അഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്

ടി20 ലോകകപ്പിൽ ഇന്നത്തെ ആവേശകരമായ ഏഷ്യന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍. ന്യൂസിലാണ്ടിനെതിരെ വിജയം നേടിക്കൊടുത്ത ആസിഫ് അലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

12 പന്തിൽ 24 റൺസ് വേണ്ടപ്പോള്‍ ആ ഓവറിൽ തന്നെ നാല് സിക്സുകള്‍ പറത്തിയാണ് ആസിഫ് അലി പാക്കിസ്ഥാന്റെ 5 വിക്കറ്റ് വിജയം സാധ്യമാക്കിയത്. 51 റൺസ് നേടിയ ബാബര്‍ അസം റഷീദ് ഖാന്റെ സ്പെല്ലിലെ അവസാന പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ വിജയ സാധ്യത കണ്ടു. ഷൊയ്ബ് മാലിക്കിനെ(19) പുറത്താക്കി നവീന്‍ ഉള്‍ ഹക്ക് ആ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 7 പന്തിൽ 25 റൺസ് നേടിയ ആസിഫ് അലി അഫ്ഗാന്‍ മോഹങ്ങള്‍ തകര്‍ത്തെറിയുകയായിരുന്നു.

30 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് പാക്കിസ്ഥാന്റെ മറ്റൊരു പ്രധാന സ്കോറര്‍. കരിം ജനത് എറിഞ്ഞ 19ാം ഓവറിൽ 24 റൺസാണ് പിറന്നത്. അതിന് മുമ്പുള്ള മൂന്നോവറിൽ താരം 24 റൺസാണ് വഴങ്ങിയത്. മുജീബ് ഉര്‍ റഹ്മാന്‍ 4 ഓവറിൽ 14 റൺസ് മാത്രം വിട്ട് നല്‍കി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

നേരത്തെ 76/6 എന്ന നിലയിൽ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്ഥാനെ മുഹമ്മദ് നബി – ഗുല്‍ബാദിന്‍ നൈബ് കൂട്ടുകെട്ട് ആണ് മത്സത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 147/6 എന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് 81 റൺസിന്റെ ഇവരുടെ ഏഴാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ്.

നബിയും ഗുല്‍ബാദിനും 35 റൺസ് വിജതം നേടിയപ്പോള്‍ നജീബുള്ള സദ്രാന്‍ 22 റൺസ് നേടി. പാക്കിസ്ഥാന് വേണ്ടി ഇമാദ് വസീം 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരെല്ലാം ഓരോ വിക്കറ്റ് നേടി.

ഈ വിജയം നാട്ടിലുള്ളവര്‍ക്ക് ആഘോഷിക്കുവാനുള്ള വക നല്‍കുമെന്ന് കരുതുന്നു – റഷീദ് ഖാന്‍

സ്കോട്‍ലാന്‍ഡിനെതിരെയുള്ള 130 റൺസ് വിജയം അഫ്ഗാനിസ്ഥാനിലുള്ളവര്‍ക്ക് പുഞ്ചിരിക്കുവാനും ആഘോഷിക്കുവാനുമുള്ള വക നല്‍കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ് റഷീദ് ഖാന്‍.

തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ സന്ദേശം പങ്കുവെച്ചത്. ആരാധകരുടെ പ്രാര്‍ത്ഥനയും പിന്തുണയും വളെ വലുതാണെന്നും മികച്ച രീതിയിൽ കളിച്ച് ടീമിന് കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനും രാജ്യത്തിന് അഭിമാനകരമായ നിമിഷം നല്‍കുവാനും സാധിക്കുമെന്ന് റഷീദ് തന്റെ ട്വീറ്റിൽ സൂചിപ്പിച്ചു.

സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ്, അഫ്ഗാനിസ്ഥാന് 130 റൺസ് വിജയം

അഫ്ഗാനിസ്ഥാന്റെ സ്കോര്‍ ആയ 190/4 ചേസ് ചെയ്ത് ഇറങ്ങിയ സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ് ഉര്‍ റഹ്മാന്‍. മുജീബിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം റഷീദ് ഖാനും 4 വിക്കറ്റ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 60 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

Scotlandafg

വെറും 10.2 ഓവറിൽ സ്കോട്ലാന്‍ഡ് ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന് 130 റൺസിന്റെ കൂറ്റന്‍ വിജയം നേടാനായി. 25 റൺസ് നേടിയ ജോര്‍ജ്ജ് മുന്‍സി ആണ് സ്കോട്ലാന്‍ഡ് നിരയിലെ ടോപ് സ്കോറര്‍.

 

കസേരകളി തുടരുന്നു, അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റനായി റഷീദ് ഖാനെ നിയമിച്ചു

അഫ്ഗാനിസ്ഥാന്റെ ടി20 ക്രിക്കറ്റ് ടീമിനെ റഷീദ് ഖാന്‍ നയിക്കും. റഷീദിന്റെ ഡെപ്യൂട്ടിയായി ടി20 ലോകകപ്പിൽ നജീബുള്ള സദ്രാനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ പ്രഖ്യാപനം നടത്തിയത്. ലോകകപ്പിന് ശേഷം താരത്തെ അഫ്ഗാനിസ്ഥാന്റെ മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റനായി നിയമിച്ചിരുന്നു.

അതിന് ശേഷം അസ്ഗര്‍ അഫ്ഗാനെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ മേയിൽ താരത്തെയും ബോര്‍ഡ് പുറത്താക്കി. ലോകകപ്പ് 2019ന് തൊട്ടുമുമ്പാണ അഫ്ഗാനിസ്ഥാന്‍ അസ്ഗറിൽ നിന്ന് ക്യാപ്റ്റന്‍സി ഗുല്‍ബാദിന്‍ നൈബിന് നല്‍കിയത്.

റഷീദ് ഖാന്‍ ടീമിനെ 16 ഏകദിനങ്ങളിൽ നയിച്ചിട്ട് 6 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. ലോകകപ്പിൽ ബി ഗ്രൂപ്പിലുള്ള അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ്. അതിനൊപ്പം യോഗ്യത റൗണ്ടിൽ നിന്ന് രണ്ട് ടീമുകളും ചേരും.

ധോണിയെ പുറത്താക്കിയത് സ്വപ്നസാഫല്യം പോലെ

ഐപിഎൽ 2018ൽ എംഎസ് ധോണിയെ പുറത്താക്കിയത് സ്വപ്ന സാഫല്യ നിമിഷം പോലെയാണ് തോന്നിയതെന്ന് പറഞ്ഞ് റഷീദ് ഖാന്‍. ഐപിഎൽ 2018ന്റെ ആദ്യ ക്വാളിഫയറിലാണ് റഷീദ് ഖാന്‍ എംഎസ് ധോണിയെ പുറത്താക്കിയത്. സൺറൈസേഴ്സ് മത്സരത്തിൽ 2 വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ധോണിയെ ബൗള്‍ഡാക്കുവാന്‍ റഷീദിന് സാധിച്ചു.

ധോണി സ്പിന്നര്‍മാര്‍ക്കെതിരെ എത്ര മികച്ചതാണെന്ന് പരിഗണിക്കുമ്പോള്‍ ആ വിക്കറ്റിന് ഇരട്ടി മധുരമാണെന്നും ഹര്‍ഷ ബോഗ്ലേയോട് സംസാരിക്കുമ്പോള്‍ റഷീദ് പങ്കുവെച്ചു. ധോണി അന്ന് 18 പന്തിൽ 9 റൺസ് നേടിയാണ് പുറത്തായത്. അതിന് ശേഷം ബാറ്റിംഗ് കോച്ച് മൈക്കൽ ഹസ്സിയോട് താന്‍ അടുത്ത തവണ എങ്ങനെ കളിക്കുവാനാണോ കരുതിയത് അത് പോലെ കളിക്കുമെന്ന് ധോണി പറഞ്ഞുവെന്നാണ് ഹര്‍ഷ അന്നത്തെ പുറത്താകലിന് ശേഷമുള്ള സംഭവം വിവരിച്ചത്.

ചെന്നൈയുടെ ബാറ്റിംഗ് കോച്ചായി മൈക്കൽ ഹസ്സി റഷീദ് ഖാന്റെ വിവിധ ഗ്രിപ്പ് മനസ്സിലാക്കി താരം ഏത് ബോളാണ് എറിയുന്നതെന്ന ഒരു വീഡിയോ അനാലസിസ് മത്സരത്തിന് മുമ്പ് താരങ്ങള്‍ക്ക് അയയ്ച്ചിരുന്നു. എന്നാൽ റഷീദ് ഖാന് ഒരേ ഗ്രിപ്പിൽ പല വേരിയേഷനുകള്‍ എറിയുവാനുള്ള ശേഷിയുണ്ടെന്ന് താരം തന്നെ ഹര്‍ഷയോട് പറഞ്ഞു.

താന്‍ ഒരിക്കലും നേരത്തെ തന്നെ എന്ത് പന്തെറിയണമെന്ന് തീരുമാനിക്കില്ലെന്നും അമ്പയറുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് താന്‍ ആ തീരുമാനം എടുക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി..

ക്രിക്കറ്ററാകുകയായിരുന്നില്ല തന്റെ ലക്ഷ്യം – റഷീദ് ഖാൻ

അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നര്‍ റഷീദ് ഖാന്‍ പറയുന്നത് ക്രിക്കറ്റ് തന്റെ ആദ്യ പദ്ധതിയായിരുന്നില്ലെന്നും തന്റെ മാതാപിതാക്കൾ തന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നുമാണ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ പങ്കെടുക്കാനായി യുഎഇയിലാണ് താരമിപ്പോളുള്ളത്. ടി20 ലീഗിൽ ഏവരും ടീമിലെത്തിക്കുവാനാഗ്രഹിക്കുന്ന താരം തന്റെ കുടുംബത്തിൽ ഒരു ഡോക്ടറില്ലാത്തതിനാൽ താനതാകണമെന്നായിരുന്നു ആഗ്രഹമെന്നും തന്നെ ഒരിക്കലും വീട്ടുകാര്‍ ക്രിക്കറ്റ് കളിക്കുവാന്‍ അനുവദിച്ചിരുന്നില്ലെന്നും പറഞ്ഞു.

താന്‍ പഠനത്തിൽ മിടുക്കനായിരുന്നുവെന്നും ക്രിക്കറ്റ് കളിക്കാനായി താന്‍ ഒട്ടേറെ കഷ്ടപ്പെട്ടിരുന്നുവെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി. താന്‍ പരിശീലനത്തിനായി ഒരു അക്കാഡമിയിലോ ക്ലബിലോ പോയിട്ടില്ലെന്നും മത്സരങ്ങൾ കളിക്കുവാന്‍ തന്റെ സുഹൃത്ത് തന്നെ കൂട്ടുമായിരുന്നുവെന്നും അവിടെയുള്ള പരിചയം ആണ് തന്നെ കളിക്കാരനായി വളര്‍ത്തിയതെന്നും റഷീദ് ഖാൻ വ്യക്തമാക്കി.

റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സില്‍ ചേരും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ റഷീദ് ഖാന്‍ ലാഹോര്‍ ഖലന്തേഴ്സ് നിരയിലേക്ക് മടങ്ങിയെത്തും. താരം നേരത്തെ രണ്ട് മത്സരങ്ങള്‍ കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാനായി മടങ്ങിയെത്തിരുന്നു. റഷീദ് ഖാന് പകരം ഖലന്തേഴ്സ് ഷാക്കിബിനെ സ്വന്തമാക്കിയെങ്കിലും താരം പിന്നീട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.

ഇപ്പോള്‍ റഷീദിനെ തന്നെ ടീമിലെത്തിക്കുവാന്‍ ഫ്രാഞ്ചൈസിയ്ക്ക് സാധിച്ചു. ഫെബ്രുവരിയില്‍ ആരംഭിച്ച പിഎസ്എല്‍ 14 മത്സരങ്ങള്‍ക്ക് ശേഷം നിര്‍ത്തി വയ്ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റ് ജൂണ്‍ 1ന് പുനരാരംഭിക്കുമെന്നാണ് അറിയുന്നത്. ഫൈനല്‍ ജൂണ്‍ 20ന് നടക്കും.

ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നര്‍ റഷീദ് ഖാന്‍ – വിരേന്ദര്‍ സേവാഗ്

ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നര്‍ റഷീദ് ഖാന്‍ ആണെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. ഐപിഎല്‍ കളിക്കുന്ന കാലം മുതല്‍ താരം സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. തങ്ങളും സണ്‍റൈസേഴ്സിനെതിരെ കളിക്കുമ്പോള്‍ റഷീദ് ഖാന്റെ നാലോവറില്‍ 20 റണ്‍സ് എടുത്താലും മതിയെന്നും വിക്കറ്റ് നല്‍കരുതെന്നും തീരുമാനിക്കുമായിരുന്നുവെന്നും സേവാഗ് പറഞ്ഞു.

റഷീദ് ഖാന് ഒരു വിക്കറ്റ് നേടുവാന്‍ അവസരം കൊടുത്താല്‍ താരം കൂടുതല്‍ അപകടകാരിയാകുകയാണ് പതിവെന്നും സേവാഗ് വ്യക്തമാക്കി.

ഇന്നിംഗ്സിന്റെ അവസാനം ബൗളിംഗ് നിര പൊരുതി നോക്കിയത് പോസിറ്റീവ് കാര്യം – ഡേവിഡ് വാര്‍ണര്‍

ചെന്നൈ ബാറ്റ്സ്മാന്മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ ഉയര്‍ത്തിയ ചെറുത്ത്നില്പ് മത്സരത്തില്‍ നിന്നുള്ള പോസിറ്റീവ് കാര്യമാണെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍.

കുറച്ച് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ റഷീദ് ഖാന്‍ നേടിയ വിക്കറ്റുകള്‍ക്ക് ശേഷം ടീമിന് സാധിച്ചുവെങ്കിലും ചെന്നൈയുടെ ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കം ടീമിന് മികച്ച ആധിപത്യമാണ് നല്‍കിയതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

നാലോവറില്‍ 36 റണ്‍സ് വിട്ട് നല്‍കിയ റഷീദ് ഖാന്‍ മൂന്ന് വിക്കറ്റാണ് നേടിയത്. തന്റെ മൂന്നാം ഓവറില്‍ റുതുരാജിനെയും അവസാന ഓവറില്‍ മോയിന്‍ അലിയെയും ഫാഫ് ഡു പ്ലെസിയെയും അടുത്തടുത്ത പന്തുകളില്‍ താരം പുറത്താകുകയായിരുന്നുവെങ്കിലും മത്സരത്തില്‍ ചെന്നൈ വ്യക്തമായ മേല്‍ക്കൈ ഉറപ്പാക്കികഴിഞ്ഞിരുന്നു ആ ഘട്ടത്തില്‍.

ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 7 വിക്കറ്റ് വിജയം

അനായാസ ജയത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും റഷീദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പത്ത് വിക്കറ്റ് ജയമെന്ന ചെന്നൈയുടെ മോഹം നടന്നില്ലെങ്കിലും 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ടീം ഉയര്‍ന്നു.

78 പന്തില്‍ 129 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ റുതുരാജ് ഗായ്ക്വാഡും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് നേടിയത്. 44 പന്തില്‍ 75 റണ്‍സ് നേടിയ റുതുരാജിന്റെ വിക്കറ്റ് റഷീദ് ഖാന്‍ ആണ് നേടിയത്. തന്റെ അവസാന ഓവര്‍ എറിയാനെത്തിയ റഷീദ് ഖാന്‍ മോയിന്‍ അലിയെയും(15) ഫാഫ് ഡു പ്ലെസിയെയും മടക്കിയതോടെ ചെന്നൈ 148/3 എന്ന നിലയിലേക്ക് വീണു.

ഫാഫ് 38 പന്തില്‍ 56 റണ്‍സാണ് നേടിയത്. അവശേഷിക്കുന്ന റണ്‍സ് സുരേഷ് റെയ്നയും(17*) രവീന്ദ്ര ജഡേജയും(7*) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 25 റണ്‍സാണ് നേടിയത്.

വീണ്ടും ബാറ്റിംഗ് മറന്ന് പഞ്ചാബ് കിംഗ്സ്, നൂറ് കടത്തി ഷാരൂഖ് ഖാന്‍

ഐപിഎലില്‍ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ച നേരിട്ട് പഞ്ചാബ് കിംഗ്സ്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് 19.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ട്. 22 റണ്‍സ് വീതം നേടിയ ഷാരൂഖ് ഖാനും മയാംഗ് അഗര്‍വാളും ആണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍മാര്‍.

സണ്‍റൈസേഴ്സിന് വേണ്ടി  ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ്മ രണ്ടും വിക്കറ്റാണ് നേടിയത്. തന്റെ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് സണ്‍റൈസേഴ്സ് നിരയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറതത്തെടുത്തത്.

ബാംഗ്ലൂരിന്റെ സ്കോറിന് മാന്യത പകര്‍ന്ന് മാക്സ്വെല്‍, സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണയുമായി ഫീല്‍ഡര്‍മാരും

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങി റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 20 ഓവര്‍ അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്.

41 പന്തില്‍ 59 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. വിരാട് കോഹ്‍ലി 33 റണ്‍സ് നേടി. ആര്‍ക്കും തന്നെ ടി20 ശൈലിയില്‍ ബാറ്റ് ചലിപ്പിക്കുവാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. വിരാട് കോഹ്‍ലിയുടെയും എബി ഡി വില്ലിയേഴ്സിന്റെ വിക്കറ്റുകള്‍ തുടരെ തുടരെയുള്ള ഓവറുകളില്‍ നഷ്ടമായതാണ് റോയല്‍ ചലഞ്ചേഴ്സ് ബാറ്റിംഗിന്റെ താളം തെറ്റിച്ചത്.

മികച്ച ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് ഫീല്‍ഡര്‍മാരും ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 27 റണ്‍സ് നേടിയ മാക്സ്വെല്‍ – ജാമിസണ്‍ കൂട്ടുകെട്ടാണ് മത്സരത്തില്‍ മാന്യമായ സ്കോറിലേക്ക് എത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സഹായിച്ചത്.

12 റണ്‍സ് നേടിയ കൈല്‍ ജാമിസണ്‍ അവസാന ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. അതേ ഓവറിലെ അവസാന പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ മാക്സ്വെല്ലിനെയും പുറത്താക്കി.

സണ്‍റൈസേഴ്സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും റഷീദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി.

Exit mobile version