മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസ് ഇനി സൗദി അറേബ്യയിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ വിങർ റിയാദ് മഹ്റസ് ഇനി സൗദി അറേബ്യയിൽ കളിക്കും. നേരത്തെ തന്നെ താരവും ആയി വലിയ കരാറിൽ ധാരണയിൽ എത്തിയ അൽ അഹ്‌ലി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും ആയി കരാർ ധാരണയിൽ എത്തിയത് ആയി അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റീൻ റിപ്പോർട്ട് ചെയ്തു. താരത്തിന് ആയി 30 മില്യൺ യൂറോയും 5 മില്യൺ യൂറോ ആഡ് ഓണും ആണ് സൗദി ക്ലബ് മുടക്കിയത്.

32 കാരനായ അൾജീരിയൻ താരം 3 വർഷത്തേക്ക് ആണ് സൗദി ക്ലബിൽ കരാർ ഒപ്പ് വെക്കുക. വ്യാഴാഴ്ച മെഡിക്കലിൽ ഏർപ്പെടുന്ന താരം അതിനു ശേഷം കരാറിൽ ഒപ്പ് വെക്കും. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ധാരണയും ഈ കരാറിൽ ഉണ്ട്. താരത്തിന് പകരക്കാരനായി നിലവിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ ആരെ എത്തിക്കും എന്നു ഇപ്പോൾ വ്യക്തമല്ല. യൂറോപ്യൻ ഫുട്‌ബോൾ വിട്ടു സൗദിയിലേക്ക് ചേക്കേറുന്ന ഏറ്റവും പുതിയ താരമാണ് മഹ്റസ്.

റിയാദ് മഹ്റസിന് ആയി മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഓഫർ വക്കാൻ സൗദി ക്ലബ് അൽ അഹ്‌ലി

മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരം റിയാദ് മഹ്റസിന് 30 മില്യൺ പൗണ്ടിന്റെ ഓഫർ മുന്നോട്ട് വക്കാൻ സൗദി പ്രോ ലീഗ് ക്ലബ് അൽ അഹ്‌ലി ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. നേരത്തെ തന്നെ താരവും ആയി സൗദി ക്ലബ് മൂന്നു വർഷത്തെ കരാറിൽ വ്യക്തിഗത ധാരണയിൽ ആയത് ആയി റിപ്പോർട്ട് ഉണ്ടായിരുന്നു.

2026 വരെ 32 കാരനായ താരത്തിന് 20 മില്യൺ യൂറോ ഓരോ വർഷവും വേതനം നൽകും എന്ന കരാർ ആണ് സൗദി ക്ലബ് താരത്തിന് മുന്നിൽ വച്ചത് എന്നായിരുന്നു റിപ്പോർട്ട്. ലിവർപൂളിന്റെ ബ്രസീലിയൻ താരം റോബർട്ടോ ഫർമീന്യോയെ ഇതിനകം സ്വന്തമാക്കിയ ക്ലബ് നിലവിൽ മഹ്റസിന് ആയും സാദിയോ മാനെക്കും ആയി ആണ് രംഗത്ത് ഉള്ളത്. അതേസമയം ഈ ഓഫർ മാഞ്ചസ്റ്റർ സിറ്റി സ്വീകരിക്കുമോ എന്ന കാര്യം സംശയമാണ്.

1958 നു ശേഷം എഫ്.എ കപ്പ് സെമിയിൽ ഹാട്രിക് നേടുന്ന താരമായി റിയാദ് മഹ്റസ്

എഫ്.എ കപ്പ് ചരിത്രത്തിൽ 1958 നു ശേഷം സെമിഫൈനലിൽ ഹാട്രിക് ഗോളുകൾ നേടുന്ന താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസ്. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിന് എതിരെ മഹ്റസിന്റെ ഹാട്രിക് മികവിൽ സിറ്റി ജയം കാണുക ആയിരുന്നു.

1958 ൽ ഫുൾഹാമിനു എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്‌സ് ഡോസൻ ആണ് ഇതിനു മുമ്പ് ഈ നേട്ടം അവസാനമായി കൈവരിച്ചത്. വെമ്പ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം ഹാട്രിക് നേടുന്നത് എന്ന പ്രത്യേകതയും ഈ നേട്ടത്തിന് ഉണ്ട്.

കാത്തിരിപ്പിനൊടുവിൽ മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ

ലെസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടു. 60 മില്യൺ പൗണ്ട് നൽകിയാണ് പ്രീമിയർ ലീഗ് ജേതാക്കൾ താരത്തെ സ്വന്തമാക്കിയത്. വിങ്ങറയ താരത്തെ ജനുവരിയിൽ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും ലെസ്റ്റർ നിരസിക്കുകയായിരുന്നു.

2016 ൽ പ്രീമിയർ ലീഗ് നേടിയ ലെസ്റ്റർ ടീമിന്റെ പ്രധാന താരമായിരുന്നു മഹ്റസ്. ആ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. ജനുവരിയിൽ സിറ്റിയിലേക്ക് മാറാനുള്ള ശ്രമം നടക്കാതെ വന്നതോടെ താരം ക്ലബ്ബ്മായി ഇടഞ്ഞു പരിശീലനത്തിൽ നിന്ന് മാറി നിന്നിരുന്നു. അന്ന് പെപ്പ് ഗാർഡിയോള താരത്തിനായി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാക്കാണ് ഇന്നത്തെ ട്രാൻസ്ഫറോടെ പൂർത്തിയാക്കപ്പെട്ടത്.

അൾജീരിയൻ ദേശീയ താരമായ മഹ്റസ് 2014 ലാണ് ലെസ്റ്ററിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version