ഗുണമുണ്ടാകും പക്ഷേ ബിസിസിഐ തീരുമാനിക്കട്ടേ, വിദേശ ലീഗുകളിൽ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്

വിദേശ ലീഗുകളിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ കളിക്കുവാന്‍ അനുമതി നൽകാറില്ല. എന്നാൽ അത്തരത്തിൽ താരങ്ങള്‍ക്ക് അനുവാദം നൽകുകയാണെങ്കില്‍ അത് വിദേശ പിച്ചുകളുമായി പൊരുത്തപ്പെടുവാനും മറ്റും ഇന്ത്യന്‍ താരങ്ങളെ സഹായിക്കുമെന്നും ഇന്ത്യന്‍ ടീം മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

എന്നാൽ ഇതിന്മേലുള്ള അന്തിമ തീരുമാനം ബിസിസിഐ എടുക്കട്ടേ എന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് പുതിയ ഐപിൽ ചെയര്‍മാന്‍ അരുൺ ധുമാൽ വിദേശ ലീഗുകളിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അനുമതി നൽകില്ലെന്ന് പറഞ്ഞത്.

കോഹ്ലിക്ക് ഹോട്ടലിൽ സംഭവിച്ച കാര്യം അത്ര സുഖകരമല്ല എന്ന് രാഹുൽ ദ്രാവിഡ്

വിരാട് കോഹ്ലിയുടെ ഹോട്ടൽ റൂം ഒരു ആരാധകൻ വീഡിയോ എടുത്ത് പങ്കുവെച്ച കാര്യത്തിൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ പ്രതികരണം. കോഹ്ലിക്ക് സംഭവിച്ചത് നിരാശകരമായ കാര്യമാണെന്ന് ദ്രാവിഡ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

“തീർച്ചയായും ആ സംഭവം നിരാശാജനകമായിരുന്നു. വിരാടിന് മാത്രമല്ല ഇത് ആർക്കും അത്ര സുഖകരമല്ല. ഞങ്ങൾ ഇത് ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചിട്ടുണ്ട്. അവർ നടപടിയെടുത്തു കഴിഞ്ഞു. ഭാവിയിൽ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു” ദ്രാവിഡ് പറഞ്ഞു.

നിങ്ങൾക്കറിയാമോ, ആളുകളുടെ ബഹളമില്ലാത്ർ മാധ്യമങ്ങളില്ലാതെ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഹോട്ടൽ. താരങ്ങൾ ആകെ സുരക്ഷിതരായി ഫീൽ ചെയ്യുന്നത് അവിടെയാണ്. അത് ഈ സംഭവത്തോടെ ഇല്ലാതായിരിക്കുകയാണ്. ദ്രാവിഡ് പറഞ്ഞു.

കോഹ്ലി ഈ വിഷയം നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു എന്ന് കോച്ച് പറഞ്ഞു. അവൻ സുഖമായിരിക്കുന്നു, കോഹ്ലി ടീമിനൊപ്പം നല്ല നികയിൽ പരിശീലനത്തിലാണ് എന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗ് പ്രതീക്ഷ നൽകുന്നു – രാഹുല്‍ ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് പരാജയപ്പെട്ടുവെങ്കിലും ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗ് നിര പൊരുതി നിന്നത് പ്രതീക്ഷ നൽകുന്നുവെന്ന് പറഞ്ഞ് കോച്ച് രാഹുല്‍ ദ്രാവിഡ്.

ഇന്ത്യന്‍ പ്രധാന ബാറ്റ്സ്മാന്മാരിൽ 46 റൺസുമായി ദിനേശ് കാര്‍ത്തിക് ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റൺസുമായി ദീപക് ചഹാറും 20 റൺസുമായി ഉമേഷ് യാദവും പൊരുതി നോക്കി. ഹര്‍ഷൽ പട്ടേലും 17 റൺസ് നേടി.

ഇതെല്ലാം ഈ പരാജയത്തിലും പോസിറ്റീവ് വശങ്ങളാണന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഇത് ലോകകപ്പിന് പോകുന്ന ടീമിന് ഗുണകരമായ കാര്യമാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

 

ദ്രാവിഡിന് ആര് മണി കെട്ടും

മൊഹാലിയിൽ ഇന്ന് ആദ്യ t20 മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 209 റണ്സ് എടുത്തിരുന്നു. 4 ബോൾ ബാക്കി നിൽക്കേ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ 211 റണ്സ് എടുത്തു. ഇത് കളിയുടെ സ്‌കോർബോർഡ്, പക്ഷെ ഇത് കൊണ്ടു കളി വ്യക്തമാകുന്നില്ല.

209 റണ്സ് എടുത്തിട്ടും കളി ജയിക്കാൻ സാധിച്ചില്ലെങ്കിൽ അതിനർത്ഥം ബോളിങ് ഡിപാർട്മെന്റിൽ കാര്യമായ അഴിച്ചു പണി വേണം എന്നാണ്. ഇന്ന് കളിച്ച ബോളർമാരിൽ ഏറ്റവും നിരാശപ്പെടുത്തിയത് ഹർഷൽ പട്ടേലാണ്‌. ഭുവിയും അവസരത്തിന് ഒത്തു ഉയർന്നില്ല. ഫീല്ഡിൽ 3 റെഗുലേഷൻ ക്യാച്ചുകൾ താഴെ കളഞ്ഞത് കാണികളെ നിരാശരാക്കി. വേൾഡ് കപ്പിനായി തിരഞ്ഞെടുക്കപ്പെട്ട ബുംറയെ എന്ത് കൊണ്ട് പുറത്തിരുത്തി എന്നത് അത്ഭുതം തന്നെ.

ഏഷ്യ കപ്പ് സമയത്ത് പുറത്തിരുന്ന ബുംറയെ കളത്തിൽ ഇറക്കാതിരുന്നത് വലിയ അപരാധം തന്നെ. വേൾഡ് കപ്പിന് മുൻപ് അത്യാവശ്യം വേണ്ട മാച് പ്രാക്ടീസ് നൽകാത്തത് എന്ത് ടാക്ടികിന്റെ ഭാഗമായിട്ടാണെങ്കിലും മണ്ടത്തരം തന്നെ.

രാഹുൽ ദ്രാവിഡിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല, പക്ഷെ NCA ഡയറക്ടർ എന്ന റോളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് എന്ന നിലയിലേക്ക് വളരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല എന്ന വസ്തുത വ്യക്തമായി കഴിഞ്ഞു. നാളത്തെ ടീമിന്റെ കാര്യമാണ് പുള്ളിയുടെ മനസ്സിൽ, അതിനായി ഇന്നത്തെ കളി തോറ്റാലും തെറ്റില്ല എന്ന മനോഭാവവുമായി T20 വേൾഡ് കപ്പിന് കപ്പൽ കയറുന്നത് അബദ്ധമാണ്. ജന്റിൽമൻ കളിക്കാരൻ, വ്യക്തി, സ്പോർട്സ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഉള്ള ബഹുമാനം കൊണ്ട് ഇപ്പോൾ പറയേണ്ട കാര്യങ്ങൾ ദ്രാവിഡിനോട് പറയാതിരുന്നാൽ വേൾഡ് കപ്പിൽ കാര്യങ്ങൾ കൈവിട്ടു പോകും. ക്രൂയിസ് മോഡിലാണ് ദ്രാവിഡ് ഇപ്പോഴും, റേസിംഗ് മോഡിലേക്ക് മാറാൻ വേണ്ട‌പ്പെട്ടവർ പറയണം.

ദ്രാവിഡ് സർ, കോച്ച് എന്ന നിലയിൽ താങ്കളുടെ ഹണിമൂണ് പീരിയഡ് കഴിഞ്ഞിരിക്കുന്നു, പുതുമോടിയായത് കൊണ്ട് ഏഷ്യ കപ്പിലെ പ്രകടനം ഞങ്ങൾ ക്ഷമിക്കുന്നു. ഓർക്കുക, കളികൾ ജയിക്കാനുള്ളതാണ്, കളിക്കാൻ മാത്രമല്ല.

രാഹുൽ ദ്രാവിഡിനെ മറികടക്കാൻ കോഹ്ലിക്ക് ഇനി 207 റൺസ് കൂടെ

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാകാൻ കോഹ്ലിക്ക് ഇനി വേണ്ടത് 207 റൺസ് കൂടെ. ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയിൽ ആ ലക്ഷ്യത്തിൽ എത്താൻ കോഹ്ലി ശ്രമിക്കും. ഇന്ത്യയുടെ മുഖ്യ പരിശീലകനും ഇതിഹാസ ബാറ്റ്സ്മാനും ആയ രാഹുൽ ദ്രാവിഡ് ആണ് കോഹ്ലിക്ക് മുന്നിൽ ഉള്ളത്.

കോഹ്ലി ഇന്ത്യക്ക് വേണ്ടി ആകെ 24,002 റൺസ് നേടിയിട്ടുണ്ട്. 102 ടെസ്റ്റുകളിൽ നിന്ന് 8074 റൺസും 262 ഏകദിനങ്ങളിൽ നിന്ന് 12344 റൺസും 104 ടി20യിൽ നിന്ന് 3584 റൺസും ആണ് കോഹ്‌ലി നേടിയത്‌. 605 ഇന്നിംഗ്‌സുകളിൽ നിന്നായി 24,208 റൺസാണ് ദ്രാവിഡ് ഇന്ത്യൻ ജേഴ്സിയിൽ നേടിയത്. 48 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

34,357 റൺസ് എടുത്തിട്ടുള്ള സച്ചിൻ ആണ് റൺ വേട്ടയിൽ ഒന്നാമത് ഉള്ളത്.

.

ഇന്ത്യൻ ടീമിന് ഒരു സ്ഥിരത വേണം, ഇത്രയും മാറ്റങ്ങൾ ശരിയല്ല. അജയ് ജഡേജ

ഇന്ത്യൻ ടീമിൽ നിരന്തരം മാറ്റങ്ങൾ വരുത്തുന്നത് നിർത്തണം എന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഓരോ ഫലത്തിനു ശേഷവും ടീം മാറ്റിയാൽ ആശയക്കുഴപ്പം ഉണ്ടാകും, ഇത് ഇന്ത്യൻ ക്രിക്കറ്റിൽ പണ്ടു മുതലേ ഉള്ള കാര്യമാണ്. അതൊഴിവാക്കാൻ കഴിഞ്ഞാൽ ടീമിന് ഗുണം ചെയ്യും. ജഡേജ പറഞ്ഞു.

ക്യാപ്റ്റനും കോച്ചും തമ്മിൽ ഒരു ഒത്തൊരുമ ഇതിൽ ഉണ്ടാകുമെന്ന് എനിക്കറിയാം, പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ അങ്ങനെയല്ല. ജഡേജ ക്രിക്ക്ബസ് ഡോട്ട് കോമിനോട് പറഞ്ഞു. ജയവും തോൽവിയും കളിയുടെ ഭാഗമാണ്, എന്നാൽ ടീം കോമ്പിനേഷനുകളിൽ ആശയക്കുഴപ്പം ഉണ്ടാകരുത്. ഇവർ കളിക്കാരാണെന്നും അവർക്ക് കുടുംബങ്ങളുണ്ടെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ജഡേജ പറഞ്ഞു.

മാധ്യമങ്ങൾക്ക് മുന്നിൽ, ക്യാപ്റ്റൻ രോഹിതിനും പരിശീലകൻ ദ്രാവിഡിനും ഒരു സ്ഥിരത വേണം. അവരുടെ പ്രസ്താവനകളിൽ പൊരുത്തം ഉണ്ടാകണം. അത് ഇപ്പോൾ ഇല്ല എന്നും ജഡേജ പറയുന്നു.

പകിടയെറിഞ്ഞുള്ള ക്രിക്കറ്റ് കളി

ലോകത്ത് മറ്റൊരു ടീമും പോകാത്ത വഴികളിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ആറു മാസമായി പോയി കൊണ്ടിരുന്നത് എന്നു ഇവിടെ ഒരിക്കൽ പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. ഇന്ന് അത് വഴി ടീം ഏകദേശം ഏഷ്യ കപ്പിൽ നിന്നും പുറത്തായപ്പോൾ അവരും ആ പറഞ്ഞതിനോട് സമ്മതിക്കുന്നുണ്ടാകും. ഇനി നമുക്ക് ഫൈനലിലേക്ക് കടക്കണമെങ്കിൽ കണക്കുകളുടെ കളിയുടെ സഹായം വേണ്ടി വരും, നമ്മുടെ പ്രകടനത്തിലേക്കാൾ മറ്റ്‌ ടീമുകൾ തമ്മിലുള്ള കളികളിലെ കണക്കുകളുടെ സഹായം.

വേൾഡ് കപ്പിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് ഇത് എന്നതാണ് ഇതിന്റെ സങ്കടകരമായ വശം. ഇത്രയും സമയമുണ്ടായിട്ടും, കുറഞ്ഞത് നാല് പരമ്പരകൾ എങ്കിലും കിട്ടിയിട്ടും നമുക്ക് വേൾഡ് കപ്പ് ജയിക്കാൻ തയ്യാറായ ഒരു ടീമിനെ ഇതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് കഷ്ടമാണ്. ടീം കോമ്പിനേഷൻ മാറ്റിയും മറിച്ചും കളിക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച നടപടികൾ ഒരു ഗുണവും ചെയ്തില്ല എന്നു ഇന്ത്യൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനെ ആരു പറഞ്ഞു മനസ്സിലാക്കും? സൗത്ത് ആഫ്രിക്ക ഇന്ന് ടീമിനെ അനൗൺസ് ചെയ്തു കഴിഞ്ഞു എന്നോർക്കണം. പാക്കിസ്ഥാന്റെ ടീം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു, ശ്രീലങ്കൻ ടീമിലും കാര്യമായ മാറ്റം ഉണ്ടാകില്ല.

ഇന്ത്യയുടെ കാര്യം അങ്ങനെയല്ല, ഇപ്പഴും ബാറ്റിംഗ് ഓർഡറിൽ രാഹുൽ ഉണ്ടാകുമോ, ഡികെയുണ്ടാകുമോ, അഞ്ചാമൻ ആരാകും എന്നൊന്നും ഒരു ഉറപ്പുമില്ല. വിക്കറ്റ് കീപ്പർ ആരാണെന്നു പോലും തീരുമാനമായിട്ടില്ല. ബോളിംഗിൽ ബുംറയും ഷമിയും ഇപ്പോഴും പുറത്താണ്, അവരിൽ ആരൊക്കെ വരും ഇപ്പോഴുള്ള ആരൊക്കെ പോകും എന്നറിയില്ല. പറയാതെ വയ്യ, ദ്രാവിഡ് പകിടയെറിഞ്ഞു കളിക്കുകയാണ്.

വേൾഡ് കപ്പ് ഇത്ര അടുത്തു വന്നു നിൽക്കുമ്പോൾ ഒരു സെറ്റായ ടീമും, ഇത് പോലൊരു ടൂർണമെന്റിലെ വിജയവും എത്രമാത്രം ആത്മവിശ്വാസവും ടീം ഇന്ത്യക്ക് നൽകുമായിരുന്നു എന്ന് ദ്രാവിഡിനെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. പക്ഷെ ഒരു ആഗ്രസീവായ പദ്ധതി തയ്യാറാക്കുന്നതിനെതിരെ കോച്ച് ഒരു ‘മതിൽ’ തീർത്ത പ്രതീതിയാണ് നമുക്ക് കിട്ടുന്നത്.

ഇനിയുള്ള ഒരാഴ്ചക്കുള്ളിൽ സിലക്ടേഴ്‌സും ടീം മാനേജ്‌മെന്റും ഒരുമിച്ചിരുന്നു തുറന്ന മനസ്സോടെ ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കും എന്നു ആശിക്കാൻ മാത്രമേ നമുക്കിപ്പോൾ സാധിക്കൂ. ഇന്ത്യൻ ക്രിക്കറ്റ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നത് കൊണ്ടു പറയുകയാണ്, ഇടപെടലുകൾ ഉണ്ടാകും, അത് കാര്യങ്ങളെ കൂടുതൽ വഷളാക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ വേൾഡ് കപ്പിലും ഫലം മറിച്ചാകില്ല.

“പാകിസ്താന് ആരുണ്ട് എന്നത് ഞങ്ങൾ നോക്കുന്നില്ല, ഇന്ത്യയുടെ ശക്തിയിലാണ് ഞങ്ങളുടെ ശ്രദ്ധ” – ദ്രാവിഡ്

ഇന്ന് നടക്കുന്ന പാകിസ്താൻ മത്സരം ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെപ്പോലെ ഒരു സാധാരണ മത്സരം മാത്രമാണ് എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഞങ്ങൾ വിജയിച്ചാൽ അത് വളരെ നല്ലതാണ്, ഞങ്ങൾ തോറ്റാൽ അടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്നതിനായി തയ്യാറാകും. അത്രയേ ഉള്ളൂ എന്ന് ദ്രാവിഡ് പറഞ്ഞു.

നമുക്ക് ധാരാളം നിലവാരമുള്ള കളിക്കാർ ഉണ്ട്. പാകിസ്ഥാൻ നല്ല ഫോമിലാണ്, പക്ഷേ സ്വയം മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് ഇതുപോലുള്ള കടുപ്പമുള്ള മത്സരങ്ങൾ ആവശ്യമാണ്. നിങ്ങൾക്ക് ഈ മത്സരങ്ങൾ കൊണ്ട് കളിക്കാരെ വിലയിരുത്താൻ കഴിയും, എനിക്ക് പോലും എന്റെ ചോദ്യങ്ങൾക്ക് ധാരാളം ഉത്തരം ഇതു പോലുള്ള മത്സരങ്ങൾ കൊണ്ട് ലഭിക്കും. ദ്രാവിഡ് പറയുന്നു.

പാക്കിസ്ഥാന്റെ ഒപ്പം ഏതൊക്കെ താരങ്ങൾ ഉണ്ട് എന്നല്ല ഞങ്ങൾ നോക്കുന്നത് എന്ന് പറഞ്ഞ ദ്രാവിഡ് ഇന്ത്യക്ക് ഉള്ള ശക്തിയ കേന്ദ്രീകരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

ദ്രാവിഡ് തിരിച്ചെത്തുന്നത് വരെ ഏഷ്യ കപ്പിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ കോച്ച്

കോവിഡ് ബാധിച്ച രാഹുല്‍ ദ്രാവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടി ടീമിനൊപ്പം തിരിച്ചെത്തുന്നത് വരെ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ കോച്ചായി ചുമതല വഹിക്കും. സിംബാബ്‍വേയിൽ ഏകദിന പരമ്പരയ്ക്ക് പോയ ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് ദൗത്യം ലക്ഷ്മണിനായിരുന്നു.

രാഹുല്‍ ദ്രാവിഡ് യുഎഇയിലേക്ക് യാത്രയാകുന്നതിന് തൊട്ടുമുമ്പാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലുള്ള ദ്രാവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

ഓഗസ്റ്റ് 27 മുതൽ ആണ് ഏഷ്യ കപ്പ് യുഎഇയിൽ ആരംഭിയ്ക്കുന്നത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ തലവന്‍ ആണ് വിവിഎസ് ലക്ഷ്മൺ.

 

Story Highlights: VVS Laxman named interim Head Coach for Asia Cup 2022

രാഹുല്‍ ദ്രാവിഡിന് കോവിഡ്

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് കോച്ച്. ഏഷ്യ കപ്പിന് യാത്രയാകുന്നതിന് തൊട്ടുമുമ്പാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ കോവിഡ് സ്ഥിരീകരിച്ചത്. താരം ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലേക്ക് ഉടന്‍ യാത്രയാകില്ല. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്.

ചെറിയ ലക്ഷണങ്ങള്‍ ഉള്ള ദ്രാവിഡ് ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

ദ്രാവിഡിന്റെ അഭാവത്തിൽ വിവിഎസ് ലക്ഷ്മൺ ആവും ഇന്ത്യയുടെ കോച്ചിംഗ് റോള്‍ ഏറ്റെടുക്കുക. വിവിഎസ് ലക്ഷ്മൺ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേയിലാണ്.

പാഡി അപ്ടൺ രാഹുല്‍ ദ്രാവിഡിനൊപ്പം വീണ്ടും ഒന്നിയ്ക്കുന്നു, ഇന്ത്യന്‍ ടീമിന്റെ പരിശീലന സംഘത്തിന്റെ ഭാഗം

രാജസ്ഥാന്‍ റോയൽസിൽ രാഹുല്‍ ദ്രാവിഡിനൊപ്പമുണ്ടായിരുന്ന പാഡി അപ്ടൺ ഇന്ത്യയുടെ പരിശീലന സംഘത്തിന്റെ ഭാഗം. 2011ൽ ഗാരി കിര്‍സ്റ്റന്റെ കീഴിൽ ഇന്ത്യ കിരീടം നേടിയപ്പോള്‍ പാഡി ഇന്ത്യന്‍ ടീമിന്റെ പരിശീലന സംഘത്തിന്റെ ഭാഗം ആയിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യന്‍ ടീമിനൊപ്പം പാഡിയും ചേരും. രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് ഈ നിയമനം എന്നാണ് അറിയുന്നത്.

രാജസ്ഥാന്‍ റോയൽസിലും ഡൽഹി ഡെയര്‍ ഡെവിള്‍സിലും പാഡി മെന്റര്‍, കോച്ച് റോളുകളിൽ ചുമതല വഹിച്ചിട്ടുണ്ട്.

ഓരോ മാച്ചും പാഠ്യവസ്തു, എന്തെങ്കിലും ടീം അതിൽ നിന്ന് പഠിക്കണം – രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ടീം ഓരോ മത്സരവും ഒരു പുതിയ പാഠം ആയി ആണ് കണക്കാക്കുന്നതെന്നും ഓരോ മത്സരത്തിൽ നിന്നും ടീമിന് എന്തെങ്കിലും പഠിക്കാനുണ്ടാകുമെന്നും പറഞ്ഞ് ഇന്ത്യന്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്.

ഇന്ത്യയ്ക്ക് മൂന്നാം ഇന്നിംഗ്സിൽ എന്ത് കൊണ്ട് മികച്ച രീതിയിൽ ബാറ്റ് ചെയ്യാനായില്ല എന്നതിന് ടീം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന് നിരന്തരമായി ടെസ്റ്റിന്റെ മൂന്നാം ഇന്നിംഗ്സിൽ പലപ്പോഴും പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്നും ഇത് സംബന്ധിച്ച് താന്‍ സെലക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നുണ്ടെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

തങ്ങളുടെ കഴിഞ്ഞ മൂന്ന് എവേ മത്സരങ്ങളിലും ഇന്ത്യന്‍ ടീം സമാനമായ രീതിയിലാണ് പരാജയപ്പെട്ടത്. എഡ്ജ്ബാസ്റ്റണിലാകട്ടേ ഇന്ത്യയ്ക്ക് 378 റൺസാണ് പ്രതിരോധിക്കുവാന്‍ സാധിക്കാതെ പോയത്.

Exit mobile version