ഗർനാചോ ഡബിൾ, ഗോളടി തുടർന്ന് ഹൊയ്ലുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലാസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ വൈകിയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ താളം കണ്ടെത്തുകയാണെന്ന് പറയാം. അവർ ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. റാസ്മസ് ഹൊയ്ലുണ്ട് തുടർച്ചയായി നാലാം പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തി. ഒപ്പം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇരട്ട ഗോളും നേടി.

ഇന്ന് തുടക്കം മുതൽ ആധിപത്യം പുലർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 23ആം മിനുട്ടിൽ കസെമിറോ വിൻ ചെയ്ത ബോൾ സ്വീകരിച്ച് മുന്നേറിയ ഹൊയ്ലുണ്ട് ഒരു ഡമ്മിയിലൂടെ വെസ്റ്റ് ഹാം ഡിഫൻഡേഴ്സിനെ ഒരു ദിശയിൽ അയച്ച് മറുദിശയിലൂടെ പോയി തന്റെ വീക്കർ ഫൂട്ടായ വലം കാലു കൊണ്ട് മികച്ച ഷോട്ടിലൂടെ വല കണ്ടെത്തി. ഹൊയ്ലുണ്ടിലെ ഈ സീസണിലെ പത്താം ഗോളായിരുന്നു ഇത്.

ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ അലെഹാന്ദ്രോ ഗർനാചോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഒരു വലിയ ഡിഫ്ലക്ഷനിലൂടെ ആണ് ഗർനാചോയുടെ ഷോട്ട് വലയിൽ എത്തിയത്.

85ആം മിനുട്ടിൽ ഗർനാചോ തന്റെ രണ്ടാം ഗോളും നേടി. മക്ടോമിനെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇത് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 38 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. 36 പോയിന്റുള്ള വെസ്റ്റ് ഹാം യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.

തീ പാറിയ മത്സരം!! 18കാരനായ മൈനോയുടെ ഗോളിൽ അവസാന നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കണ്ടതൊരു ത്രില്ലർ ആയിരുന്നു. ഒരു ക്ലാസിക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് 4-3 എന്ന സ്കോറിന് വിജയിച്ച മത്സരത്തിൽ ഇല്ലാത്ത നാടകീയത ഒന്നും ഇല്ലായിരുന്നു എന്ന് പറയാം. 3-1ന്റെ ലീഡ് കൈവിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 95ആം മിനുട്ടിൽ 3-3ലേക്ക് കൂപ്പുകുത്തുന്നതും അവിടെ നിന്ന് ടീനേജ് താരം കോബി മൈനോയുടെ ഗോളിൽ യുണൈറ്റഡ് വിജയിക്കുന്നതും ഇന്ന് കാണാൻ ആയി.

മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. വിവാദ നായകനായ മാർക്കസ് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. വിമർശനങ്ങൾക്ക് ഗോൾ കൊണ്ട് മറുപടി പറയുകയായിരുന്നു റാഷ്ഫോർഡ്. ഹൊയ്ലുണ്ട് ആയിരുന്നു ഈ ഗോൽ ഒരുക്കിയത്.

22ആം മിനുട്ടിൽ ഹൊയ്ലുണ്ടിലൂടെ യുണൈറ്റഡ് തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. ലൂക് ഷോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. യുണൈറ്റഡിന് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും അവർ അവസരങ്ങൾ തുലച്ചത് തിരിച്ചടിയായി.

71ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വോൾവ്സിന് കളിയിലേക്ക് തിരികെഉറപ്പിച്ചു‌.സരാബിയ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. സ്കോർ 2-1. എന്നാൽ ആ പ്രതീക്ഷ അധികനേരം നിന്നില്ല. സബ്ബായി എത്തിയ മക്ടോമിനെ ഒരു കോർണറിൽ നിന്ന് ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-1 എന്നായി. ഇത് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു‌ എന്ന് കരുതി. എന്നാൽ കളിയിൽ ട്വിസ്റ്റ് ഇനിയും ബാക്കി ഉണ്ടായിരുന്നു.

85ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കിൽമൻ വോൾവ്സിന്റെ രണ്ടാം ഗോൾ നേടി. സ്കോർ 3-2. ഇത് ആവേശകരമായ അവസാന നിമിഷങ്ങൾ നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും ഡിഫൻസിലേക്ക് പോയതോടെ വോൾവ്സിന് കാര്യങ്ങൾ എളുപ്പമായി. 95ആം മിനുട്ടിൽ പെഡ്രോ നെറ്റോയിലൂടെ വോൾവ്സ് സമനില നേടി. സ്കോർ 3-3‌

യുണൈറ്റഡ് ആരാധകർ നിരാശയിലാണ്ട നിമിഷത്തിൽ ടീനേജ് താരം കോബി മൈനോ യുണൈറ്റഡിന്റെ രക്ഷകനായി. പന്ത് സ്വീകരിച്ച് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് പന്ത് മനീഹരമായി ഫിനിഷ് ചെയ്ത് മൈനോ യുണൈറ്റഡിന് ജയം നൽകി. സ്കോർ 4-3. ഈ സീസണിൽ പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മത്സരമാകും ഇത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 35 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റ രാത്രി!! ആസ്റ്റൺ വില്ലക്ക് എതിരെ മാരക തിരിച്ചുവരവ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്ത്ർഴുന്നേറ്റു എന്ന് തോന്നിപ്പിച്ച രാത്രി ആയിരുന്നു ഇന്നത്തെത്. ആസ്റ്റൺ വില്ലക്ക് എതിരെ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന്റെ വിജയം ആണ് ഇന്ന് നേടിയത്. ഗർനാചോയുടെ ഇരട്ട ഗോളും ഹൊയ്ലുണ്ടിന്റെ വിന്നറും മാഞ്ചസ്റ്റർ യുണൈറ്റഡിന് തുണയായി.

ഓൾഡ്ട്രാഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിച്ച തുടക്കമായിരുന്നില്ല അവർക്ക് ലഭിച്ചത്. മത്സരം 26ആം മിനുട്ടിൽ എത്തുമ്പോഴേക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് പിറകിൽ. 21ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മഗ്വിൻ ആയിരുന്നു ആദ്യ ഗോൾ നേടിയത്. ഈ ഗോളിന്റെ ഷോക്ക് മാറും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലയിൽ ഡെണ്ടോങ്കർ രണ്ടാം ഗോളും എത്തിച്ചു. രണ്ടാം ഗോളും സെറ്റ് പീസിൽ നിന്ന് ആയിരുന്നു പിറന്നത്.

ഈ രണ്ട് ഗോളുകൾ വീണതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണർന്നു കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരെ അവസരങ്ങൽ സൃഷ്ടിക്കാൻ തുടങ്ങി. പക്ഷെ ഗോൾ അവരിൽ നിന്ന് അപ്പോഴും അകന്നു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മനോഹരമായ ഒരു കൗണ്ടർ അറ്റാക്കിലൂടെ ഗർണാചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടി എങ്കിലും ഓഫ്സൈഡ് തടസ്സമായി.

അവസാനം 59ആം മിനുട്ടിൽ ഗർനാചോ തന്നെ യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. റാഷ്ഫോർഡിന്റെ പാസിൽ നിന്നായിരുന്നു ഗർനാചോയുടെ ഗോൾ. 71ആം മിനുട്ടിൽ ഗർനാചോ യുണൈറ്റഡിന് സമനിലയും നൽകി. ഒരു ഇടം കാലൻ ഫിനിഷിലായിരുന്നു ഗർനാചോയുടെ രണ്ടാം ഗോൾ. സ്കോർ 2-2. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാൽക് നിർത്തിയില്ല.

82ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് റാസ്മസ് ഹൊയ്ലുണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഗോളും വന്നു. സ്കോർ 3-2. ഹൊയ്ലുണ്ടിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 31 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. 39 പോയിന്റുമായി ആസ്റ്റൺ വില്ല ഇപ്പോഴും മൂന്നാമത് നിൽക്കുകയാണ്.

പരിക്ക് അലട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഹൊയ്ലുണ്ടും എറിക്സണും പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന് പരിക്ക് തുടരെ പ്രശ്നമാവുകയാണ്‌. പുതുതായി ക്രിസ്റ്റ്യൻ എറിക്സണും റാസ്മസ് ഹൊയ്ലുണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിക്ക് ലിസ്റ്റിൽ ചേർന്നു. എറിക്സണ് കഴിഞ്ഞ മത്സരത്തിൽ മുട്ടിന് പരിക്കേറ്റിരുന്നു. എറിക്സൺ ലൂടൺ ടൗണിന് എതിരെ പരിക്ക് കാരണം സബ് ചെയ്യപ്പെട്ടിരുന്നു. ഒരു മാസത്തിലധികം എറിക്സൺ പുറത്ത് ഇരിക്കും.

സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടും ഒരു മാസത്തോളം പുറത്ത് ഇരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ പ്രീമിയർ ലീഗിലെ തന്റെ ആദ്യ ഗോൾ കണ്ടെത്താൻ പ്രയാസപ്പെടുന്നതിന് ഇടയിലാണ് പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്. ഡിസംബർ ആദ്യ വാരം ആകും ഇനി ഹൊയ്ലുണ്ട് കളത്തിൽ തിരികെയെത്താൻ. കസെമിറോ, ലൂക് ഷോ, മലാസിയ, ലിസാൻഡ്രോ മാർട്ടിനസ് തുടങ്ങി നിരവധി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്‌.

റഫറിയും വിവാദ തീരുമാനങ്ങളും, മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗിൽ വീണ്ടും പരാജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകൾ അസ്തമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ഡെന്മാർക്ക് ക്ലബ്ബായ കോപ്പൻ ഹെഗനോട് പരാജയപ്പെട്ടു. വിവാദ റഫറിയിങ്ങിൽ മുങ്ങിപ്പോയ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് കോപ്പൻ ഹേഗൻ വിജയിച്ചത്. മികച്ച രീതിയിൽ കളി ആരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു.

രണ്ടാം മിനിറ്റിലും 23 മിനിറ്റിലും ഹൊയ്ലുണ്ട് ആണ് മഞ്ചസ്റ്റർ യുണൈറ്റഡ് ആയി ഗോളുകൾ നേടിയത്. താരത്തിന് ഇതോടെ ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ അഞ്ചു ഗോളുകളായി. മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിൽ ആധിപത്യം തുടരുന്ന സമയത്ത് 42ആം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് ചുവപ്പു കാർഡ് കണ്ടത് മത്സരത്തിന്റെ ഗതി മാറ്റി. ഇതിനു ശേഷം ആദ്യപകുതി അവസാനിക്കും മുമ്പ് തന്നെ കോപ്പൻഹേഗൻ തിരിച്ചടിച്ച് സമനില നേടി.

ആദ്യം എലീനസിയിലൂടെ ആയിരുന്നു കോപ്പൻ ഹേഗൻ ഗോൾ നേടിയത്. തൊട്ടു പിന്നാലെ ഒരു വിവാദ പെനാൽറ്റിയിലൂടെ അവർ വീണ്ടും ഗോൾ നേടി. ഈ പെനാൽറ്റി വിധിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ വേദനിപ്പിച്ചു. ഗോൺസാൽവസ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്‌. രണ്ടാം പകുതിയിൽ 10 പേരുമായി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 69ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ വീണ്ടും ലീഡ് എടുത്തു. ബ്രൂണോ ഫെർണാണ്ടസ് ആണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്പോഴും ലീഡ് സൂക്ഷിക്കാൻ ആയില്ല. 73 മിനിറ്റിൽ ലെറഗർ കോപ്പൻ ഹേഗനെ വീണ്ടും സമനിലയിൽ എത്തിച്ചു.

87 മിനിറ്റിൽ ബാർഡിലൂടെ അവർ വിജയഗോഡും നേടി. കോപ്പൻഹന്റെ ഗോളിലെ ഒഫ്സൈഡ് സാധ്യതയും വിവാദത്തിൽ തന്നെ നിന്നു‌ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നാലു മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി നോക്കൗട്ട് റൗണ്ടിലേക്ക് എത്തുക പ്രയാസമായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാലു മത്സ്യങ്ങളിലും പെനാൽറ്റി വഴങ്ങി. ഇത് ആദ്യമായാണ് ഒരു ടീം ആദ്യ നാല് ഗ്രൂപ്പ് മത്സരങ്ങളിലും പെനാൽറ്റി വയങ്ങുന്നത്.

ഹാളണ്ടിന്റെ ലെവലിൽ എത്താൻ ആഗ്രഹിക്കുന്നു എന്ന് ഹൊയ്ലുണ്ട്

മാഞ്ചസ്റ്റർ സിറ്റിയുടെ ഹാളണ്ടിന്റെ ലെവലിൽ ഒരു സ്ട്രൈക്കർ ആവുക ആണ് തന്റെ ഉദ്ദേശം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഹൊയ്ലുണ്ട്. “ഹാളണ്ടുമായി തന്നെ താരതമ്യപ്പെടുത്താതിരിക്കുന്നതാണ് നല്ലത്, അവൻ അവന്റേതായ ക്ലാസാണ്.” ഹൊയ്ലുണ്ട് പറഞ്ഞ. താൻ ആ നിലവാരത്തിൽ എത്താൻ ഇനിയും പരിശ്രമിക്കണം എന്ന് താരം പറഞ്ഞു.

അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ഡാനിഷ് സെൻസേഷൻ ഒരു അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു, “ഒരു ദിവസം എനിക്ക് അവന്റെ നിലവാരത്തിലെത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയുള്ള താരതമ്യങ്ങൾ വളരെ നേരത്തെയാണെന്ന് ഞാൻ കരുതുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് എർലിംഗ്, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ അല്ലായെങ്കിൽ.” ഹൊയ്ലുണ്ട് പറഞ്ഞു.

എർലിംഗ് ഹാലൻഡ് കഴിഞ്ഞ രണ്ട് സീസണുകളായി മാഞ്ചസ്റ്റർ സിറ്റിയുടെ ജേഴ്സിയിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ എല്ലാ ഗോളടി റെക്കോർഡും ഹാളണ്ട് സിറ്റിക്ക് ഒപ്പം മറികടന്നിരുന്നു. ഹൊയ്ലുണ്ട് ഈ സീസണിൽ ആണ് യുണൈറ്റഡിൽ എത്തിയത്. ഇപ്പോൾ താരം യുണൈറ്റഡിന്റെ പ്രധാന സ്ട്രൈക്കറായി വരികയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, റാസ്മസ് ഹൊയ്ലുണ്ട് ആഴ്സണലിന് എതിരെ കളിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ ഒരു ആശ്വാസ വാർത്ത. പരിക്ക് കാരണം ഇതുവരെ യുണൈറ്റഡിനായി അരങ്ങേറ്റം നടത്താൻ ആവാത്ത റാസ്മസ് ഹൊയ്ലുണ്ട് തിരികെയെത്തുന്നു. ഹൊയ്ലുണ്ട് യുണൈറ്റഡിന്റെ നാളെ നടക്കുന്ന ആഴ്സണലിന് എതിരായ മത്സരത്തിൽ ഉണ്ടാകും. ആഴ്സണലിനെ യുണൈറ്റഡ് നേരിടുന്നതിന് മുന്നോടിയായുള്ള പരിശീലൻ സെഷനിൽ ഹൊയ്ലുണ്ട് ഉണ്ടായിരുന്നു എന്നും അദ്ദേഹം ആഴ്സണലിനു എതിരെ സ്ക്വാഡിൽ ഉണ്ടാകും എന്നും ടെൻ ഹാഗ് ഇന്നലെ പറഞ്ഞു.

യുണൈറ്റഡിൽ പ്രധാബ താരങ്ങളിൽ പലരും പരിക്കേറ്റ് പുറത്ത് പോവുമ്പോൾ ആണ് ഇങ്ങനെ ഒരു നല്ല വാർത്ത ലഭിക്കുന്നത്.

ഹൊയ്ലുണ്ടിനെ അറ്റലാന്റയിൽ നിന്ന് 72 മില്യൺ നൽകിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ പരിക്ക് കാരണം ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി താരത്തിന് കളിക്കാൻ ആയിട്ടില്ല.

ഹൊയ്ലൂണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 17ആം നമ്പർ ജേഴ്സി അണിയും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സ്ട്രൈക്കർ റാസ്മസ് ഹൊയ്ലൂണ്ട് ക്ലബിൽ 17ആം നമ്പർ ജേഴ്സി അണിയും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫ്രെഡ് ആയിരുന്നു ഈ ജേഴ്സി ഇതുവരെ അണിഞ്ഞിരുന്നത്. ഫ്രെഡ് ക്ലബ് വിടുന്നതോടെയാണ് ഹൊയ്ലൂണ്ടിലേക്ക് ഈ ജേഴ്സി എത്തുന്നത്. മുമ്പ് നാനി, ബ്ലിൻഡ്, ആൻഡി കോൾ എന്നിവരെല്ലാം ഈ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

ഹൊയ്ലുണ്ടിനെ അറ്റലാന്റയിൽ നിന്ന് 72 മില്യൺ നൽകിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ പരിക്ക് കാരണം തിങ്കളാഴ്ച രാത്രി നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ഹൊയ്ലുണ്ട് കളിക്കില്ല. പരിക്ക് കാരണം ഹൊയ്ലൂണ്ട് കളത്തിലേക്ക് തിരികെയെത്താൻ സമയം എടുക്കും എന്ന് ടെങ്ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്

ജൂൺ മധ്യത്തിൽ സ്ലോവേനിയക്ക് എതിരെ ഇറങ്ങിയ ശേഷം പരിക്ക് കാരണം ഹൊയ്ലൂണ്ട് ഒരു മത്സരവും കളിച്ചിട്ടില്ല. അറ്റലാന്റയുടെ പ്രീസീസൺ മത്സരങ്ങളിലും ഹൊയ്ലൂണ്ട് ടീമിൽ ഉണ്ടായിരുന്നില്ല. പരിക്ക് സാരമുള്ളതല്ല എങ്കിലും 100% ഫിറ്റ്നസിലേക്ക് ഹൊയ്ലൂണ്ട് എത്താൻ രണ്ട് ആഴ്ച കൂടെ എടുത്തേക്കും എന്നാണ് സൂചന. ഹൊയ്ലൂണ്ടിന്റെ അഭാവത്തിൽ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിനായി ആദ്യ മത്സരങ്ങളിൽ സ്ട്രൈക്കർ റോളിൽ ഇറങ്ങും.

ഹൊയ്ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ കളിക്കില്ല

തിങ്കളാഴ്ച രാത്രി നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ഹൊയ്ലുണ്ട് കളിക്കില്ല. പരിക്ക് കാരണം ഹൊയ്ലൂണ്ട് കളത്തിലേക്ക് തിരികെയെത്താൻ സമയം എടുക്കും എന്ന് ടെൻ ഹാഗ് സ്ഥിരീകരിച്ചു.

ജൂൺ മധ്യത്തിൽ സ്ലോവേനിയക്ക് എതിരെ ഇറങ്ങിയ ശേഷം പരിക്ക് കാരണം ഹൊയ്ലൂണ്ട് ഒരു മത്സരവും കളിച്ചിട്ടില്ല. അറ്റലാന്റയുടെ പ്രീസീസൺ മത്സരങ്ങളിലും ഹൊയ്ലൂണ്ട് ടീമിൽ ഉണ്ടായിരുന്നില്ല. പരിക്ക് സാരമുള്ളതല്ല എങ്കിലും 100% ഫിറ്റ്നസിലേക്ക് ഹൊയ്ലൂണ്ട് എത്താൻ രണ്ട് ആഴ്ച കൂടെ എടുത്തേക്കും എന്നാണ് സൂചന. ഹൊയ്ലൂണ്ടിന്റെ അഭാവത്തിൽ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിനായി ആദ്യ മത്സരങ്ങളിൽ സ്ട്രൈക്കർ റോളിൽ ഇറങ്ങും.

അവസാന സീസണിൽ ഒരു സ്ട്രൈക്കർ ഇല്ലാത്തതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഹൊയ്ലൂണ്ടിന്റെ വരവ് അതിന് പരിഹാരം കാണും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു.

ഔദ്യോഗിക പ്രഖ്യാപനം എത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ സ്ട്രൈക്കർ

മാഞ്ചസ്റ്റർ യുണൈറ്റഡ് റാസ്മസ് ഹൊയ്ലുണ്ടിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 70 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ടിനെ അറ്റലാന്റയിൽ നിന്ന് സ്വന്തമാക്കുന്നത്. താരം അഞ്ചു വർഷത്തെ കരാർ യുണൈറ്റഡിൽ ഒപ്പുവെച്ചു. പി എസ് ജിയുടെ ശ്രമങ്ങളും മറികടന്നാണ് യുണൈറ്റഡ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആരാധകർക്ക് മുന്നിലാണ് താരത്തെ അവതരിപ്പിച്ചത്.

റാസ്മസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണത്തിൽ ആയിരുന്നു.

ഹൊയ്ലുണ്ടുമായി യുണൈറ്റഡ് കഴിഞ്ഞ ആഴ്ച തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തമാക്കിയത്.

ഹൊയ്ലുണ്ട് എത്തി!! മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ഗോളടിക്കാൻ ആളുണ്ട്!!

മാഞ്ചസ്റ്റർ യുണൈറ്റഡ് അങ്ങനെ അവസാനം ഒരു സ്ട്രൈക്കറെ സ്വന്തമാക്കി. റാസ്മസ് ഹൊയ്ലുണ്ടിനെ യുണൈറ്റഡ് സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 70 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ടിനെ അറ്റലാന്റയിൽ നിന്ന് സ്വന്തമാക്കുന്നത്. താരം അഞ്ചു വർഷത്തെ കരാർ യുണൈറ്റഡിൽ ഒപ്പുവെക്കും. പി എസ് ജിയുടെ ശ്രമങ്ങളും മറികടന്നാണ് യുണൈറ്റഡ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്.

റാസ്മസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണത്തിൽ ആയിരുന്നു.

ഹൊയ്ലുണ്ടുമായി യുണൈറ്റഡ് കഴിഞ്ഞ ആഴ്ച തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌.

റാസ്മസ് ഹൊയ്ലുണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രം മതി, ഉടൻ ട്രാൻസ്ഫർ പൂർത്തിയാക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ അവരുടെ ബിഡ് തുക ഉയർത്തിയിരുന്നു. അറ്റലാന്റ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണയിൽ എത്തുന്നതിന് അടുത്താണ്. പി എസ് ജിയും റാസ്മസിനായി ഇന്നലെ ബിഡ് ചെയ്തിരുന്നു. എന്നാൽ റാസ്മസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. വേറെ ഒരു ക്ലബിലും ഹൊയ്ലുണ്ടിന് താല്പര്യമില്ല‌. അതും അറ്റലാന്റ് താരത്തെ യുണൈറ്റഡിനു തന്നെ വിൽക്കുന്നതിന് കാരണമാകും.

ഹൊയ്ലുണ്ടുമായി കരാർ ധാരണയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം തന്നെ എത്തിയിട്ടുണ്ട്. റാസ്മസ് ഹൊയ്ലുണ്ട് 2028 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. ഒരു വർഷം കൂടെ കരാർ നീട്ടാനും വ്യവസ്ഥ ഉണ്ടായിരിക്കും.

മേസൺ മൗണ്ടിനെയും ഒനാനയെയും സൈൻ ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പൂർണ്ണ ശ്രദ്ധ ഹൊയ്ലൊണ്ടിന്റെ ട്രാൻസ്ഫറിലാണ് നൽകിയിരിക്കുന്നത്. 85 മില്യണാണ് അറ്റലാന്റ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുണൈറ്റഡിന്റെ പുതിയ ബിഡ് ആയ 60 മില്യൺ അവർ സ്വീകരിക്കേണ്ടി വരും.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌.

Exit mobile version