അവസാന ഓവറുകളിൽ ബാറ്റിംഗ് മറന്ന് ആര്‍സിബി, ദേവ്ദത്ത് – കോഹ്‍ലി വെടിക്കെട്ടിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ചെന്നൈ ബൗളര്‍മാര്‍

കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറുകളിൽ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാര്‍ ഒരു ഘടത്തിൽ 16.4 ഓവറിൽ 140/1 എന്ന നിലയിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സിന്റെ ഗതി നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

20 ഓവറിൽ 156/6 എന്ന നിലയിലേക്ക് ആര്‍സിബിയെ ഒതുക്കിയാണ് ധോണിയും സംഘവും മത്സരത്തിൽ പിടിമുറുക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 90/0 എന്ന നിലയിലായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

സ്കോര്‍ 111ൽ എത്തിയപ്പോള്‍ ഡ്വെയിന്‍ ബ്രാവോ 41 പന്തിൽ 53 റൺസ് നേടിയ വിരാട് കോഹ്‍ലിയെ പുറത്താക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും എബി ഡി വില്ലിയേഴ്സും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 29 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഒരേ ഓവറിൽ എബി ഡി വില്ലിയേഴ്സിനെയും ദേവ്ദത്ത് പടിക്കലിനെയും പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ ചെന്നൈയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കുകയായിരുന്നു. 140/1 എന്ന നിലയിൽ നിന്ന് 140/3 എന്ന നിലയിലേക്ക് ആര്‍സിബി വീഴുന്ന കാഴ്ചയാണ് പിന്നീട് മത്സരത്തിൽ കണ്ടത്.

Shardulthakur

താക്കൂറിനൊപ്പം ദീപക് ചഹാറും ഡ്വെയിന്‍ ബ്രാവോയും വിക്കറ്റുകളുമായി എത്തിയതോടെ ആര്‍സിബിയുടെ റണ്ണൊഴുക്ക് നിലച്ചു. ബ്രാവോ മൂന്നും താക്കൂര്‍ 2 വിക്കറ്റുമാണ് നേടിയത്.

സൈമൺ കാറ്റിച്ച് ആര്‍സിബി മുഖ്യ കോച്ച് പദവി ഒഴിയുന്നു, ആഡം സംപയ്ക്ക് പകരം വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കി ടീം

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചെന്ന പദവിയിൽ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം സൈമൺ കാറ്റിച്ച് ഒഴിയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം. ഇതോടെ മൈക്ക് ഹെസ്സൺ ടീമിന്റെ മുഖ്യ കോച്ചെന്ന് അധിക ചുമതല കൂടി ഈ സീസണിൽ വഹിക്കും.

നിലവിൽ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റാണ് ഹെസ്സൺ. ഐപിഎലിന്റെ രണ്ടാം പാതി ദുബായിയിൽ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുവാനിരിക്കുമ്പോളാണ് ഈ കാറ്റിച്ച് സ്ഥാനം ഒഴിയുന്നത്. പുതിയ കോച്ചിനെ നിയമിക്കുവാന്‍ അധികം സമയമില്ലാത്തതിനാലാണ് ആര്‍സിബി ഈ നീക്കം നടത്തിയിരിക്കുന്നത്.

ആഡം സാംപയ്ക്ക് പകരം ടീം ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കിയിട്ടുണ്ട്. കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ദുഷ്മന്ത ചമീരയും ഫിന്‍ അല്ലെന് പകരം ടിം ഡേവിഡിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തലപ്പത്ത് മാറ്റം, ടീമിന് പുതിയ ചെയര്‍മാന്‍

ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ ചെയര്‍മാന്‍. 2021 സീസൺ പുനരാരംഭിക്കുന്നതിന് മുമ്പ് ടീമിന്റെ ചെയര്‍മാനായി പ്രഥമേഷ് മിശ്ര ചുമതലയേല്‍ക്കും. അനന്ദ് ക്രിപാലുവിൽ നിന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ചെയര്‍മാനായി പ്രഥമേഷ് എത്തുന്നത്. ജൂൺ 30ന് ആണ് ആനന്ദിന്റെ കാലാവധി ്വസാനിച്ചത്. ഡിയേഗോ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയ ആനന്ദ് ക്രിപാലുവിന്റെ കാലാവധി കഴിഞ്ഞതോടെ ഡിയാഗോ ഇന്ത്യയുടെ ചീഫ് കമേഴ്സൽ ഓഫീസര്‍ ആയ പ്രഥമേഷ് ജൂലൈ 1 മുതൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ചെയര്‍മാന്‍ എന്ന അധിക ചുമതല കൂടി വഹിക്കും.

2014ൽ ഡിയാഗോ ഇന്ത്യയുടെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയിയാണ് പ്രഥമേഷ് ചുമതലയേറ്റത്. 2021ൽ വിരാട് കോഹ്‍ലിയുടെ നേൃത്വത്തിലുള്ള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഗ്ലെന്‍ മാക്സ്വെല്ലിന്റെ വരവോടു കൂടിയാണ് ടീം മിന്നും പ്രകടനം പുറത്തെടുക്കുവാന്‍ തുടങ്ങിയത്.

താൻ മികവ് പുറത്തെടുക്കാത്തപ്പോളും ആര്‍സിബിയിൽ തന്നെ നിലനിര്‍ത്തുവാൻ തീരുമാനിച്ചത് വിരാട് കോഹ്‍ലി – മുഹമ്മദ് സിറാജ്

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ നിലനിര്‍ത്തുവാൻ തീരുമാനിച്ചതിന് പിന്നിൽ വിരാട് കോഹ്‍ലിയെന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്. കഴിഞ്ഞ സീസണിൽ സിറാജ് ആര്‍സിബിയ്ക്കായി തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തുവെങ്കിലും അതിന് മുമ്പത്തെ സീസണ്‍ താരത്തിന് അത്ര മികച്ചതല്ലായിരുന്നു. അന്ന് തന്റെ കഴിവിൽ വിശ്വസിച്ച് വിരാട് കോഹ്‍ലി തന്നെ നിലനിര്‍ത്തുയായിരുന്നുവെന്ന് സിറാജ് പറഞ്ഞു.

സിറാജ് മുമ്പും പല തവണ തന്നെ വിരാട് കോഹ്‍ലി കരിയറിൽ പിന്തുണച്ച കാര്യം പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നപ്പോൾ താരത്തിന്റെ പിതാവ് മരിച്ചപ്പോളും വിരാട് കോഹ്‍ലി തന്നെ ആശ്വസിപ്പിക്കുവാനൊപ്പമുണ്ടായിരുന്നുവെന്ന് സിറാജ് മുമ്പ് സൂചിപ്പിച്ചിരുന്നു.

ഒരു ഘട്ടത്തില്‍ മത്സരം കൈവിട്ടുവെന്നാണ് തോന്നിയത്, എന്നാല്‍ സിറാജിന്റെ അവസാന ഓവര്‍ കളി മാറ്റി

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ ഒരു ഘട്ടത്തില്‍ താന്‍ പരാജയം ഉറപ്പിച്ചതായിരുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. എന്നാല്‍ സിറാജിന്റെ ഓവര്‍ മികച്ച രീതിയില്‍ തുടങ്ങിയപ്പോള്‍ തനിക്ക് പ്രതീക്ഷ തിരികെ വന്നുവെന്നും പറഞ്ഞ് ആര്‍സിബി നായകന്‍. ഫീല്‍ഡിംഗിലെ ചെറിയ പിഴവുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ക്ലീനിക്കല്‍ പെര്‍ഫോമന്‍സ് ആണ് ആര്‍സിബി പുറത്തെടുത്തതെന്നും കോഹ്‍ലി വ്യക്തമാക്കി.

ഈ പിഴവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മത്സരം ഇത്ര ടൈറ്റാകില്ലായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായ ആര്‍സിബിയ്ക്ക് ഇത്തവണയും തുണയായത് എബി ഡി വില്ലിയേഴ്സ് ആയിരുന്നുവെന്നും എബിഡിയില്‍ നിന്ന് ഇത്തരം ഇന്നിംഗ്സ് തങ്ങള്‍ എപ്പോളും പ്രതീക്ഷിക്കുന്നുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

കെയിന്‍ റിച്ചാര്‍ഡ്സണിന് പകരക്കാരനെ കണ്ടെത്തി ആര്‍സിബി, മുംബൈയുടെ ബയോ ബബിളില്‍ ഉണ്ടായിരുന്ന താരത്തെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്

ന്യൂസിലാണ്ട് പേസര്‍ സ്കോട്ട് കുഗ്ഗെലൈനിനെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ആണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായി ഇന്ത്യയില്‍ എത്തിയ താരം അവരുടെ ബയോ ബബിളിന്റെ ഭാഗമായി തുടരുകയായിരുന്നു.

രണ്ട് താരങ്ങളാണ് ആര്‍സിബി നിരയില്‍ നിന്ന് പോയത്. റിച്ചാര്‍ഡ്സണ് പുറമെ ആഡം സംപയാണ് പുറത്ത് പോയ മറ്റൊരു താരം. 2019ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ചട്ടുള്ള താരമാണ് സ്കോട്ട്.

ഇത്തരം തിരിച്ചടി ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചത് നല്ലതാണ് – വിരാട് കോഹ്‍ലി

തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമാക്കിയെത്തിയ വിരാട് കോഹ്‍ലിയ്ക്കും സംഘത്തിനും തോല്‍വി മാത്രമല്ല കനത്ത മാര്‍ജിനിലുള്ള പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. 69 റണ്‍സിന്റെ വിജയം ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെ മത്സരത്തില്‍ നേടിയത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഈ തിരിച്ചടി നേരിട്ടത് നല്ലതാണന്നാണ് ടീം ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി പറയുന്നത്.

ജഡേജയുടെ ഒറ്റയാള്‍ പ്രകടനം ആണ് തന്റെ ടീമിനെ പരാജയപ്പെടുത്തിയതെന്നും കോഹ്‍ലി പറഞ്ഞു. ഹര്‍ഷല്‍ പട്ടേല്‍ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയതെന്നും ഫ്രാഞ്ചൈസിയുടെ പിന്തുണ താരത്തിന് ഇനിയും ഉണ്ടാവുമെന്നും ഈ ഒരോവര്‍ വെച്ചല്ല താരത്തെ വിലയിരുത്തേണ്ടതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

ഐപിഎലില്‍ നിന്ന് പിന്മാറി വീണ്ടും താരങ്ങള്‍, ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരങ്ങള്‍

ഐപിഎലില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രണ്ട് വിദേശ താരങ്ങള്‍ കൂടി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് വിദേശ താരങ്ങളായ കെയിന്‍ റിച്ചാര്‍ഡ്സും ആഡം സംപയും പിന്മാറുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഈ പിന്മാറ്റം.

ഇവര്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഔദ്യോഗിക സ്റ്റേറ്റ്മെന്റില്‍ പറയുന്നത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ നിന്ന് വിദേശ താരങ്ങളായ ലിയാം ലിവിംഗ്സ്റ്റണും ആന്‍ഡ്രൂ ടൈയും വിട വാങ്ങിയിരുന്നു.

ഈ കോവിഡ് സാഹചര്യത്തില്‍ തന്റെ കുടുംബത്തിനൊപ്പമുണ്ടാകണമെന്ന് പറഞ്ഞ് ഡല്‍ഹി താരം രവിചന്ദ്രന്‍ അശ്വിനും ഐപിഎലില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.

താന്‍ ശതകത്തിനെക്കുറിച്ച് ചിന്തിച്ചതേയില്ല, വിരാടിനോട് മത്സരം ഫിനിഷ് ചെയ്യുവാനാണ് ആവശ്യപ്പെട്ടത്

ഇന്നലെ രാജസ്ഥാനെതിരെ ഐപിഎലില്‍ തകര്‍പ്പന്‍ കന്നി ശതകമാണ് ദേവ്ദത്ത് പടിക്കല്‍ സ്വന്തമാക്കിയത്. എന്നാല്‍ താന്‍ ശതകത്തെക്കുറിച്ച് ചിന്തിച്ചതേയില്ലെന്നും വിരാട് കോഹ്‍ലിയോട് മത്സരം ഫിനിഷ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പടിക്കല്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് ശതകം നേടുകയെന്നതിനെക്കാളും വലിയ കാര്യം ടീമിന്റെ വിജയത്തിലേക്കുള്ള സംഭാവനയാണെന്നും ദേവ്ദത്ത് പറഞ്ഞു.

ശതകങ്ങള്‍ നഷ്ടമായാലും ടീമിന്റെ വിജയത്തില്‍ തനിക്ക് സംഭാവന ചെയ്യുവാനായാല്‍ താന്‍ കൂടുതല്‍ സന്തോഷവാനാണെന്ന് ദേവ്ദത്ത് വ്യക്തമാക്കി. താനും കോഹ്‍ലിയും ഇന്നിംഗ്സില്‍ പല ഘട്ടത്തിലും മികച്ച് നിന്നുവെന്നും അതിനാല്‍ തന്നെ ടീമിന്റെ വിജയം എളുപ്പമായെന്നും ദേവ്ദത്ത് വ്യക്തമാക്കി.

മാക്സിയുടെ ഇന്നിംഗ്സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് – വിരാട് കോഹ്‍ലി

ഈ സീസണിലെ ഇതുവരെയുള്ള വിജയങ്ങളില്‍ ടീമിന് അമിതാവേശമില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ആര്‍സിബി തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കുന്നത്. തനിക്ക് 150 റണ്‍സ് പ്രതിരോധിക്കുവാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും തങ്ങള്‍ ബുദ്ധിമുട്ടിയത് പോലെ അവരും ബാറ്റിംഗില്‍ ബുദ്ധിമുട്ടുമെന്ന് കോഹ്‍ലി ടീമംഗങ്ങളോട് പറഞ്ഞുവെന്ന് അദ്ദേഹം മത്സര ശേഷമുള്ള മാച്ച് പ്രസന്റേഷനില്‍ പറഞ്ഞു.

ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇന്നിംഗ്സായിരുന്നു കാര്യങ്ങള്‍ നേര്‍വഴിക്കെത്തിച്ചതെന്നും ഈ ഇന്നിംഗ്സിന്റെ ബലത്തില്‍ ടീം പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഒരിക്കലും ഒരു ടീമും മത്സരത്തില്‍ സാധ്യതയില്ലാത്ത സ്ഥിതിയില്‍ അല്ലെന്നും ഈ രണ്ട് മത്സരങ്ങളും കാണിക്കുന്നുവെന്നും കോഹ്‍ലി വ്യക്താക്കി.

ആര്‍സിബിയ്ക്ക് കൂടുതല്‍ ബൗളിംഗ് സാധ്യതകളുണ്ടെന്നും മധ്യ ഓവറുകളില്‍ അത് ടീമിന് ഗുണം ചെയ്തുവെന്നും കോഹ്‍ലി സൂചിപ്പിച്ചു.

വാര്‍ണര്‍ക്ക് ടോസ്, ചേസിംഗ് തിരഞ്ഞെടുത്തു, ബാംഗ്ലൂര്‍ നിരയിലേക്ക് മടങ്ങിയെത്തി ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. രണ്ട് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് നിരയിലുള്ളത്. സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഷഹ്ദാസ് നദീമും മുഹമ്മദ് നബിയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡറും ടീമിലേക്ക് എത്തുന്നു. ബാംഗ്ലൂര്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. ദേവ്ദത്ത് പടിക്കല്‍ ടീമിലേക്ക് എത്തുമ്പോള്‍ രജത് പടിദാര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli(c), Devdutt Padikkal, Shahbaz Ahmed, Glenn Maxwell, AB de Villiers(w), Washington Sundar, Daniel Christian, Kyle Jamieson, Harshal Patel, Mohammed Siraj, Yuzvendra Chahal

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: Wriddhiman Saha(w), David Warner(c), Manish Pandey, Jonny Bairstow, Vijay Shankar, Jason Holder, Abdul Samad, Rashid Khan, Bhuvneshwar Kumar, T Natarajan, Shahbaz Nadeem

സിക്സില്ലാത്ത ഒരു ഐപിഎല്‍ സീസണിന് ശേഷം സിക്സടിയാരംഭിച്ച് ഗ്ലെന്‍ മാക്സ്വെല്‍

ഐപിഎല്‍ 2020ല്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഒറ്റ സിക്സ് പോലും നേടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയിലെത്തി ആദ്യ മത്സരത്തില്‍ തന്നെ നൂറ് മീറ്ററിന്റെ ഒരു കൂറ്റന്‍ സിക്സ് പറത്തിയാണ് മാക്സ്വെല്‍ തന്റെ വരവറിയിച്ചത്.

മത്സരത്തില്‍ 28 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ 2 സിക്സുകളാണ് നേടിയത്. ഏപ്രില്‍ 27 2018ല്‍ കൊല്‍ക്കത്തയുടെ മിച്ചല്‍ ജോണ്‍സണെതിരെയാണ് ഐപിഎലില്‍ അവസനാമായി മാക്സ്വെല്‍ സിക്സ് നേടിയത്.

171 പന്തുകള്‍ക്ക് ശേഷമാണ് തന്റെ ഈ സിക്സ് ഇല്ലാത്ത അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കുവാന്‍ ബിഗ് ഷോയ്ക്ക് സാധിച്ചത്. ഐപിഎല്‍ 2021 ലേലത്തില്‍ പൊന്നും വില കൊടുത്താണ് മാക്സ്വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്.

Exit mobile version