റിഷാദ് ഗോകുലം കേരളയ്ക്ക് ഒപ്പം തുടരും, കരാർ പുതുക്കി

ഗോകുലം കേരളയിൽ റിഷാദ് പി പി കരാർ പുതുക്കി‌. പുതിയ രണ്ടു വർഷത്തെ കരാർ താരം ക്ലബിൽ ഒപ്പുവെച്ചതായി ഗോകുലം കേരള അറിയിച്ചു. മിഡ്‌ഫീൽഡർ റിഷാദ് പി പി ഗോകുലം കേരള എഫ് സിയിൽ 2020 മുതൽ ഉണ്ട്. ഗോകുലം കേരളക്ക് ആയി 50ൽ അധികം മത്സരങ്ങൾ ഇതിനകം റിഷാദ് കളിച്ചിട്ടുണ്ട്. ഗോകുലം കേരളക്ക് ഒപ്പം ഐ ലീഗ് കിരീടവും റിഷാദ് നേടിയിട്ടുണ്ട്.

റിഷാദ് മലപ്പുറം തിരൂർ സ്വദേശിയാണ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി മുമ്പ് റിഷാദ് കളിച്ചിട്ടുണ്ട്.

ഡി എസ് കെ ശിവാജിയൻസ്, മുംബൈ എഫ് സി ടീമുകളുടെ അക്കാഡമിയിലും റിഷാദ് കളിച്ചിട്ടുണ്ട്.

Exit mobile version