ആറാടി ജലജ് സക്സേന!! കേരളം വിജയത്തിനരികെ..

തിരുവനന്തപുരം: കേരളത്തിനും വിജയത്തിനുമിടക്ക് ഇനി വെറും 126 റൺസ് മാത്രം! രണ്ടാം ഇന്നിംഗ്സിലും മാരക ഫോം തുടർന്ന ജലജ് സ്കസേനയുടെ 6 വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഛത്തീസ്‌ഗഢ് 287 റൺസിന് തകർന്നടിഞ്ഞു. ഒരു ഇന്നിംഗ്സ് വിജയം വരെ സ്വപനം കണ്ട കേരളത്തിന് മുന്നിൽ ഛത്തീസ്‌ഗഢ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയ അവതരിച്ചു. തന്റെ കരിയറിലെ പതിനഞ്ചാം സെഞ്ച്വറി, താരം തുമ്പ സെൻറ്  സേവ്യർ കോളേജിൽ കുറിച്ചു. 228 പന്തിൽ നിന്ന് 12 ഫോറുകളും 3 സിക്സറുകളുടേയും ബലത്തിൽ 152 റൺസാണ് ഹർപ്രീത് നേടിയത്.

ഛത്തീസ്‌ഗഢ് ക്യാപ്റ്റൻ ഹർപ്രീത് സിങ്

10/2 എന്ന നിലയിൽ കളി പുനരാരംഭിച്ച സന്ദർശകർക്ക് 55 റൺസിൽ‌ നിൽക്കെ തന്നെ അമന്ദീപ് ഖാരെയെ (30 റൺസ്) നഷ്ടമായി. തുടർന്ന് വന്ന ശശാങ്ക് സിങ്ങും (16 റൺസ്) അജയ് മണ്ഡലും‌ (22 റൺസ്) വലിയ സ്കോറുകൾ നേടിയില്ലെങ്കിൽ കൂടെ ഹർപ്രീതിന് മികച്ച പിന്തുണ നൽകി. വാലറ്റത്ത് ഷാനവാസ് ഹുസൈനും(20 റൺസ്), സുമിത് കുമാറും(13 റൺസ്) കൂടി ചേർന്നതോടെയാണ് ഛത്തീസ്‌ഗഢ് സ്കോർ 287 റൺസ് എത്തിയത്.

വിക്കറ്റ് ആഘോഷിക്കുന്ന കേരള രഞ്ജി ടീം ©KCA

മൂന്നാം ദിനവും കേരളത്തിന്റെ വജ്രായുധം ജലജ് സക്സേന തന്നെയായിരുന്നു. 37.4 ഓവർ എറിഞ്ഞ വലം കയ്യൻ ഓഫ് സ്പിന്നർ ഛത്തീസ്‌ഗഢിന്റെ 6 താരങ്ങളെയാണ് പുറത്താക്കിയത്. അതിൽ അഞ്ചും ഇന്നത്തെ ടോപ് സ്കോർമാർ! നേരത്തെ ആദ്യ ഇന്നിംഗ്സിലും 5 വിക്കറ്റ് വീഴ്ത്തി ജലജ് സക്സേന മികച്ചു നിന്നിരുന്നു. ഇത് സക്സേനയുടെ 25മത് 5 വിക്കറ്റ് നേട്ടവും, പത്താമത് 6 വിക്കറ്റ്‌ നേട്ടവുമാണ്.

രോഹൻ പ്രേം & സച്ചിൻ ബേബി ©KCA

അവസാന ദിവസമായ നാളെ 126 റൺസ് നേടിയാൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയം സ്വന്തമാക്കാം. മികച്ച ഫോമിലുള്ള രോഹൻ പ്രേം, രോഹൻ കുന്നുമൽ, സച്ചിൻ ബേബി എന്നിവർക്കൊപ്പം ക്യാപറ്റൻ സംഞ്ജു സാംസൺ, പിന്നെ 11 വിക്കറ്റ്‌ നേടിയ 36കാരൻ‌ ഓൾ റൗണ്ടർ ജലജ് സക്സേന കൂടെ ചേരുമ്പോൾ കേരളം വിജയത്തിൽ കുറഞ്ഞതൊന്നും അവസാന ദിനം പ്രതീക്ഷിക്കുന്നില്ല എന്നത് ഉറപ്പ്.

ആദ്യ സെഷനിൽ തന്നെ ലീഡ് നേടി കേരളം

രഞ്ജി ട്രോഫിയിൽ കേരളം ആദ്യ ഇന്നിങ്സ് ലീഡ് നേടി. ഛത്തീസ്‌ഗഢ് ഉയർത്തിയ 149 പിന്തുടർന്ന കേരളം ഇപ്പോൾ ഡ്രിങ്ക്സിന് പിരിയുമ്പോൾ 157/2 എന്ന നിലയിൽ ആണ്. ഇപ്പോൾ കേരളത്തിന് 8 റൺസിന്റെ ലീഡ് ഉണ്ട്. ഇന്ന് ഇതുവരെ കേരളത്തിന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല.

60 റൺസ് എടുത്ത രോഹൻ പ്രേമും 36 റൺസ് എടുത്ത സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്. 24 റൺസ് എടുത്ത രാഹുൽ പിയുടെയും 31 റൺസ് എടുത്ത രോഹൻ കുന്നുമ്മലിന്റെയും വിക്കറ്റ് ഇനെ കേരളത്തിന് നഷ്ടമായിരുന്നു‌

കേരളം ഇന്നലെ ആദ്യ ഇന്നിങ്സിൽ എതിരാളികളെ വെറും 149 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ജലജ് സക്സേനയുടെ ഗംഭീര ബൗളിംഗ് ആണ് കേരളത്തിന് തുണയായത്. സക്സേന 48 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു.

വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബേസിൽ എൻ പി കേരളത്തിനായി ഒരു വിക്കറ്റും നേടി. നാല്പത് റൺസ് എടുത്ത ഹർപ്രീത് സിംഗ് ആണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്കോറർ ആയത്.

കേരളം ആദ്യ ഇന്നിങ്സ് ലീഡിലേക്ക്!!

രഞ്ജി ട്രോഫിയിൽ കേരളം ആദ്യ ഇന്നിങ്സ് ലീഡിലേക്ക് മുന്നേറുന്നു. ഛത്തീസ്‌ഗഢ് ഉയർത്തിയ 149 പിന്തുടർന്ന കേരളം ഇപ്പോൾ 100/2 എന്ന നിലയിൽ ആണ്. ഇനി 50 റൺസ് കൂടെ മതി ലീഡ് നേടാൻ. 29 റൺസ് എടുത്ത രോഹൻ പ്രേമും 11 റൺസ് എടുത്ത സച്ചിൻ ബേബിയും ആണ് ക്രീസിൽ ഉള്ളത്. 24 റൺസ് എടുത്ത രാഹുൽ പിയുടെയും 31 റൺസ് എടുത്ത രോഹൻ കുന്നുമ്മലിന്റെയും വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്‌

ഇന്ന് കേരളം ആദ്യ ഇന്നിങ്സിൽ എതിരാളികളെ വെറും 149 റൺസിന് ഓൾ ഔട്ട് ആക്കി. ജലജ് സക്സേനയുടെ ഗംഭീര ബൗളിംഗ് ആണ് കേരളത്തിന് തുണയായത്. സക്സേന 48 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ ഇന്ന് വീഴ്ത്തി.

വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബേസിൽ എൻ പി കേരളത്തിനായി ഒരു വിക്കറ്റും നേടി. നാല്പത് റൺസ് എടുത്ത ഹർപ്രീത് സിംഗ് ആണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്കോറർ ആയത്.

ഛത്തീസ്‌ഗഢിനെ വെറും 149 റണ്ണിൽ എറിഞ്ഞിട്ട് കേരളം

രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച തുടക്കം. ഛത്തീസ്‌ഗഢിനെ നേരിടുന്ന കേരളം ആദ്യ ഇന്നിങ്സിൽ എതിരാളികളെ വെറും 149 റൺസിന് ഓൾ ഔട്ട് ആക്കി. ജലജ് സക്സേനയുടെ ഗംഭീര ബൗളിംഗ് ആണ് കേരളത്തിന് തുണയായത്. സക്സേന 48 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ ഇന്ന് വീഴ്ത്തി.

വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബേസിൽ എൻ പി കേരളത്തിനായി ഒരു വിക്കറ്റും നേടി. നാല്പത് റൺസ് എടുത്ത ഹർപ്രീത് സിംഗ് ആണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്കോറർ ആയത്.

അച്ഛനെ പോലെ മകനും!! അർജുൻ തെൻഡുൽക്കർക്ക് രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകനായ അർജുൻ തെൻഡുൽക്കർക്ക് രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി. ഇന്ന് ഗോവയ്ക്ക് വേണ്ടി രഞ്ജിയിൽ അരങ്ങേറ്റം നടത്തിയ അർജുൻ ഇപ്പോൾ 120 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ബൗളർ ആണെങ്കിലും ബാറ്റ് കൊണ്ട് തനിക്ക് കഴിവ് തെളിയിക്കാൻ ആകും എന്ന് അർജുൻ തെൻഡുൽക്കർ കാണിച്ചിരിക്കുകയാണ്.

34 വർഷം മുമ്പ് സച്ചിനും തന്റെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയിരുന്നു. രാജസ്ഥാന് എതിരായ മത്സരത്തിൽ ഗോവ ഇപ്പോൾ 422/5 എന്ന നിലയിലാണ്. ഏഴാമനായി ഇറങ്ങിയാണ് അർജുൻ സെഞ്ച്വറി തികച്ചത്. ഇപ്പോൾ 206 പന്തിൽ 120 റൺസ് ആണ് അർജുന് ഉള്ളത്‌. 2 സിക്സും 16 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.

175 റൺസുമായി സുയാഷും ക്രീസിൽ ഉണ്ട്. 25 ബൗണ്ടറികൾ ആണ് സുയാഷിന്റെ ഇന്നിങ്സിൽ ഉള്ളത്.

സിക്സുകൾ പറത്തി സഞ്ജു, മികച്ച ഇന്നിങ്സുമായി രോഹൻ പ്രേം

രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെ നേരിടുന്ന കേരളം ചായക്ക് പിരിയുമ്പോൾ 199-4 എന്ന നിലയിൽ. അർധ സെഞ്ച്വറി നേടി സഞ്ജു സാംസണും അക്ഷയ് ചന്ദ്രനും ആണ് ക്രീസിൽ ഉള്ളത്. ഓപ്പണർമാരായ രോഹൻ പ്രേമും രോഹൻ എസ് കുന്നുമ്മലും കേരളത്തിന് നല്ല തുടക്കമാണ് നൽകിയത്.

രോഹൻ പ്രേം 79 റൺസ് എടുത്തപ്പോൾ രോഹൻ എസ് കുന്നുമ്മൽ 50 റൺസ് എടുത്തും പുറത്തായി. സച്ചിൻ ബേബി (0), ഷൗൺ റോഗർ (1), എന്നിവർ ബാറ്റു കൊണ്ട് നിരാശപ്പെടുത്തു. സഞ്ജു സാംസൺ ഇപ്പോൾ 78 പന്തിൽ 57 റൺസുമായി ക്രീസിൽ ഉണ്ട്. സഞ്ജുവിന്റെ ഇന്നിങ്സിൽ 6 സിക്സുകളും 3 ഫോറും ഉൾപ്പെടുന്നു. അക്ഷയ് ചന്ദ്രൻ 9 റൺസുമായാണ് ക്രീസിൽ നിൽക്കുന്നത്.

രഞ്ജി ട്രോഫി ഫൈനലില്‍ ടോസ് നേടി മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു

രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയ്ക്ക് ടോസ്. ടോസ് നേടിയ മുംബൈ നായകന്‍ പൃഥ്വി ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗാളിനെ പരാജയപ്പെടുത്തിയാണ് മധ്യ പ്രദേശ് ഫൈനലില്‍ എത്തിയതെങ്കില്‍ ഉത്തര്‍ പ്രദേശിനെതിരെയുള്ള മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ ബലത്തിലാണ് മുംബൈ ഫൈനലില്‍ പ്രവേശിച്ചത്.

മുംബൈ: Prithvi Shaw (c), Yashasvi Jaiswal, Armaan Jaffer, Suved Parkar, Sarfaraz Khan, Hardik Tamore (wk), Shams Mulani, Tanush Kotian, Dhawal Kulkarni, Tushar Deshpande, Mohit Avasthi

മധ്യ പ്രദേശ്: Yash Dubey, Himanshu Mantri (wk), Shubham S Sharma, Rajat Patidar, Aditya Shrivastava (c), Akshat Raghuwanshi, Saransh Jain, Kumar Kartikeya, Anubhav Agarwal, Gaurav Yadav, Parth Sahani

മുംബൈക്ക് ഫസ്റ്റ് ക്ലാസിലെ ചരിത്ര വിജയം, ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത് 725 റൺസിന്

ഇന്ന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ച് മുംബൈ രഞ്ജി ട്രോഫി സെമി ഫൈനലേക്ക് കടന്നു. അങ്ങനെ ചെറിയ ഒരു വിജയമല്ല മുംബൈ നേടിയത്. 725 റൺസിന്റെ വിജയമാണ് അവർ നേടിയത്. രഞ്ജിയിൽ എന്നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്നെ റൺസിന്റെ കാര്യത്തിൽ ഏറ്റവും വലിയ മാർജിൻ ആണിത്. ഇന്നിങ്സ് വിജയങ്ങൾ കണക്കാക്കാതിരുന്നാൽ. ഉത്തരാഖണ്ഡിനെ രണ്ടാം ഇന്നിങ്സിൽ വെറും 69 റൺസിന് എറിഞ്ഞിടാൻ ഇന്ന് അവസാന ദിവസം മുംബൈ ബൗളർമാർക്ക് ആയി.

ആകെ രണ്ട് പേരാണ് ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കണ്ടത്. അഞ്ചു പേർ പൂജ്യത്തിലും പുറത്തായി. ധവാൽ കുൽക്കർണി, മുലാനി, തനുഷ് എന്നിവർ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മുംബൈ ആദ്യ ഇന്നിങ്സിൽ 647 റൺസ് എടുത്ത് ഡൊക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 114 റൺസിന് ഓളൗട്ട് ആയി. രണ്ടാം ഇന്നിങ്സിൽ 261 റൺസ് എടുത്ത് 795ന്റെ വിജയ ലക്ഷ്യം മുംബൈ ഉത്തരാഖണ്ഡിന് മുന്നിൽ വെക്കുകയായിരുന്നു. എന്നാൽ അവർ 69 റൺസ് എടുക്കുന്നതിനിടയിൽ തന്നെ 10 വിക്കറ്റുകളും കളഞ്ഞു.

പരിക്ക്, മുംബൈ രഞ്ജി സ്ക്വാഡിൽ ശിവം ഡുബേ ഇല്ല

രഞ്ജി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടത്തിനായുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിച്ച ശിവം ഡുബേയ്ക്ക് ടീമിൽ ഇടം ഇല്ല. താരത്തിന് തോളിനേറ്റ പരിക്കാണ് വില്ലനായി മാറിയത്. പൃഥ്വി ഷാ ആണ് ടീം നായകന്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈ ഉത്തരാഖണ്ഡിനെയാണ് നേരിടുന്നത്. ജൂൺ 6 മുതൽ 10 വരെ ബെംഗളൂരുവിലാണ് മത്സരം നടക്കുക. പരിക്കേറ്റ അജിങ്ക്യ രഹാനെയും ടീമിൽ ഇടം ലഭിച്ചിട്ടില്ല. സര്‍ഫ്രാസ് ഖാനും താരത്തിന്റെ സഹോദരന്‍ മുഷീര്‍ ഖാനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

മുംബൈ സ്ക്വാഡ്: Prithvi Shaw (Captain), Yashasvi Jaiswal, Bhupen Lalwani, Arman Jaffer , Sarfaraz Khan, Suved Parkar, Aakarshit Gomel, Aditya Tare, Hardik Tamore, Aman Khan, Sairaj Patil, Shams Mulani, Dhrumil Matkar, Tanush Kotian, Shashank Attarde, Dhaval Kulkarni , Tushar Deshpande, Mohit Awasthi , Roystan Dias, Siddharth Raut and Musheer Khan.

രഞ്ജി ട്രോഫി: ക്വാ‍‍ർട്ടർ മുതലുള്ള മത്സരങ്ങള്‍ ബെംഗളൂരുവിലെന്ന് സൂചന

രഞ്ജി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ ബെംഗളൂരുവിൽ നടത്തുമെന്ന് സൂചന. ജൂണിൽ ബെംഗളൂരുവിലെ കാലാവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്.

നാല് ക്വാര്‍ട്ടര്‍ ഫൈനലുകള്‍, രണ്ട് സെമി, ഫൈനൽ എന്നിവ മേയ് 30 മുതൽ ജൂൺ 26 വരെയാണ് നടത്തുവാന്‍ ബിസിസിഐ ഉദ്ദേശിക്കുന്നത്. ജൂലൈ 1 മുതൽ മാത്രമാവും മൺസൂൺ ബെംഗളൂരുവിലെത്തുക എന്ന കണക്ക് കൂട്ടലിലാണ് ഈ തീരുമാനം.

രഞ്ജി ട്രോഫി, കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച തുടക്കം

രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെ നേരിടുകയാണ്. മത്സരത്തിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോൾ ആദ്യം ബാറ്റു ചെയ്യുന്ന മധ്യപ്രദേശ് 82/1 എന്ന നിലയിൽ ആണ്. മധ്യപ്രദേശ് ആണ് ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത്‌. ഓപ്പണർ ഹിമാൻഷു 23 റൺസ് എടുത്ത് നിൽക്കെ ജലജ് സക്സേനയുടെ പന്തിൽ പുറത്തായി‌. 48 റൺസുമായി യാഷ് ദൂബെയും 7 റൺസുമായി ശുബം ശർമ്മയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. കേരളത്തിനു മധ്യപ്ദദേശിനും ഇപ്പോൾ ഒരേ പോയിന്റ് ആണുള്ളത്. ഈ മത്സരം വിജയിച്ചാൽ കേരളത്തിന് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ആകും.

ശ്രീശാന്തിന്റെ പരിക്ക് സാരമുള്ളത്, രഞ്ജി ട്രോഫി പൂർണ്ണമായും നഷ്ടമാകും

കേരള ഫാസ്റ്റ് ബൗളർ ശ്രീശാന്തിന് 2022 രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. താരത്തിന്റെ പരിക്ക് മാറാൻ സമയം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. മേഘാലയയ്‌ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തിൽ ശ്രീശാന്ത് കളിച്ചിരുന്നു. അന്ന് 2 വിക്കറ്റും താരം നേടി. പക്ഷെ ശ്രീക്ക് പിന്നീട് പ്രാക്ടീസ് സെഷനിൽ പരിക്കേൽക്കുകയായിരുന്നു.

തനിക്ക് നടക്കാൻ ആകുന്നില്ല എന്നും പരിക്ക് സാരമുള്ളതാണ് എന്നും ശ്രീശാന്ത് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പറഞ്ഞിരുന്നു. ഇന്ന് ശ്രീശാന്ത് തന്റെ ആശുപത്രിയിലെ ചിത്രവും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ശ്രീശാന്ത് ഉണ്ടായിരുന്നില്ല.

Exit mobile version