വീണ്ടും സച്ചിൻ ബേബി!!! ജയം തേടി കേരളം..

തിരുവനന്തപുരം: വീണ്ടും കേരളത്തിന്റെ നെടുംതൂണായി സച്ചിൻ ബേബി! 242/7 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത കേരളത്തിനായി‌ 93 റൺസ് നേടിയത് സച്ചിൻ ബേബിയാണ്. 6 ഫോറുകളും 2 സിക്സറുകളും അടക്കം 109 പന്തിൽ നിന്നായിരിന്നു ഈ കിടിലൻ ഇന്നിംഗ്സ്. ഈ ഇന്നിംഗ്സിന്റെ ബലത്തിൽ 341 റൺസ് വിജയലക്ഷ്യം സർവീസസിന്റെ മുന്നിൽ വെക്കാനും കേരളത്തിനായി.

ആദ്യ ഇന്നിംഗ്സിൽ തകർന്നടിഞ്ഞ കേരള ഇന്നിംഗ്സിനെ 308 പന്തിൽ നിന്ന് 159 റൺസ് നേടി ടീമിന്റെ നെടുംതൂണായിരിന്നതും സച്ചിൻ ബേബിയായിരുന്നു. അന്ന് കണ്ടത് ആങ്ക്രിങ് ചെയ്യുന്ന സച്ചിൻ ബേബിയേ ആയിരുന്നെങ്കിൽ ഇന്ന് കണ്ടത് ഏകദിന ശൈലിയിൽ അടിച്ച് കളിച്ച് ടീമിന്റെ സ്കോർ ഉയർത്തുന്ന സച്ചിനെയാണ്. കേരളത്തിനായി ഇന്ന് ഓപ്പണിങ്ങ് ഇറങ്ങിയ ഗോവിന്ദ് വത്സലും (48 റൺസും) പിന്നിട്, സൽമാൻ നിസാറും (40 റൺസ്) മികച്ച സ്കോർ നേടി. ടീം സ്കോർ 242 റൺസിൽ സച്ചിൻ ബേബി പുറത്തായ ശേഷം വന്ന ക്യാപ്റ്റൻ സിജോമോൻ ജോസഫ് ഗോൾഡൻ ഡക്കായതും കേരളം ഡിക്ലയർ ചെയ്യുകയായിരിന്നു.

മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ 20/0 എന്ന നിലയിലാണ് സർവീസസ്. നാളെ മുഴവൻ ദിവസം കളി ബാക്കി നിൽക്കെ, സർവീസസിനെ പുറത്താക്കി കളി ജയിക്കാനാവും കേരളത്തിന്റെ ശ്രമം.

എറിഞ്ഞിട്ട്‌ ക്യാപ്റ്റനും കൂട്ടരം, കേരളത്തിന് 98 റൺസ് ലീഡ്

തിരുവനന്തപുരം : സർവീസസിനെ 229 റൺസിന് പുറത്താക്കി 98 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടി കേരളം. മൂന്ന് വീതം വിക്കറ്റ് നേടിയ ക്യാപ്റ്റൻ സിജോമോൻ ജോസഫും, ജലജ് സക്സേനയും കേരള നിരയിൽ മികച്ചു നിന്നു.

167/6 എന്ന നിലയിൽ ബാറ്റിംഗ് ‌തുടർന്ന സർവീസസിന്റെ എം എസ്‌ രതിയെ (20 റൺസ്) പുറത്താക്കി നിധീഷ് എം ഡി കേരളത്തിനെ ഇന്നത്തെ ആദ്യ ബ്രേക്ക് നൽകി. തുടർന്ന്, ലെഗ് സ്ലിപ്പിൽ സച്ചിൻ ബേബി മികച്ചൊരു ക്യാച്ചിലൂടെ ദിവേഷ് പതാനിയയെ (8 റൺസ്) ജലജ് സക്സേനയുടെ ആദ്യ ഓവറിൽ തന്നെ മടക്കി സർവീസസിന്റെ പതനം വേഗത്തിലാക്കി. പുൽകിത് നരംഗിനേയും (36 റൺസ്) പി. എസ് പൂനിയയെയും ഒരു റൺസ് വ്യത്യാസത്തിൽ പുറത്താക്കി ക്യാപ്റ്റൻ സിജോമോൻ സർവീസസ് ആദ്യ ഇന്നിങ്സിന് തിരശ്ശീലയിട്ടു.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം, ഇന്ന് രോഹൻ പ്രേമിന് കൂട്ടാളിയായി ഗോവിന്ദ് വത്സലിനെയാണ് ഓപ്പണിംഗ് ഇറക്കിയത്. ആദ്യ ഇന്നിങ്സിൽ ഓൾ റൗണ്ടർ ജലജ് സക്സേനയായിരുന്നു രോഹന്റെ പങ്കാളി. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ കേരളം 35/0 എന്ന നിലയിലാണ്

കേരളം 327!!! സച്ചിന്‍ ബേബി 159

സര്‍വീസ്സിനെതിരെ 327 റൺസിന് ോല്‍ഔട്ട് ആയി കേരളം. സച്ചിന്‍ ബേബി 159 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ 55 റൺസ് നേടിയ സിജോമോന്‍ ജോസഫ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 19/4 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം 327 റൺസിലേക്ക് കേരളം എത്തിയപ്പോള്‍ അതിൽ ബഹുഭൂരിഭാഗം സ്കോറിംഗ് നടത്തിയത് സച്ചിന്‍ ബേബിയായിരുന്നു.

ഇന്നലെ സൽമാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പവും പിന്നീട് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിനൊപ്പം നിലയുറപ്പിച്ച് കേരളത്തെ മാന്യമായ സ്കോറിലേക്ക് സച്ചിന്‍ ബേബി എത്തിക്കുകയായിരുന്നു.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരും കേരളത്തിനായി നിര്‍ണ്ണായക സംഭാവനകള്‍ നൽകിയിരുന്നു. സര്‍വീസസ്സിനായി എംഎസ് രാഥി, പൂനിയ, ദിവേഷ് ഗുരുദേവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സച്ചിന്റെ മികവിൽ ഒന്നാം ദിവസം 254/6 എന്ന നിലയിലെത്തി കേരളം

19/4 എന്ന നിലയിൽ നിന്ന് 254/6 എന്ന നിലയിൽ ഒന്നാം ദിവസം കളി അവസാനിപ്പിച്ച് കേരളം. തുടക്കം പാളിയെങ്കിലും സച്ചിന്‍ ബേബി പുറത്താകാതെ 133 റൺസുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. സര്‍വീസസ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

19/4 എന്ന നിലയിൽ നിന്ന് സൽമാന്‍ നിസാര്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട് 115 റൺസ് വരെ എത്തിച്ചുവെങ്കിലും നിസാര്‍ പുറത്തായി. പകരം എത്തിയ അക്ഷയ് ചന്ദ്രനൊപ്പം സച്ചിന്‍ നിലയുറപ്പിച്ചപ്പോള്‍ കേരളം 180 റൺസിലേക്ക് എത്തി. ഈ കൂട്ടുകെട്ടും തകര്‍ത്ത ശേഷം സിജോമോനാണ് കേരളത്തിനായി സച്ചിന് പിന്തുണ നൽകിയത്.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 29 റൺസുമായി സിജോമോന്‍ ജോസഫ് കേരളത്തിനായി സച്ചിന്‍ ബേബിയ്ക്കൊപ്പം ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് 74 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയിട്ടുള്ളത്.

രക്ഷകനായി സച്ചിന്‍ ബേബി, കേരളത്തിന്റെ സ്കോര്‍ 200 കടന്നു

സച്ചിന്‍ ബേബി നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ സര്‍വീസസ്സിനെതിരെ വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറി കേരളം. ഒരു ഘട്ടത്തിൽ 19/4 എന്ന നിലയിലായിരുന്ന കേരളം ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 72 ഓവറിൽ 201/6 എന്ന നിലയിലാണ്.

അഞ്ചാം വിക്കറ്റിൽ സൽമാന്‍ നിസാറുമായും ആറാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനുമായി ചേര്‍ന്ന് സച്ചിന്‍ നേടിയ കൂട്ടുകെട്ടുകളാണ് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടവന്നത്. അഞ്ചാം വിക്കറ്റിൽ 96 റൺസും ആറാം വിക്കറ്റിൽ 65 റൺസുമാണ് സച്ചിന്‍ തന്റെ പാര്‍ട്ണര്‍മാരോടൊപ്പം നേടിയത്.

സൽമാന്‍ നിസാര്‍ 42 റൺസ് നേടിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ 32 റൺസ് നേടി പുറത്തായി. 105 റൺസ് നേടി നിൽക്കുന്ന സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ഏഴ് റൺസുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് ആണ് ക്രീസിലുള്ളത്.

ഗോവയ്ക്കെതിരെയുള്ള തോൽവി, കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവി കേരളത്തിന് തിരിച്ചടിയായി മാറുന്നു. മത്സരത്തിന് മുമ്പ് എലൈറ്റ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കായിരുന്നു കേരളം. എന്നാൽ ഗോവയോടേറ്റ തോൽവി കേരളത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

19 പോയിന്റുമായി കര്‍ണ്ണാടകയാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. അതേ സമയം ജയത്തോടെ ഗോവ 11 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

സര്‍വീസസ്, കര്‍ണ്ണാടക, പുതുച്ചേരി എന്നിവരോട് യഥാക്രമം ജനുവരി 10, 17, 24 എന്നീ തീയ്യതികളിലാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍.

കേരളത്തെ തറപറ്റിച്ച് ഗോവ, ഏഴ് വിക്കറ്റ് വിജയം

കേരളത്തിനെതിരെ രഞ്ജി ട്രോഫിയിൽ 7 വിക്കറ്റ് വിജയവുമായി ഗോവ. 155 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗോവ 3 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കൈവരിച്ചത്. 48.3 ഓവറിലാണ് 157 റൺസ് നേടി ഗോവന്‍ വിജയം. ഇഷാന്‍ ഗാദേക്കര്‍ 67 റൺസും സിദ്ദേഷ് ലാഡ് 33 റൺസും നേടി പുറത്താകാതെ നിന്നാണ് ഗോവയുടെ വിജയം.

വൈശാഖ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ജലജ് സക്സേന എന്നിവരാണ് കേരളത്തിനായി വിക്കറ്റ് നേടിയത്.

 

ഗോവയെ പുറത്താക്കി!! ജലജ് സക്സേന കേരളത്തിനായി 5 വിക്കറ്റ് നേടി

രഞ്ജി ട്രോഫിയിൽ ഇന്ന് ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുമ്പ് കേരളം ഗോവയെ ഓളൗട്ട് ആക്കി. 311 റൺസിനാണ് ഗോവ പുറത്തായത്. അവർ 46 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടി. കേരളത്തിനായി ജലജ് സക്സേനയാണ് ഈ മത്സരത്തിലും ബൗൾ കൊണ്ട് തിളങ്ങിയത്. അദ്ദേഹം 5 വിക്കറ്റുകൾ നേടി. സിജോ മോൻ ജോസഫ് 3 വിക്കറ്റും നേടി. വൈശാഖ്‌ ചന്ദ്രൻ ആണ് ബാക്കി രണ്ട് വിക്കറ്റുകൾ നേടിയത്.

105 റൺസ് എടുത്ത ഇഷാൻ ഗദേഖറിന്റെ സെഞ്ച്വറി ആണ് ഗോവക്ക് കരുത്തായത്. 43 റൺസ് എടുത്ത ദർശൻ മിസൽ, 37 റൺസ് എടുത്ത മോഹിത് എന്നിവരും ഗോവയെ ലീഡ് നേടാൻ സഹായിച്ചു. നേരത്തെ കേരളം ആദ്യ ഇന്നിങ്സിൽ 265 റൺസിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ എങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ല എങ്കിൽ കേരളത്തിന് ഒരു പോസിറ്റീവ് റിസൾട്ട് സാധ്യമാകില്ല.

ഗോവയ്ക്ക് ഒരു വിക്കറ്റ് നഷ്ടം, 62 റൺസ്

കേരളത്തിനെ 265 റൺസിന് പുറത്താക്കിയ ശേഷം രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഗോവ 62/1 എന്ന നിലയിൽ. 29 റൺസ് നേടിയ അമോഗ് ദേശായിയുടെ വിക്കറ്റ് സിജോമോന്‍ ജോസഫ് വീഴ്ത്തിയതോടെയാണ് ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്

ഇഷാന്‍ ഗാഡേക്കര്‍ 31 റൺസുമായി ക്രീസിലുണ്ട്. നേരത്തെ 247/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 265 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ശതകവുമായി രോഹന്‍ പ്രേം, കേരളം 247/5 എന്ന നിലയിൽ

ഗോവയ്ക്കെതിരെ മികച്ച ശതകവുമായി രോഹന്‍ പ്രേം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ താരം പുറത്താകാതെ നേടിയ 112 റൺസിന്റെ ബലത്തിൽ കേരളം 247/5 എന്ന നിലയിലാണ്. 46 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് മറ്റൊരു പ്രധാന സ്കോറര്‍. രാഹുല്‍ 31 റൺസ് നേടിയപ്പോള്‍ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും 20 റൺസ് വീതം നേടി. ഗോവയ്ക്കായി ശുഭം ദേശായി രണ്ട് വിക്കറ്റ് നേടി.

മൂന്നാം വിക്കറ്റിൽ രോഹനും സച്ചിന്‍ ബേബിയും ചേര്‍ന്ന് 105 റൺസാണ് കൂട്ടിചേര്‍ത്തത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 96/2 എന്ന നിലയിലുള്ള കേരളത്തിന് സച്ചിന്‍ ബേബിയെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 179 റൺസായിരുന്നു. അധികം വൈകാതെ ഷൗൺ റോജറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.

പിന്നീട് അക്ഷയ് ചന്ദ്രനുമൊത്ത് രോഹന്‍ പ്രേം 49 റൺസ് കൂട്ടിചേര്‍ത്തു. 2 റൺസുമായി സിജോമോന്‍ ആണ് രോഹന്‍ പ്രേമിനൊപ്പം ക്രീസിലുള്ളത്.

രഞ്ജി ട്രോഫിയിൽ ഇന്ന് കേരളത്തിന് നാലാം മത്സരം, എതിരാളികള്‍ ഗോവ

രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്ന് എതിരാളികള്‍ ഗോവ. പോയിന്റ് പട്ടികയിൽ എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളം ഒന്നാം സ്ഥാനത്താണുള്ളത്. തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ചത്തീസ്ഗഢ്, കര്‍ണ്ണാടക എന്നിവര്‍ക്കൊപ്പം 13 പോയിന്റാണ് കേരളത്തിനുള്ളത്.

ജാര്‍ഖണ്ഡിനെയും ചത്തീസ്ഗഢിനെയും പരാജയപ്പെടുത്തിയ കേരളം രാജസ്ഥാനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനിലയിൽ അവസാനിക്കുകയായിരുന്നു.

 

മത്സരത്തിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ സിജോമോന്‍ ജോസഫ് ആണ് കേരളത്തെ നയിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ ടി20 സംഘത്തിന്റെ ഭാഗമായതിനാൽ സഞ്ജു ഗോവയ്ക്കെതിരെ കളിക്കുന്നില്ല. രോഹന്‍ കുന്നുമ്മലിനെ ഉപനായകനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 10ന് സര്‍വീസസ്, 17ന് കര്‍ണ്ണാടക എന്നിവയാണ് കേരളത്തിന്റെ അടുത്ത രണ്ട് എതിരാളികള്‍. ഇരു മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക. ഗ്രൂപ്പിലെ അവസാന എതിരാളികളായ പുതുച്ചേരിയുമായി കേരളം പുതുച്ചേരിയിൽ വെച്ച് ജനുവരി 24ന് ഏറ്റുമുട്ടും.

അടിച്ച് തകർത്ത് ഓപ്പണർമാർ; 7 വിക്കറ്റ് ജയവുമായി സഞ്ജുവിന്റെ കേരളം!!

ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ ഛത്തീസ്‌ഗഢിനെ 7 വിക്കറ്റിന് തോൽപ്പിച്ച് സഞ്ജുവും കൂട്ടരും. 126 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം വെറും 19.1 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു.

കേരള രഞ്ജി ടീം ©KCA

ഏകദിന ശൈലിയിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഓപ്പണർമാരായ പൊന്നൻ രാഹുലും, രോഹൻ കുന്നുമ്മലും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ‌ വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ഛത്തീസ്‌ഗഢ് ബൗളർമാരെ കടന്നാക്രമിച്ചു. കേവലം 27 പന്തിൽ, 2 സിക്സറും, 5 ഫോറുകളുമടക്കമാണ് രോഹൻ 40 റൺസ് നേടിയത്. അജയ് മണ്ഡലിന്റെ പന്തിൽ ഷാനവാസ് ഹുസൈൻ സ്റ്റമ്പ് ചെയ്താണ് രോഹൻ പുറത്തായത്.

രോഹൻ പ്രേം & സച്ചിൻ ബേബി ©KCA

തൊട്ടടുത്ത ഓവറിൽ തന്നെ, ഒരു റണ്ണിന് സച്ചിൻ ബേബിയെ നഷ്ടമായ കേരളത്തിനായി അക്ഷയ് ചന്ദ്രൻ ക്രീസിലേക്കെത്തിയെങ്കിലും 10 റൺസ് കൂട്ടിച്ചേർക്കാനെ താരത്തിന് ആയൊള്ളു. സന്ദർശകർക്കായി ഈ രണ്ട് വിക്കറ്റുകളും നേടിയത് സുമിത് റുയികറാണ്.

സഞ്ജു സാംസൺ & ജലജ് സക്സേന ©KCA

തുടർന്ന് ഈ മത്സരത്തിലെ കേരളത്തിന്റെ വിജയശില്പി ജലജ് സക്സേന രാഹുലിന് കൂട്ടായെത്തി‌. ആദ്യ ഇന്നിംഗ്സിൽ 5 വിക്കറ്റും, രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റുമടക്കം 11 വിക്കറ്റ് നേടിയ സക്സേനയാണ് ഛത്തീസ്‌ഗഢ് ബാറ്റിംഗിനെ ചുരുട്ടി കൂട്ടിയത്. ഇന്ന് അഞ്ച് പന്തുകൾ മാത്രം നേരിട്ട സക്സേനയെ സാക്ഷി നിർത്തി, രാഹുൽ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. 58 പന്തിൽ 3 സിക്സറുകളും, 5 ഫോറുകളും അടക്കമാണ് പൊന്നൻ രാഹുൽ 66* റൺസ് നേടിയത്.

ആദ്യ മത്സരം ജാർഖണ്ഡിനെ തോൽപ്പിച്ചെങ്കിലും, കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനോട് ലീഡ് വഴങ്ങിയ കേരളം സമനില മാത്രമാണ് നേടിയത്. ഇനി ഗോവയും, പിന്നീട്‌ കർണ്ണാടകയുമാണ് കേരളത്തിന്റെ എതിരാളികൾ. ശ്രീലങ്കൻ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ സേവനം അടുത്ത മത്സരത്തിൽ കേരളത്തിന് ലഭിക്കില്ല. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കരായ ഛത്തീസ്‌ഗഢിനെതിരായ ഈ വിജയം കേരളത്തിന്റെ സാധ്യതകളേയും, ആത്മവിശ്വാസത്തെയും ഉയർത്തുമെന്ന് തീർച്ച.

Exit mobile version