ഇംഗ്ലണ്ട് തകരുന്നു, അശ്വിനും ഇഷാന്തിനും മൂന്ന് വിക്കറ്റ്

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലും വില്ലനായി രവിചന്ദ്രന്‍ അശ്വിനും ഇഷാന്ത് ശര്‍മ്മയും. ഇന്ന് വീണ അഞ്ച് ഇംഗ്ലണ്ട് വിക്കറ്റുകള്‍ ഇവര്‍ തമ്മില്‍ പങ്കുവയ്ക്കുകയാണുണ്ടായത്. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 86/6 എന്ന നിലയിലാണ്. മത്സരത്തില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനു 99 റണ്‍സിന്റെ ലീഡാണുള്ളത്. ഒരു റണ്‍സ് നേടിയ ജോസ് ബട്‍ലറാണ് ക്രീസില്‍ നില്‍ക്കുന്നത്.

തലേ ദിവസത്തെ സ്കോറായ 9/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു കീറ്റണ്‍ ജെന്നിംഗ്സിനെ(8) ആദ്യം നഷ്ടമായി. ഏതാനും ഓവറുകള്‍ക്ക് ശേഷം ജോ റൂട്ടും(14) മടങ്ങി. ഇരുവരെയും അശ്വിന്റെ ഓവറില്‍ സ്ലിപ്പില്‍ ലോകേഷ് രാഹുല്‍ പിടിച്ചാണ് പുറത്തായത്. ദാവീദ് മലനെ(20) ഇഷാന്ത് ശര്‍മ്മ പുറത്താക്കി. 28 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയാണ് അടുത്ത വിക്കറ്റായി മടങ്ങിയത്. ഇഷാന്തിനാണ് ബൈര്‍സ്റ്റോയുടെ വിക്കറ്റ്. അതേ ഓവറില്‍ തന്നെ ബെന്‍ സ്റ്റോക്സിനെയും(6) ഇഷാന്ത് ശര്‍മ്മ മടക്കിയയച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിന് നാല് വിക്കറ്റ്, ഓള്‍ഔട്ട് ആകാതെ പിടിച്ച് നിന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ ആദ്യ ദിവസം ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിനെതിരെ അവസാന സെഷനില്‍ ആറ് വിക്കറ്റുമായി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടുകയായിരുന്നു. ആദ്യ സെഷനില്‍ ഒരു വിക്കറ്റും രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റും നേടിയ ഇന്ത്യ അവസാന സെഷനില്‍ നാല് വിക്കറ്റാണ് നേടിയത്. മൂന്നാം സെഷനില്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഒരു വിക്കറ്റും നേടി. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയിട്ടുള്ളത്.

ജോ റൂട്ടിന്റെയും ജോണി ബൈര്‍സ്റ്റോയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനു തുണയായത്. റൂട്ട് റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. 80 റണ്‍സാണ് ഇംഗ്ലണ്ട് നായകന്റെ സംഭാവന. ജോണി ബൈര്‍സ്റ്റോ 70 റണ്‍സ് നേടി ഉമേഷ് യാദവിനു വിക്കറ്റ് നല്‍കി മടങ്ങി. എട്ടാം വിക്കറ്റില്‍ 35 റണ്‍സ് നേടി സാം കറന്‍-ആദില്‍ റഷീദ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത്നില്പ് ദൈര്‍ഘിപ്പിച്ചത്. 13 റണ്‍സ് നേടിയ ആദില്‍ റഷീദിനെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിനു മുന്നില്‍ കുടുക്കി.

88 ഓവറില്‍ നിന്ന് 285 റണ്‍സാണ് ഇംഗ്ലണ്ട് ഒന്നാം ദിവസം നേടിയിരിക്കുന്നത്. ക്രീസില്‍ സാം കുറന്‍ 24 റണ്‍സുമായി ഒരറ്റത്ത് നിന്ന് പൊരുതുന്നു. മറുവശത്ത് റണ്ണെടുക്കാതെ ജെയിംസ് ആന്‍ഡേഴ്സണ്‍ നില്‍ക്കുന്നു. അശ്വിനു(4) പുറമേ മുഹമ്മദ് ഷമി(2), ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് ഇന്ത്യന്‍ വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുക്കിനെ വീഴ്ത്തി അശ്വിന്‍, മുന്നോട്ട് നയിച്ച് കീറ്റണ്‍ ജെന്നിംഗ്സും ജോ റൂട്ടും

ഇന്ത്യയ്ക്കെതിരെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 28 ഓവറില്‍ നിന്ന് 83 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. 9ാം ഓവറില്‍ അലിസ്റ്റര്‍ കുക്കിനെ(13) അശ്വിന്‍ പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് മേല്‍ക്കൈ നേടുകയായിരുന്നു. കീറ്റണ്‍ ജെന്നിംഗ്സ് 38 റണ്‍സും ജോ റൂട്ട് 31 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

ഇംഗ്ലണ്ടിനായി രണ്ടാം വിക്കറ്റില്‍ ഇതുവരെ 57 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിനെ ഒഴിവാക്കി കുല്‍ദീപിനു അവസരം നല്‍കരുത്: മൈക്കല്‍ ഹസ്സി

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒരു മുന്‍ നിര സ്പിന്നറെ മാത്രമാണ് കളിപ്പിക്കുന്നതെങ്കില്‍ അത് അശ്വിന്‍ തന്നെയാകണമെന്ന് അഭിപ്രായപ്പെട്ട് മൈക്കല്‍ ഹസ്സി. കുല്‍ദീപിനെ അശ്വിനെ ഒഴിവാക്കി കളിപ്പിക്കരുതെന്നാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം പറഞ്ഞത്. കുല്‍ദീപ് മികച്ച ബൗളറാണെങ്കില്‍ അശ്വിനു പകരം ടീമില്‍ താരം കളിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.

ടെസ്റ്റില്‍ അശ്വിന്‍ ഏറെ കാലമായി മികവ് പുലര്‍ത്തി വരികയാണ്. 300ലധികം ടെസ്റ്റ് വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. കൂടാതെ ഇംഗ്ലണ്ട് നിരയില്‍ ഒട്ടനവധി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരുണ്ട്. അതും താരത്തിനു അനുകൂലമാണ്. കുല്‍ദീപ് പ്രായം കുറഞ്ഞ താരമാണ് ഇനിയും അവസരം ലഭിക്കും. ധൃതി കാണിച്ച് താരത്തെ അശ്വിനു പകരം കളിപ്പിക്കേണ്ടതില്ലെന്നാണ് ഹസ്സി അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാര്‍ദ്ദിക്കിനു പകരം അശ്വിനെ കളിപ്പിക്കണം: ഗംഭീര്‍

ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‍ലിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചേനെയെന്ന് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടില്‍ ഇപ്പോളത്തെ കാലാവസ്ഥയില്‍ പിച്ചുകള്‍ വരളുന്നതിനാല്‍ ഈ മാറ്റം ടീമിനു ഏറെ ഗുണം ചെയ്യുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണിപ്പോളുള്ളത്. അതിനാല്‍ തന്നെ അശ്വിനെ ഏഴാം നമ്പറില്‍ ഇറക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

അശ്വിനു ഹാര്‍ദ്ദിക്കിനു പകരം ടീമിലെത്തുകയാണെങ്കില്‍ അത് കുല്‍ദീപിനെ ടീമിലെടുക്കുവാനും ഇത് വഴിയൊരുക്കും. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുവാന്‍ ഇത് സഹായിക്കുമെന്നും ഇന്ത്യയ്ക്ക് അഞ്ച് ബൗളര്‍മാരെ ഉറപ്പിക്കാനാവുമെന്നും ഗംഭീര്‍ പറഞ്ഞു.

അശ്വിനു ടെസ്റ്റ് ക്രിക്കറ്റിലുള്ള അനുഭവസമ്പത്ത് അത്രയേറെയാണെന്ന് പറഞ്ഞ ഗംഭീര്‍. ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനുള്ള കഴിവ് അശ്വിന്‍-കുല്‍ദീപ് കൂട്ടുകെട്ടിനുണ്ടെന്നും കൂട്ടിചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വോര്‍സെസ്റ്റയറിന്റെ അവസാന രണ്ട് മത്സരങ്ങളിലും അശ്വിന്‍ കളിക്കും

ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ വോര്‍സെസ്റ്ററിനു വേണ്ടി അവസാന രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ കളിക്കുവാന്‍ കരാറില്‍ ഒപ്പുവെച്ചു. എസെക്സിനും യോര്‍ക്ക്ഷയറിനുമെതിരെയാണ് ഈ രണ്ട് മത്സരങ്ങള്‍. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മറ്റു ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അശ്വിന്‍ ഇംഗ്ലണ്ടില്‍ തുടരും.

വെയിന്‍ പാര്‍ണലിനു പകരം വിദേശ താരമായാണ് അശ്വിന്‍ എത്തുക. കഴിഞ്ഞ സീസണില്‍ വോര്‍സെസ്റ്റര്‍ഷയറിനു ഡിവിഷന്‍ ഒന്നിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ ഇടയാക്കിയ പ്രകടനം അശ്വിനില്‍ നിന്ന് വന്നിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റില്‍ ഇന്ത്യ അശ്വിന്‍-കുല്‍ദീപ് കൂട്ടുകെട്ടിനെ മത്സരത്തിനിറക്കണം: അസ്ഹറുദ്ദീന്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് അശ്വിന്‍-കുല്‍ദീപ് സ്പിന്‍ കൂട്ടുകെട്ടിനെ ഇറക്കണമെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഭുവനേശ്വര്‍ കുമാറിന്റെ ലഭ്യതയില്ലായ്മയും ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി വിലയിരുത്താമെങ്കിലും ഈ സ്പിന്‍ കൂട്ടുകെട്ടിനു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനാകുമെന്നാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ വിശ്വസിക്കുന്നത്.

പൊതുവേ വിദേശ പിച്ചുകളില്‍ ഇന്ത്യ ഏക സ്പിന്നറുമായാണ് കളിക്കാറുള്ളത്. എന്നാല്‍ കുല്‍ദീപിനെ നേരിടാന്‍ ഇംഗ്ലണ്ട് ഏകദിന-ടി20 പരമ്പരകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമുള്ളതിനാല്‍ ടീമില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്തണമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ പൊതുവേയുള്ള വിലയിരുതത്തല്‍. ജഡേജയെക്കാള്‍ കുല്‍ദീപിനാണ് അസ്ഹറുദ്ദീന്‍ അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യത കല്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പര്‍ കിംഗ്സിനു കളിക്കാനാകാത്തതില്‍ ചെറിയ വിഷമമുണ്ട്

ചെന്നൈയില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാനാകാത്തതില്‍ അല്പം വിഷമമുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2009ല്‍ ചെന്നൈ സ്വന്തമാക്കിയ താരം പിന്നീട് 2015 വരെ ടീമിനൊപ്പമായിരുന്നു. ചെന്നൈ ഐപിഎലില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പൂനെ ടീം അശ്വിനെ സ്വന്തമാക്കിയിരുന്നു.

ഐപിഎലില്‍ ചെന്നൈ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ അശ്വിന്‍ ഉണ്ടായിരുന്നില്ല. എന്ത് വില കൊടുത്തും അശ്വിനെ തിരികെ ടീമിലെത്തിക്കുമെന്ന് ധോണി പറഞ്ഞുവെങ്കിലും പിന്നീട് ലേലത്തില്‍ വില 7.6 കോടി വരെ എത്തിയപ്പോള്‍ അശ്വിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ചെന്നൈ ഉപേക്ഷിക്കുകയായിരുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്.

വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണ് അശ്വിന്‍ തന്റെ വിഷമം പങ്കുവെച്ചത്. ലേലത്തില്‍ എന്ത് സംഭവിക്കുമെന്നത് അപ്രവചനീയമാണ് എന്നിരുന്നാലും തിരികെ ചെപ്പോക്കിലേക്ക് മടങ്ങിയെത്താനാകില്ല എന്നതോര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. സൂപ്പര്‍ കിംഗ്സിനായി 90 വിക്കറ്റുകളാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിന്‍ മഞ്ഞക്കുപ്പായത്തിലില്ല, ഇനി കളിക്കുക പഞ്ചാബിനു വേണ്ടി

എന്ത് വില കൊടുത്തും അശ്വിനെ സ്വന്തമാക്കുമെന്ന ചെന്നൈയുടെ ശ്രമങ്ങളെ വെല്ലുവിളിച്ച് പഞ്ചാബ്. 7.6 കോടി രൂപയ്ക്ക് അശ്വിനെ സ്വന്തമാക്കിയതോടെ പഞ്ചാബ് ചെന്നൈയുടെ കോര്‍ ടീമിലെ മുഖ്യ താരത്തെയാണ് കൈയ്യടക്കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിനെ എന്ത് വില കൊടുത്തും നിലനിര്‍ത്താന്‍ ശ്രമിക്കും: ധോണി

ഐപിഎലിലേക്ക് തിരികെ എത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ത് വില കൊടുത്തും രവിചന്ദ്രന്‍ അശ്വിനെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് എംഎസ് ധോണി. 2009 മുതല്‍ സി എസ് കെയുടെ ഭാഗമാവുകയും 2016-17 സീസണുകളില്‍ ധോണിയോടൊപ്പം പൂനെയിലും കളിച്ച താരമാണ് അശ്വിന്‍. തമിഴ്നാട് താരമെന്ന നിലയിലും ചെന്നൈയുടെ പഴയ കോര്‍ ടീമിന്റെ ഭാഗമായതും അശ്വിനു വേണ്ടി ലേല യുദ്ധത്തിനു തങ്ങള്‍ തയ്യാറെന്നാണ് ധോണി നല്‍കുന്ന സൂചന. അശ്വിനു പുറമേ മുന്‍ ചെന്നൈ താരങ്ങളായ ഡ്വെയിന്‍ ബ്രാവോ, ഫാഫ് ഡു പ്ലെസി, ബ്രണ്ടന്‍ മക്കല്ലം എന്നിവരെയും തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ധോണി പറഞ്ഞു.

ഇതൊക്കെയാണെങ്കിലും റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്താനാകൂ എന്നതിനെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ ദൗത്യം പ്രയാസകരമാകുമെന്നും ധോണി പറഞ്ഞു. ഇവരെല്ലാം തന്നെ ചാമ്പ്യന്‍ താരങ്ങളാണ്. ഏത് ടീമിനും ഇവരെ സ്വന്തമാക്കുവാന്‍ ആഗ്രഹം കാണും. അതിനാല്‍ തന്നെ ശ്രമം പ്രയാസകരമാകുമെന്ന് ധോണി അറിയിച്ചു.

മൂന്ന് ഇന്ത്യന്‍ താരങ്ങളെ നില നിര്‍ത്തിയതിനാല്‍ അശ്വിനെ റൈറ്റ് ടു മാച്ച് ഉപയോഗിച്ച് നിലനിര്‍ത്തുവാന്‍ ചെ്ന്നൈയ്ക്ക് ആകില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന വില കൊടുത്ത് തന്നെയാവും അശ്വിനെ നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് ശ്രമിക്കേണ്ടി വരിക. ഇത് അശ്വിനു ടൂര്‍ണ്ണമെന്റില്‍ ഉയര്‍ന്ന വില ലഭിക്കുവാനും ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.

47 കോടി രൂപയുമായാണ് ചെന്നൈ ലേലത്തിനു എത്തുക. അതിനാല്‍ തന്നെ എല്ലാ താരങ്ങള്‍ക്കും നല്‍കാവുന്ന വിലയെക്കുറിച്ച് ടീമിനു ധാരണയുണ്ട്. അതിനപ്പുറം പോയാല്‍ അവരെ ഉപേക്ഷിക്കുക എന്നത് മാത്രമാവും ടീമിനു മുന്നിലുള്ള വഴി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോഹ്‍ലി പൊരുതുന്നു, 2 വിക്കറ്റ് ശേഷിക്കെ ലീഡ് 48 റണ്‍സ് അകലെ

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 287/8 എന്ന നിലയില്‍. നായകന്‍ വിരാട് കോഹ്‍ലിയും അശ്വിനും ചേര്‍ന്ന് നടത്തിയ ഏഴാം വിക്കറ്റ് പോരാട്ടമാണ് ലീഡ് 48 റണ്‍സിലേക്ക് കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി തന്റെ 21ാം ടെസ്റ്റ് ശതകം തികച്ച് കോഹ്‍ലിയും നിര്‍ണ്ണായകമായ 38 റണ്‍സുമായി അശ്വിനും ചേര്‍ന്ന് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വെറോണ്‍ ഫിലാന്‍ഡര്‍ അശ്വിന്റെ അന്തകനായി അവതരിച്ചത്.

നേരത്തെ 183/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(15) റണ്‍ഔട്ടിലൂടെ നഷ്ടമായി. തിരികെ ഓടി കയറാതെ അവസത പ്രകടിപ്പിച്ച ഹാര്‍ദ്ദികിന്റെ നിരുത്തരവാദിത്വപരമായ റണ്ണിംഗാണ് പുറത്താകലിനു വഴിതെളിയിച്ചത്. ദക്ഷിണാഫ്രിക്ക കാത്തിരുന്ന ഒരു വിക്കറ്റാണ് പാണ്ഡ്യയുടെ അമിത വിശ്വാസം കാരണം ഇന്ത്യയ്ക്ക് നഷ്ടമായത്.

പിന്നീട് ഒത്തൂകൂടിയ കോഹ്‍ലി-അശ്വിന്‍ സഖ്യം ഏഴാം വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് വീണതോടു കൂടി ഇന്ത്യ ഓള്‍ഔട്ട് ഭീഷണിയിലായിരിക്കുകയാണ്. ഷമിയെ(1) പുറത്താക്കി മോര്‍ക്കല്‍ ഇന്ത്യയുടെ എട്ടാം വിക്കറ്റും വീഴ്ത്തി.

141 റണ്‍സ് നേടി നില്‍ക്കുന്ന കോഹ്‍ലിയ്ക്ക് കൂട്ടായി റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ 335 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയണില്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ഒന്നാം ദിവസത്തെ സ്കോറായ 269/6 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക നല്‍കിയ അവസരങ്ങള്‍ പലവട്ടം ഇന്ത്യ കൈവിട്ടുവെങ്കിലും അശ്വിനും ഇഷാന്ത് ശര്‍മ്മയും കൂടി ആതിഥേയരെ 335 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

തലേ ദിവസത്തെ സ്കോറിനോട് 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുഹമ്മദ് ഷമി കേശവ് മഹാരാജിനെ പുറത്താക്കിയിരുന്നു. റബാഡയെയും 63 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും ഇഷാന്ത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ മോണേ മോര്‍ക്കലിന്റെ ചെറുത്ത് നില്പ് അശ്വിന്‍ അവസാനിപ്പിച്ചു.

അശ്വിന്‍ നാലും ഇഷാന്ത് മൂന്നും വിക്കറ്റ് നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയത് ഷമിയാണ്. രണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version