മക്കാവു ഓപ്പണ്‍: ഋതുപര്‍ണ്ണ ദാസിനു ആദ്യ റൗണ്ടില്‍ വിജയം

മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ വനിത സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം നേടി ഇന്ത്യയുടെ ഋതുപര്‍ണ്ണ ദാസ്. 24 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-13, 21-17 എന്ന സ്കോറിനു ആണ് ഇന്ത്യന്‍ താരം തായ്‍വാന്റെ യിംഗ് ലി ചിയാംഗിനെ പരാജയപ്പെടുത്തിയത്.

ജയം തുടര്‍ന്ന് അജയ് ജയറാം സെമിയില്‍, ഋതുപര്‍ണ്ണ ദാസിനു തോല്‍വി

വിയറ്റ്നാം ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഉറപ്പിച്ച് അജയ് ജയറാം. അതേ സമയം വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസിനു തോല്‍വി. അജയ് ജയറാം കാനഡയുടെ താരത്തിനെയാണ് അജയ് 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ജയം. സ്കോര്‍: 26-24, 21-17. ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു പൊരുതിയത്.

19-21, 14-21 എന്ന സ്കോറിനായിരുന്നു ഋതുപര്‍ണ്ണ ദാസിന്റെ പരാജയം. തായ്‍ലാന്‍ഡിന്റെ ഫിറ്റായപോണ്‍ ചൈവാനോടാണ് തോല്‍വി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് പുറത്ത്

പ്രീക്വാര്‍ട്ടറില്‍ റാങ്കിംഗില്‍ ഏറെ മുന്നിലുള്ള താരത്തെ പരാജയപ്പെടുത്തി റഷ്യന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുടെ ഋതുപര്‍ണ്ണ ദാസിനു ക്വാര്‍ട്ടറില്‍ തോല്‍വി. അമേരിക്കയുടെ ഐറിസ് വാംഗിനോട് 17-21, 13-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. 31 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. മറ്റൊരു താരം വ്രുഷാലി ഗുമ്മാടിയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. 9-21, 11-21 എന്ന സ്കോറിനു 27 മിനുട്ട് പോരാട്ടത്തിനു ശേഷമാണ് താരം അടിയറവു പറഞ്ഞത്.

മിക്സഡ് ഡബിള്‍സില്‍ സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് 15-21, 8-21 എന്ന സ്കോറിനു മലേഷ്യന്‍ ജോഡികളോട് പരാജയപ്പെട്ടപ്പോള്‍ മറ്റൊരു ഇന്ത്യന്‍ കൂട്ടുകെട്ടാണ് രാഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് കൂട്ടുകെട്ട് സെമിയില്‍ കടന്നു. റഷ്യയുടെ ടീമിനെയാണ് 21-13, 21-9 എന്ന സ്കോറിനു 21 മിനുട്ടുനുള്ളില്‍ ടീം അടിയറവ് പറയിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംഗപ്പൂര്‍ ഓപ്പണ്‍ ആദ്യ റൗണ്ട് വിജയം സ്വന്തമാക്കി റുത്വിക ശിവാനി

ലോക 44ാം നമ്പര്‍ താരത്തെ വീഴ്ത്തി ഇന്ത്യയുടെ റുത്വിക ശിവാനി ഗാഡേ സിംഗപ്പൂര്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ലിന്‍ഡ സെച്ചിരിയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്കോര്‍: 21-15, 17-21, 21-16. ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം റുത്വിക നഷ്ടപ്പെടുത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം ലക്ഷ്യം നേടുകയായിരുന്നു. 47 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.

രണ്ടാം റൗണ്ടില്‍ കടുത്ത മത്സരമാണ് റുത്വികയെ കാത്തിരിക്കുന്നത്. അഞ്ചാം സീഡ് സയാക തകാഷിയാണ് റുത്വികയുടെ എതിരാളി. അതേ സമയം പുരുഷ വിഭാഗത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് ആദ്യ റൗണ്ടില്‍ വാക്ക്ഓവര്‍ ലഭിച്ചു. മറ്റൊരു ഇന്ത്യന്‍ താരം പാരുപള്ളി കശ്യപുമായായിരുന്നു സൗരഭിന്റെ മത്സരം. കശ്യപിനു പരിക്കേറ്റതാണോ കാരണമെന്ന് വ്യക്തമല്ല.

മറ്റൊരു ഇന്ത്യന്‍ താരം ഋതുപര്‍ണ ദാസും രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. മത്സരത്തില്‍ നിന്ന് എതിരാളി ആദ്യ ഗെയിമിനിടെ പിന്മാറിയതിനാലാണ് താരത്തിനു അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version