കാര്‍ത്തിക്കും രാഹുലും പുറത്തേക്ക്?

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ കെഎല്‍ രാഹുലും ദിനേശ് കാര്‍ത്തിക്കും ഉണ്ടാകില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയും ഏകദിന പരമ്പരയ്ക്കും ന്യൂസിലാണ്ടിലേക്കുമുള്ള ഏകദിന-ടി20 പരമ്പരയിലേക്കുള്ള ടീമിനെ അടുത്ത് തന്നെ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ വിവരം പുറത്ത് വരുന്നത്.

ദിനേശ് കാര്‍ത്തിക്കിന്റെ സ്ഥാനം നഷ്ടമാകുവാന്‍ കാരണം ഋഷഭ പന്ത് ധോണിയുടെ ബാക്കപ്പ് കീപ്പറായി ടീമില്‍ സ്ഥിരം ആകുവാന്‍ പോകുന്നു എന്നതാണെങ്കില്‍ മോശം ഫോം ആണ് കെഎല്‍ രാഹുലിനു വിനയായിരിക്കുന്നത്. സെലക്ഷന്‍ പാനല്‍ അടുത്ത ദിവസം തന്നെ ടീം പ്രഖ്യാപിക്കുമെന്നും അതില്‍ ഈ രണ്ട് താരങ്ങള്‍ക്ക് സാധ്യതയുണ്ടാകില്ലെന്നുമാണ് അറിയുന്നത്.

ലോകകപ്പ് എത്താനിരിക്കുന്ന സാഹചര്യത്തില്‍ ഈ പരമ്പരയിലേക്ക് തിരഞ്ഞെടുക്കുന്ന ടീമാവും ഇംഗ്ലണ്ടില്‍ ലോകകപ്പിനു കളിക്കാന്‍ പോകുകയെന്നുമുള്ള ശക്തമായ അഭ്യൂഹങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത്.

43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ

ഇന്ത്യയെ 283 റണ്‍സിനു ഓള്‍ഔട്ട് ആക്കി ലീഡ് നേടി ഓസ്ട്രേലിയ. 172/3 എന്ന നിലയില്‍ നിന്ന് ഇന്ത്യ 111 റണ്‍സ് നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. വിരാട് കോഹ്‍ലി 123 റണ്‍സ് നേടിയപ്പോള്‍ വാലറ്റത്തില്‍ ഋഷഭ് പന്ത് 36 റണ്‍സുമായി പൊരുതി നോക്കി. അജിങ്ക്യ രഹാനെ 51 റണ്‍സ് നേടി പുറത്തായി. 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയ നേടിയത്. രണ്ടാം ദിവസം മേല്‍ക്കൈ നേടിയ ഇന്ത്യയെ പുറത്താക്കി മികച്ച തിരിച്ചുവരവാണ് ഓസ്ട്രേലിയ മത്സരത്തില്‍ നടത്തിയിരിക്കുന്നത്.

നഥാന്‍ ലയണ്‍ അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹാസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തിയത് പാറ്റ് കമ്മിന്‍സ് ആണ്.

ധോണിയില്‍ നിന്ന് പലതും പഠിച്ചു: ഋഷഭ് പന്ത്

ധോണി താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണെന്നും മുന്‍ ഇന്ത്യന്‍ നായകനില്‍ നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നും അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. വിക്കറ്റിനു പിന്നിലെ ധോണിയുടെ ക്രിയേറ്റിവിറ്റിയാണ് തന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ ക്യാച്ചുകളുടെ റെക്കോര്‍ഡില്‍ എത്തിയ ശേഷം മാധ്യമത്തോട് സംസാരിക്കുമ്പോളാണ് പറഞ്ഞത്. ധോണി വിരമിക്കുമ്പോള്‍ ഏകദിന ടീമിലേക്ക് പകരം എത്തുവാന്‍ മുന്‍ പന്തിയില്‍ വിലയിരുത്തപ്പെടുന്ന യുവതാരം പറയുന്നത് വ്യക്തി എന്ന നിലയിലും ക്രിക്കറ്റ് താരമെന്ന നിലയിലും താന്‍ ധോണിയില്‍ നിന്ന് പലതും പഠിച്ചുവെന്നാണ്.

തനിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ധോണിയോട് പങ്കുവയ്ക്കാവുന്നതാണെന്നും അതിനുള്ള പ്രതിവിധി ധോണി തന്നെ ഉടനടി നല്‍കുമെന്നും താരം പറഞ്ഞു. ധോണിയ്ക്കൊപ്പമുള്ളപ്പോള്‍ തനിക്ക് ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിക്കുമെന്നും ഋഷഭ് പന്ത് അഭിപ്രായപ്പെട്ടു.

പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍. താരത്തിന്റെ ബാറ്റിംഗോ കീപ്പിംഗോ അല്ല വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്. പന്ത് ബാറ്റ് ചെയ്യുകയായിരുന്ന പാറ്റ് കമ്മിന്‍സിനെതിരെ സ്ലെഡ്ജിംഗ് ചെയ്തതാണ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം പറയുന്നത്.

ടീമംഗങ്ങളോട് സംസാരിക്കുന്നത് പോലെ “കമോണ്‍ പാറ്റ്” എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. പാറ്റ് കമ്മിന്‍സ് ഒരു ഫാസ്റ്റ് ബൗളറാണെന്നും പെര്‍ത്തില്‍ താരം ഇതിനു മറുപടി തരുമെന്നുമാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. എന്നാല്‍ കാര്യം അത്ര അധികം കൈവിട്ട് പോകാത്തതിനു ഗവാസ്കര്‍ ആശ്വാസവും പ്രകടിപ്പിച്ചു.

പ്രതിരോധത്തിലൂന്നി കളിച്ച പാറ്റ് കമ്മിന്‍സിനെ പന്ത് സ്ഥിരം പരാമര്‍ശങ്ങളുമായി ശല്യം ചെയ്തിരുന്നു. ഷോട്ടുകള്‍ കളിക്കുന്നിലെന്ന് കമ്മിന്‍സിനോട് പന്ത് ചോദിക്കുന്നത് ബ്രോഡ്കാസ്റ്റര്‍ സ്റ്റംപ് മൈക്ക് മാത്രം കേള്‍പ്പിച്ച ഒരോവറില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.

ടെസ്റ്റില്‍ ഏറ്റവും അധികം പുറത്താക്കലുകള്‍ സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഋഷഭ് പന്ത്

കളിച്ച മത്സരങ്ങള്‍ വളരെ കുറവാണെങ്കിലും ഏറ്റവും അധികം ടെസ്റ്റ് പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറെന്ന പട്ടികയിലേക്ക് നടന്ന് കയറി ഋഷഭ് പന്ത്. 11 പുറത്താക്കലുകളുമായി ജെ റസ്സല്‍, എബി ഡി വില്ലിയേഴ്സ് എന്നിവരോടൊപ്പം അഡിലെയ്ഡിലെ പ്രകടനത്തിലൂടെ ഋഷഭ് പന്ത് എത്തുകയായിരുന്നു. ജോഹാന്നസ്ബര്‍ഗില്‍ 1995ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സലും പാക്കിസ്ഥാനെതിരെ ഇതേ വേദിയില്‍ 2013ല്‍ എബി ഡി വില്ലിയേഴ്സ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കി.

രണ്ട് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ കൂടി ശേഷിക്കവെ ഇവരുടെ റെക്കോര്‍ഡ് പന്ത് മറികടക്കുമോയെന്നതാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. വൃദ്ധിമന്‍ സാഹയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് പന്ത് ഇതോടെ തകര്‍ത്തു.

ധോണിയ്ക്ക് ഒപ്പം ‘പിടിച്ച്’ ഋഷഭ് പന്ത്

മൂന്നാം ദിവസം ഓസ്ട്രേലിയയുടെ ശേഷിയ്ക്കുന്ന മൂന്ന് വിക്കറ്റുകളും വീണപ്പോള്‍ ആ മൂന്ന് ക്യാച്ചുകളും പൂര്‍ത്തിയാക്കിയത് ഋഷഭ് പന്തായിരുന്നു. പന്ത് ഇന്നിംഗ്സില്‍ ആറ് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയുടെ കീപ്പിംഗ് ഇതിഹാസം എംഎസ് ധോണിയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍.

2009ലാണ് ഈ നേട്ടം ധോണിയെ തേടി എത്തുന്നത്. അന്ന് എതിരാളികള്‍ ന്യൂസിലാണ്ടായിരുന്നു. വെല്ലിംഗ്ടണില്‍ നടന്ന ടെസ്റ്റില്‍ ധോണി ഈ നേട്ടം കൈവരിച്ചപ്പോള്‍ പന്ത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു.

ഇന്ത്യ തകര്‍ന്നു, ആറ് വിക്കറ്റ് നഷ്ടം

അഡിലെയ്‍ഡില്‍ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ദിവസം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഓസീസ് പേസ് ബൗളിംഗിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ തകരുകയായിരുന്നു. രോഹിത് ശര്‍മ്മ(37), ഋഷഭ് പന്ത് (25) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അധിക നേരിം ക്രീസില്‍ നില്‍ക്കാനനുവദിക്കാതെ നഥാന്‍ ലയണ്‍ പുറത്താക്കുകയായിരുന്നു.

51 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 129/6 എന്ന നിലയിലാണ്. 36 റണ്‍സുമായി ചേതേശ്വര്‍ പുജാരയും ഒരു റണ്‍സ് നേടി അശ്വിനുമാണ് ക്രീസില്‍. ഓസീസ് പേസ് ബൗളിംഗിന്റെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇന്ത്യ ഒരു ഘട്ടത്തില്‍ 19/3 എന്ന നിലയിലായിരുന്നു. ജോഷ് ഹാസല്‍വുഡ് രണ്ടും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റഉം നേടി.

ഇന്ത്യയ്ക്ക് ജയമൊരുക്കി ഡല്‍ഹിയുടെ ഇടംകൈയ്യന്മാര്‍, ഇന്ത്യ കടന്ന് കൂടിയത് അവസാന പന്തില്‍

ശിഖര്‍ ധവാനും ഋഷഭ് പന്തും നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മൂന്നാം ടി20യിലും വിജയം ഉറപ്പാക്കി ഇന്ത്യന്‍. വിന്‍ഡീസ് നേടിയ 181 റണ്‍സ് എന്ന മികച്ച സ്കോറിനെ അവസാന പന്തിലാണ് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. രോഹിത് ശര്‍മ്മയും(4) ലോകേഷ് രാഹുലും(17) നേരത്തെ പുറത്തായെങ്കിലും ധവാനും പന്തും ചേര്‍ന്ന് ഇന്ത്യയെ യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് നയിച്ചു.

130 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. ധവാന്‍ 62 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയപ്പോള്‍ ഋഷഭ് പന്ത് 38 പന്തില്‍ നിന്ന് 58 റണ്‍സ് നേടി പുറത്തായി.

കീമോ പോള്‍ 19ാം ഓവര്‍ എറിയാന്‍ വരുമ്പോള്‍ 12 പന്തില്‍ നിന്ന് 8 റണ്‍സായിരുന്നു ജയത്തിനായി ഇന്ത്യ നേടേണ്ടിയിരുന്നത്. ഓവറില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നല്‍കി ഋഷഭ് പന്തിനെ പുറത്താക്കി താരം മത്സരം അവസാന ഓവര്‍ വരെ നീട്ടി. അവസാന ഓവറില്‍ അഞ്ചാം പന്തില്‍ സ്കോറുകള്‍ ഒപ്പമെത്തി നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാനും(92) പുറത്തായത് ഇന്ത്യയുടെ ജയം സാധ്യതകളെ ബാധിച്ചുവെങ്കിലും മനീഷ് പാണ്ടേ സിംഗിള്‍ നേടി ഇന്ത്യയുടെ ജയം ഉറപ്പാക്കി.

വിന്‍ഡീസിനായി കീമോ പോള്‍ രണ്ടും ഫാബിയന്‍ അലന്‍ ഒഷെയ്‍ന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടി20 പരമ്പരയില്‍ ധോണിയെ ഉള്‍പ്പെടുത്താത്തിനു കാരണം വെളിപ്പെടുത്തി കോഹ്‍ലി

ടി20 പരമ്പരയില്‍ നിന്ന് എംഎസ് ധോണിയെ ഒഴിവാക്കിയതല്ലെന്നും താരം തന്നെ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയതെന്നും വെളിപ്പെടുത്തി വിരാട് കോഹ്‍ലി. ധോണി ഇന്ത്യയുടെ ഏകദിന ടീമിന്റെ അവിഭാജ്യ ഭാഗമാണ്. ധോണി തന്നെയാണ് ഋഷഭ് പന്തിനു കൂടുതല്‍ അവസരം നല്‍കേണ്ടതുണെന്ന് ആവശ്യപ്പെട്ടതെന്നാണ് കോഹ്‍ലി പറയുന്നത്.

അത് തന്നെയാണ് സെലക്ടര്‍മാരും വ്യക്തമാക്കിയതെന്നാണ് തന്റെ വിശ്വാസമെന്നും ഇന്ന് ഇന്ത്യയുടെ പരമ്പര വിജയത്തിനു ശേഷം പത്ര സമ്മേളനത്തില്‍ കോഹ്‍ലി അഭിപ്രായപ്പെട്ടത്. ടി20യില്‍ പന്തിനു കൂടുതല്‍ അവസരം നല്‍കണമെന്ന് ധോണിയുടെ തന്നെ അഭിപ്രായമാണെന്നും ഇതില്‍ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

വിരാടിന്റെ കാലഘട്ടത്തില്‍ കളിക്കാനാകുന്നത് മഹാഭാഗ്യം: പന്ത്

വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കുവാനവസരം ലഭിയ്ക്കുന്നത് ഏറെ ഭാഗ്യമുള്ള കാര്യമാണെന്ന് അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. വിരാട് തന്റെ 10000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം താരത്തിനെ അനുമോദനമറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പന്തിന്റെ ഈ അഭിപ്രായം. താങ്കള്‍ കളിക്കുന്ന അതേ കാലഘട്ടത്തില്‍ താങ്കള്‍ക്കൊപ്പം കളിക്കാനാകുന്നു എന്നത് ഏറെ മഹത്തരമായ കാര്യമാണെന്നാണ് പന്തിന്റെ ട്വീറ്റ്.

കോഹ്‍ലി ഒട്ടനവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഇന്നിംഗ്സിനൊടുവില്‍ 157 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യറും ഷായി ഹോപ്പും ചേര്‍ന്ന് മത്സരത്തില്‍ ടൈ സ്വന്തമാക്കുകയായിരുന്നു. വിന്‍ഡീസ് ഒരു ഘട്ടത്തില്‍ മത്സരം സ്വന്തമാക്കുന്ന സ്ഥിതിയില്‍ നിന്ന് മത്സരം അവസാന പത്തോവറില്‍ കൈവിടുന്ന അവസ്ഥയിലേക്ക് എത്തുകയും അവിടെ നിന്ന് അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സമനില കൈവരിച്ചത്.

ഗുവഹാത്തിയില്‍ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, ഋഷഭ് പന്തിനു അരങ്ങേറ്റം

ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം നടത്തി ഋഷഭ് പന്ത്. ഇന്നലെ പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്ന് കുല്‍ദീപ് യാദവ് പുറത്ത് പോകുമ്പോള്‍ ഖലീല്‍ അഹമ്മദിനു ടീമില്‍ ഇടം നല്‍കിയാണ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം വിന്‍ഡീസിനായി രണ്ട് താരങ്ങള്‍ അരങ്ങേറ്റം നടത്തുന്നുണ്ട്. ഒഷെയ്ന്‍ തോമസും ചന്ദ്രപോള്‍ ഹേംരാജുമാണ് വിന്‍ഡീസിനായി അരങ്ങേറ്റം കുറിക്കുന്നത്. ഹേംരാജ് ടീമിനായി ഓപ്പണ്‍ ചെയ്യുമെന്നും ജേസണ്‍ ഹോള്‍ഡര്‍ അറിയിച്ചു.

എംഎസ് ധോണിയില്‍ നിന്നാണ് ഋഷഭ് പന്ത് തന്റെ ഏകദിന ക്യാപ് സ്വീകരിച്ചത്.

വിന്‍ഡീസ്: ചന്ദ്രപോള്‍ ഹേംരാജ്, കീറന്‍ പവല്‍, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മര്‍ലന്‍ സാമുവല്‍സ്, റോവ്മന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച്, ഒഷെയ്ന്‍ തോമസ്

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ,  യൂസുവേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്

ഗുവഹാത്തി ഏകദിനം, 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ, പന്തിനു ഏകദിന അരങ്ങേറ്റമുണ്ടാകുമോ?

വിന്‍ഡീസിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനായുള്ള 12 അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ. സയ്യദ് ഖലീല്‍ അഹമ്മദ് 12 അംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഋഷഭ് പന്തിനും ടീമിലിടം ഉണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ മികവ് പുലര്‍ത്തിയ ശേഷമാണ് പന്തിനു അവസരം ലഭിക്കാനൊരുങ്ങുന്നതാണെന്നാണ് അറിയുന്നത്. ടീമില്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടായിരിക്കും പന്തിനു അവസരം. ധോണിയെയാണ് വിക്കറ്റ് കീപ്പറായി പ്രഖ്യാപിച്ചിരിക്കുന്നത്.

12 അംഗ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്

Exit mobile version