രഞ്ജി ട്രോഫി; സർവതെക്ക് ഫിഫ്റ്റി, കേരളം പൊരുതുന്നു

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം ആദ്യ ഇന്നിംഗ്സിൽ 131-3 എന്ന നിലയിൽ നിൽക്കുന്നു. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 248 റൺസ് പിറകിലാണ് കേരളം ഇപ്പോൾ ഉള്ളത്. കേരളം നേരത്തെ വിദർഭയെ 379ന് ഓളൗട്ട് ആക്കിയിരുന്നു.

കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായി. രോഹൻ എസ് കുന്നുമ്മൽ റൺ ഒന്നും എടുക്കാതെ ആണ് പുറത്തായത്. അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്തും പുറത്തായി. രണ്ട് വിക്കറ്റുകളും ദർഷൻ നൽകണ്ടെ ആണ് വീഴ്ത്തിയത്.

സർവതെയും ഇമ്രാനും നല്ല രീതിയിൽ ബാറ്റ് ചെയ്ത് കേരളത്തെ പതിയെ കരകയറ്റി. 93 റൺസിന്റെ കൂട്ടുകെട്ടിനു ശേഷം ഇമ്രാൻ ഔട്ട് ആയി. 37 റൺസ് ആണ് യുവതാരം നേടിയത്.

ഇപ്പോൾ 66 റൺസുമായി സർവതെയും 7 റൺസുമായി സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്. സർവതെ 120 പന്തിൽ നിന്നാണ് 66 റൺസ് എടുത്തത്. 10 ബൗണ്ടറികൾ അദ്ദേഹം നേടി.

രഞ്ജി ട്രോഫി, കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ മോശം തുടക്കം. മത്സരം രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 57 എന്ന നിലയിലാണ്. കേരളത്തിൻ ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലിനെയും അക്ഷയ് ചന്ദ്രനെയും പെട്ടെന്ന് തന്നെ നഷ്ടമായി.

രോഹൻ എസ് കുന്നുമ്മൽ റൺ ഒന്നും എടുക്കാതെ ആണ് പുറത്തായത്. അക്ഷയ് ചന്ദ്രൻ 14 റൺസ് എടുത്തും പുറത്തായി. രണ്ട് വിക്കറ്റുകളും ദർഷൻ നൽകണ്ടെ ആണ് വീഴ്ത്തിയത്.

ഇപ്പോൾ 31 റൺസുമായി സർവതെയും 10 റൺസുമായി ഇമ്രാനും ആണ് ക്രീസിൽ ഉള്ളത്. കേരളം ഇപ്പോഴും 322 റൺസ് പിറകിലാണ്. ആദ്യ ഇന്നിംഗ്സിൽ വിദർഭ 379 റൺസിന് ഓളൗട്ട് ആയിരുന്നു.

രഞ്ജി ട്രോഫി ഫൈനൽ; വിദർഭ 379 റൺസിന് ഓളൗട്ട്

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കേരളം വിദർഭയെ ഓളൗട്ട് ആക്കി. ഇന്ന് ആദ്യ സെഷനിൽ 5 വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ സമ്മർദ്ദത്തിൽ ആക്കിയ കേരളം രണ്ടാം സെഷനിൽ പെട്ടെന്ന് തന്നെ പത്താം വിക്കറ്റും എടുത്തു. ഒരു ഘട്ടത്തിൽ അവർ 290-4 എന്ന നിലയിൽ ആയിരുന്ന വിദർഭ 379ന് ആണ് ഓളൗട്ട് ആയത്.

ഇന്നലെ മികച്ച നിലയിൽ കളി അവസാനിപ്പിച്ച വിദർഭക്ക് ഇന്ന് ആദ്യ ഓവറുകളിൽ നല്ല രീതിയിൽ ബാറ്റു ചെയ്യാൻ ആയി. എന്നാൽ ബേസിൽ മലേവാറിനെ പുറത്താക്കിയതോടെ കളി മാറി. 153 റൺസ് എടുത്താണ് ഡാനിഷ് മലേവാർ കളം വിട്ടത്.

പിന്നാലെ 24 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ യാഷ് താക്കൂറിനെയും ബേസിൽ പുറത്താക്കി. ഇന്നത്തെ ഏറ്റവും വലിയ വിക്കറ്റ് വീഴ്ത്തിയത് ഏദൻ ആപ്പിൾ ആയിരുന്നു. രഞ്ജി സീസണിലെ ടോപ് സ്കോറർ ആയ യാഷ് റാത്തോർഡിനെ 3 റൺസ് എടുത്ത് നിൽക്കെ ഏദൻ പുറത്താക്കി.

12 റൺസ് എടുത്ത അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ ഒരു കിടിലൻ ഡൈവിംഗ് ക്യാച്ചിലൂടെ രോഹൻ എസ് കുന്നുമ്മൽ പുറത്താക്കി. ലഞ്ചിന് തൊട്ടു മുമ്പ് അക്ഷയ് വാദ്കറിനെയും ഏദൻ പുറത്താക്കി. ഇതോടെ ലഞ്ച് നീണ്ടു. എങ്കിലും അവസാന ബാറ്റർ നചികേത് ഹാർഷ ദൂബെക്ക് ഒപ്പം ചേർന്ന് വിദർഭയെ മുന്നോട്ട് നയിച്ചു. നചികേത് 32 റൺസും ഹർഷ് ദൂബെ 12 റൺസും എടുത്തു.

കേരളത്തിനായി ഏദൻ ആപ്പിളും നിധീഷും 3 വിക്കറ്റു വീതവും, ബേസിൽ രണ്ട് വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി; കേരളത്തിന്റെ തകർപ്പൻ ബൗളിംഗ്, വിദർഭക്ക് 9 വിക്കറ്റുകൾ നഷ്ടം

രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ദിനം കേരളത്തിന്റെ തകർപ്പൻ ബൗളിംഗ്. ഇന്ന് ആദ്യ സെഷനിൽ 5 വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ സമ്മർദ്ദത്തിൽ ആക്കാൻ കേരളത്തിന് ആയി. ഒരു ഘട്ടത്തിൽ അവർ 290-4 എന്ന നിലയിൽ ആയിരുന്ന വിദർഭ ഇപ്പോൾ 373-9 എന്ന നിലയിൽ ആണ്.

ഇന്നലെ മികച്ച നിലയിൽ കളി അവസാനിപ്പിച്ച വിദർഭക്ക് ഇന്ന് ആദ്യ ഓവറുകളിൽ നല്ല രീതിയിൽ ബാറ്റു ചെയ്യാൻ ആയി. എന്നാൽ ബേസിൽ മലേവാറിനെ പുറത്താക്കിയതോടെ കളി മാറി. 153 റൺസ് എടുത്താണ് ഡാനിഷ് മലേവാർ കളം വിട്ടത്.

പിന്നാലെ 24 റൺസ് എടുത്ത നൈറ്റ് വാച്ച്മാൻ യാഷ് താക്കൂറിനെയും ബേസിൽ പുറത്താക്കി. ഇന്നത്തെ ഏറ്റവും വലിയ വിക്കറ്റ് വീഴ്ത്തിയത് ഏദൻ ആപ്പിൾ ആയിരുന്നു. രഞ്ജി സീസണിലെ ടോപ് സ്കോറർ ആയ യാഷ് റാത്തോർഡിനെ 3 റൺസ് എടുത്ത് നിൽക്കെ ഏദൻ പുറത്താക്കി.

12 റൺസ് എടുത്ത അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ ഒരു കിടിലൻ ഡൈവിംഗ് ക്യാച്ചിലൂടെ രോഹൻ എസ് കുന്നുമ്മൽ പുറത്താക്കി. ലഞ്ചിന് തൊട്ടു മുമ്പ് അക്ഷയ് വാദ്കറിനെയും ഏദൻ പുറത്താക്കി. ഇതോടെ ലഞ്ച് നീണ്ടു. എങ്കിലും അവസാന ബാറ്റർ നചികേത് ഹാർഷ ദൂബെക്ക് ഒപ്പം ചേർന്ന് വിദർഭയെ മുന്നോട്ട് നയിക്കുകയാണ്.

കേരളത്തിനായി ഏദൻ ആപ്പിൾ 3 വിക്കറ്റും ബേസിൽ, നിധീഷ് എനിവർ രണ്ട് കിക്കറ്റ് വീതവും വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫി; അവസാനം കേരളത്തിന് ആശ്വാസം, കരുൺ നായർ റണ്ണൗട്ട്

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ ആദ്യ ദിനം 254-4 എന്ന നിലയിൽ അവസാനിപ്പിച്ചു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ ആയ കേരളത്തിന് അവസാന സെഷനിൽ കരുൺ നായറിന്റെ നിർണായക വിക്കറ്റും വീഴ്ത്താൻ ആയി.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. 215 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർത്തു. അവസാന ഒരു റണ്ണൗട്ട് ആണ് ഈ കൂട്ടുകെട്ട് തകർത്തത്. രോഹൻ എസ് കുന്നുമ്മൽ ആണ് കരുൺ നായറിനെ (86) റണ്ണൗട്ട് ആക്കിയത്.

138 റൺസുമായി മലേവാറും 5 റൺസുമായി യാഷ് താക്കൂറും ഇപ്പോൾ ക്രീസിൽ നിൽക്കുന്നു.

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു. 259 പന്തിൽ ആണ് മലേവാർ 138 റൺസ് നേടിയത്. 2 സിക്സും 14 ഫോറും താരം അടിച്ചു.

രഞ്ജി ട്രോഫി; വിദർഭ കരകയറി, മലേവാറിന് സെഞ്ച്വറി

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ തിരികെ വരുന്നു. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി എങ്കിൽ രണ്ടാം സെഷനിൽ അവർ ഒരു വിക്കറ്റ് പോലും നൽകിയില്ല. 24-3 എന്ന നിലയിൽ തുടക്കത്തിൽ പതറിയ വിദർഭ ഇപ്പോൾ 170-3 എന്ന ശക്തമായ നിലയിലാണ്‌.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയിരുന്നു. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. അതിനു ശേഷമാണ് മലേവാറും കരുൺ നായറും ഒരുമിച്ചത്. ഇരുവരും ഒരു അവസരം പോലും നൽകാതെയാണ് കളിക്കുന്നത്. 104 റൺസുമായി മലേവാറും 47 റൺസുമായി കരുൺ നായറും ഇപ്പോഴും ക്രീസിൽ നിൽക്കുന്നു.

മലേവാറിന്റെ രണ്ടാം രഞ്ജി ട്രോഫി സെഞ്ച്വറിയാണിത്. താരം ഈ സീസണിൽ ആകെ 600 റൺസും ഈ ഇന്നിംഗ്സിലൂടെ കടന്നു.

രഞ്ജി ട്രോഫി ഫൈനൽ; കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം കേരളത്തിന് മികച്ച തുടക്കം. ആദ്യ സെഷനിൽ വിദർഭയുടെ 3 വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിനായി. മത്സരം ലഞ്ചിന് പിരിയുമ്പോൾ വിദർഭ 3 വിക്കറ്റ് നഷ്ടത്തിൽ 81 എന്ന നിലയിലാണ്.

കേരളത്തിന് ഇന്ന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ആയി. നിധീഷ് റൺ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി‌. 1 റൺസ് എടുത്ത നാൽകണ്ടെയും നിധീഷിന്റെ പന്തിൽ പുറത്തായി.

16 റൺസ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിൾ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്‌. ഇപ്പോൾ 38 റൺസുമായി മലേവാറും 24 റൺസുമായി കരുൺ നായറുമാണ് ക്രീസിൽ ഉള്ളത്‌

രഞ്ജി ട്രോഫി ഫൈനൽ, കേരളം ടോസ് ജയിച്ചു, ടീമിൽ ഒരു മാറ്റം

രഞ്ജി ട്രോഫി ഫൈനലിൽ കേരളം ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബൗൾ ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. സെമി ഫൈനൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം ഉണ്ട്. വരുൺ നായനാറിന് പകരം ഏഥൻ ആപ്പിൾ ടോം ടീമിൽ എത്തി.

Eden Apple

നാഗ്പൂരിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്. പേസിന് അനുകൂലമായ പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ഫൈനലിൽ കളിക്കുന്നത്.

ലൈനപ്പ്:

കേരളം: രോഹൻ, അക്ഷയ്, ഏഥൻ, ജലജ് സക്സേന, സച്ചിൻ ബേബി, അസറുദ്ദീൻ, സൽമാൻ നിസാർ, അഹ്മദ് ഇമ്രാൻ, സർവതെ, നിധീഷ്, ബേസിൽ

രഞ്ജി ട്രോഫി; ചേട്ടൻമാരുടെ കളി കാണാൻ ജൂനിയർ താരങ്ങളും

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ.

കേരള അണ്ടർ 14, എ , ബി അണ്ടർ 16 ടീമുകളിലെയും താരങ്ങൾക്കാണ് നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ അവസരം ലഭിക്കുക.

ഫൈനലിന് സാക്ഷ്യം വഹിക്കുന്നത് കൗമാര ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരനുഭവം ആകുമെന്നാണ് അത് വലിയരീതിയിൽ അവർക്ക് പ്രചോദനം നൽകുമെന്നാണ് KCA യുടെ വിലയിരുത്തൽ.

അണ്ടർ 16 തലത്തിൽ ഹൈദരാബാദ് അടക്കമുള്ള കരുത്തരെ അട്ടിമറിച്ച കേരള ടീമിന് നേരിയ വ്യത്യാസത്തിലായിരുന്നു ഇത്തവണ നോക്കൌട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയത്.

ഭാവിയുടെ പ്രതീക്ഷകളായ ഒട്ടേറെ താരങ്ങൾ അണ്ടർ 14, 16 ടീമുകളിലായുണ്ട്. ഇവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനൊപ്പം കൂടുതൽ എക്സ്പോഷർ നല്കുന്നതിനുമാണ് ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നത്.

27ആം തീയതി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നാണ് ടീമുകൾ യാത്ര തിരിക്കുക. 28ആം തീയതി മുതൽ ഫൈനൽ തീരും വരെ അവർ സീനിയേഴ്സിന് പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇവർക്ക് വിമാനയാത്ര, താമസം DA തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുന്നത്.

കേരളം രഞ്ജി ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് കെസിഎ 75ആം പിറന്നാൾ ആഘോഷിക്കുന്ന വർഷം കൂടിയാണ്. അതിനാൽ ഈ അപൂർവ്വ നേട്ടം പല രീതികളിൽ ആഘോഷമാക്കാനാണ് കെസിഎ ഒരുങ്ങുന്നത്. കേരളത്തിൻ്റെ ജൂനിയർ താരങ്ങളെ ഫൈനൽ കാണാൻ അയക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. കെസിഎയുടെ തീരുമാനം.

കൗമാര താരങ്ങളുടെ ക്രിക്കറ്റ് യാത്രയിൽ അവർക്ക് കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നത് KCA സെക്രട്ടറി വിനോദ് എസ് കുമാർ അറിയിച്ചു.

കിരീടമാണ് ലക്ഷ്യം! രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ

നാഗ്പൂർ: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങുകയാണ്. ടൂർണ്ണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും.

നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മല്സരത്തിൻ്റെ വേദി. ഹോം ഗ്രൌണ്ടിൻ്റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാൽ വൈവിധ്യമേറിയ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയം കേരളത്തിന് മുതൽക്കൂട്ടാകുമെന്നും വിലയിരുത്തലുണ്ട്. ഫൈനലിൽ കേരളം കഴിഞ്ഞ മല്സരങ്ങളിൽ കളിച്ച ടീമിൽ നിന്നുംകാര്യമായ മാറ്റങ്ങൾ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത. സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിൻ്റെ ബാറ്റിങ് നിര അതിശക്തമാണ്. കഴിഞ്ഞ മല്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൌളിങ്ങിൽ നിധീഷും ജലജ് സക്സേനയും ആദിത്യ സർവാടെയുമാണ് കേരളത്തിൻ്റ കരുത്ത്. സീസണിൽ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാൽ ആദ്യ കിരീടം അസാധ്യമല്ല.

മറുവശത്ത് കഴിഞ്ഞ പത്ത് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യഷ് റാഥോട്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ ടായ്ഡെ, കരുൺ നായർ, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദർഭ ടീമിൽ. ഇതിൽ യഷ് റാഥോട്, ഹർഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദർഭയെ സംബന്ധിച്ച് നിർണ്ണായകമാവുക. ഇത് വരെ ഒൻപത് മല്സരങ്ങളിൽ നിന്നായി 933 റൺസ് നേടിയിട്ടുണ്ട് യഷ് റാഥോഡ്. 17 റൺസ് കൂടി നേടിയാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം റാഥോഡിനെ തേടിയെത്തും. മറുവശത്ത് ഇത് വരെ 66 വിക്കറ്റുകൾ നേടിയ ഹർഷ് ദുബെയ്ക്ക് 3 വിക്കറ്റുകൾ കൂടി നേടിയാൽ രഞ്ജി ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കാം.

ഇരു ടീമുകളും നേർക്കുനേരെത്തുമ്പോൾ കൌതുകകരമായ മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. സീസണിൽ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റൺസുമായി വിദർഭ ബാറ്റിങ്ങിൻ്റെ കരുത്തായ കരുൺ നായർ മലയാളിയാണ്. മറുവശത്ത് വിർഭയുടെ ഇതിനു മുൻപുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സർവാടെ കേരള നിരയിലുമുണ്ട്. നാഗ്പൂർ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സർവാടെയുടെ സാന്നിധ്യം കേരളത്തിന് മുതൽക്കൂട്ടാണ്. എന്നാൽ രഞ്ജി നോക്കൌട്ടിൽ വിദർഭയോട് കേരളത്തിൻ്റെ റെക്കോഡ് മികച്ചതല്ല 2017-18ൽ വിർഭയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായ കേരളം അടുത്ത വർഷം സെമിയിലും അവരോട് തോൽവി വഴങ്ങുകയായിരുന്നു. അതിന് മറുപടി നല്കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ഫൈനൽ.

രഞ്ജി ഫൈനലിൽ ചിലപ്പോൾ 3 റൺ ആകാം നിർണായകമാകുന്നത് – സച്ചിൻ ബേബി

നാളെ രഞ്ജി ഫൈനൽ കളിക്കാൻ ഇറങ്ങുന്ന കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബി ടീമിന്റെ ഇതുവരെ ഉള്ള പ്രകടനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു. സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല എന്നും ഇനി ഫൈനലിൽ ടീമിന്റെ ബെസ്റ്റ് നൽകുക ആണ് എല്ലാവരുടെയും ലക്ഷ്യം എന്നും മത്സരത്തിന് മുന്നോടിയായി സച്ചിൻ ബേബി മാധ്യമങ്ങളോടായി പറഞ്ഞു.

നാളെ നാഗ്പൂരിൽ വെച്ച് നടക്കുന്ന ഫൈനലിൽ വിദർഭയെ ആണ് കേരളം നേരിടുന്നത്. ക്വാർട്ടറിൽ 1 റണ്ണിന്റെ ലീഡും സെമിയിൽ 2 റണ്ണിന്റെ ലീഡും സഹായിച്ചത് പോലെ ഫൈനലിൽ ചിലപ്പോൾ 3 റൺ ആകാം നിർണായകമാവുക എന്നും രസമായി സച്ചിൻ ബേബി പറഞ്ഞു.

ടീമിന് ഭാഗ്യം തുണയായോ എന്ന ചോദ്യത്തിന് ഭാഗ്യം ഫാക്ടർ ആകുന്നത് നമ്മൾ പരിശ്രമിക്കുമ്പോൾ മാത്രമാണെന്ന് സച്ചിൻ പറഞ്ഞു. ടീം ഇതുവരെ എല്ലാ മത്സരങ്ങളിലും എല്ലാം നൽകിയിട്ടുണ്ട്. അങ്ങനെ കളിക്കുമ്പോൾ ആണ് ഭാഗ്യവും തങ്ങളുടെ ഒപ്പം നിൽക്കുന്നത് എന്ന് ബേബി പറയുന്നു. മുമ്പ് റൺറേറ്റിൽ കേരളം യോഗ്യത നേടാതിരുന്നിട്ടുണ്ട് എന്നും അന്ന് ഭാഗ്യം നമ്മുടെ കൂടെ ഇല്ലായിരുന്നു എന്നും സച്ചിൻ പറഞ്ഞു.

ഇറാനി ട്രോഫിയിൽ ടോസ് ചെയ്യണം എന്നത് സച്ചിൻ ബേബിയുടെ 15 വർഷം മുമ്പുള്ള സ്വപ്നം ആയിരുന്നു – സഞ്ജു

രഞ്ജി ട്രോഫിയിൽ കേരളം ഫൈനലിലേക്ക് എത്തിയതിലെ സന്തോഷം പങ്കുവെച്ച് മുൻ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ വർഷങ്ങൾ ആയുള്ള കേരളത്തിന്റെ സ്വപ്നമായിരുന്നു രഞ്ജി കിരീടം എന്നും ആ സ്വപ്നത്തിലേക്ക് ഇനി ഒരു ചുവട് കൂടെയേ ഉള്ളൂ എന്ന് സഞ്ജു പറഞ്ഞു.

15 വർഷം മുമ്പ് സച്ചിൻ ബേബി അരങ്ങേറ്റം കുറിക്കുമ്പോൾ അദ്ദേഹം ഒരിക്കൽ കേരളത്തിനായി ഇറാബി ട്രോഫിയിൽ ടോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താൻ ഇനി ഒരു ചുവട് കൂടെയേ ഉള്ളൂ എന്ന് സഞ്ജു പറഞ്ഞു. സച്ചിൻ ബേബിയെ പ്രത്യേകം അഭിനന്ദിച്ച സഞ്ജു ടീമംഗങ്ങളെയും സപ്പോർടിംഗ് സ്റ്റാഫുകളെയും ആശംസകൾ അറിയിച്ചു.

ഇപ്പോൾ വിരലിനേറ്റ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തി വിശ്രമിക്കുക ആണ് സഞ്ജു സാംസൺ.

Exit mobile version