ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അഹങ്കാരികൾ അല്ല എന്ന് ജഡേജ

പണവും ഇന്ത്യൻ പ്രീമിയർ ലീഗും (ഐ‌പി‌എൽ) കാരണം നിലവിലെ ഇന്ത്യൻ കളിക്കാർ അഹങ്കാരികളാണെന്ന കപിൽ ദേവിന്റെ അവകാശവാദം തള്ളി രവീന്ദ്ര ജഡേജ. ഇന്ത്യ തോൽക്കുമ്പോൾ മാത്രമാണ് ഈ ആരോപണങ്ങൾ ഉയരുന്നത് എന്നു ജഡേജ പറഞ്ഞു.

കപിൽ ദേവ് അടുത്തിടെ ദി വീക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ വിമർശിച്ചത്. അവർ ധാരാളം പണം സമ്പാദിക്കുന്നതിനാൽ അഹങ്കാരികളാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് എല്ലാം അറിയാമെന്ന് അവർ കരുതുന്നുവെന്നും കൂട്ടിച്ചേർത്തു.

“എല്ലാവർക്കും അവരവരുടെ അഭിപ്രായമുണ്ട്. എല്ലാവരും അവരുടെ കളി ആസ്വദിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. കളിക്കാർ അവരുടെ സ്ഥാനം വെറുതെ നേടുന്നില്ല. അവസരം ലഭിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ 100 ശതമാനം നൽകുകയും ഇന്ത്യയ്‌ക്കായി മത്സരങ്ങൾ ജയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു,” കപിലിന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജഡേജ പറഞ്ഞു.

“ഇന്ത്യ ഒരു കളിയിൽ തോൽക്കുമ്പോൾ ആണ് ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്നത്. ആരും അഹങ്കാരികളല്ല. എല്ലാവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിനായി കളിക്കുകയും ചെയ്യുന്നു. ” ജഡേജ കൂട്ടിച്ചേർത്തു.

“ഇന്ത്യ ഫൈനലിൽ ജഡേജയെയും അശ്വിനെയും കളിപ്പിക്കണം, സ്പിന്നിന് മുന്നിൽ ഓസ്ട്രേലിയ പതറും” – പനേസർ

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ ഇറക്കണമെന്ന് മുൻ ഇംഗ്ലണ്ട് ഇടംകൈയ്യൻ സ്പിന്നർ മോണ്ടി പനേസർ.ജൂൺ 7 മുതൽ ജൂൺ 11 വരെ ഓവലിലാണ് WTC ഫൈനൽ നടക്കുക.

“ഇംഗ്ലണ്ടിൽ നിങ്ങൾക്ക് രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ ആകുന്ന അപൂർവ്വം പിച്ചുകളിൽ ഒന്നാണ് ഓവൽ. പന്ത് ടേൺ ചെയ്യുക ആണെങ്കിൽ, സ്പിന്നർമാർക്കും ബൗൺസും ഈ പിച്ചിൽ ലഭിക്കും. രണ്ട് സ്പിന്നർമാരെ കളിപ്പിച്ചാൽ അത് ഇന്ത്യയ്ക്ക് അനുയോജ്യമാകും. ഓസ്ട്രേലിയ സ്പിന്നർമാർക്കെതിരെ പതറുന്നത് ഞങ്ങൾ ഇതിനകം കണ്ടതാണ്”- പനേസർ പറഞ്ഞു.

“ലണ്ടനിലെ ചില ടി20 ബ്ലാസ്റ്റ് മത്സരങ്ങളിൽ പോലും പന്ത് റ്റെൺ ആകുന്നത് ഞങ്ങൾ കാണുന്നു. മത്സരം കുറഞ്ഞത് നാല് ദിവസമെങ്കിലും നീണ്ടുനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് കൊണ്ട് പിച്ചിൽ പുല്ല് ഉണ്ടാകില്ല,” പനേസർ കൂട്ടിച്ചേർത്തു.

ഇന്ത്യ മൂന്നാം പേസറായി ശാർദുൽ താക്കൂറിനെ പിന്തള്ളി ഉമേഷ് യാദവിനെ തിരഞ്ഞെടുക്കണം എന്നും പനേസർ പറഞ്ഞു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഉമേഷും ആകണം ഇന്ത്യയുടെ

“ഈ കിരീടം ഞാൻ ധോണിക്കായി സമർപ്പിക്കുന്നു” – ജഡേജ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹീറോ ആയി മാറിയ ജഡേജ സിഎസ്‌കെയുടെ അഞ്ചാം ഐപിഎൽ കിരീടം എംഎസ് ധോണിക്ക് സമർപ്പിച്ചു. ധോണി എന്ന വ്യക്തിക്കാണ് താൻ ഈ കിരീടം സമർപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ജഡേജ പറഞ്ഞു.

“ഗുജറാത്തിൽ എന്റെ ഹോം കാണികൾക്ക് മുന്നിൽ അഞ്ചാം കിരീടം നേടിയതിൽ സന്തോഷം തോന്നുന്നു. സിഎസ്‌കെയെ പിന്തുണയ്ക്കാൻ അവർ വൻതോതിൽ എത്തിയിട്ടുണ്ട്. ഈ ജനക്കൂട്ടം അതിശയിപ്പിക്കുന്നതാണ്. അവർ രാത്രി വൈകുവോളം മഴ നിലയ്ക്കാൻ കാത്തിരിക്കുകയായിരുന്നു.” ജഡേജ പറഞ്ഞു.

“CSK ആരാധകർക്ക് വലിയ അഭിനന്ദനങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഈ വിജയം ഞങ്ങളുടെ ടീമിലെ പ്രത്യേക അംഗമായ എംഎസ് ധോണിക്ക് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു.” ജഡേജ പറഞ്ഞു. “എന്ത് വന്നാലും അവസാന പന്തുകൾ അടിക്കണം എന്നായിരുന്നു തീരുമാനം. മോഹിതിന് പതുക്കെ പന്തെറിയാൻ കഴിയുമെന്നതിനാൽ ഞാൻ നേരെ അടിക്കാൻ നോക്കുകയായിരുന്നു. CSK യുടെ ഓരോ ആരാധകർക്കും അഭിനന്ദനങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.” മത്സരശേഷം ജഡേജ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

അപ്സ്റ്റോക്കിനറിയാം, ചില ആരാധകര്‍ക്ക് അറിയില്ല – ചെന്നൈ ഫാന്‍സിനെ ഉന്നം വെച്ചുള്ള ജഡേജയുടെ പ്രതികരണം

ഐപിഎൽ 2023ന്റെ ആദ്യ ക്വാളിഫയറിൽ അപ്സ്റ്റോക് വിലയേറിസ അസറ്റ് അവാര്‍ഡ് ലഭിച്ചത് രവീന്ദ്ര ജഡേജയ്ക്കായിരുന്നു. ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ തന്റെ നാലോവറിൽ വെറും 18 റൺസ് വിട്ട് നൽകി ജഡേജ 2 വിക്കറ്റാണ് നേടിയത്. ബാറ്റിംഗിൽ താരം 16 പന്തിൽ നിന്ന് 22 റൺസും നേടി. ഈ പ്രകടനം ആണ് താരത്തിന് മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കുവാന്‍ കാരണമായത്.

 

അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം താരം പങ്കുവെച്ചപ്പോള്‍ കുറിച്ചത് അപ്സ്റ്റോക്കിന് അറിയാം, ചില ആരാധകര്‍ക്ക് അറിയില്ല എന്നായിരുന്നു. ധോണി ബാറ്റിംഗിനിറങ്ങുന്നത് കാണുവാനായി ചെന്നൈ ആരാധകര്‍ ജഡേജയുടെ വിക്കറ്റിനായി ചിയര്‍ ചെയ്യുന്നത് ഇത്തവണ ഐപിഎലില്‍ പതിവ് കാഴ്ചയായിരുന്നു.

ഇത് താരം ഒരു മാച്ച് പ്രസന്റേഷനിൽ പറയുകയും ചെയ്തു.

താന്‍ നേരത്തെ ബാറ്റിംഗിനിറങ്ങിയാൽ ചെന്നൈ ആരാധകര്‍ ഔട്ട് ആകുവാന്‍ ആഗ്രഹിക്കും – രവീന്ദ്ര ജഡേജ

താന്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോളെല്ലാം മഹി ചാന്റുകള്‍ കേള്‍ക്കാറുണ്ടെന്നും ചെന്നൈ ആരാധകര്‍ താന്‍ ഔട്ട് ആയി മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്യുവാന്‍ എത്തണമെന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞ് രവീന്ദ്ര ജഡേജ. ഇന്നലെ ഡൽഹിയ്ക്കെതിരെ ചെന്നൈയ്ക്ക് വേണ്ടി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം.

ബാറ്റിംഗ് ഓര്‍ഡറിൽ പ്രൊമോഷന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ജഡേജ ഇത് പറഞ്ഞത്. ടീം ജയിക്കുന്നിടത്തോളം കാലം താന്‍ ഇതിൽ സന്തോഷവാനാണെന്നും ജഡേജ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം ദീപക് ചഹാറും ധോണി വൺ ഡൗണായി ഇറങ്ങണെന്നും അല്ലാത്തപക്ഷം ജഡേജ, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റിനായി ചെന്നൈ ആരാധകര്‍ മുറവിളികൂട്ടുമെന്നും പറഞ്ഞിരുന്നു.

ധോണി വൺ ഡൗൺ ഇറങ്ങണം, എന്നാൽ മാത്രമേ ചെന്നൈ ആരാധകര്‍ റായിഡുവും ജഡേജയും ഔട്ട് ആകുന്നതിൽ സന്തോഷിക്കാതിരിക്കുകയുള്ളു – ദീപക് ചഹാര്‍

ധോണിയോട് വൺ ഡൗൺ ആയി ബാറ്റ് ചെയ്യുവാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ദീപക് ചഹാര്‍. അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകള്‍ പോകുമ്പോള്‍ ചെന്നൈ ആരാധകര്‍ ചിയര്‍ ചെയ്യുന്നത് എംഎസ് ധോണിയുടെ വരവിനായാണെന്നും അത് മാറണമെങ്കിൽ ധോണി ബാറ്റിംഗിനായി വൺ ഡൗണില്‍ ഇറങ്ങണമെന്നും ചഹാര്‍ കൂട്ടിചേര്‍ത്തു.

ചെപ്പോക്കിലെ ആരാധകര്‍ തങ്ങളുടെ വിക്കറ്റ് വീഴുമ്പോള്‍ ചിയര്‍ ചെയ്യുന്നതിനെക്കുറിച്ച് ജഡ്ഡവും റായിഡുവും എപ്പോളും ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ബാറ്റ് ചെയ്യുമ്പോളെല്ലാം ആരാധകര്‍ക്ക് അവര്‍ പുറത്താകണമെന്നാണ്, ഇത് എന്ത് തരത്തിലുള്ള പിന്തുണയാണെന്ന് അവര്‍ തമാശരൂപേണ ചോദിക്കാറുണ്ടെന്നും ചഹാര്‍ പറഞ്ഞു.

ജഡേജയ്ക്ക് ചെന്നൈ ക്യാപ്റ്റൻ ആയി ഒരു അവസരം കൂടെ നൽകണം എന്ന് ഗവാസ്കർ

രവീന്ദ്ര ജഡേജയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ ആയി വീണ്ടും അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ഐ‌പി‌എൽ 2022 സീസണിൽ സി‌എസ്‌കെ ടീമിന്റെ ക്യാപ്റ്റനായി ജഡേജയെ നിയമിച്ചിരുന്നു. എന്നാൽ 34-കാരന്റെ പ്രകടനം നിരാശ നൽകിയതിനാൽ സീസൺ പകുതിക്ക് വെച്ച് ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക ആയിരുന്നു.

“ഞാൻ രവീന്ദ്ര ജഡേജയ്ക്ക് മറ്റൊരു അവസരം നൽകും. കഴിഞ്ഞ വർഷം അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. നായകസ്ഥാനം അത്ര എളുപ്പമല്ല, കഴിഞ്ഞ തവണ അദ്ദേഹം അത് കഠിനമായി അദ്ദേഹത്തിന് തോന്നിക്കാണും” ഗവാസ്കർ പറഞ്ഞു.

“ഇപ്പോൾ അവൻ പരിചയസമ്പന്നനാണ്, ഇപ്പോൾ അവൻ ഫോമിലേക്ക് തിരിച്ചെത്തിയിട്ടും ഉണ്ട്. ഞാൻ ആണെങ്കിൽ ജഡേജയ്ക്ക് ക്യാപ്റ്റൻസിയിൽ വീണ്ടും അവസരം നൽകും. റുതുരാജ് ഗെയ്‌ക്‌വാദിനെ വൈസ് ക്യാപ്റ്റൻ ആക്കും, അതുവഴി ഭാവിയിലേക്ക് ഒരു ക്യാപ്റ്റനെ പടുത്തുയർത്തുകയുൻ ചെയ്യാം.” അദ്ദേഹം പറഞ്ഞു.

ചെന്നൈയിലെ വിക്കറ്റ് കാണുമ്പോള്‍ തന്നെ ഏറെ സന്തോഷമാണ് – രവീന്ദ്ര ജഡേജ

ചെന്നൈയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ വിക്കറ്റ് കാണുന്നത് തന്നെ ഏറെ ആനന്ദം നൽകുന്ന കാര്യമാണെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇവിടുത്തെ വിക്കറ്റ് ടേൺ ചെയ്യുമെന്നും അത് തനിക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ജഡേജ വ്യക്തമാക്കി.

ഇന്നലെ തന്റെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. താന്‍ ടൂ ഫുള്‍ ആയി ബൗള്‍ ചെയ്യരുതെന്ന് തീരുമാനിച്ചിരുന്നുവെന്നും വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുവാനാണ് ശ്രമിച്ചതെന്നും താരം കൂട്ടിചേര്‍ത്തു.

ടീം പരാജയപ്പെട്ടാലും വിജയിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരുടെ പിന്തുണ എന്നും ടീമിനുണ്ടാകുമെന്നും താരം പറഞ്ഞു.

രവീന്ദ്ര ജഡേജ ആണ് ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് ജോൺടി റോഡ്‌സ്

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് ഇതിഹാസ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോൺടി റോഡ്‌സ്. ടൈം ഓഫ് ഇന്ത്യയോട് സംസാരിക്കുക ആയിരുന്നു റോഡ്‌സ്. ഐ‌പി‌എൽ വന്നതിന് ശേഷം ആളുകൾ ശരിക്കും ഫീൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി എന്നും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഫീൽഡിംഗ് പരിശീലകനായ റോഡ്‌സ്.

“ഇപ്പോൾ ലോകത്തെ മികച്ച ഫീൽഡർ ഒരാൾ മാത്രമേയുള്ളൂ. അത് രവീന്ദ്ര ജഡേജ ആണ്‌. ഐ‌പി‌എൽ ആരംഭിച്ചപ്പോൾ മാത്രമാണ് ആളുകൾ ശരിക്കും ഫീൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്, ”റോഡ്‌സ് പറഞ്ഞു.

3-4 നല്ല ഫീൽഡർമാർ ടീമിലുണ്ടാകുന്നതിനുപകരം ഒരു കൂട്ടായി നല്ല ഫീൽഡിംഗ് ടീമുകളായിരിക്കാനാണ് ടീമുകൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു, ഫീൽഡിംഗ് ഇപ്പോൾ ക്രിക്കറ്റിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു എന്നും റോഡ് പറഞ്ഞു.

“ഐ‌പി‌എൽ ആരംഭിച്ചപ്പോൾ ഞങ്ങൾ ഫീൽഡിംഗിൽ വളർച്ച കണ്ടു. 2008 മുതൽ, ഏകദേശം 12-13 വർഷങ്ങൾ അത്ഭുതകരമായിരുന്നു. നേരത്തെ ഫീൽഡിംഗിനെക്കുറിച്ച് ആളുകൾ പറഞ്ഞിരുന്നുവെങ്കിലും 3-4 നല്ല ഫീൽഫഡർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, ഒരു ടീമെന്ന നിലയിൽ ഫീൽഡിംഗിന്റെ വളർച്ച കാണാം. ഫീൽഡിംഗ് ഇപ്പോൾ ക്രിക്കറ്റിന്റെ ഒരു പ്രധാന ഭാഗമാണ്, ”റോഡ്സ് കൂട്ടിച്ചേർത്തു.

വിമര്‍ശകരെ അടങ്ങു!!! ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കെഎൽ രാഹുല്‍

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ കെഎൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവിൽ ഇന്ത്യയ്ക്ക് വിജയം. ഓസ്ട്രേലിയ നൽകിയ 189 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 39.5 ഓവറിൽ മറികടക്കുകയായിരുന്നു.

83/5 എന്ന നിലയിലേക്ക് ഇന്ത്യ വീണുവെങ്കിലും അവിടെ നിന്ന് കെഎൽ രാഹുല്‍ – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് കരുതലോടെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 108 റൺസ് നേടിയാണ് അവര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

രാഹുല്‍ 75  റൺസും രവീന്ദ്ര ജഡേജ 45 റൺസും നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

“ജഡേജ ആണ് ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ”

ജഡേജയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്ന് ഹർഭജൻ സിംഗ്. സിഎസ്‌കെയിൽ ജഡേജയ്‌ക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള ഹർഭജൻ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ കഴിവുകൾ ഉയർത്തിക്കാട്ടിയത്‌.

“ഈ വരുന്ന ഐ പി എല്ലിൽ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു വ്യക്തി രവീന്ദ്ര ജഡേജയാണ് എന്ന് ഞാൻ പറയും, അദ്ദേഹം സി‌എസ്‌കെയ്‌ക്കായി എങ്ങനെ ബാറ്റ് ചെയ്യും എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്,” ഹർഭജൻ പറഞ്ഞു.

“ലോക ക്രിക്കറ്റ് നോക്കുകയാണെങ്കിൽ, അദ്ദേഹത്തേക്കാൾ മികച്ച ഒരു ഓൾറൗണ്ടർ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ ഐപിഎല്ലിൽ രവീന്ദ്ര ജഡേജയെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്.”

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിൽ രവീന്ദ്ര ജഡേജയെ സി എസ് കെ വേഗം ബാറ്റു ചെയ്യാൻ അയക്കണം എന്നും അദ്ദേഹത്തിന് നാല് ഓവർ നിബന്ധമായും നൽകണം എന്നും ഹർഭജൻ പറഞ്ഞു.

ഇന്‍ഡോറിൽ ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക് സ്വന്തം

ഇന്‍ഡോര്‍ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ വ്യക്തമായ മേൽക്കൈ നേടി ഓസ്ട്രേലിയ. ഇന്ത്യയെ 109 റൺസിന് പുറത്താക്കിയ ശേഷം ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയിട്ടുള്ളത്.

47 റൺസിന്റെ ലീഡ് ഓസ്ട്രേലിയയുടെ കൈവശമുള്ളപ്പോള്‍ ഇന്ത്യയ്ക്കായി 4 വിക്കറ്റും നേടിയത് രവീന്ദ്ര ജഡേജയാണ്. 60 റൺസ് നേടിയ ഉസ്മാന്‍ ഖവാജയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍.

മാര്‍നസ് ലാബൂഷാനെ 31 റൺസും സ്റ്റീവ് സ്മിത്ത് 26 റൺസും നേടി പുറത്തായപ്പോള്‍ ആതിഥേയര്‍ക്കായി 7 റൺസുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 6 റൺസ് നേടി കാമറൺ ഗ്രീനുമാണ് ക്രീസിലുള്ളത്.

Exit mobile version