മഹ്റെസിന് സൗദിയിലെ ആദ്യ ഗോൾ, അൽ അഹ്ലിക്ക് രണ്ടാം വിജയം

സൗദി അറേബ്യൻ ലീഗിൽ അൽ അഹ്ലിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് എവേ മത്സരത്തിൽ അൽ ഖലീജിനെ നേരിട്ട അൽ അഹ്ലി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. അൽ അഹ്ലിക്ക് വേണ്ടി റിയാദ് മഹ്റസ് തന്റെ ആദ്യ ഗോൾ ഇന്ന് നേടി. ഒമ്പതാം മിനുട്ടിൽ മറ്റൊരു പുതിയ സൈനിംഗ് ആയ ഇബാനസിലൂടെ ആണ് അൽ അഹ്ലി ലീഡ് എടുത്തത്.

ആദ്യ പകുതിയുടെ അവസാനം മഹ്റസും ഗോൾ കണ്ടെത്തി. സ്കോർ 2-0. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാംസിയിലൂടെ ഖലീജ് ഒരു ഗോൾ മടക്കിയത് കളി ആവേശകരമാക്കി. എങ്കിലും പരാജയം ഒഴിവാക്കാൻ ഖലീജിനായില്ല. അവസാനം അൽ നബിത് കൂടെ ഗോൾ നേടിയതോടെ അൽ അഹ്ലിയുടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ അൽ അഹ്ലി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കുമായി ഹീറോ ആയ ഫിർമിനോ ഇന്ന് അഹ്ലിക്ക് ആയി കളത്തിൽ ഇറങ്ങിയിരുന്നില്ല.

റിയാദ് മെഹ്റസിനായും സൗദിയിൽ നിന്ന് ഓഫർ

മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റിയാദ് മഹ്റസിനായും സൗദിയിൽ നിന്ന് ഓഫർ. സൗദി ക്ലബായ അൽ അഹ്ലി ആണ് മഹ്റസിനായി രംഗത്ത് വന്നിരിക്കുന്നത്. 50 മില്യണോളം പോന്ന ഓഫർ ആണ് മഹ്റസിനായും വന്നിരിക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഇനിയും കരാർ ബാക്കി ഉള്ളതിനാൽ സിറ്റി സമ്മതിച്ചാൽ മാത്രമെ മഹ്റസിന് ക്ലബ് വിടാൻ ആകൂ. സിറ്റി ഒരു ട്രാൻസ്ഫർ തുക അൽ അഹ്ലിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ലെസ്റ്റർ സിറ്റിയിൽ നിന്ന് എത്തിയത് മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമാണ് മഹ്റസ്. എങ്കിലും കഴിഞ്ഞ സമ്മറിൽ ഉൾപ്പെടെ മഹ്റസ് ക്ലബ് വിടാൻ ശ്രമിച്ചിട്ടുണ്ട്.2025 വരെയുള്ള കരാർ ആണ് മഹ്റ്സിന് സിറ്റിയിൽ ഉള്ളത്. 32കാരനായ മഹ്റസ് മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം പ്രീമിയർ ലീഗ് നാലു കിരീടങ്ങളും ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഒരു ലീഗ് കിരീടവും നേടിയിട്ടുണ്ട്.

മഹ്റസിന് ഹാട്രിക്ക്, മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ

ട്രെബിൾ കിരീടങ്ങൾ എന്ന മാഞ്ചസ്റ്റർ സിറ്റി സ്വപ്നം അവരുടെ കയ്യകലത്തിലേക്ക് ആകുന്നു. ഇന്ന് അവർ എഫ് എ കപ്പ് ഫൈനൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് വെംബ്ലിയിൽ ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് സിറ്റി ഫൈനലിലേക്ക് മുന്നേറിയത്. റിയാദ് മഹ്റസ് ഇന്ന് ഹാട്രിക്കുമായി ഗ്വാർഡിയോളയുടെ ടീമിന്റെ വിജയശില്പിയായി.

ഇന്ന് പതിയെ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 43ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ലീഡ് എടുത്തത്. പെനാൾട്ടി എടുത്ത മഹ്റസ് ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ മഹ്റസ് വീണ്ടും സിറ്റിക്കായി ഗോൾ നേടി. 66ആം മിനുട്ടിൽ മഹ്റസ് ഹാട്രിക്കും തികച്ചു. 1958നു ശേഷം എഫ് എ കപ്പ് സെമി ഫൈനലിൽ ഒരു ഹാട്രിക്ക് പിറക്കുന്നത് ഇതാദ്യമാണ്.

നാളെ നടക്കുന്ന രണ്ടാം സെമിയിൽ ബ്രൈറ്റണും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരും. ഈ മത്സരത്തിലെ വിജയികളെ ആകും മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ നേരിടുക.

മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമെന്ന് റിയാദ് മഹ്‌റസ്

ഈ സീസണിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും അടുത്ത സീസണിലും താൻ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റിയാദ് മഹ്‌റസ്. തനിക്ക് തന്റെ കഴിവിൽ വിശ്വാസം ഉണ്ടെന്നും മാഞ്ചസ്റ്റർ സിറ്റിയിൽ താൻ സന്തോഷവാനാണെന്നും മുൻ ലെസ്റ്റർ താരം കൂടിയായ മഹ്റസ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ചൂടിയ സീസണിൽ മഹ്റസിന് വെറും 14 മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ടിൽ ഇലവനിൽ സ്ഥാനം ലഭിച്ചത്.

ടീമിലെ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ സ്വാഭാവികമാണെന്നും അടുത്ത സീസണിൽ പരിശീലകൻ പെപ് ഗ്വാർഡിയോളയെ തൃപ്തിപ്പെടുത്തുന്ന പ്രകടനം തനിക്ക് പുറത്തെടുക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസം ഉണ്ടെന്നും മഹ്റസ് പറഞ്ഞു. നിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിൽ സ്ഥാനം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും മഹ്റസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രൈറ്റനെതിരെ 4-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയപ്പോൾ മത്സരത്തിൽ മഹ്റസ് ഗോൾ നേടിയിരുന്നു. 2016ൽ ലെസ്റ്ററിന്റെ കൂടെ കിരീടം നേടിയ മഹ്റസിന്റെ രണ്ടാമത്തെ പ്രീമിയർ ലീഗ് കിരീടമായിരുന്നു ഇത്.

അരങ്ങേറ്റം ഗംഭീരമാക്കി മെഹ്‌റെസ്, ഗോട്സെയുടെ ഗോളിൽ സിറ്റിയെ പരാജയപ്പെടുത്തി ഡോർട്ട്മുണ്ട്

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഡോർട്ട്മുണ്ടിന് ജയം. മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. മരിയോ ഗോട്സെയുടെ ഗോളാണ് ഡോർട്മുണ്ടിന് വിജയം സമ്മാനിച്ചത്. സിറ്റിയുടെ റെക്കോർഡ് ട്രാൻസ്ഫർ റിയാദ് മെഹ്‌റെസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലെ ചിക്കാഗോയിൽ നടന്നത്.

ഡോർട്ട്മുണ്ടിന്റെ അമേരിക്കൻ താരം ക്രിസ്ത്യൻ പുളിസിക്കിനെ സിറ്റിയുടെ ഓലെക്സന്ദ്ര സീൻചെങ്കോ ബോക്സിൽ വീഴ്ത്തിയതിന് തുടർന്നാണ് ഡോർട്ട്മുണ്ടിന് പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത ക്യാപ്റ്റൻ ഗോട്സെക്ക് പിഴച്ചില്ല, പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കെതിരെ ഡോർട്ട്മുണ്ട് വിജയമുറപ്പിച്ചു. പിന്നീട ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോളകന്നു തന്നെ നിന്നു. റിയാദ് മെഹ്‌റെസിനും ഇഗ്ളീഷ് യുവ താരം സാഞ്ചോയ്ക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും സ്‌കോർ ചെയ്യാൻസാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version