ബ്രസീലിയൻ താരം റെനാൻ ലോദി അൽ ഹിലാലിലേക്ക്

ബ്രസീലിയൻ താരം റെനാൻ ലോദി അൽ ഹിലാലിലേക്ക്. സൗദി ക്ലബായ അൽ ഹിലാൽ താരത്തെ സൈൻ ചെയ്യുന്നതിന് അടുത്താണ്‌. ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ കളിക്കുന്ന താരം ഇന്നലെ മാഴ്സെ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. മുമ്പ് നോട്ടിങ്ഹാം ഫോറസ്റ്റിൽ ഉണ്ടായിരുന്ന താരം 2023ൽ ആയിരുന്നു മാഴ്സെയിലേക്ക് എത്തിയത്.

ലെഫ്റ്റ് ബാക്ക് ആയ താരം മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിലും കളിച്ചിട്ടുണ്ട്‌. 2019 മുതൽ അത്ലറ്റിക്കോ മാഡ്രിഡിൽ ഉണ്ടായിരുന്ന താരം നൂറ്റിപതിനെട്ട് മത്സരങ്ങൾ അവിടെ കളിച്ചിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിനായി 19 മത്സരങ്ങളും റെനാൻ ലോദി കളിച്ചിട്ടുണ്ട്. ഇപ്പോക്ക് സൗദി ലീഗിൽ ഒന്നാമത് ഉള്ള അൽ ഹിലാൽ സ്ക്വാഡ് കൂടുതൽ മികച്ചതാക്കാനുള്ള ശ്രമത്തിലാണ്‌.

അത്ലറ്റികോ മാഡ്രിഡിന്റെ ബ്രസീലിയൻ പ്രതിരോധ താരത്തെ മാഴ്സെ സ്വന്തമാക്കി

അത്ലറ്റികോ മാഡ്രിഡിന്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് റെനാൻ ലോദിയെ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ സ്വന്തമാക്കി. ഏതാണ്ട് 13 മില്യൺ യൂറോ നൽകിയാണ് താരത്തെ ഫ്രഞ്ച് ക്ലബ് ടീമിൽ എത്തിച്ചത്.

അഞ്ചു വർഷത്തേക്ക് ആണ് 25 കാരനായ താരം ഫ്രഞ്ച് ക്ലബിൽ ചേർന്നത്. കഴിഞ്ഞ വർഷം ലോണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റിൽ ആയിരുന്നു ലോദി കളിച്ചത്.

റെനാൻ ലോദി നോട്ടിങ്ഹാമിൽ, സീസണിൽ ടീമിലേക്കെത്തുന്ന പതിനെട്ടാമൻ

അത്ലറ്റികൊ മാഡ്രിഡിൽ നിന്നും ലെഫ്റ്റ് ബാക്ക് റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിൽ എത്തി. ട്രാൻസ്ഫർ വിൻഡോയിൽ പണം വാരി എറിഞ്ഞു റെക്കോർഡ് ഇടുന്ന നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്ന പതിനെട്ടാമത്തെ താരമാണ് ലോഡി. ഒരു വർഷത്തെ ലോണിൽ ആണ് താരത്തെ നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്നത്. അഞ്ച് മില്യൺ യൂറോ ലോൺ ഫീ ആയി നൽകും. സീസണിന് ശേഷം മുപ്പത് മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാനും അവർക്കാകും.

ഇരുപത്തിനാലുകാരനായ താരം 2019ലാണ് അത്ലറ്റികോയിലേക്ക് എത്തുന്നത്. മൂന്ന് സീസണുകളിൽ നൂറ്റിപതിനെട്ട് മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ സംതൃപ്തരല്ലാത്ത അത്ലറ്റികോ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ലില്ലേയിൽ നിന്നും റെയ്നിൽഡോയെ എത്തിച്ചിരുന്നു. ഇത്തവണ ലീഗിലെ ആദ്യ മത്സരത്തിൽ സോളിനെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഇറക്കി സിമിയോണി താരത്തിനെ പരിഗണിക്കുന്നില്ല എന്ന കൃത്യമായ സൂചന നൽകിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തിന് അവസരം ലഭിച്ചില്ല. റെഗുലിയോൺ ആണ് അത്ലറ്റികോ ലോഡിക്ക് പകരക്കാരൻ ആയി കാണുന്ന താരം.

അവസാനിപ്പിക്കാൻ ഉദ്ദേശമില്ല!! നോട്ടിങ്ഹാം ഫോറസ്റ്റ് ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന പതിനെട്ടാമനാവാൻ റെനാൻ ലോഡി

പ്രീമിയർ ലീഗിലേക്ക് എത്തിയ ശേഷം ട്രാൻസ്ഫർ വിൻഡോയിൽ പണം എറിഞ്ഞ കണക്കിൽ യൂറോപ്പിൽ തന്നെ മുൻപന്തിയിൽ ആണ് നോട്ടിങ്ഹാം ഫോറസ്റ്റ്. പതിനേഴ്‌ താരങ്ങളെയാണ് ഇതുവരെ ടീമിലേക്ക് എത്തിച്ചത്. എന്നാൽ അതൊന്നും പോരെന്ന നിലപാടിലാണ് ടീമും കോച്ച് സ്റ്റീവ് കൂപ്പറും. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുന്നേ കൂടുതൽ താരങ്ങൾ എത്തുമെന്ന് നേരത്തെ കൂപ്പർ വെളിപ്പെടുത്തിയിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയാണ് അവരുടെ പുതിയ ലക്ഷ്യം.
താരത്തെ ലോണിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് മില്യൺ ലോൺ ഫീ ആയി നൽകും. ലോണിന് ശേഷം സീസണിന്റെ അവസാനം മുപ്പത് മില്യൺ നൽകി താരത്തെ സ്വന്തമാക്കാനും നോട്ടിങ്ഹാമിന് കഴിയുന്ന തരത്തിൽ ആണ് അത്ലറ്റികോക്ക് മുന്നിൽ ഓഫർ വെച്ചിരിക്കുന്നത്. താരവുമായും അത്ലറ്റികോയുമായും നോട്ടിങ്ഹാമിന്റെ ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്.

2019ലാണ് ലോഡി അത്ലറ്റികോയിൽ എത്തുന്നത്. മൂന്ന് സീസനുകളിലായി നൂറ്റിയിരുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. കഴിഞ്ഞ സീസണുകളിൽ മിക്ക മത്സരങ്ങളിലും ടീമിനായി ഇറങ്ങിയെങ്കിലും സിമിയോണി താരത്തിൽ പൂർണ സംതൃപ്തനല്ലയിരുന്നു. ലില്ലേയിൽ നിന്നും ലെഫ്റ്റ് ബാക്ക് റെയ്നിൽഡോയെ എത്തിച്ചപ്പോൾ തന്നെ ലോഡിയുടെ ഭാവി അത്ലറ്റികോക്ക് പുറത്ത് ആവും എന്ന് സൂചനകൾ ഉണ്ടായിരുന്നു.

ഇത്തവണ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ താരത്തിന് ഒറ്റ മിനിറ്റ് പോലും അവസരം നൽകാനും സിമിയോണി തയ്യാറായില്ല. ആദ്യ മത്സരത്തിൽ പ്രതിരോധ താരം പോലുമല്ലാത്ത സോളിനെ ആണ് ലെഫ്റ്റ് ബാക്ക് ആയി സിമിയോണി ഇറക്കിയത്. ഇതോടെ ടീമിൽ സ്ഥാനമില്ലെന്ന് ഉറപ്പായ സമയത്താണ് നോട്ടിങ്ഹാം ഓഫറുമായി എത്തിയിരിക്കുന്നത്. ഓഫർ അത്ലറ്റികോ അംഗീകരിച്ചേക്കും. പകരക്കാരൻ ആയി ടോട്ടനം താരം റെഗുലിയോണെ എത്തിക്കാൻ അത്ലറ്റികോ ശ്രമിച്ചേക്കും എന്നും സൂചനകൾ ഉണ്ട്.

Exit mobile version