ഈ തോൽവിയ്ക്ക് സഞ്ജു ഉത്തരം പറയേണ്ടതുണ്ടെന്ന് പറഞ്ഞ് ശാസ്ത്രിയും ഗവാസ്കറും

രാജസ്ഥാന്‍ റോയൽസിന്റെ ഇന്നലത്തെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് സഞ്ജു സാംസൺ ആണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കറും രവിശാസ്ത്രിയും. രവി ശാസ്ത്രി നവ്ദീപ് സൈനിയ്ക്ക് 15ാം ഓവര്‍ നൽകിയത് ശരിയായില്ലെന്ന് പറഞ്ഞപ്പോള്‍ 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് വേണ്ടി സെറ്റ് ചെയ്ത ഫീൽഡിലാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.

അവസാന ഏഴോവറിൽ 12 റൺസോളം നേടേണ്ട ഘട്ടത്തിലാണ് ദിനേശ് കാര്‍ത്തിക് ക്രീസിലെത്തുന്നത്. 14ാം ഓവറിൽ അശ്വിനെ 21 റൺസ് നേടിയ കാര്‍ത്തിക്കും ഷഹ്ബാസും ചേര്‍ന്ന് പിന്നീടങ്ങോട്ട് ഓരോ ഓവറിലും യഥേഷ്ടം റൺസ് നേടുകയായിരുന്നു.

15ാം ഓവറിൽ സൈനിയ്ക്ക് പകരം ചഹാലിനെ സാംസൺ ഉപയോഗിക്കണമായിരുന്നുവെന്നാണ് രവിശാസ്ത്രി പറയുന്നത്. ഒരോവറിൽ 21 റൺസ് വഴങ്ങി കഴിഞ്ഞാൽ അടുത്ത ഓവറിൽ തന്റെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളെ ആയിരുന്നു സഞ്ജു ഉപയോഗിക്കേണ്ടിയിരുന്നതെന്ന് ശാസ്ത്രി പറഞ്ഞു.

കാര്‍ത്തിക്കിനെ അശ്വിന്‍ ഫ്രീഹിറ്റ് വരെ നൽകി സഹായിക്കുകയായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. അത് കഴിഞ്ഞുള്ള ഓവറിൽ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരത്തെയാണ് സഞ്ജു ബൗളിംഗ് ഏല്പിച്ചതെന്നും ആ ഓവറിൽ 17 റൺസെന്തോ പിറന്നതോടെ തന്നെ കാര്യങ്ങള്‍ രാജസ്ഥാന്‍ കൈവിട്ടുവെന്നും രവിശാസ്ത്രി വ്യക്തമാക്കി.

ഡീപ് സ്ക്വയര്‍ ലെഗിലോ ഡീപ് മിഡ് വിക്കറ്റിലോ ഫീൽഡര്‍ ഇല്ലാതെ സഞ്ജു പ്രസിദ്ധ് കൃഷ്ണയ്ക്ക് ഫീൽഡ് സെറ്റ് ചെയ്തതിൽ ആണ് ഗവാസ്കര്‍ ചോദ്യം ചെയ്യുന്നത്. ഈ രണ്ട് സ്ഥലങ്ങളും കാര്‍ത്തിക്കിന്റെ കരുത്തുറ്റ റൺ സ്കോറിംഗ് പ്രദേശങ്ങളായിരുന്നുവെന്നും സഞ്ജു ഈ ഫീൽഡ് പ്ലേസ്മെന്റിന് ഉത്തരം പറയേണ്ടതുണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

കമന്റേറ്ററോ, ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസിയില്‍ കോച്ചിംഗ് ദൗത്യമോ രവി ശാസ്ത്രിയുടെ ലക്ഷ്യമെന്ന് അടുത്ത വൃത്തങ്ങള്‍

ഇന്ത്യയുടെ കോച്ചെന്ന ചുമതല ലോകകപ്പിന് ശേഷം ഒഴിയുന്ന രവി ശാസ്ത്രി വീണ്ടും കമന്ററിയിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. തന്റെ മുന്‍ കരിയറിലേക്കോ അതോ ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചൈയിൽ കോച്ചിംഗ് ദൗത്യമോ ആണ് ശാസ്ത്രി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഒക്ടോബര്‍ 26ന് ആണ് ഇന്ത്യയുടെ മുഖ്യ കോച്ചിനായുള്ള അപേക്ഷ നല്‍കുവാനുള്ള അവസാന തീയ്യതി. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പ് അപേക്ഷ നല്‍കേണ്ടതുണ്ട്. ബാറ്റിംഗ് കോച്ചിനായി നവംബര്‍ 3 5 മണി വരെ സമയം ഉണ്ട്.

ടി20, ഏകദിന ക്യാപ്റ്റന്‍സി ഒഴിയുവാന്‍ കോഹ്‍ലിയോട് രവി ശാസ്ത്രി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു

ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിരാട് കോഹ്‍ലിയോട് തന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകദിന, ടി20 ക്യാപ്റ്റന്‍സി ഒഴിയുവാന്‍ രവി ശാസ്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ലോകകപ്പിന് ശേഷം ഒഴിയുമെന്ന് വിരാട് കോഹ്‍ലി അറിയിച്ചത്. ഈ സീസണോടെ ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയും ഒഴിയുമെന്ന് വിരാട് അറിയിച്ചിട്ടുണ്ട്.

2017 മുതലാണ് കോഹ്‍ലി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി എത്തുന്നത്. ബിസിസിഐ ഒഫീഷ്യലാണ് കോഹ്‍ലിയോട് ക്യാപ്റ്റന്‍സി ഒഴിയുവാന്‍ ശാസ്ത്രി ആവശ്യപ്പെട്ടതായി അറിയിച്ചത്. എന്നാൽ താരം ഈ ആവശ്യം അവഗണിക്കുകയായിരുന്നു.

കോഹ്‍ലി ഇല്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയിച്ചതോടെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ലെന്ന് സൂചനകൾ

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരില്ലെന്ന് സൂചനകൾ. രവി ശാസ്ത്രിയെ കൂടാതെ ടീമിന്റെ സഹ പരിശീലകരായ ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഫീൽഡിങ് പരിശീലകൻ ആർ ശ്രീധറും കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതെ സമയം ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ തുടരുമെന്നാണ് കരുതപ്പെടുന്നത്.

ഡിസംബർ 16ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുൻപ് പുതിയ പരിശീലകനെ ബി.സി.സി.ഐ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ കരാർ പ്രകാരം രവി ശാസ്ത്രിയുടെ കാലാവധി ടി20 ലോകകപ്പ് വരെയാണ്. നേരത്തെ 2017 മുതൽ 2019 വരെയായിരുന്നു രവി ശാസ്ത്രിയുടെ കാലാവധി. തുടർന്ന് രവി ശാസ്ത്രിക്ക് ബി.സി.സി.ഐ കരാർ പുതുക്കി നൽകുകയായിരുന്നു.

ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ അവ‍‍ര്‍ക്ക് അനുകൂലമാകേണ്ടതായിരുന്നിട്ടും അതുണ്ടായില്ലല്ലോ – രവി ശാസ്ത്രി

ഇന്ത്യൻ പേസ‍ര്‍മാരെക്കാൾ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ അനുകൂലമാകുക ന്യൂസിലാണ്ടിനാകുമെന്ന വാദത്തെ തള്ളി ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യം എന്താണോ അത് രണ്ട് ടീമുകൾക്കും ഒരു പോലെയാണെന്നും അല്ലാതെ ആര്‍ക്കും മുൻതൂക്കം ലഭിയ്ക്കുന്നില്ലെന്ന് രവി ശാസ്ത്രി പറ‍ഞ്ഞു. അങ്ങനെയാണെങ്കിൽ ഓസ്ട്രേലിയയിൽ അവ‍ര്‍ക്ക് കാര്യങ്ങൾ അനുകൂലമാകേണ്ടതായിരുന്നില്ലേ എന്നാൽ അതല്ലല്ലോ സംഭവിച്ചതെന്നും ശാസ്ത്രി ചോദിച്ചു.

ശരിയായ മൈൻഡ് സെറ്റിലല്ലെങ്കിൽ എത്ര അനുകൂല സാഹചര്യം ആയാലും ആദ്യ ബോൾ നിക്ക് ചെയ്യാനോ അല്ലെങ്കിൽ വിക്കറ്റ് നേടുവാനോ പാട് പെടുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി. പരമ്പരയ്ക്ക് മൂന്ന് ദിവസം മാത്രം മുമ്പ് എത്തിയിട്ടും മികച്ച പ്രകടനം ഇന്ത്യ പുറത്തെടുത്ത സന്ദ‍ര്‍ഭം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ എല്ലാം തലയ്ക്കകത്താണെന്നും ശാസ്ത്രി പറ‍ഞ്ഞു.

ഓസ്ട്രേലിയയിൽ ഇന്ത്യ രണ്ട് തവണയാണ് ഓസ്ട്രേലിയയെ കീഴടക്കിയതെന്നും കൂടി ഓര്‍ക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി. സാഹചര്യം അനുസരിച്ച് താരങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം എന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

ബെസ്റ്റ് ഓഫ് 3 ഫൈനലായിരുന്നു ഉചിതം – രവി ശാസ്ത്രി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബെസ്റ്റ് ഓഫ് ത്രി രീതിയിലായിരുന്നു ഏറ്റവും നല്ലതെന്ന് പറ‍ഞ്ഞ് ഇന്ത്യൻ മുഖ്യ കോച്ച് രവി ശാസ്ത്രി. എന്നാൽ അത്തരം ഒരു ഫൈനൽ സാധ്യമല്ലെന്ന് തനിക്കും അറിയാമെന്ന് രവി ശാസ്ത്രി പറ‍ഞ്ഞു. രണ്ട് വര്‍ഷം വിവിധ പരമ്പരകൾ കളിച്ചെത്തുന്ന ടീമുകൾ ഷൂട്ടൗട്ട് പോലെ ഫൈനലിൽ ഏറ്റുമുട്ടുന്നത് ഒരു നീതിയല്ല എന്ന് തനിക്ക് തോന്നുന്നതായി രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

ഭാവിയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരുകയാണെങ്കിൽ എഫ്ടിപിയുയ‍ര്‍ത്തുന്ന സാങ്കേതിക തടസ്സം മാറ്റി നി‍ര്‍ത്തിയാൽ ഫൈനൽ ബെസ്റ്റ് ഓഫ് ത്രി ആകുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം എന്ന് രവി ശാസ്ത്രി പറഞ്ഞു.

ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുവാനായി താന്‍ കാത്തിരിക്കുന്നു – രവി ശാസത്രി

ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുവാനായി താന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. കൊറോണയുടെ വ്യാപനം കാരണം ലോകത്തിലെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളെല്ലാം സുരക്ഷ ബയോ ബബിളുകളില്‍ താമസിച്ചാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

നിയന്ത്രിത പരിശീലനങ്ങളും പുറം ലോകവുമായി കുറവ് സമ്പര്‍ക്കവും മാത്രമാണ് ഇവര്‍ക്കുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും ഓഗ്സ്റ്റ് മുതല്‍ ഐപിഎലിന്റെ ഭാഗമായതിനാല്‍ തന്നെ ബയോ ബബിളില്‍ നിന്ന് ബയോ ബബിളിലേക്കുള്ള യാത്രയിലാണ്.

ബയോ ബബിളുകള്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഒന്നാണെന്നും ഫീല്‍ഡില്‍ മികച്ച പ്രകടനം നടത്തുവാനാകാത്ത ഒരു താരത്തിന് ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നത് ശ്രമകരമായ കാര്യമാണെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. താന്‍ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കാനായി കാത്ത് നല്‍ക്കുകയാണെന്നും താരങ്ങളും ഇത്തരം സാഹചര്യത്തിലൂടെയാണ് പോകുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

ഈ വിഷമ സ്ഥിതിയിലും ഉന്നത നിലവാരത്തിലുള്ള പ്രകടനം ആണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തെടുത്തതെന്നുള്ളത് അഭിമാന നിമിഷമാണെന്ന് ഇന്ത്യന്‍ മുഖ്യ കോച്ച് വെളിപ്പെടുത്തി.

 

ഈ തിരിച്ചുവരവ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മിന്നും അധ്യായമായി ഓര്‍മ്മിക്കപ്പെടും

അഡിലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയയോടുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ ആരും സാധ്യത കല്പിച്ചിരുന്നില്ല. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യ പരമ്പരയില്‍ പതറുമെന്നാണ് വിലയിരുത്തപ്പെട്ടത്തെങ്കിലും ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് മെല്‍ബേണില്‍ നടത്തിയത്.

ഓസ്ട്രേലിയയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയമാണ് രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. ഈ വിജയത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ അഭിമാന നിമിഷമെന്ന് വിശേഷിപ്പിക്കാമെന്നാണ് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി പറഞ്ഞത്.

36 റണ്‍സിന് പുറത്തായ ശേഷം ശക്തമായ രീതിയില്‍ ഏതാനും ദിവസങ്ങള്‍ക്കകം തിരിച്ചുവരവ് നടത്തുക എന്ന് പറഞ്ഞാല്‍ തന്നെ താരങ്ങള്‍ അവരുടെ ക്യാരക്ടര്‍ കാണിച്ചു എന്നതിന്റെ വലിയ തെളിവാണെന്നും രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ തിരിച്ചുവരവുകളില്‍ ഒന്നായി ഈ വിജയം കുറിയ്ക്കപ്പെടുമെന്നും രവി ശാസ്ത്രി പറഞ്ഞു.

അജിങ്ക്യ രഹാനെ പൊരുതി നേടിയ 112 റണ്‍സാണ് മത്സരത്തില്‍ വലിയ പ്രഭാവം ഉണ്ടാക്കിയതെന്നും അതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്നും രവി ശാസ്ത്രി വ്യക്തമാക്കി. ബാറ്റിംഗ് ദുഷ്കരമായ ഒരു ദിവസം ടീം 60/2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തി ആറ് മണിക്കൂറോളം ബാറ്റ് ചെയ്ത രഹാനെ ക്യാപ്റ്റന്റെ ദൗത്യം നിറവേറ്റുകയായിരുന്നുവെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

“ടെസ്റ്റിൽ ബുംറ ഫലപ്രദമാകുമെന്ന് കണ്ടെത്തിയത് രവി ശാസ്ത്രി”

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ഫലപ്രദമാകുമെന്ന് കണ്ടെത്തിയത് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ആണെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ. രവി ശാസ്ത്രിയാണ് ബുംറക്ക് ടെസ്റ്റിൽ ആദ്യമായി അവസരം നൽകണമെന്ന് ആവശ്യപ്പെട്ടതെന്നും ഭരത് അരുൺ പറഞ്ഞു.  ബുംറയുടെ കരിയറിന്റെ തുടക്കത്തിൽ ടി20 ബൗളറായാണ് ബുംറയെ കണ്ടിരുന്നത്. തുടർന്ന് താരം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിനെ മുഖമായി മാറുകയായിരുന്നു.

താനാണ് ബുംറയെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് പറയുന്നത് ശരിയല്ലെന്നും ദക്ഷിണാഫ്രിക്കയിൽ ബുംറ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പറഞ്ഞത് രവി ശാസ്ത്രിയാണെന്നും ഭരത് അരുൺ പറഞ്ഞു. താൻ ഇതിനെ പറ്റി ബുംറയോട് സംസാരിച്ചപ്പോൾ ടെസ്റ്റ് കളിക്കുകയെന്നത് തന്റെ സ്വപനമാണെന്ന് പറഞ്ഞെന്നും ഭരത് അരുൺ പറഞ്ഞു.

ഭാവിയില്‍ കമന്റേറ്ററായി അശ്വിന്‍ ശോഭിക്കുമെന്ന് ഹര്‍ഷ ഭോഗ്‍ലേ

ഭാവിയില്‍ കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരെന്ന് പറഞ്ഞ് ഹര്‍ഷ ഭോഗ്‍ലേ. ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഇനി ക്രിക്കറ്റ് കമന്ററിയില്‍ ശോഭിക്കുവാന്‍ പോകുന്ന താരമെന്നാണ് ഭോഗ്‍ലേയുടെ പ്രവചനം. 1991 താന്‍ ഇത്തരത്തില്‍ രവിശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും മികച്ച കമന്റേറ്റര്‍മാരായി മാറുമെന്ന് പ്രവചിച്ചിരുന്നുവെന്നും ഹര്‍ഷ ഭോഗ്‍ലേ വ്യക്തമാക്കി.

അശ്വിനും സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ഇന്‍സ്റ്റാഗ്രാം ചര്‍ച്ചയില്‍ 1996ലെ ഇന്ത്യയുടെ ലോകകപ്പ് സെമി തോല്‍വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാന്‍ അശ്വിന്‍ മഞ്ജരേക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണ്ട ഹര്‍ഷ ഭോഗ്‍ലേ ആണ് തന്റെ പ്രവചനം ട്വിറ്ററില്‍ പങ്കുവെച്ചത്.

താന്‍ പണ്ട് സഞ്ജയിനെയും രവി ശാസ്ത്രിയെയും കുറിച്ച് നടത്തിയ അതെ പ്രവചനം ഇപ്പോള്‍ അശ്വിനെ കുറിച്ചും പറയാനുള്ളതെന്ന് ഭോഗ്‍ലേ വ്യക്തമാക്കി. കമന്ററി പാനലില്‍ ഒരുമിച്ചുള്ള ഹര്‍ഷ ഭോഗ്‍ലെയും സഞ്ജയ് മഞ്ജരേക്കര്‍ തമ്മില്‍ കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റിനിടെ സുഖകരമല്ലാത്ത ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു.

പന്തിന്റെ വിസിബിലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ബോഗ്‍ലേ പന്തിന്റെ വിസിബിലിറ്റിയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യുവാന്‍ യോഗ്യനല്ലെന്ന് മഞ്ജരേക്കര്‍ പറയുകയായിരുന്നു.

ലക്ഷ്യം ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയെന്ന് രവി ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ലക്ഷ്യം ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയാണെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന പരമ്പര ഏകപക്ഷീയമായി തോറ്റത് കാര്യമാക്കുന്നില്ലെന്നും ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ ടെസ്റ്റ് പരമ്പരയിലാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ലോർഡ്‌സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താൻ ഇന്ത്യക്ക് 100 പോയിന്റ് കൂടി വേണമെന്നും വിദേശത്ത് ഈ വർഷം കളിക്കുന്ന 6 ടെസ്റ്റുകളിൽ രണ്ടെണ്ണം ജയിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താൻ മികച്ച സാധ്യതയുണ്ടാവുമെന്നും രവി ശാസ്ത്രി പറഞ്ഞു. അത് കൊണ്ട് തന്നെ ഒന്നാം നമ്പർ ടെസ്റ്റ് ടീമിനെ പോലെ കളിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യമെന്നും രവി ശാസ്ത്രി പറഞ്ഞു.

നിലവിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ യുവ താരങ്ങളായ പ്രിത്വി ഷായെയും ശുഭ്മൻ ഗില്ലിനെയും രവി ശാസ്ത്രി പ്രകീർത്തിച്ചു. വെല്ലിങ്ടൺ ടെസ്റ്റിൽ ഇരു താരങ്ങൾക്കും അവസരം ലഭിച്ചാലും ഇല്ലെങ്കിലും അവർ ഇന്ത്യൻ ടീമിന്റെ ഭാഗമാണെന്നും അവർക്ക് ഇന്ത്യൻ ടീമിൽ ഭാവിയുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

ഈ വർഷം ഇന്ത്യ ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമാണ് ടെസ്റ്റ് പരമ്പര കളിക്കുന്നത്. ന്യൂസിലാൻഡിനെതിരെ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക.

ഇന്ത്യന്‍ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം, സാധ്യത ശാസ്ത്രിയ്ക്കോ മൂഡിയ്ക്കോ?

ഇന്ത്യയുടെ പുതിയ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കുണ്ടാകുമെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രവി ശാസ്ത്രി തന്നെയാണ്. ഇന്ത്യന്‍ നായകന്റെ പിന്തുണ ഏറെ ലഭിയ്ക്കുന്നു എന്നതാണ് രവി ശാസ്ത്രിയുടെ സാധ്യത വലുതാക്കുന്നത്. അതേ സമയം ഇന്ത്യയുടെ കോച്ചിന് ഏറ്റവും അനുയോജ്യന്‍ ടോം മൂഡിയാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.

എന്നാല്‍ കോഹ്‍ലിയുടെ അഭിപ്രായത്തെ മറികടന്ന് മറ്റൊരാളെ തിരിഞ്ഞെടുക്കുവാന്‍ കപില്‍ ദേവ് നയിക്കുന്ന കമ്മിറ്റിയ്ക്ക് സാധിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഈ രണ്ട് മുന്‍ നിര കോച്ചുമാര്‍ക്ക് പുറമെ മെക്ക് ഹെസ്സണ്‍, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച മറ്റു സാധ്യതയുള്ള കോച്ചുമാര്‍.

ഇന്നാണ് ഇവരുടെ അഭിമുഖം ബിസിസിഐ ആസ്ഥാനത്ത് വെച്ചിരിക്കുന്നത്. വിന്‍ഡീസ് ടൂറില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ളതിനാല്‍ ഇന്ത്യയുടെ നിലവിലെ കോച്ച് രവിശാസ്ത്രിയുടെ അഭിമുഖം സ്കൈപ്പ് വഴിയാണ് നടത്തുക.

Exit mobile version