അഞ്ച് വിക്കറ്റ് നേട്ടവുമായി ബിജിത്ത്, 129 റണ്‍സ് ജയവുമായി റോവേഴ്സ് സിസി

റീജ്യന്‍സ് സിസിയ്ക്കെതിരെ 129 റണ്‍സ് ജയം സ്വന്തമാക്കി റോവേഴ്സ് സിസി. ആദ്യം ബാറ്റ് ചെയ്ത റോവേഴ്സ് 27 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടുകയായിരുന്നു. ആരോണ്‍ ജോര്‍ജ്ജ് തോമസ്(51 പന്തില്‍ 84), അഭിലാഷ്(31 പന്തില്‍ 56), മുഹമ്മദ് ഷമീല്‍(45), വിഷ്ണു ദാസ്(29) എന്നിവരുടെ തകര്‍പ്പനടികളാണ് റോവേഴ്സിനെ 265 റണ്‍സിലേക്ക് എത്തിച്ചത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ റീജ്യന്‍സ് 11 ഓവറില്‍ 100/4 എന്ന നിലയില്‍ നിന്ന് 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ബിജിത്ത് നേടിയ അഞ്ച് വിക്കറ്റുകളാണ് റീജ്യന്‍സിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ബിജിത്ത് തന്നെയാണ് മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബോയ്സിനെതിരെ 8 വിക്കറ്റ് ജയവുമായി റീജ്യന്‍സ്

ബോയ്സ് സിസിയ്ക്കെതിരെ 8 വിക്കറ്റഅ ജയം സ്വന്തമാക്കി റീജ്യന്‍സ് സിസി. ഇന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തീരുമാനിച്ച ബോയ്സ് സിസിയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണര്‍ ധീരജ് പ്രേം ഒരു വശത്ത് പൊരുതി നിന്നുവെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ടീമിന്റെ സ്കോറിനെ വല്ലാതെ ബാധിച്ചു. ധീരജ് പ്രേം(41) പുറത്താകുമ്പോള്‍ ടീം സ്കോര്‍ 79/4 എന്ന നിലയിലാണ്. 90/7 എന്ന നിലയിലേക്ക് വീണ ബോയ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് അഭിലാഷ് എംആര്‍ ആയിരുന്നു. 37 റണ്‍സാണ് അഭിലാഷ് നേടിയത്. 30 ഓവറില്‍ 153 റണ്‍സിനു ബോയ്സ് പുറത്താവുകയായിരുന്നു.

റീജ്യന്‍സിനു വേണ്ടി പ്രശാന്ത് നാലും കാര്‍ത്തിക്, ജീവന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

19.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിനാണ് റീജ്യന്‍സ് സിസി തങ്ങളുടെ വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍ മഹേഷ് ആന്റണി 74 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുകയായിരുന്നു. ലിനു പുറത്താകാതെ 28 റണ്‍സും ജീവന്‍ നിര്‍മ്മല്‍ 22 റണ്‍സും റീജ്യന്‍സിനു വേണ്ടി നേടി. തന്റെ ബാറ്റിംഗ് മികവിനു മഹേഷ് ആന്റണിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബോയ്സിനു വേണ്ടി നിരഞ്ജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജീവന് അഞ്ച് വിക്കറ്റ്, 126 റണ്‍സ് വിജയവുമായി റീജ്യന്‍സ് സിസി

ബ്ലൂ ജെറ്റ്സ് സിസിയ്ക്കെതിരെ കൂറ്റന്‍ വിജയവുമായി റീജ്യന്‍സ് സിസി. ഇന്ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ബ്ലൂ ജെറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിക് നായര്‍(46), ജീവന്‍(44*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 27 ഓവറില്‍ നിന്ന് ബാറ്റിംഗ് ടീം 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടുകയായിരുന്നു. ബ്ലൂ ജെറ്റ്സിനായി അനു ചന്ദ്രന്‍, അജിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബാറ്റിംഗില്‍ പുറത്തെടുത്ത മികവ് ബൗളിംഗിലും സീനിയര്‍ താരം ജീവന്‍ പുറത്തെടുത്തപ്പോള്‍ റീജ്യന്‍സ് മികച്ച് വിജയം നേടുകയായിരുന്നു. ജീവന്‍ 4.1 ഓവറില്‍ 10 റണ്‍സ് വിട്ടു നല്‍കി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 16.1 ഓവറില്‍ 75 റണ്‍സിനു ബ്ലൂ ജെറ്റ്സ് ഓള്‍ഔട്ട് ആയി. പത്താം വിക്കറ്റില്‍ ടി ശ്രീജിത്ത്(10*)-അനു ചന്ദ്രന്‍(21) കൂട്ടുകെട്ട് നേടിയ 30 റണ്‍സാണ് ടീം സ്കോര്‍ 75ല്‍ എത്തിച്ചത്. ജീവന്‍ കൂട്ടുകെട്ട് ഭേദിച്ച് റീജ്യന്‍സിനു ജയവും തന്റെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

സ്കോര്‍ ബോര്‍ഡിനു നന്ദി: www.data4sports.com

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version