ഫൈനൽ തേടി സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ഹൈദരാബാദിനെതിരെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കമ്മിൻസിന്റെ സൺ റൈസേഴ്സ് ഹൈദരബാദും ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറി അവിടെ കെ കെ ആറിനെ നേരിടും. ചെന്നൈയിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ചെന്നൈയിൽ ഈ സീസണിൽ രാജസ്ഥാനും ഹൈദരബാദിനും വിജയിക്കാൻ ആയിരുന്നില്ല.

ലീഗ് ഘട്ടത്തിൽ സൺ റൈസേഴ്സും രാജസ്ഥാനും ഈ ഗ്രൗണ്ടിൽ വെച്ച് സി എസ് കെയെ നേരിട്ടുണ്ട്‌. രണ്ട് ടീമുകളും അവിടെ ബാറ്റു കൊണ്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. സ്ലോ പിച്ച് ആയതു കൊണ്ട് തന്നെ കൂടുതലും സ്പിന്നർമാരെ ആകും ഇന്നത്തെ പിച്ച് സഹായിക്കുക. ഉയർന്ന സ്കോർ പിറക്കുന്ന ഒരു മത്സരം ആകില്ല ഇന്ന് കാണാൻ ആവുക.

സീസണിൽ മുമ്പ് രാജസ്ഥാൻ റോയൽസും സൺ റൈസേഴ്സ് ഹൈദരബാദും ഏറ്റുമുട്ടിയപ്പോൾ വിജയം ഹൈദരബാദിനൊപ്പം ആയിരുന്നു. അന്ന അവസാന പന്തിൽ ആയിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്.

ഇന്ന് രാത്രി 7.30 നടക്കുന്ന മത്സരം ജിയോ സിനിമയിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.

ഷെയിൻ വോണിന്റെ റെക്കോർഡിനൊപ്പമെത്തി സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഷെയിൻ വോണിന്റെ റെക്കോർഡിനൊപ്പം സഞ്ജു സാംസൺ എത്തി. അഹമ്മദാബാദിൽ നടന്ന ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപ്പിച്ചതോടെയാണ് സഞ്ജു സാംസൺ ഷെയിൻ വോണിന്റെ റെക്കോർഡിനൊപ്പം എത്തിയത്.

ഫ്രാഞ്ചൈസിയുടെ തുടക്കത്തിൽ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് ഷെയിൻ വോൺ. സഞ്ജു രാജസ്ഥാനെ ഏറ്റവും കൂടുതൽ മത്സരത്തിൽ രാജസ്ഥാനെ നയിച്ച നായകനെന്ന റെക്കോർഡും ഈ സീസണിക് സ്വന്തമാക്കിയിരുന്നു.

Most wins as RR captain (IPL)
31 – Shane Warne
31 – Sanju Samson
18 – Rahul Dravid
15 – Steven Smith

ഈ വിജയം രാജസ്ഥാന് ആത്മവിശ്വാസം നൽകും – അശ്വിൻ

രാജസ്ഥാൻ റോയൽസിന് ആർ സി ബിക്ക് എതിരായ വിജയം വലിയ ആത്മവിശ്വാസം നൽകും എന്ന് അശ്വിൻ. ആർ സി ബിക്ക് എതിരായ മത്സരത്തിൽ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുക ആയിരുന്നു അശ്വിൻ.

“കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടില്ല. ഞങ്ങൾ നല്ല സ്‌കോറുകൾ നേടിയില്ല, ഞങ്ങൾക്ക് ബട്ട്‌ലറെയുൻ നഷ്ടപ്പെട്ടു, ഹെറ്റ്‌മയറിനു പരിക്കേറ്റു. ഇന്നത്തെ ജയം നിർണായകമാണ്. ഈ വിജയം ഞങ്ങൾക്ക് കുറച്ച് ആത്മവിശ്വാസം നൽകും.” അശ്വിൻ പറഞ്ഞു.

“ഈ സീസണിൽ ആദ്യ പകുതിയിൽ, എൻ്റെ ശരീരം നന്നായി ചലിക്കുന്നില്ലെന്ന് എനിക്ക് തോന്നി. എനിക്കും അടിവയറ്റിന് ഒരു പരിക്കേറ്റിരുന്നു. എനിക്ക് പ്രായമാകുകയുമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ടൂർണമെൻ്റിലേക്ക് വരാൻ ബുദ്ധിമുട്ടായിരുന്നു, ആ താളം ലഭിക്കാൻ എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു.” അശ്വിൻ പറഞ്ഞു.

ഗ്യാലറിയും വിധികളും RCB-ക്ക് ഒപ്പമായിരുന്നു, രാജസ്ഥാന്റേത് ഒന്നൊന്നര ജയം – ഇർഫാൻ പത്താൻ

എലിമിനേറ്ററിൽ ആർ സി ബിയെ തോൽപ്പിച്ച രാജസ്ഥാൻ റോയൽസിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്നലെ വിധികളും ഗ്യാലറില്യും ആർ സി ബിക്ക് ഒപ്പമായിരുന്നു എന്നും എന്നിട്ടും രാജസ്ഥാൻ ജയിച്ചത് വലിയ കാര്യമാണെന്നും ഇർഫാൻ പറഞ്ഞു.

ആർ സി ബി ഉയർത്തിയ 173 എന്ന വിജയ ലക്ഷ്യം 19 ഓവറിലേക്ക് രാജസ്ഥാൻ റോയൽസ് മറികടന്നിരുന്നു. രാജസ്ഥാന് എതിരെ തേർഡ് അമ്പയർ തീരുമാനം വരെ വരുന്നത് ഇന്നലെ കണ്ടു. എന്നിട്ടും വലിയ സമ്മർദ്ദമില്ലാതെ ജയിക്കാൻ രാജസ്ഥാനായിരുന്നു.

അഹമ്മദാബാദ് സ്റ്റേഡിയം മുഴുവൻ ആർ സി ബിക്ക് ഒപ്പം ആയിരുന്നു. മത്സരത്തിലെ വിധികളും ആർ സി ബിക്ക് അനുകൂലമായിരുന്നു. ഈ വിജയം രാജസ്ഥാന് ഒരു ഒന്നൊന്നര വിജയമാണ്. ഇർഫാൻ ട്വിറ്ററിൽ കുറിച്ക്ഷ്ഹു

നേരത്തെ ഇറങ്ങണം എന്നാഗ്രഹമുണ്ട്, പക്ഷെ രാജസ്ഥാൻ ഏൽപ്പിക്കുന്ന റോളിൽ കളിക്കും – പവൽ

രാജസ്ഥാൻ റോയൽസിനെ ഇന്നലെ വിജയത്തിലേക്ക് എത്തിച്ച വെസ്റ്റിൻഡീസ് താരം റോവ്മൻ പവൽ ആർ സി ബിക്ക് എതിരെ താൻ ഇറങ്ങുമ്പോൾ അത്ര പ്രയാസമുള്ള സാഹചര്യം ആയിരുന്നില്ല എന്ന് പറഞ്ഞു. താൻ സമ്മർദ്ദം കുറക്കാനും പോസിറ്റീവ് ആയി കളിക്കാനും ആണ് ശ്രമിച്ചത് എന്നും പവൽ പറഞ്ഞു. 8 പന്തിൽ നിന്ന് 16 റൺസ് എടുത്ത് പവൽ ഇന്നലെ പുറത്താകാതെ നിന്നിരുന്നു.

“ഇറങ്ങുമ്പോൾ സാഹചര്യം അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. നിങ്ങൾക്ക് പന്ത് ബാറ്റിൽ തട്ടിക്കേണ്ട സാഹചര്യമായിരുന്നു, ഞാൻ സമ്മർദ്ദം കുറക്കാൻ ആണ് ശ്രമിച്ചത്.” – പവൽ പറഞ്ഞു.

“എൻ്റെ കാര്യമാണെങ്കിൽ ഞാൻ അത് അൽപ്പം നേരത്തെ ഇറങ്ങാൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ ടീമിന് അതല്ല എന്നിൽ നിന്ന് ആവശ്യം. ഞങ്ങൾക്ക് ഗുണനിലവാരമുള്ള ബാറ്റർമാർ മുന്നിൽ ഉണ്ട്. ഈ റോൾ ടീമിനായി സ്വീകരിക്കണം, ഈ റോളിൽ കൂടുതൽ സംഭാവന ടീമിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.” പവൽ പറഞ്ഞു.

ഇന്നലെ നാലു ക്യാച്ചുകളും പവൽ എടുത്തിരുന്നു. ഫാഫിനെയും കോഹ്ലിയെയും പോലുള്ളവർ ബാറ്റു ചെയ്യുമ്പോൾ ആ ക്യാച്ച് എല്ലാം എന്നിലേക്ക് എത്തണം എന്നാണ് ഞാൻ ആഗ്രഹിക്കാർ എന്നും ആ ക്യാച്ചുകൾ വിടാൻ തനിക്ക് ആകില്ല എന്നും പ പറഞ്ഞു.

“താനും ടീമും പൂർണ്ണ ആരോഗ്യത്തിൽ അല്ല” RR ക്യാമ്പിൽ അസുഖമെന്ന് സഞ്ജു

ഇന്ന് എലിമിനേറ്ററിൽ പൂർണ്ണ ആരോഗ്യത്തോടെ അല്ല കളിച്ചത് എന്ന് സഞ്ജു സാംസൺ‌. ഇന്ന് മത്സര ശേഷം സംസാരിക്കവെ താൻ 100% ഒകെ അല്ല എന്ന് സഞ്ജു പറഞ്ഞു. താൻ മാത്രമല്ല ടീമും 100% ആരോഗ്യത്തിൽ അല്ല ഇപ്പോൾ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ക്യാമ്പിൽ അസുഖം ഉണ്ടെന്നും അതിന്റെ ബുദ്ധിമുട്ട് ടീമിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ യഥാർത്ഥത്തിൽ 100% ഒകെയല്ല. അസുഖമുണ്ട്. ഡ്രസ്സിംഗ് റൂമിൽ ഒരു രോഗം ഉണ്ട്, എല്ലാവർക്കും ചുമയും മറ്റു രോഗ ലക്ഷണങ്ങളും ഉണ്ട്, ധാരാളം ആളുകൾക്ക സുഖമില്ല.” സഞ്ജു പറഞ്ഞു.

“ഞങ്ങൾക്ക് ഇനി ഒരു ദിവസം യാത്രയു അടുത്ത ദിവസം കളിയുമാണ്. അത് മാനേജ് ചെയ്യുകയാണ് പ്രയാസം. എങ്കിലും അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു.” സഞ്ജു പറഞ്ഞു.

“നല്ല സമയവും മോശം സമയവും വരും, മോശം സമയത്തിൽ നിന്ന് തിരിച്ചുവരുന്നതാണ് പ്രധാനം” – സഞ്ജു

ഐ പി എല്ലിൽ ഇന്ന് ആർ സി ബിയെ തോൽപ്പിച്ച ശേഷം സംസാരിച്ച സഞ്ജു സാംസൺ വിജയത്തിൽ സന്തോഷം ഉണ്ട് എന്നും ടീം അവസരത്തിനൊത്ത് ഉയർന്നു എന്നും പറഞ്ഞു. തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷം വന്ന രാജസ്ഥാൻ ഇന്ന് മികച്ച ഫോമിലുള്ള ആർ സി ബിയെ തോൽപ്പിച്ച് ആണ് ക്വാളിഫയറിലേക്ക് കടന്നത്.

“ക്രിക്കറ്റും ജീവിതവും നമ്മെ പഠിപ്പിച്ചത്, നമുക്ക് നല്ലതും ചീത്തയുമായ ചില സമയം ഉണ്ടാകും. പക്ഷേ ഈ മോശം സമയത്തിൽ നിന്ന് തിരിച്ചുവരാനുള്ള വ്യക്തിത്വം നമുക്കുണ്ടാകണം എന്നതാണ്.” സഞ്ജു മത്സര ശേഷം പറഞ്ഞു.

“ഇന്ന് ഞങ്ങൾ ഫീൽഡ് ചെയ്യുന്ന രീതിയിലും ബാറ്റ് ചെയ്തതിലും ബൗൾ ചെയ്തതിലും എനിക്ക് ശരിക്കും സന്തോഷമുണ്ട്. ബൗളർമാർക്ക് ആണ് ക്രെഡിറ്റ്, ഒപ്പം പരിശീലകരായ സംഗക്കര ഷെയ്ൻ ബോണ്ട് എന്നിവർക്കും. അവരാണ് എപ്പോഴും എതിരാളികളെ പഠിക്കുന്നതും എതിർ ബാറ്റർമാർ എന്ത് ചെയ്യുമെന്നും ഏത് ഫീൽഡ് സജ്ജീകരിക്കണമെന്നും കണ്ടെത്തുന്നത്. അവർ ഹോട്ടൽ മുറികളിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട് ഒരുപാട് സമയം ചിലവഴിക്കുന്നു.” സഞ്ജു പറഞ്ഞു.

ഇനി സഞ്ജുവും രാജസ്ഥാനും മറ്റന്നാൾ ചെന്നൈയിൽ വെച്ച് സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടും. ആ മത്സരം വിജയിച്ചാൽ ഫൈനലിൽ എത്താം.

വീണ്ടും രാജസ്ഥാൻ റോയൽസിന് എതിരെ തേർഡ് അമ്പയറിന്റെ വിധി!!

വീണ്ടും രാജസ്ഥാൻ റോയൽസിനെതിരെ വിവാദ അമ്പയർ വിധി. ഇന്ന് ആർ സി ബിക്കെതിരായ എലിമിനേറ്റർ മത്സരത്തിൽ ദിനേശ് കാർത്തിക് ആണ് തേർഡ് അമ്പയർ തീരുമാനത്തിലൂടെ ഔട്ട് ഔട്ട് അല്ലാതായത്. ആവേശ് ഖാന്റെ പന്തിൽ കാർത്തിക് എൽ ബി ഡബ്ല്യു ആയതായിരുന്നു. കാർത്തിക് നേരിട്ട ആദ്യ പന്തായിരുന്നു ഇത്. അമ്പയർ ഔട്ടും വിളിച്ചു.

കാർത്തിക് തന്നെ മനസ്സില്ലാമനസ്സോടെയാണ് റിവ്യൂ എടുത്തത്. റിവ്യൂ ചെയ്തപ്പോൾ പന്ത് ബാറ്റിൽ എന്നു പറഞ്ഞ് ഔട്ട് നിഷേധിക്കുകയായിരുന്നു. എന്നാൽ അൾട്രാജ് പരിശോധനയിൽ ബാറ്റ് പാഡിൽ തട്ടുമ്പോൾ വന്ന ശബ്ദമാണ് പന്ത് ബാറ്റിൽ കൊണ്ടതായി കണക്കാക്കപ്പെട്ടത്. ഇത് കാർത്തിലിന് അനുകൂലമായ വിധിയായി മാറി. തുടർന്ന് ഔട്ട് നോട്ടൗട്ടായി വിധി വന്നു.

മുമ്പ് ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ സഞ്ജു സാംസണും ഒരു വിവാദ തേർഡ് അമ്പയറിംഗിൽ ഔട്ട് ആയിരുന്നു. അന്നും അമ്പയർ തിരക്കിട്ടായിരുന്നു തീരുമാനം എടുത്തത്.

ഇന്ന് തീപാറും!! രാജസ്ഥാൻ റോയൽസ് vs ആർ സി ബി

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് ആർ സി ബിയെ നേരിടും. ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന മത്സരം പരാജയപ്പെടുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും. വിജയിക്കുന്നവർ ക്വാളിഫയർ തോറ്റു വരുന്ന സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടണം. രാജസ്ഥാൻ റോയൽസ് ലീഗ് ഘട്ടത്തിൽ മൂന്നാമതും ആർ സി ബി നാലാമതും ആയിരുന്നു ഫിനിഷ് ചെയ്തത്.

രാജസ്ഥാൻ റോയൽസ് കളിച്ച അവസാന നാലു മത്സരവും പരാജയപ്പെട്ട് വളരെ മോശം ഫോമിലാണ് ഉള്ളത്. ആർ സി ബി ആകട്ടെ തുടർച്ചയായ ആറ് വിജയങ്ങളുമായി മികച്ച ഫോമിലാണ്. ആർ സി ബിയുടെ ഒരു വിധം താരങ്ങൾ എല്ലാം ഫോം കണ്ടെത്തി മികച്ച ആത്മവിശ്വാസത്തിൽ ആണുള്ളത്.

രാജസ്ഥാൻ റോയൽസിൽ സഞ്ജു സാംസണും റിയാൻ പരാഗും മാത്രമാണ് ഈ സീസണിൽ കുറച്ചെങ്കിലും സ്ഥിരത പുലർത്തിയത്. ഓപ്പണർ ബട്ലർ ഇന്ന് അവർക്ക് ഒപ്പം ഇല്ല‌ ജയ്സ്വാൾ ആണെങ്കിലും ഈ സീസണിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് വലിയ ഇന്നിംഗ്സ് കളിച്ചത്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ജിയോ സിനിമയിലും കാണാം.

എലിമിനേറ്ററിൽ ബട്ലറിന്റെ അഭാവം രാജസ്ഥാനെ ബാധിക്കും – മൈക്കിൾ വോൺ

ജോസ് ബട്ട്‌ലറുടെ അസാന്നിധ്യം രാജസ്ഥാൻ റോയൽസിനെ ബാധിക്കുന്നുണ്ട് എന്ന് മൈക്കിൾ വോൺ. ഇംഗ്ലീഷ് താരത്തിന്റെ അഭാവം രാജസ്ഥാന്റെ പ്ലേഓഫിലെ പ്രകടനത്തുൽ നിർണായകമാകുമെന്നും മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ വോൺ പറഞ്ഞു.

“ആർസിബിക്ക് കൂടുതൽ കളിക്കാരെ ഫോമിലുണ്ട്. ജോസ് ബട്ട്‌ലർ രാജസ്ഥാനെ സംബന്ധിച്ചെടുത്തോളം അവരുടെ വളരെ വലിയ കളിക്കാരനാണ്. കെകെആറിനെതിരായ അദ്ദേഹത്തിൻ്റെ സെഞ്ച്വറി കാണുക, സമ്മർദ്ദത്തിൽ എങ്ങനെ ജോലി തീർക്കാം എന്ന് അവനറിയാം. അവർക്ക് അവരുടെ പ്രധാന താരത്തെയാണ് നഷ്‌ടമായിരിക്കുന്നത്.” മൈക്കൽ വോൺ പറഞ്ഞു.

ചെന്നൈയിൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനലിൽ KKRഉം SRHഉം ആകും കളിക്കുക എന്നും വോൺ പറഞ്ഞു. “ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്ത, കെകെആറും എസ്ആർഎച്ചും ചെന്നൈയിൽ ഫൈനൽ കളിക്കുമെന്ന് ഞാൻ കരുതുന്നു,” വോൺ സമ്മതിച്ചു.

RCB എലിമിനേറ്ററിൽ രാജസ്ഥാനെ തോൽപ്പിക്കും എന്ന് ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ മത്സരത്തിൽ RR-നെ RCB തോൽപ്പിക്കും എന്ന് ആകാശ് ചോപ്ര. ആർസിബി തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ചാണ് പ്ലേ ഓഫിലേക്ക് എത്തുന്നത്. കാര്യങ്ങൾ എല്ലാം അവർക്ക് അനുകൂലമായാണ് പോകുന്നത് എന്നും അതുകൊണ്ട് വിജയ സാധ്യത ആർ സി ബിക്ക് ആണെന്നും ആകാശ് ചോപ്ര പറഞ്ഞു.

“RCB vs RR – ഒരു രാജകീയ ഏറ്റുമുട്ടൽ ആയിരിക്കും. ഹൈദരാബാദ് അപകടകരമായ ടീമായതിനാൽ അവർ എലിമിനേറ്ററിൽ ഇല്ലാത്തത് ആർ സി ബിക്ക് നല്ലാതായി. എല്ലാം ഓരോന്നായി ആർസിബിക്ക് അനുകൂലമായി പോകുന്നുവെന്ന് എനിക്ക് തോന്നുന്നു. ആർസിബിക്ക് ഹൈദരാബാദിനെ തോൽപ്പിക്കാൻ കഴിയില്ല എന്നല്ല, എന്നിരുന്നാലും, രാജസ്ഥാൻ റോയൽസിനെ ആകും ആർ സി ബിയും ആഗ്രഹിക്കുന്നത്., ”ആകാശ് ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“എലിമിനേറ്റർ കളിക്കുന്ന സന്തോഷത്തിലാണ് ആർസിബി. 11 വർഷത്തെ എലിമിനേറ്റർ ചരിത്രത്തിൽ മൂന്നാമതോ നാലാമതോ ഫിനിഷ് ചെയ്ത ടീം ഒരിക്കൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.” ചോപ്ര കൂട്ടിച്ചേർത്തു.

“മെയ് മാസത്തിൽ രാജസ്ഥാൻ ഒരു മത്സരം പോലും ജയിച്ചിട്ടില്ലെന്നതാണ് സത്യം. ആദ്യ ഒമ്പത് കളികളിൽ എട്ട് വിജയങ്ങൾ, അതിനുശേഷം ഒന്നു പോലും ജയിച്ചില്ല. അതുകൊണ്ട് ആർ സി ബി രാജസ്ഥാനെ തോൽപ്പിക്കും എന്നാണ് വിശ്വാസം” ചോപ്ര പറഞ്ഞു.

ഇനിയാണ് ഐ പി എല്ലിലെ വൻ കളികൾ, RR v RCB, KKR v SRH

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലീഗ് ഘട്ടം ഇന്നത്തോടെ അവസാനിച്ചു. എന്ന് SRH വിജയിക്കുകയും രാജസ്ഥാൻ റോയൽസിന്റെ മത്സരം മഴയിൽ പോവുകയും ചെയ്തതോടെ എലിമിനേറ്ററും ക്വാളിഫയറും തീരുമാനമായി. ലീഗൽ ഒന്നാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടാം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരബാദും ആണ് ഫിനിഷ് ചെയ്തത്. ഇരുവരും ക്വാളിഫയറിൽ മെയ് 21ന് ഏറ്റുമുട്ടും‌.

മൂന്നാമത് ഫിനിഷ് ചെയ്ത രാജസ്ഥാൻ റോയൽസും നാലാമത് ഫിനിഷ് ചെയ്ത ആർ സി ബിയും തമ്മിൽ 22ന് എലിമിനേറ്ററിലും ഏറ്റുമുട്ടും. ക്വാളിഫൈയറിൽ വിജയിക്കുന്നവർ നേരെ ഫൈനലിലേക്കും കോളിഫയറിൽ പരാജയപ്പെടുന്നവർ എലിമിനേറ്ററിലെ വിജയികളുമായും ഏറ്റുമുട്ടും.

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ആദ്യ ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കരുതിയിരുന്ന രാജസ്ഥാൻ റോയൽസ് ആണ് ഇപ്പോൾ കഷ്ടിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നുപോലും വിജയിക്കാനാവാത്ത രാജസ്ഥാൻ റോയൽസ് ആണ് പ്ലേ ഓഫിൽ എത്തിയ 4 ടീമുകളിൽ ഏറ്റവും മോശം ഫോമിലുള്ള ടീം.

തുടർച്ചയായ ആറു മത്സരങ്ങൾ വിജയിച്ചെത്തുന്ന ആർ സി ബിക്കെതിരായ മത്സരം സഞ്ജു സാംസനും ടീമിനും അത്ര എളുപ്പമായിരിക്കില്ല. മെയ് മാസത്തിൽ ഒരു മത്സരം പോലും വിജയിക്കാത്ത ടീമാണ് രാജസ്ഥാ‌ൻ. മെയ് മാസത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ആർസിബി വരുന്നത്. സഞ്ജു സാംസനും വിരാട് കോലിയും അവരുടെ ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം മെയ് 22ന് കാണാനാകും എന്ന് പ്രതീക്ഷിക്കാം.

ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദും അവർ അർഹിച്ച സ്ഥാനങ്ങൾ തന്നെയാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഈ സീസണിൽ ഏറ്റവും ആക്രമിച്ചു കളിച്ച രണ്ട് ടീമുകളാണ് കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും. ഇരുവരും ആണ് മറ്റു ടീമുകൾക്കിടയിൽ വളരെ വലിയ ആധിപത്യം സ്ഥാപിച്ചു കൊണ്ടുള്ള വിജയങ്ങൾ നേടിയത്. ഏറ്റവും ശക്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആ മത്സരവും പൊടിപ്പാറും എന്ന് പ്രതീക്ഷിക്കാം.

Exit mobile version