ജൂനിയര്‍ ലോക ഒന്നാം നമ്പറിനെ കീഴടക്കി ഇന്ത്യയുടെ റിയ മുഖര്‍ജ്ജി

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീക്വാര്‍ട്ടറിലേക്ക് കടന്ന് ഇന്ത്യയുടെ റിയ മുഖര്‍ജ്ജി. ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമായി തായ്‍ലാന്‍ഡിന്റെ ഫിറ്റായാപോണ്‍ ചൈവാനിനെയാണ് റിയ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. 39 മിനുട്ട് നീണ്ട മത്സരത്തില്‍ 21-17, 21-15 എന്ന സ്കോറിനായിരുന്നു വിജയം.

അതേ സമയം വനിത സിംഗിള്‍സില്‍ പ്രാഷി ജോഷി 12-21, 15-21 എന്ന സ്കോറിനു ചൈനയുടെ ഹീ ബിംഗ്ജിയാവോയോട് ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങി. വൈദേഹി ചൗധരിയും ആദ്യ റൗണ്ടില്‍ മറ്റൊരു ചൈനീസ് താരത്തോട് പരാജയപ്പെട്ടു. സ്കോര്‍: 12-21, 6-21.

സ്വിസ് ഓപ്പണ്‍ – റിയ മുഖര്‍ജ്ജിയ്ക്ക് തോല്‍വി, വനിത ഡബിള്‍സില്‍ അര്‍ജ്ജുന്‍-മനീഷ് ജോഡിയും പുറത്ത്

സ്വിസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ റിയ മുഖര്‍ജ്ജിയ്ക്ക് പരാജയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ റിയ നേരിട്ടുള്ള ഗെയിമിലാണ് ചൈനയുടെ യൂഫെയി ചെന്നിനോട് പരാജയം ഏറ്റുവാങ്ങിയത്. 10-21, 8-21 എന്ന സ്കോറിനു ചെറുത്ത്നില്പില്ലാതെയാണ് റിയ കീഴടങ്ങിയത്.

മിക്സഡ് ഡബിള്‍സിയില്‍ ഇന്ത്യയുടെ അര്‍ജ്ജുന്‍ എംആര്‍- കെ മനീഷ് സഖ്യവും നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്‍ക്കിന്റെ ജോഡികളോട് പരാജയമേറ്റു വാങ്ങി. സ്കോര്‍: 19-21, 16-21.

Exit mobile version