ചാഹലിനെ ആർ സി ബി തിരിഞ്ഞു നോക്കിയില്ല, താരം 6.5 കോടിക്ക് രാജസ്ഥാനിൽ

ഇന്ത്യൻ സ്പിന്നർ യുസ്വെന്ദ്ര ചാഹലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 6.50 കോടിക്കാണ് രാജസ്ഥാൻ താരത്തെ സ്വന്തമാക്കിയത്. മുൻ ആർ സി ബി താരത്തിനായി തുടക്കം മുതൽ രംഗത്ത് ഉണ്ടായിരുന്നത് മുംബൈ ഇന്ത്യൻസും ഡെൽഹി ക്യാപിറ്റൽസും ആയിരുന്നു. പിന്നീട് സൺ റൈസേഴ്സും രാജസ്ഥാനും ബിഡിൽ ചേർന്നു അവസാനം മുംബൈ വിട്ടു കൊടുത്തു. രണ്ട് കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 31കാരനായ താരം 2014 മുതൽ ആർ സി ബിയിൽ ആയിരുന്നു. അതിനു മുമ്പ് രണ്ട് സീസണിൽ താരം മുംബൈ ഇന്ത്യൻസിന് ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് താരം 18 വിക്കറ്റ് എടുത്തിരുന്നു‌. 7 മാത്രമെ എകോണമി ഉണ്ടായിരുന്നുള്ളൂ.

ഫ്രാഞ്ചൈസികള്‍ക്ക് പ്രിയങ്കരൻ, ഹാസൽവുഡിനെ സ്വന്തമാക്കി ആ‍‍ർസിബി

മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ജോഷ് ഹാസൽവുഡിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 7.75 കോടി രൂപയ്ക്കാണ് ആ‍‍ർസിബി താരത്തെ സ്വന്തമാക്കിയത്.

ചെന്നൈയാണ് താരത്തിനായി ആദ്യം രംഗത്തെത്തിയത്. ലക്നൗവുമായി ഏറെ നേരം താരത്തിനായി ലേലത്തിൽ ഏര്‍പ്പെട്ട ശേഷം ചെന്നൈ പിന്മാറിയപ്പോള്‍ ഡല്‍ഹി രംഗത്തെത്തി.

അധികം വൈകാതെ മുംബൈ ജോഷ് ഹാസൽവുഡിനായി രംഗത്തെത്തിയപ്പോള്‍ ലേലത്തിലേക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും എത്തി.

ഹസരങ്കയാണ് താരം, ഒരു കോടിയിൽ നിന്ന് 10.75 കോടിയിലേക്ക്

ശ്രീലങ്കൻ ആൾ റൗണ്ടർ വാനിന്ദു ഹസരങ്കയെ ആർ സി ബി സ്വന്തമാക്കി. 10.75 കോടി രൂപക്ക് ആണ് ആർ സി ബി താരത്തെ സ്വന്തമാക്കിയത്. സൺറൈസേഴ്സും പഞ്ചാബ് കിംഗ്സും ആണ് താരത്തിനായി ലേലത്തിൽ ശ്രമിച്ചത്. അവസാനം ആർ സി ബിയും ലേലത്തിൽ ചേർന്നു. പിന്നീട് ആർ സി ബിയും പഞ്ചാബ് കിങ്സും തമ്മിലായി പോരാട്ടം. ഒരു കോടി ആയിരുന്നു ഹസരങ്കയുടെ അടിസ്ഥാന വില. 24കാരനായ താരം കഴിഞ്ഞ സീസണിൽ ആർ സി ബിയുടെ താരമായിരുന്നു. അന്താരാഷ്ട്ര ടി20യിൽ 50ൽ അധികം വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ശ്രീലങ്ക പ്രീമിയർ ലീഗിൽ ജാഫ്നയുടെ താരമായിരുന്നു ഹസരങ്ക.

കോടികൾ പ്രശ്നമല്ല, ഹർഷാൽ പട്ടേലിനായി പൊരുതി ആർ സി ബി

ഇന്ത്യൻ പേസ് ബൗളർ ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് ആർ സി ബി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ആർ സി ബിക്കായി അത്ഭുത പ്രകടനം കാഴ്ചവെച്ച താരത്തിനായി തുടക്കത്തിൽ തന്നെ ആർ സി ബി രംഗത്ത് ഉണ്ടായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സും സൺ റൈസേഴ്സും ഹർഷലിനായി പൊരുതി. സൺ റൈസേഴ്സ് ആണ് അവസാനം വരെ പൊരുതിയത്. 2 കോടി അടിസ്ഥാന വിലയിൽ തുടങ്ങിയ പോരാട്ടം 10 കോടിക്ക് മുകളിൽ പോയി. 31കാരനായ താരം മുമ്പ് ഡെൽഹി ക്യാപിറ്റൽസുനായും കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 32 വിക്കറ്റുകൾ താരം ഐ പി എല്ലിൽ നേടിയിരുന്നു.

ചെന്നൈയ്ക്ക് വിട, ഫാഫ് ഡു പ്ലെസി ഇനി ബാംഗ്ലൂരിൽ

ഫാഫ് ഡു പ്ലെസിയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 7 കോടി രൂപയ്ക്കാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ ആര്‍സിബി സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് താരത്തിനായി ആദ്യം രംഗത്തെത്തിയത്. ഒപ്പം തന്നെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമെത്തി. അധികം വൈകാതെ ഡല്‍ഹിയും താരത്തിനായി രംഗത്തെത്തി.

2016ലെ ഐപിഎല്‍ ഫൈനൽ ഇപ്പോളും വേദന നല്‍കുന്ന ഒന്ന് – വിരാട് കോഹ്‍ലി

ഐപിഎലില്‍ തനിക്ക് ഏറ്റവും വേദന തന്ന മത്സരം 2016 സീസണിലെ ഫൈനലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി. 2009, 2011 വര്‍ഷങ്ങളിലും ഐപിഎൽ ഫൈനൽ കളിച്ച ടീം 2016ൽ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സൺറൈസേഴ്സിനോട് പരാജയപ്പെട്ടത്. തങ്ങളുടെ ഹോം ഗ്രൗണ്ടിലേറ്റ പരാജയം ഇപ്പോളും തന്നെ വേദനിപ്പിക്കുന്നുവെന്ന് വിരാട് കോഹ്‍ലി പറഞ്ഞു.

ഫൈനലില്‍ 209 റൺസ് ചേസ് ചെയ്ത ആര്‍സിബി ഒരു ഘട്ടത്തിൽ 114/0 എന്ന നിലയിലായിരുന്നു. അവസാനം എട്ട് റൺസിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്. ആ മത്സരം തങ്ങള്‍ക്ക് വേണ്ടി എഴുതിയ മത്സരമാണെന്നാണ് താന്‍ കരുതിയത്. ബാംഗ്ലൂരിൽ തന്നെ ഫൈനൽ വന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് താന്‍ കരുതിയതെന്നും തങ്ങള്‍ വിജയാഘോഷത്തിനായി വിക്ടറി സെറ്റപ്പ് വരെ തയ്യാറാക്കിയിരുന്നുവെന്നും കോഹ്‍ലി പറ‍ഞ്ഞു.

ആ സീസൺ ശരിക്കും അവിശ്വനീയമായ ഒന്നായിരുന്നു. മൂന്നോ നാലോ താരങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഒരു സീസൺ ആയിരുന്നുവെന്നും അത് ഓരോ മത്സരങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ടി20 ക്രിക്കറ്റിൽ അത് അസ്വാഭാവികമായ ഒരു കാര്യമായിരുന്നു. അതിനാൽ തന്നെ ആ സീസൺ തങ്ങളുടേതാണെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു ടീമെന്നും അവിടെ നിന്ന് കിരീടം കൈവിട്ടപ്പോള്‍ അത് വല്ലാതെ വേദനിപ്പിച്ചുവെന്നും കോഹ്‍ലി സൂചിപ്പിച്ചു.

അടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്

ആര്‍സിബിയുടെ മുഖ്യ കോച്ചായി അടുത്ത രണ്ട് വര്‍ഷം ചുമതല വഹിക്കുക സഞ്ജയ് ബംഗാര്‍. മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ഡയറക്ടര്‍ ആയി തുടരുമെന്നും ആര്‍സിബി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച വ്യക്തിയാണ് സഞ്ജയ് ബംഗാര്‍. വരുന്ന മെഗാ ലേലത്തിന് മുമ്പുള്ള റീട്ടന്‍ഷനുകള്‍ ആരെല്ലാമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സഞ്ജയ് ബംഗാര്‍ അറിയിച്ചത്.

മൈക്ക് ഹെസ്സൺ ആണ് സോഷ്യൽ മീഡിയയിലൂടെ സഞ്ജയ് ബംഗാറിന്റെ നിയമനം അറിയിച്ചത്. അടുത്ത സീസണില്‍ കരുത്തുറ്റ ടീം സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

ആര്‍സിബിയ്ക്കും കൊല്‍ക്കത്തയ്ക്കും ഇന്ന് ജയിക്കണം, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി ബാറ്റിംഗ് തിരഞ്ഞെടുത്തു.

മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. അതേ സമയം കൊല്‍ക്കത്ത നിരയിലും മാറ്റങ്ങളൊന്നുമില്ല.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, Shahbaz Ahmed, George Garton, Harshal Patel, Mohammed Siraj, Yuzvendra Chahal

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Nitish Rana, Rahul Tripathi, Eoin Morgan(c), Dinesh Karthik(w), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy

ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരമായി ഹർഷൽ പട്ടേൽ

ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ താരമായി ആർ.സി.ബി ഫാസ്റ്റ് ബൗളർ ഹർഷൽ പട്ടേൽ. ഇന്നലെ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മൂന്ന് വിക്കറ്റ് നേടിയാണ് ഹർഷൽ പട്ടേൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ 33 റൺസ് വഴങ്ങിയാണ് ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് നേടിയത്.

കെയ്ൻ വില്യംസൺ, വൃദ്ധിമാൻ സാഹ, ഹോൾഡർ എന്നിവരുടെ വിക്കറ്റുകളാണ് ഹർഷൽ പട്ടേൽ നേടിയത്. ഈ സീസൺ ഐ.പി.എല്ലിൽ 29 വിക്കറ്റുകളാണ് ഹർഷൽ പട്ടേൽ നേടിയത്. നേരത്തെ ഒരു സീസണിൽ 27 വിക്കറ്റുകൾ വീഴ്ത്തിയ മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് ഹർഷൽ പട്ടേൽ മറികടന്നത്. മത്സരത്തിൽ 4 റൺസിന് സൺറൈസേഴ്‌സ് ഹൈദരാബാദ് ആർ.സി.ബിയെ പരാജയപ്പെടുത്തിയിരുന്നു.

ശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍

ശ്രീകര്‍ ഭരതിനെ മൂന്നാം നമ്പറിൽ ഇറക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം ഒരു പരീക്ഷണമല്ലായിരുന്നുവെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെൽ. താരം ഒരു ടോപ് ക്ലാസ് ബാറ്ററാണെന്നും അദ്ദേഹത്തിന്റെ രാജസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് മികച്ച ഒന്നായിരുന്നുവെന്നും ഗ്ലെന്‍ മാക്സ്വെൽ സൂചിപ്പിച്ചു.

ഈ സംഘത്തിലെ ഓരോ താരങ്ങളും ഇത്തവണ അവസരത്തിനൊത്തുയര്‍ന്നാണ് ടീമിന്റെ വിജയം ഒരുക്കിയിരിക്കുന്നതെന്ന് ഗ്ലെന്‍ മാക്സ്വെല്‍ വ്യക്തമാക്കി. മികച്ച രീതിയിലാണ് ആര്‍സിബി കളിച്ചതെന്നും ബൗളര്‍മാര്‍ മത്സരത്തിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നത് എടുത്ത് പറയേണ്ട ഒന്നാണന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു.

ജോര്‍ജ്ജ് ഗാര്‍ട്ടണ് ഐപിഎൽ അരങ്ങേറ്റം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി

രാജസ്ഥാന്‍ റോയല്‍സിനോട് ബാറ്റിംഗ് ആവശ്യപ്പെട്ട് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഇരു ടീമുകളിലും ഓരോ മാറ്റമാണുള്ളത്. രാജസ്ഥാന്‍ നിരയിൽ ജയ്ദേവ് ഉനഡ്കടിന് പകരം കാര്‍ത്തിക് ത്യാഗി തിരിച്ചെത്തുന്നു.

കൈല്‍ ജാമിസൺ പകരം ആണ് ജോര്‍ജ്ജ് ഗാര്‍ട്ടൺ തന്റെ ഐപിഎൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.

രാജസ്ഥാന്‍ റോയൽസ് : Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Kartik Tyagi, Chetan Sakariya, Mustafizur Rahman

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, George Garton, Shahbaz Ahmed, Harshal Patel, Mohammed Siraj, Yuzvendra Chahal

റിവേഴ്സ് സ്വീപ് വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളത് – ഗ്ലെന്‍ മാക്സ്വെൽ

റിവേഴ്സ് സ്വീപ് താന്‍ വര്‍ഷങ്ങളായിട്ട് പരിശീലിക്കുന്ന ഒന്നാണെന്നും ഈ പരിശ്രമങ്ങളുടെ ഫലമായി തന്റെ കരുത്തുറ്റ ഒരു ആയുധമായി ഇത് മാരിയിട്ടുണ്ടെന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു. ഇന്നലെ മുംബൈയെ മുട്ടുകുത്തിച്ച മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു താരം ഇത്തരത്തിൽ പ്രതികരിച്ചത്.

മുംബൈയ്ക്കെതിരെ 56 റൺസും രണ്ട് നിര്‍ണ്ണായക വിക്കറ്റുകളും ഗ്ലെന്‍ മാക്സ്വെൽ നേടിയിരുന്നു. ഇതിൽ രോഹിത് ശര്‍മ്മയുടെ വിക്കറ്റും ഉള്‍പ്പെടുന്നു. ഫീൽഡിംഗിലും മികച്ച ക്യാച്ചുമായി മാക്സ്വെൽ തന്റെ സേവനം അറിയിച്ചു.

Exit mobile version