ധോണി ആവശ്യപ്പെടുന്ന ഏത് സ്ഥാനത്തും ഇറങ്ങും എന്ന് രഹാനെ

ക്യാപ്റ്റൻ എം‌എസ് ധോണി ആഗ്രഹിക്കുന്ന ഏത് റോളിൽ കളിക്കാനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അജിങ്ക്യ രഹാനെ. ഞാൻ എല്ലായ്‌പ്പോഴും ഒരു ഓപ്പണറായിരുന്നു. ഞാൻ എല്ലായ്പ്പോഴും ടി20 ഫോർമാറ്റിൽ ബാറ്റിംഗ് ഓപ്പൺ ചെയ്തിട്ടുണ്ട്., അതിനാൽ എന്റെ റോളിൽ വലിയ വ്യത്യാസമില്ല. രഹാനെ പറഞ്ഞു.

എന്നാലും, മാനേജ്‌മെന്റും ക്യാപ്റ്റനും എന്നോട് എന്ത് ആവശ്യപ്പെട്ടാലും അത് ചെയ്യാൻ ഞാൻ എപ്പോഴും തയ്യാറാണ്. അദ്ദേഹം പറഞ്ഞു. എനിക്ക്, എല്ലായ്പ്പോഴും ടീമാണ് വലുത്, അതിനാൽ എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ എന്റെ മികച്ചത് നൽകും, ”രഹാനെ മാധ്യമങ്ങളോട് പറഞ്ഞു.

രഹാനക്ക് ആയി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രം

ഇന്ത്യൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയെ 1 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 33കാരനായ താരത്തിന് അടിസ്ഥാന വിലയും ഒരു കോടി ആയിരുന്നു. താരത്തിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രമെ വിഡ് ചെയ്തുള്ളൂ. രഹാനെയുടെ സമീപ കാലത്തെ മോശം ഫോമാണ് താരത്തിന് തിരിച്ചടി ആയത്. കഴിഞ്ഞ സീസണിൽ രഹാനെ ഡെൽഹി കാപിറ്റൽസിൽ ആയിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസിനായും മുംബൈ ഇന്ത്യൻസിനായും രഹാനെ കളിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മക്ക് വിശ്രമം, ആദ്യ മത്സരത്തിൽ രഹാനെ നായകനാവും

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.സി.സി.ഐ താരത്തിന് വിശ്രമം അനുവദിക്കുന്നത്. രോഹിത് ശർമ്മയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷർദുൽ താക്കൂർ എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

കൂടാതെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിക്കും. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്കെ രഹാനെയാവും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലി ടീമിൽ തിരിച്ചെത്തും. നേരത്തെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. താരത്തിന്റെ അഭാവത്തിൽ രോഹിത് ശർമ്മയാവും ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

വാലറ്റത്തിൽ നിന്ന് 20-30 റൺസ് വന്നാൽ തന്നെ വലിയ മാറ്റമുണ്ടാവും – രഹാനെ

ഇന്ത്യയുടെ വാലറ്റത്തിൽ നിന്ന് 20-30 റൺസ് വന്നാൽ തന്നെ വലിയ മാറ്റമുണ്ടാവുമെന്ന് പറഞ്ഞ് ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ. ഇന്ത്യന്‍ ടീമിലെ വാലറ്റം ഇപ്പോള്‍ കൂടുതൽ സമയം നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസിൽ ഏര്‍പ്പെടാറുണ്ടെന്നും ബാറ്റിംഗ് കോച്ചുമായി കൂടുതൽ സമയം ചെലവഴിക്കുന്നുണ്ടെന്നും പറഞ്ഞ രഹാനെ ഇത് മികച്ചൊരു സൂചനയാണെന്നും പറഞ്ഞു.

ബുംറ, ഷമി, സിറാജ്, ഇഷാന്ത്, ഉമേഷ് എന്നിവര്‍ കൂടുതൽ ശ്രമം നടത്തുന്നുണ്ടെന്നും അവരിൽ നിന്ന് 20-30 റൺസ് വന്നാൽ തന്നെ വലിയ മാറ്റമുണ്ടാകുമെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.

Exit mobile version