ഈ മലയാളി മുത്തുകളെ ആരും നോട്ടമിടേണ്ട, സഹലിനെയും രാഹുലിനെയും മുറുകെ പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി രാഹുലും കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ പുതുക്കും. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇരു താരങ്ങളുടെ കേരള ബ്ലാസ്റ്റേഴ്സിൽ ഉടൻ തന്നെ കരാർ പുതുക്കും എന്ന് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷമാണ് സഹൽ അബ്ദുൽ സമദ് 2022 വരെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയത്. എന്നാൽ പല ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകലും താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് സഹലിന് പുതിയ കരാർ നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. 2025വരെ സഹൽ അബ്ദുൽ സമദിന്റെ കേരള ബ്ലാസ്റ്റേഴ്സിൽ നിർത്താനുള്ള ശ്രമങ്ങളാണ് മാനേജ്‌മന്റ് ശ്രമിക്കുന്നത്.

ഇന്ത്യൻ ആരോസിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ കെ.പി രാഹുൽ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ കെ.എൽ രാഹുൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങളാണ് കളിച്ചത്. യുവ താരങ്ങൾക്ക് ദീർഘ കാലത്തേക്കുള്ള കരാർ നൽകികൊണ്ട് മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും കിബു വികുനയും.

Exit mobile version