മഴ ഭീഷണിയിൽ ആർ സി ബി മത്സരം!! മഴ പെയ്താൽ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും

ഐ പി എല്ലിൽ പ്ലേ ഓഫ് യോഗ്യത നിർണയിക്കാൻ പോകുന്ന മത്സരമായ ആർ സി ബിയും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നടക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കേണ്ടത്. എന്നാൽ ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോൾ ശക്തമായ മഴ പെയ്യുകയാണ്. ഈ മഴ ഇന്ന് തുടരും എന്ന് കാലാവസ്ഥ റിപ്പോർട്ടുകളും ഉണ്ട്‌. കഴിഞ്ഞ ദിവസം തന്നെ മത്സരത്തിന് മഴ ഭീഷണി ഉണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ന് ഗുജറാത്തിനെ തോൽപ്പിച്ചാൽ ആർ സി ബിക്ക് പ്ലേ ഓഫ് യോഗ്യത ലഭിക്കുമായിരുന്നു. മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടാൽ ആർ സി ബിക്ക് ഒരു പോയിന്റ് മാത്രമെ ലഭിക്കൂ. അപ്പോൾ അവർ 15 പോയിന്റിൽ എത്തും. അങ്ങനെ ആണെങ്കിൽ ഇന്ന് വൈകിട്ട് നടക്കുന്ന മുംബൈ ഇന്ത്യൻസ് സൺ റൈസേഴ്സ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോൽക്കേണ്ടി വരും. മുംബൈ വിജയിക്കുകയും ആർ സി ബിയുടെ കളി നടക്കാതിരിക്കുകയും വന്നാൽ മുംബൈ പ്ലേ ഓഫിൽ എത്തും. ആർ സി ബിക്ക് കളി നടക്കാതെ ഒരു പോയിന്റ് കിട്ടിയാൽ അതോടെ രാജസ്ഥാൻ റോയൽസിന്റെ അവസാന പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കുകയും ചെയ്യും.

ഇന്ന് മുംബൈയും ആർ സി ബിയും തോൽക്കുകയും ഒപ്പം റൺ റേറ്റ് അനുകൂലമാവുകയും ചെയ്താൽ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയുണ്ട്‌

ഇന്ത്യ ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് ഗാബയിൽ വെച്ച് നടക്കേണ്ട മത്സരം ശക്തമായ മഴ കാരണം ടോസ് പോലും നടക്കാതെ ആണ് ഉപേക്ഷിക്കേണ്ടി വന്നത്. ഇന്ത്യയുടെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ഇനി ഇന്ത്യ ഒക്ടോബർ 23ന് പാകിസ്താനെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ നേരിടും. മെൽബണിൽ വെച്ചാകും ആ മത്സരം നടക്കുക. ആ മത്സരത്തിനും മഴ ഭീഷണി ഉണ്ട്.

നേരത്തെ ലോകകപ്പിനായുള്ള ഒരുക്കത്തിൽ ഇന്ത്യ ആദ്യ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നടന്ന പാകിസ്താൻ ബംഗ്ലാദേശ് സന്നാഹ മത്സരവും മഴ കാരണം പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നു.

Exit mobile version