കിരീടം ഉറപ്പിച്ച സെൽറ്റികിനെ ഡാർബിയിൽ തോൽപ്പിച്ചു റേഞ്ചേഴ്സ്

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ ഓൾഡ് ഫിം ഡാർബിയിൽ കിരീടം ഉറപ്പിച്ച സെൽറ്റികിനെ 3-0 നു തോൽപ്പിച്ചു റേഞ്ചേഴ്സ്. ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ ടോഡ് കാന്റ്വൽ, മുപ്പത്തിനാലാം മിനിറ്റിൽ ജോൺ സോട്ടർ എന്നിവരുടെ ഗോളിൽ റേഞ്ചേഴ്സ് മുന്നിൽ എത്തുക ആയിരുന്നു.

രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ ഫാഷൻ സകാലയുടെ ഗോൾ റേഞ്ചേഴ്സ് ജയം ഉറപ്പിക്കുക ആയിരുന്നു. മത്സരത്തിൽ ഗോൾ കൈവശം വക്കുന്നതിൽ നേരിയ ആധിപത്യം സെൽറ്റിക് പുലർത്തിയിരുന്നു. ഇടക്ക് ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി. നിലവിൽ കിരീടം ഉറപ്പിച്ച സെൽറ്റിക്കിന്‌ 10 പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് റേഞ്ചേഴ്സ്.

അർനോൾഡിന്റെ ഒരു തകർപ്പൻ ഫ്രീകിക്ക്, ലിവർപൂൾ റേഞ്ചേഴ്സിനെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ഗ്രൂപ്പിലെ രണ്ടാം വിജയം. ഇന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സ്കോട്ടിഷ് ചാമ്പ്യന്മാരായ റേഞ്ചേഴ്സിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്നത്തെ മത്സരം അർനോൾഡ് നേടിയ മനോഹര ഫ്രീകിക്കിനാൽ ആകും ഓർമ്മിക്കപ്പെടുക. ഇന്ന് മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയ അർനോൾഡിന്റെ ഗോൾ.

ഫ്രീകിക്ക് അളന്നു മുറിച്ച് ലക്ഷ്യത്തിൽ എത്തിക്കാൻ അർനോൾഡിനായി. ആദ്യ പകുതിയിൽ ഈ ഗോളിന്റെ മികവിൽ ലിവർപൂൾ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിൽ മൊ സലായിലൂടെ ലിവർപൂൾ രണ്ടാം ഗോൾ നേടി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു സലായുടെ ഗോൾ. ഈ ഗോളോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.

ഈ വിജയം ലിവർപൂളിനെ ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ എത്തിച്ചു. റേഞ്ചേഴ്സ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു

സ്‌കോട്ടിഷ് ഡാർബിയിൽ റേഞ്ചേഴ്‌സിനെ തകർത്തെറിഞ്ഞു സെൽറ്റിക് പടയോട്ടം

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ ചരിത്രപ്രസിദ്ധമായ ‘ഓൾഡ് ഫിം’ ഡാർബിയിൽ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു തകർത്തെറിഞ്ഞു സെൽറ്റിക് പടയോട്ടം. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരുങ്ങുന്ന ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ റേഞ്ചേഴ്‌സിനെ തീർത്തും അപ്രസക്തമാക്കി ആതിഥേയർ. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലിയൽ അബാദയിലൂടെ അവർ മുന്നിലെത്തി. കഴിഞ്ഞ ആഴ്ച മരിച്ച 14 കാരൻ സെൽറ്റിക് ആരാധകൻ ലിയോൺ ബ്രോണിന് തന്റെ ഗോൾ താരം സമർപ്പിച്ചു.

32 മത്തെ മിനിറ്റിൽ മാറ്റ് ഒറെയിലിയുടെ ത്രൂ ബോളിൽ നിന്നു മനോഹരമായ ചിപ്പിലൂടെ ജോട രണ്ടാം ഗോളും കണ്ടത്തി. 40 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും കണ്ടത്തിയ ഇരുപതുകാരൻ ലിയൽ അബാദ മത്സരത്തിൽ സെൽറ്റിക്കിന്റെ വലിയ ജയം ഉറപ്പിച്ചു. ആറാം മത്സരത്തിൽ താരം നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. 78 മത്തെ മിനിറ്റിൽ റേഞ്ചേഴ്‌സ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് ലക്ഷ്യം കണ്ട പകരക്കാരൻ ഡേവിഡ് തർൺബൽ സെൽറ്റിക്കിന്റെ വലിയ ജയം പൂർത്തിയാക്കി. സീസണിൽ ആറാം മത്സരത്തിലും ജയിച്ച സെൽറ്റിക് രണ്ടാമതുള്ള റേഞ്ചേഴ്‌സിനെക്കാൾ ഇതിനകം തന്നെ 5 പോയിന്റുകൾ മുന്നിലാണ്.

യുവന്റസ് വിട്ടു പുതിയ ക്ലബ് തേടി ആരോൺ റംസി, റേഞ്ചേഴ്‌സ് താരത്തെ സ്വന്തമാക്കിയേക്കും

ഇറ്റാലിയൻ ക്ലബ് യുവന്റസിൽ സമീപകാലത്ത് സ്ഥാനം നഷ്ടപ്പെട്ട വെയിൽസ് താരം ആരോൺ റംസി റേഞ്ചേഴ്‌സിൽ എത്തിയേക്കും. തന്റെ കരാറിന്റെ അവസാന വർഷമുള്ള മുൻ ആഴ്‌സണൽ താരം ഈ ട്രാൻസ്ഫർ വിപണിയിൽ തന്നെ പുതിയ ക്ലബ് കണ്ടത്താൻ ഉള്ള ശ്രമത്തിൽ ആണ്.

പുതിയ താരങ്ങൾ ടീമിൽ എത്തിയതോടെ ടീമിലെ സ്ഥാനത്തിനും കൂടുതൽ ഭീക്ഷണി നേരിടുന്ന റംസിയെ നിലവിലെ സ്‌കോട്ടിഷ് ജേതാക്കളായ റേഞ്ചേഴ്‌സ് സ്വന്തമാക്കും എന്നാണ് സൂചനകൾ. നിലവിൽ ലീഗിൽ ഒന്നാമത് ആണെങ്കിലും സെൽറ്റിക്കിൽ നിന്നു വലിയ വെല്ലുവിളി നേരിടുന്ന റേഞ്ചേഴ്‌സിന് റംസിയുടെ പരിചയസമ്പത്ത് കരുത്ത് പകരും എന്നുറപ്പാണ്.

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബെംഗളൂരു എഫ്.സി

സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് എഫ്.സിയുമായി പങ്കാളിത്ത കരാറിൽ ഒപ്പ് വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി. രണ്ടു വർഷത്തേക്കാണ് പങ്കാളിത്ത കരാറിൽ ബെംഗളൂരു എഫ്.സിയും റേഞ്ചേഴ്സ് എഫ്.സിയും ഒപ്പു വെച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ലബ്ബുമായുള്ള പങ്കാളിത്തം ബെംഗളൂരു എഫ്.സിക്കും ഇന്ത്യൻ സൂപ്പർ ലീഗിനും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡാണ് നിലവിൽ റേഞ്ചേഴ്സ് എഫ്.സിയുടെ പരിശീലകൻ. പങ്കാളിത്ത കരാർ പ്രകാരം റേഞ്ചേഴ്സ് അക്കാദമി ഇന്ത്യയിൽ ട്രെയിനിങ് ക്യാമ്പുകളും സംഘടിപ്പിക്കും. ഇന്ത്യയിലെ യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും റേഞ്ചേഴ്സ് എഫ്.സി ഈ കരാറിന്റെ ഭാഗമായി നടത്തും. കൂടാതെ റേഞ്ചേഴ്സ് അക്കാദമി ബെംഗളൂരുവിൽ ഫുട്ബോൾ സ്കൂൾ തുടങ്ങുകയും ചെയ്യും. ഇന്ത്യൻ മാർക്കറ്റിൽ താങ്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഞ്ചേഴ്സ് എഫ്.സി ബെംഗളൂരു എഫ്.സിയുമായി കരാറിൽ എത്തിയത്.

സമനിലയിൽ ജറാർഡിന്റെ യൂറോപ്പ അരങ്ങേറ്റം

യൂറോപ്പ ലീഗിൽ വിയ്യറയലിനെതിരെ സ്റ്റീവൻ ജറാർഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സിന് സമനില. സ്പെയിനിൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് ഇരു ടീമുകളും പിരിഞ്ഞത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് റേഞ്ചേഴ്സ് സമനില നേടിയത്.

ആദ്യ പകുതിയിൽ വിയ്യറയലിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. ആദ്യ മിനുട്ടിൽ തന്നെ കാർലോസ് ബക്കയിലൂടെ ഗോൾ നേടിയ അവർ ആദ്യ പകുതിയിൽ റേഞ്ചേഴ്സിന് ഒരു അവസരം പോലും നൽകിയില്ല.

പക്ഷെ രണ്ടാം പകുതിയിൽ 67 ആം മിനുട്ടിൽ റേഞ്ചേഴ്സ് സ്കോട്ട് ആർഫീല്ഡിലൂടെ സമനില നേടിയെങ്കിലും 2 മിനുട്ടുകൾക്ക് ശേഷം ജറാഡ് മോറെനോ സ്പാനിഷ് ടീമിന്റെ ലീഡ് പുനസ്ഥാപിച്ചു. പക്ഷെ തോൽവി സമ്മതിക്കാൻ മടിച്ച റേഞ്ചേഴ്സിന് 75 ആളെ മിനുട്ടിൽ കെയിൽ ലിഫെർട്ടി സമനില ഗോൾ സമ്മാനിക്കുകയായിരുന്നു.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റാപ്പിഡ് വിയെൻ സ്പാർട്ടക് മോസ്കോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നു.

Exit mobile version