അനസ് ഉള്‍പ്പെട്ട 4×400 മീറ്റര്‍ മിക്സഡ് റിലേ ടീമിന് വെള്ളി, ഗെയിംസില്‍ 50 മെഡല്‍ തികച്ച് ഇന്ത്യ

ഹിമ ദാസും, പൂവമ്മ, മുഹമ്മദ് അനസ്, അരോകിയ രാജീവ് എന്നിവരുള്‍പ്പെട്ട മിക്സഡ് റിലേ ടീമിനു വെള്ളി മെഡല്‍. മത്സരം 3:15:71 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ബഹ്റിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. സ്വര്‍ണ്ണം നേടിയ ബഹ്റിന്‍ 3:11:89 എന്ന സമയത്തിലാണ് റേസ് പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഗെയിംസില്‍ അമ്പതാമത്തെ മെഡലാണിത്.

മുഹമ്മദ് അനസും രാജീവ് അരോകിയയും സെമിയില്‍

പുരുഷ വിഭാഗം 400 മീറ്ററില്‍ സെമിയില്‍ കടന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍, മലയാളി താരം മുഹമ്മദ് അനസും രാജീവ് അരോകിയയുമാണ് തങ്ങളുടെ ഹീറ്റ്സിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ സെമിയില്‍ കടന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് സെമി മത്സരങ്ങള്‍ അരങ്ങേറുന്നത്. മുഹമ്മദ് അനസ് 46.63 സെക്കന്‍ഡുകള്‍ക്ക് ഒന്നാം ഹീറ്റ്സില്‍ ഒന്നാമനായി ആണ് സെമി യോഗ്യത നേടിയിരിക്കുന്നത്.

അതേ സമയം നാലാം ഹീറ്റ്സില്‍ 46.82 സെക്കന്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനക്കാരനായാണ് രാജീവ് അരോകിയയുടെ സെമി യോഗ്യത.

Exit mobile version