ഒരു സിക്സ് അടിച്ച് അവസാനം 12 പന്തിൽ 15 എന്ന് പരാഗ് ആക്കിയെങ്കിലും അപ്പോഴേക്ക് വിജയം വിദൂരത്തായിരുന്നു. പരാഗ് അവസാന 36 ഐ പി എൽ ഇന്നിംഗ്സിൽ ആകെ 401 റൺസ് ആണ് നേടിയത്. ശരാശരി 13 റൺസ്. സ്ട്രൈക്ക് റേറ്റ് 120 മാത്രം. എങ്കിലും എല്ലാ മത്സരത്തിലും പരാഗിനെ വിശ്വസിച്ച് രാജസ്ഥാൻ ടീമിൽ എടുക്കും.

കുറച്ചു നേരത്തെ ബാറ്റിംഗിന് ഇറങ്ങാൻ ആണ് ആഗ്രഹം എന്ന് പരാഗ്

രാജസ്ഥാൻ റോയൽസ് താരം റയാൻ പരാൻ താൻ ബാറ്റിംഗ് ഓർഡറിൽ കുറച്ചു കൂടി നേരത്തെ ഇറങ്ങാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. എവിടെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് രാജസ്ഥാൻ റോയൽസ് എന്നോട് ചോദിച്ചാൽ, ഞാൻ നമ്പർ 4ൽ ഇറങ്ങണം എന്ന് പറയും. പരാഗ് പറഞ്ഞു.

എങ്കിലും ടീമിന് എന്നെ ആവശ്യമുള്ള ഏത് സ്ഥലത്തും ഞാൻ ഇറങ്ങാൻ ഞാൻ തയ്യാറാണ് എന്നും ഇത് ഒരു ടീം ഗെയിമാണ് എന്നും പരാഗ് പറഞ്ഞു. ടീമിനായി നല്ല സംഭാവന ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നും പരാഗ് അഭിമുഖത്തിൽ പറഞ്ഞു

“കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഫിനിഷിംഗ് റോൾ ആണ് രാജസ്ഥാനിൽ ചെയ്യുന്നത്. ഞാൻ മുമ്പ് പറഞ്ഞത് പോലെ ഫിനിഷിംഗിൽ എന്റെ മാതൃക ഒരേയൊരു ആളാണ്, എം‌എസ് ധോണി. മറ്റാരും ഫിനിഷിംഗ് എന്ന ആർട്ടിൽ ധോണിയെ പോലെ പ്രാവീണ്യം നേടിയതായി ഞാൻ കരുതുന്നില്ല.” പരാഗ് പറഞ്ഞു.

റിയാന്‍ പരാഗ് മാസ്റ്റര്‍ ക്ലാസ്!!! കൂറ്റന്‍ സ്കോര്‍ നേടിയ ജമ്മുവിനെ വീഴ്ത്തി ആസാമിന്റെ തകര്‍പ്പന്‍ ചേസിംഗ്

വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കരസ്ഥമാക്കി ആസാം. ആദ്യം ബാറ്റ് ചെയ്ത ജമ്മു & കാശ്മീര്‍ ശുഭം ഖജൂറിയ(120), ഹെനന്‍ നസീര്‍(124) എന്നിവര്‍ നേടിയ ശതകങ്ങള്‍ക്കൊപ്പം 53 റൺസ് നേടിയ ഫാസിൽ റഷീദും തിളങ്ങിയ മികവിൽ 350/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 46.1 ഓവറിൽ ലക്ഷ്യം മറികടന്ന് ആസാം എതിരാളികളെ ഞെട്ടിക്കുകയായിരുന്നു.

116 പന്തിൽ 174 റൺസ് നേടിയ റിയാന്‍ പരാഗിന്റെ തട്ടുപൊളിപ്പന്‍ ഇന്നിംഗ്സാണ് ആസാമിന് 7 വിക്കറ്റ് വിജയം നൽകിയത്. റിഷവ് ദാസ് 114 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ സെമിയിലേക്ക് എത്തിക്കുകയായിരുന്നു.

അടുത്ത സീസണിൽ പരാഗിനെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറക്കുവാന്‍ ശ്രമിക്കും – കുമാര്‍ സംഗക്കാര

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ മധ്യനിര റൺസ് കണ്ടെത്തുവാന്‍ പരാജയപ്പെട്ടതാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയായി മാറിയത്. കുമാര്‍ സംഗക്കാര പറയുന്നത് യുവ താരം റിയാന്‍ പരാഗിനെ അടുത്ത സീസണിൽ ബാറ്റിംഗ് ഓര്‍ഡറിൽ മുന്നിലേക്ക് ഇറക്കുവാനുള്ള കാര്യങ്ങള്‍ ടീം ആലോചിക്കുമെന്നാണ്.

താരം വലിയ കഴിവുള്ള താരമാണെന്നും പ്രതിഭാധനനാണെന്നുമാണ് സംഗക്കാര വ്യക്തമാക്കിയത്. എന്നാൽ ഈ സീസണിൽ ഒരു അര്‍ദ്ധ ശതകം മാത്രമാണ് താരം നേടിയത്. എന്നാൽ ഫീൽഡിംഗിൽ ടീമിനായി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.

Exit mobile version