ബട്ട്‌ലർ സ്വന്തം ചേട്ടനെ പോലെ – സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് വിട്ട് ഗുജറാത്ത് ടൈറ്റൻസിൽ എത്തിയ ജോസ് ബട്ട്‌ലറിനെ സ്വന്തം സഹോദരനെ പോലെയാണ് എന്ന് വിശേഷിപ്പിച്ച് സഞ്ജു സാംസൺ. ബട്ലറിനെ ക്ലബ് വിടാൻ അനുവദിച്ച തീരുമാനം തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളിലൊന്നായിരുന്നു എന്ന് റോയൽസ് ക്യാപ്റ്റൻ സഞ്ജു പറഞ്ഞു.

“ഐ‌പി‌എൽ നിങ്ങൾക്ക് ഒരു ടീമിനെ നയിക്കാനും ഉയർന്ന തലത്തിൽ കളിക്കാനും അവസരം നൽകുന്നു, ഒപ്പം അത് നിങ്ങൾക്ക് അടുത്ത സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും അനുവദിക്കുന്നു. ജോസ് ബട്ട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു, ഒരു നീണ്ട ബാറ്റിംഗ് കൂട്ടുകെട്ട് രൂപപ്പെടുത്തി.” സഞ്ജു പറഞ്ഞു ‌

“ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും നല്ല ബന്ധം പുലർത്തി. അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയായിരുന്നു,” സാംസൺ പറഞ്ഞു.

“ഞാൻ ക്യാപ്റ്റനായപ്പോൾ, അദ്ദേഹം എന്റെ വൈസ് ക്യാപ്റ്റനായിരുന്നു, ടീമിനെ നയിക്കാൻ എന്നെ സഹായിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തെ വിട്ടയയ്ക്കുന്നത് എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിൽ ഒന്നാണ്. ഐ‌പി‌എല്ലിൽ എനിക്ക് ഒരു കാര്യം മാറ്റാൻ കഴിയുമെങ്കിൽ, കളിക്കാരെ വിട്ടയയ്ക്കാനുള്ള നിയമം ഞാൻ മാറ്റും,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാൻ റോയൽ‌സ് സായിരാജ് ബഹുതുലെയെ സ്പിൻ ബൗളിംഗ് പരിശീലകനായി നിയമിച്ചു

2025 ലെ ഐ‌പി‌എൽ സീസണ് മുന്നോടിയായി രാജസ്ഥാൻ റോയൽ‌സ് മുൻ ഇന്ത്യൻ സ്പിന്നർ സായിരാജ് ബഹുതുലെയെ സ്പിൻ ബൗളിംഗ് പരിശീലകനായി നിയമിച്ചു. 2018 മുതൽ 2021 വരെ റോയൽ‌സിന്റെ പരിശീലക സംഘത്തിൽ സേവനമനുഷ്ഠിച്ച ആളാണ് ബഹുതുലെ. ആഭ്യന്തര ക്രിക്കറ്റിൽ 630 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

മുൻ മുംബൈ ക്രിക്കറ്റ് താരം ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ചു, 1997 ൽ അരങ്ങേറ്റം കുറിച്ചു. വിരമിച്ച ശേഷം, 2024 ലെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യക്ക് ഒപ്പവും, മുംബൈ, ബംഗാൾ, കേരളം എന്നീ ടീമുകൾക്ക് ഒപ്പവും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലും (എൻ‌സി‌എ) അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അടിസ്ഥാന വിലക്ക് അഫ്ഗാൻ ഫാസ്റ്റ് ബോളറെ ടീമിൽ എത്തിച്ചു രാജസ്ഥാൻ

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ബോളിങ് ശക്തമാക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസ് അഫ്‌ഗാനിസ്ഥാൻ ഫാസ്റ്റ് ബോളർ ഫസൽഹഖ് ഫാറൂഖിയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

സമീപകാലത്ത് അഫ്‌ഗാനിസ്ഥാനു ആയി മികവ് പുലർത്തുന്ന താരം രാജസ്ഥാൻ ഫാസ്റ്റ് ബോളിങ് യൂണിറ്റിന് കരുത്ത് ആവും. നിലവിൽ 2 വിദേശ സ്പിന്നർമാരും, ഫാസ്റ്റ് ബോളിങിൽ ജോഫ്ര ആർച്ചറും ടീമിലുള്ള രാജസ്ഥാനു താരത്തിന്റെ വരവ് കരുത്ത് പകരും.

5.75 കോടി രൂപയ്ക്ക് ക്രുണാൽ പാണ്ഡ്യ ആർസിബിയിൽ ചേർന്നു

ഐപിഎൽ 2025 ലേലത്തിൽ ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 5.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. 127 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 1,647 റൺസും 76 വിക്കറ്റും നേടിയ ക്രുണാൽ RCB ടീമിന് വിലപ്പെട്ട അനുഭവസമ്പത്ത് നൽകുന്നു.

2022 മുതൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനും മുമ്പ് മുംബൈ ഇന്ത്യൻസിനും (2016-2021) കളിച്ചിട്ടുള്ള ക്രുനാലിൻ്റെ ഓൾറൗണ്ട് കഴിവ് ആർസിബിക്ക് നിർണായകമാലും. രാജസ്ഥാൻ റോയൽസും ക്രുണാലിനായി ശ്രമിച്ചു എങ്കിലും അവസാനം ആർ സി ബി ലേലത്തിൽ വിജയിക്കുക ആയിരുന്നു.

ശ്രീലങ്കൻ സ്പിൻ കരുത്തിൽ വിശ്വസിച്ചു രാജസ്‌ഥാൻ റോയൽസ്, ഹസരങ്കയും സഞ്ചുവിന്റെ ടീമിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ പ്രധാന സ്പിൻ കരുത്ത് ആയ യുവി ചഹാൽ, ആർ.അശ്വിൻ എന്നിവരെ നഷ്ടമായെങ്കിലും പകരം ശ്രീലങ്കൻ സ്പിൻ കരുത്തിനെ ടീമിൽ എത്തിച്ചു രാജസ്ഥാൻ റോയൽസ്. ചെന്നൈയിൽ നിന്നു മഹീഷ് തീക്ഷണയെ 4.4 കോടി രൂപക്ക് ടീമിൽ എത്തിച്ച രാജസ്ഥാൻ അതിനു ശേഷം സൺറൈസസ് ഹൈദരാബാദിൽ നിന്നു 5 കോടി 25 ലക്ഷം നൽകി ഹസരങ്കയെയും ടീമിൽ എത്തിച്ചു.

താരത്തിന് ആയി മുംബൈയും ആയി അവസാനം വരെ വലിയ ബിഡിങ് യുദ്ധം ആണ് രാജസ്ഥാൻ നടത്തിയത്. എന്നാൽ അവസാനം താരത്തെ സഞ്ചു സാംസങിന്റെ ടീം സ്വന്തമാക്കുക ആയിരുന്നു. നിലവിൽ സന്ദീപ് ശർമ്മക്ക് പുറമെ ജോഫ്ര ആർച്ചർ പേസ് ആക്രമണം നയിക്കുമ്പോൾ ശ്രീലങ്കൻ സ്പിൻ കരുത്തിൽ ആണ് രാജസ്ഥാൻ വിശ്വസിക്കുക.

2.4 കോടി രൂപയ്ക്ക് ആദം സാമ്പ സൺ റൈസേഴ്സിൽ ചേക്കേറി

ഐപിഎൽ 2025 ലേലത്തിൽ ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ ആദം സാമ്പയെ 2.4 കോടി രൂപയ്ക്ക് സൺ റൈസേഴ്സ് സ്വന്തമാക്കി. 20 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 29 വിക്കറ്റ് വീഴ്ത്തിയ സാമ്പ, എസ് ആർ എച് ടീമിലേക്ക് സ്പിൻ പവർ കൊണ്ടുവരുന്നു.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ സ്വന്തമാക്കിയെങ്കിലും താരം സീസണിൽ നിന്ന് മാറി നിൽക്കുക ആയിരുന്നു. SRH ഉം രാജസ്ഥാൻ റോയൽസും അദ്ദേഹത്തിനായി ലേലം നടത്തി എങ്കിലും എസ് ആർ എച് അവനെ വിജയകരമായി സുരക്ഷിതമാക്കി.

12.50 കോടി രൂപയ്ക്ക് ട്രെൻ്റ് ബൗൾട്ട് മുംബൈ ഇന്ത്യൻസിലേക്ക്

ഐപിഎൽ 2025 ലേലത്തിൽ 12.50 കോടിക്ക് ഒപ്പിട്ട ന്യൂസിലൻഡിൻ്റെ ഇടങ്കയ്യൻ പേസർ ട്രെൻ്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. 103 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റുകൾ നേടിയ ബോൾട്ട് ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ പവർപ്ലേ ബൗളർമാരിൽ ഒരാളാണ്.

2022 മുതൽ രാജസ്ഥാൻ റോയൽസിനായി കളിച്ച ബോൾട്ട് മുമ്പ് എംഐ (2020–21), ഡൽഹി ക്യാപിറ്റൽസ് (2018–19), കെകെആർ (2017), സൺറൈസേഴ്സ് ഹൈദരാബാദ് (2015–16) എന്നിവയെ പ്രതിനിധീകരിച്ചു. രാജസ്ഥാനുമായുള്ള ലേല യുദ്ധം മറികടന്നാണ് മുംബൈയുടെ ഈ വിജയം.

രാജസ്ഥാൻ റോയൽസ് 12.50 കോടി രൂപയ്ക്ക് ജോഫ്ര ആർച്ചറിനെ സ്വന്തമാക്കി

ഐപിഎൽ 2025 ലേലത്തിൽ 12.50 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെ ഇംഗ്ലീഷ് സ്പീഡ്സ്റ്റർ ജോഫ്ര ആർച്ചർ തിരിച്ചുവരവിന് കളം ഒരുങ്ങി. 40 മത്സരങ്ങളിൽ നിന്ന് 48 വിക്കറ്റുമായി ഐ പി എല്ലിൽ തിളങ്ങിയിട്ടുള്ള ആർച്ചർ മുമ്പ് RR (2018-21) ന് വേണ്ടി കളിച്ചിട്ടുണ്ട്. 2020 ലെ ഐപിഎൽ ഏറ്റവും മൂല്യമുള്ള കളിക്കാരനുള്ള അവാർഡ് നേടിയ താരമാണ്.

മുംബൈ ഇന്ത്യൻസുമായി കരാറിലേർപ്പെട്ടിരിക്കെ പരിക്കുമൂലം കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകൾ നഷ്ടമായതിന് ശേഷം, ആർച്ചർ RR-ലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷാജനകമായ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നു. RR കരാർ മുദ്രവെക്കുന്നതിന് മുമ്പ് LSG, MI, RR എന്നിവ അദ്ദേഹത്തെ ലേലത്തിൽ സ്വന്തമാക്കാൻ ശ്രമിച്ചു.

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ തിരികെയെത്തി

ടി20 ലോകകപ്പ് 2024 കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച രാഹുൽ ദ്രാവിഡ്, ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ജൂണിൽ ഇന്ത്യ നേടിയ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഒരു ഇടവേളയിൽ ആയിരുന്നു ദ്രാവിഡ്.

ദ്രാവിഡ് ഉടൻ തന്നെ തന്റെ ക്ലബിലെ പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ബാർബഡോസ്, പാർൾ റോയൽസ് ടീമുകളെ കേന്ദ്രീകരിച്ച് കുമാർ സംഗക്കാര റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി തുടരും.

ദ്രാവിഡിന് രാജസ്ഥാൻ റോയൽസിനൊപ്പം ആഴത്തിലുള്ള ചരിത്രമുണ്ട്, മുമ്പ് ടീമിൻ്റെ ക്യാപ്റ്റനും ഉപദേശകനുമായിട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണുമായി അദ്ദേഹം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ നീക്കത്തിന് ഉണ്ട്. അതേസമയം ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോർ അസിസ്റ്റൻ്റ് കോച്ചായി ചേരും എന്നും വാർത്തകൾ ഉണ്ട്.

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനാകും

ടി20 ലോകകപ്പ് 2024 കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച രാഹുൽ ദ്രാവിഡ്, ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. നിലവിൽ ജൂണിൽ ഇന്ത്യ നേടിയ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഒരു ഇടവേളയിൽ ആണ് ദ്രാവിഡ്. ഉടൻ തന്നെ അദ്ദേഹം ടീമിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങും.

ദ്രാവിഡ് ടി20 ലോകകപ്പ് കിരീടവുമായി

ദ്രാവിഡ് ഉടൻ തന്നെ ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാർബഡോസ്, പാർൾ റോയൽസ് ടീമുകളെ കേന്ദ്രീകരിച്ച് കുമാർ സംഗക്കാര റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി തുടരും.

ദ്രാവിഡിന് രാജസ്ഥാൻ റോയൽസിനൊപ്പം ആഴത്തിലുള്ള ചരിത്രമുണ്ട്, മുമ്പ് ടീമിൻ്റെ ക്യാപ്റ്റനും ഉപദേശകനുമായിട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണുമായി അദ്ദേഹം വീണ്ടും ഒന്നിക്കും എന്ന പ്രത്യേകതയും ഈ നീക്കത്തിന് ഉണ്ട്. അതേസമയം ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോർ അസിസ്റ്റൻ്റ് കോച്ചായി ചേരും.

രാജസ്ഥാന് അവസാന 3 സീസൺ നല്ലതായിരുന്നു, ഇന്ത്യക്ക് ആയി മികച്ച താരങ്ങളെ വളർത്താനായി – സഞ്ജു

ഐ പിഎല്ലിൽ കിരീടത്തിലേക്ക് എത്താൻ ആയില്ല എങ്കിലും ഈ സീസണിലും സമീപ സീസണുകളിലും രാജസ്ഥാൻ റോയൽസ് മികച്ച നിലവാരം ആണ് പുലർത്തുന്നത് എന്ന് സഞ്ജു സാംസൺ പറഞ്ഞു. അവസാന മൂന്നു സീസണുകളിൽ ആയി ക്ലബ് ഒരു നല്ല പ്രൊജക്ട് ആണ് ഉയർത്തുന്നത്. ഇന്ത്യക്ക് ആയി നല്ല താരങ്ങളെ വളർത്താൻ ക്ലബിനാകുന്നുണ്ട്. സഞ്ജു പറഞ്ഞു.

“ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് ചില മികച്ച മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞു. ഇത് ഞങ്ങളുടെ ഫ്രാഞ്ചൈസിക്ക് ഒരു മികച്ച പ്രോജക്റ്റാണ്. രാജ്യത്തിന് വേണ്ടി മികച്ച ചില നല്ല പ്രതിഭകളെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.” സഞ്ജു പറയുന്നു.

“റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവരും അവരിൽ പലരും RR-ന് മാത്രമല്ല, തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും വളരെ പ്രതീക്ഷയായി മാറുന്ന താരങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് നല്ല മികച്ച സീസണുകൾ ആണ് കഴിഞ്ഞു പോയത്.” സഞ്ജു കൂട്ടിച്ചേർത്തു.

ഷോർട്ട് തേർഡിൽ SRH-നെ കുരുക്കിയ സഞ്ജു ബ്രില്യൻസ്!!

സഞ്ജു സാംസൺ ഇന്ന് തന്റെ ക്യാപ്റ്റൻസിയുടെ മികവ് എന്താണെന്ന് ക്രിക്കറ്റ് പ്രേമികൾക്ക് ഫീൽഡ് സെറ്റ് ചെയ്തു കൊണ്ട് കാണിച്ചു തന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. സൺ റൈസേഴ്സിന്റെ ബാറ്റർമാർക്ക് സഞ്ജു ഇന്ന് കെണി ഒരുക്കിയത് ഷോർട്ട് തേർഡിൽ ആയിരുന്നു. ചെന്നൈയിലെ സ്ലോ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ഷോർട്ട് തേർഡ് എന്ന ഫീൽഡറെ പ്ലേസ് ചെയ്ത് ആ ഫീൽഡിന് അനുസരിച്ച് സഞ്ജു ബൗളർമാരെ ബൗൾ ചെയ്യിക്കുന്നത് ആണ് കാണാൻ ആയത്.

ഇന്ന് നാലു വിക്കറ്റ് ആണ് ഷോർട്ട് തേർഡിലെ ക്യാച്ചിലൂടെ രാജസ്ഥാൻ റോയൽസ് ഇന്ന് നേടിയത്. ഇതിൽ മൂന്ന് ക്യാച്ചുകളും എടുത്തത് ചാഹൽ ആയിരുന്നു. ആദ്യം അഞ്ചാം ഓവറിലെ ബൗൾട്ടിന്റെ മൂന്നാം ബൗളിൽ ആയിരുന്നു ഷോർട്ട് തേർഡിൽ ഒരു ക്യാച്ച് പോകുന്നത്. ത്രിപാതി തേർഡ് മാന്റെ ഭാഗത്തേക്ക് കളിക്കാൻ ശ്രമിച്ച പന്ത് സ്ലോ ബൗൾ ആയതിനാൽ ഷോർട്ട് തേർഡിൽ ചാഹലിന്റെ കൈകളിലേക്ക് എത്തി.

ഇതേ ഓവറിൽ തന്നെ അവസാന പന്തിൽ മാക്രമും ഷോർട്ട് തേർഡിൽ ചാഹലിന്റെ കൈകളിൽ എത്തി. പിന്നെ ഈ ട്രാപ്പിൽ വീണത് ഹെഡ് ആയിരുന്നു. പത്താം ഓവറിൽ സന്ദീപ് ശർമ്മയുടെ പന്തിൽ ഷോർട്ട് തേർഡിൽ അശ്വിന്റെ കൈയിൽ ക്യാച്ച് നൽകി ഹെഡ് പുറത്തായി.

14ആം ഓവറിൽ ആവേശ് ഖാൻ നിതീഷ് റെഡ്ഡിയെയും ഇതേ ഷോർട്ട് തേർഡിൽ എത്തിച്ചു. ചാഹലിന്റെ കൈകളിൽ ഒരു ക്യാച്ച് കൂടെ. നാലു ക്യാച്ചുകൾ ഒരേ പൊസിഷനിൽ വീണത് വെറും ആകസ്മികമാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ ആരും കരുതുന്നില്ല. പ്രത്യേകിച്ച് ഇതിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ഇതിന് വലിയ ഉദാഹരണമായിരുന്നു.

Exit mobile version