രാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് പൂജാര

ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് യുവതാരങ്ങൾക്കും സീനിയർ താരങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ രാഹുൽ ദ്രാവിഡിന് കീഴിൽ കളിക്കാനിരിക്കെയാണ് പൂജാരയുടെ പ്രതികരണം.

രാഹുൽ ദ്രാവിഡിന് കീഴിൽ അണ്ടർ 19/ ഇന്ത്യ എ ടീം മത്സരങ്ങളിൽ കളിച്ച താരങ്ങൾക്ക് ദ്രാവിഡ് ഇന്ത്യൻ പരിശീലകൻ ആവുന്നത് ഗുണം ചെയ്യുമെന്നും പൂജാര പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 164 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അനുഭവസമ്പത്ത് ഉള്ള താരമാണ് രാഹുൽ ദ്രാവിഡ്. രവി ശാസ്ത്രിയിൽ നിന്ന് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണ് ന്യൂസിലാൻഡിനെതിരെയുള്ളത്. വ്യാഴാഴ്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.

ഫോര്‍മാറ്റുകള്‍ മൂന്നും ഒരു പോലെ പ്രാധാന്യമുള്ളത് – രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ടീം ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് പ്രാധാന്യം നല്‍കുന്ന സമീപനം അല്ല ഉണ്ടാകുകയെന്നും മൂന്ന് ഫോര്‍മാറ്റുകളും ടീമിന് ഒരു പോലെ പ്രാധാന്യമുള്ളതായിരിക്കുമെന്നും പറഞ്ഞ് ടീമിന്റെ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ്.

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. ഏത് ഫോര്‍മാറ്റിലായിരിക്കും ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ദ്രാവിഡിന്റെ പ്രതികരണം.

രോഹിത്തും രാഹുലും ഒരു പോലെ ശാന്തര്‍, ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകും – സുനിൽ ഗവാസ്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുമ്പോള്‍ അത് വളരെ മികച്ചൊരു കൂട്ടുകെട്ടായിരിക്കും സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ് മുന്‍ താരം സുനിൽ ഗവാസ്കര്‍.

നാളെ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ടി20 പരമ്പര അരംഭിക്കുമ്പോള്‍ രോഹിത് – രാഹുല്‍ കൂട്ടുകെട്ടിന്റെ തുടക്കം ആണ് കുറിക്കപ്പെടുന്നത്. ഇരുവരും ശാന്ത സ്വഭാവക്കാരാണെന്നും അതിനാൽ തന്നെ ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകുമെന്നും അതിനാൽ തന്നെ ഇരുവരും തമ്മിൽ മികച്ച കൂട്ടുകെട്ടാവും ഉണ്ടാകുകയെന്നും അതിന്റെ ഗുണം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാകുമെന്നാണ് മുന്‍ താരം സുനിൽ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

രാഹുൽ ദ്രാവിഡിനും രോഹിത് ശർമ്മക്കും കീഴിൽ ആദ്യ പരിശീലനം പൂർത്തിയാക്കി ഇന്ത്യ

ഇന്ത്യൻ ടി20 ക്രിക്കറ്റിൽ പുതിയ യുഗപ്പിറവി സൃഷ്ട്ടിച്ചുകൊണ്ട് പുതുതായി പരിശീലക സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മക്കും കീഴിൽ ഇന്ത്യ പരിശീലനം നടത്തി. നാളെ ന്യൂസിലാൻഡിനെതിരെ തുടങ്ങുന്ന ടി20 പരമ്പരക്ക് മുന്നോടിയായാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്.

ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. ടി20 ലോകകപ്പോടെ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞതോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റെടുത്തത്. ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്‌ലി ഒഴിഞ്ഞിരുന്നു. തുടർന്നാണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയത്.

രാഹുല്‍ ദ്രാവിഡിന് സഹായികളായി എത്തുന്നവരിൽ വിക്രം റാഥോറുമെന്ന് സൂചന

രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യയുടെ സഹ പരിശീലകരായി ആരെത്തുമെന്നതിൽ തീരുമാനം ബിസിസിഐ എടുത്തുവെന്ന് സൂചന. ബാറ്റിംഗ് കോച്ചായി വിക്രം റാഥോറും ഫീൽഡിംഗ് കോച്ചായി ടി ദിലീപ്, ബൗളിംഗ് കോച്ചായി പരസ് മാംബ്രേ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നും. ഇവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതിൽ ദ്രാവിഡിന്റെ പങ്ക വലുതാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ഇന്നലെ ഈ മൂന്ന് പേരുടെയും ഇന്റര്‍വ്യൂ നടന്നു കഴിഞ്ഞുവെന്നാണ് ലഭിയ്ക്കുന്ന വിവരം. സുപ്രീം കോടതി അംഗീകരിച്ച ഭരണഘടന പ്രകാരം സെലക്ടര്‍മാരാണ് സ്പെഷ്യലിസ്റ്റ് കോച്ചുമാരെ തിരഞ്ഞെടുക്കുക. മുഖ്യ കോച്ചിനെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുക്കും.

ജൂലൈയിൽ ദ്രാവിഡിനൊപ്പം ശ്രീലങ്കയിൽ ഫീൽഡിംഗ് കോച്ചായി ഉണ്ടായിരുന്നയാളാണ് ദിലീപ്. എന്‍സിഎയിൽ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് പരസ് മാംബ്രേ.

എന്‍സിഎ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി ലക്ഷ്മൺ

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ച് ആകുന്നതോടെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ വിവിഎസ് ലക്ഷ്മണിന് സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ മെന്ററായി പ്രവര്‍ത്തിച്ച് വരുന്ന ലക്ഷ്മൺ ഈ റോള്‍ ഏറ്റെടുക്കുന്ന പക്ഷം ഹൈദ്രാബാദിലെ തന്റെ സ്ഥാനം ഒഴിയേണ്ടതായി വരും.

നിലവിൽ ടി20 ലോകകപ്പിന്റെ കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന ലക്ഷ്മൺ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

 

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം എത്തി

ഇന്ത്യയുടെ സീനിയര്‍ പുരുഷ ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ആര്‍പി സിംഗ്, സുലക്ഷണ നായിക് എന്നിവര്‍ അടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് ഇന്ത്യയുടെ പുതിയ കോച്ചിനെ ഐകകണ്ഠേന പ്രഖ്യാപിച്ചത്.

ന്യൂസിലാണ്ടിനെതിരെ ലോകകപ്പിന് ശേഷം നടക്കുന്ന ഹോം സീരീസിൽ ദ്രാവിഡ് ചുമതലയേറ്റെടുക്കും. രവി ശാസ്ത്രിയുടെ പിന്തുടര്‍ച്ചക്കാരനായി ബിസിസിഐ പുതിയ കോച്ചിന്റെ അപേക്ഷ ശ്രമിച്ചിരുന്നു.

ഇന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നൽകി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള അപേക്ഷ നൽകി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെയാണ് രാഹുൽ ദ്രാവിഡ് അപേക്ഷ സമർപ്പിച്ചത്. നിലവിൽ രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്നാണ് കരുതപ്പെടുന്നത്.

രാഹുൽ ദ്രാവിഡിനെ കൂടാതെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരായ പരാസ് മാംബ്രെ ബൗളിംഗ് പരിശീലകനായും അഭയ് ശർമ്മ ഫീൽഡിങ് പരിശീലകനായും നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു. ന്യൂസിലാൻഡിനെതിരായ ഹോം പാരമ്പരയാവും രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇറങ്ങുന്ന ആദ്യ പരമ്പര. ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവി സ്ഥാനം ഉപേക്ഷിക്കുന്നതോടെ വി.വി.എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ എന്നിവരിൽ ഒരാളെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാക്കാൻ ബി.സി.സി.ഐ ശ്രമിക്കുന്നുണ്ട്.

സമ്മതം അറിയിച്ച് രാഹുല്‍ ദ്രാവിഡ്, ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ കോച്ചാവും

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ കോച്ചായി എത്തുവാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഐപിഎൽ ഫൈനൽ നടക്കുന്നതിനിടെയുള്ള മീറ്റിംഗില്‍ സൗരവ് ഗാംഗുലി, ജയ് ഷാ എന്നിവരാണ് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയത്.

ദ്രാവിഡ് ഉടന് എന്‍സിഎ തലവന്‍ സ്ഥാനം ഒഴിയുമെന്നാണ് അറിയുന്നത്. 2023 വരെ കോച്ചായി ദ്രാവിഡ് തന്നെ തുടരുമെന്നാണ് ലഭിയ്ക്കുന്ന വിവരം. 10 കോടി രൂപയാണ് ദ്രാവിഡിന് ഈ രണ്ട് വര്‍ഷക്കാലത്തേക്ക് വേതനമായി ലഭിയ്ക്കുക.

ഭരത് അരുണിന് പകരം പരസ് മാംബ്രേ ബൗളിംഗ് കോച്ചായി വരുമെന്നും വിവരം ലഭിയ്ക്കുന്നു. ബാറ്റിംഗ് കോച്ചായി വിക്രം റാഥോര്‍ തുടരുമെന്നും ഫീൽഡിംഗ് കോച്ചായി ആര്‍ ശ്രീധറിന് പകരം ആരെ നിയമിക്കുമെന്നതിൽ തീരുമാനം ആയിട്ടില്ലെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

ലോകകപ്പിന് ശേഷം ന്യൂസിലാണ്ട് പരമ്പരയോടെ ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തും.

ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയിൽ ദ്രാവിഡ് കോച്ചാവുമെന്ന് സൂചന

ഇന്ത്യയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ഹോം സീരീസിനായി രാഹുല്‍ ദ്രാവിഡ് കോച്ചായി എത്തുമെന്ന് അഭ്യൂഹം. താരം താത്കാലികമായി ഈ പരമ്പരയ്ക്കായി ഇന്ത്യയുടെ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. 2 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരവുമാണ് ഈ വര്‍ഷം ഇന്ത്യും ന്യൂസിലാണ്ടും തമ്മില്‍ കളിക്കാനിരിക്കുന്നത്.

ലോകകപ്പിന് ശേഷം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിനെ അടിമുടി മാറ്റുവാനാണ് ബിസിസിഐ ആലോചന. ഇന്ത്യയ്ക്ക് ഒരു സ്ഥിരം കോച്ച് എത്തുന്നത് വരെ രാഹുല്‍ ദ്രാവിഡിന് താത്കാലിക ചുമതല നല്‍കുവാനാണ് ബിസിസിഐയുടെ തീരുമാനം.

ഇംഗ്ലണ്ടിൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മക്ക് സ്വന്തം. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടികൊണ്ടാണ് രോഹിത് ശർമ്മ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്നത്. കൂടാതെ ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഓപ്പണിങ് ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ വിദേശ താരം കൂടിയാണ് രോഹിത് ശർമ്മ.

ഇന്നലെ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി ഇംഗ്ലണ്ടിൽ താരം നേടിയ ഒൻപതാമത്തെ സെഞ്ച്വറിയായിരുന്നു. രാഹുൽ ദ്രാവിഡിന് ഇംഗ്ലണ്ടിൽ 8 സെഞ്ച്വറികളാണ് ഉള്ളത്. ടെസ്റ്റിൽ വിദേശ മണ്ണിലുള്ള രോഹിത് ശർമയുടെ ആദ്യ സെഞ്ച്വറികൂടിയായിരുന്നു ഇത്. 11 സെഞ്ച്വറികൾ നേടിയ ഡൊണാൾഡ് ബ്രാഡ്മാൻ ആണ് ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വിദേശ താരം.

ഇന്ത്യയുടെ ലങ്കന്‍ ടൂര്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ച ദ്രാവിഡിന് നന്ദി അറിയിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്

ഇന്ത്യന്‍ ടീമിൽ കോവിഡ് ബാധിച്ചിട്ടും പരമ്പര പൂര്‍ത്തീകരിക്കുവാന്‍ മുന്നോട്ട് വന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നടപടിയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ച ശേഷം ക്രുണാൽ പാണ്ഡ്യ കോവിഡ് ബാധിതനായതോടെയാണ് ഇന്ത്യയുടെ ടീമിലെ മറ്റ് ഒമ്പത് പ്രധാന താരങ്ങള്‍ കൂടി ഐസൊലേഷനിലേക്ക് മാറേണ്ട സാഹചര്യം വന്നത്.

നെറ്റ് ബൗളര്‍മാരെയും ടീമിലുള്‍പ്പെടുത്തി ഇന്ത്യ പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. എന്നാൽ ദ്രാവിഡ് ആണ് പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹത്തിന് വേണമെങ്കിൽ പരമ്പര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങാമായിരുന്നുവെന്നും ശ്രീലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ പറഞ്ഞു.

സാഹചര്യം മനസ്സിലാക്കി പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ സന്നദ്ധത കാണിച്ച രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ ബോര്‍ഡ് ഒരുക്കിയ ബയോ സുരക്ഷിതമായ മാനദണ്ഡങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നടപടി കൂടിയാണ് കൈക്കൊണ്ടതെന്നും ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

Exit mobile version