റിയൽ കാശ്മീരിന് പുതിയ പരിശീലകൻ, മെഹ്റാജുദ്ദീൻ വാദു തന്ത്രങ്ങൾ മെനയും

മുൻ ഇന്ത്യൻ താരം മെഹ്റാജുദ്ദീൻ വാദു റിയൽ കാശ്മീർ ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റു. ഡേവിഡ് റൊബേർട്സൺ പരിശീലക സ്ഥാനം ഒഴിയാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2017 മുതൽ റിയൽ കാശ്മീരിന്റെ പരിശീലകൻ ആയിരുന്നു ഡേവിഡ് റൊബേർട്സൺ. അദ്ദേഹത്തിന് കീഴിൽ വലിയ പ്രകടനങ്ങൾ നടത്താനും രണ്ട് തവണ ഐ എഫ് എ ഷീൽഡ് കിരീടം നേടാനും റിയൽ കാശ്മീരിനായിരുന്നു.

മെഹ്രാജുദ്ദീൻ വാദൂ കാശ്മീരിൽ നിന്ന് തന്നെ ഉള്ള പരിശീലകൻ ആണ്. അവസാന സുദേവ ഡെൽഹിക്ക് ഒപ്പം ആണ് അദ്ദേഹം പ്രവർത്തിച്ചത്. മുമ്പ് പൂനെ അക്കാദമിയിലും ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായും വാദൂ പ്രവർത്തിച്ചിട്ടുണ്ട്.

മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന താരമാണ് മെഹ്റാജുദ്ദീൻ വാദു. വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്‌. മുമ്പ് പൂനെ സിറ്റിക്കു വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

മലയാളി താരം അലോഷ്യസ് മുത്തയ്യനെ റിയൽ കാശ്മീർ സ്വന്തമാക്കും

മലയാളി താരം അലോഷ്യസ് മുത്തയ്യൻ ഇനി റിയൽ കാശ്മീറിൽ . കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെക്കാൻ അലോഷ്യസിനായിരുന്നു. 24കാരനായ വിങ്ങർ 13 മത്സരങ്ങൾ ഐ ലീഗിൽ രാജസ്ഥാനായി കളിച്ചിരുന്നു. മൂന്നു ഗോളുകളും നേടി. അലോഷ്യസിനായി ഐ എസ് എൽ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം അവസാനം ഐ ലീഗിൽ തന്നെ തുടരുകയാണ്.

അലോഷ്യസ് തിരുവനന്തപുരം സ്വദേശിയാണ്. കേരള യുണൈറ്റഡിനായി മുമ്പ് കളിച്ചിട്ടുണ്ട്. കൊൽക്കത്ത കസ്റ്റംസ്, ഒസോൺ എഫ് സി എന്നീ ക്ലബുകൾക്കായും അലോഷ്യസ് കളിച്ചിട്ടുണ്ട്.

റിയൽ കാശ്മീരിനെ തകർത്ത് എടികെ സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഹീറോ സൂപ്പർ കപ്പ് ക്വാർട്ടറിൽ കടന്നു കൊപ്പൽആശാന്റെ എടികെ. ഐ ലീഗ് ടീമായ റിയൽ കാശ്മീരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എടികെ ഹീറോ സൂപ്പർ കപ്പിന്റെ ക്വാർട്ടറിൽ കടന്നത്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ മാനുവൽ ലാൻസറോട്ടയുടെ മികച്ച പ്രകടനമാണ് ഇന്ന് എടികെക്ക് തുണയായത്. ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഈ സ്പാനിഷ് താരം. എടികെക്ക് വേണ്ടി ബൽവന്ത് സിങ്, എവെർട്ടൻ സാന്റോസ് എന്നിവരും ഗോളടിച്ചു.

റിയൽ കാശ്മീരിന്റെ ആശ്വാസ ഗോൾ നേടിയത് സ്‌കോട്ടിഷ് തരാം മേസൺ റോബെർട്ട്സൺ ആണ്. ബൽവന്ത് സിംഗിന്റെ ഹെഡ്ഡറിലൂടെ ആദ്യ ഗോൾ പിറന്നു. ഈ ഗോളിന് മനോഹരമായ ഒരു ക്രോസിലൂടെ വഴിയൊരുക്കിയത് മാനുവൽ ലാൻസറോട്ടയാണ്. എന്നാൽ ഏറെ വൈകാതെ മേസൺ റോബെർട്ട്സൺലൂടെ റിയൽ കാശ്മീർ സമനില നേടി. പിന്നീട് പതിയെ എടികെ മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം പകുതിയിലാണ് എടികെയുടെ രണ്ടു ഗോളുകളും വീണത്. ഏപ്രിൽ 5 നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഡൽഹി ഡൈനാമോസ് ആണ് എടികെയുടെ എതിരാളികൾ.

ഐലീഗ്: റിയൽ കശ്മീർ വീണ്ടും വിജയ വഴിയിൽ

ഐലീഗിൽ നവാഗതരായ റിയൽ കശ്മീരിന് ലീഗിലെ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കശ്മീർ ടീം വിജയ വഴിയിൽ തിരിച്ചെത്തിയത്. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷമാണ് ടീം വിജയം കാണുന്നത്.

ഇരു പകുതികളിലുമായി പിറന്ന രണ്ടു ഗോളുകൾ ആണ് റിയൽ കശ്മീരിന്റെ വിജയം സുനിശ്ചിതമാക്കിയത്. 25 ആം മിനിറ്റിൽ സുർചന്ദ്ര സിംഗും 68ആം മിനിറ്റിൽ ബസി അർമന്ദും ആണ് കശ്മീരിന്റെ ഗോളുകൾ നേടിയത്. ഇതോടെ 5 മത്സരത്തിൽ നിന്നും രണ്ടു വിജയവും രണ്ടു പരാജയങ്ങളും ഒരു സമനിലയും ഉൾപ്പെടെ 7 പോയിന്റുമായി റിയൽ കശ്മീരിന് ഗോകുലം കേരളയ്ക്ക് താഴെ 4ആം സ്ഥാനത്തെത്താനായി.

Exit mobile version