ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച തുടക്കവുമായി നദാൽ, ഗോഫിൻ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ സെർബിയൻ താരം ലാസ്ലോ ഡറെയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു രണ്ടാം സീഡ് റാഫേൽ നദാൽ തുടങ്ങി. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം ആണ് നദാൽ പുലർത്തിയത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത നദാൽ 6-3, 6-4, 6-1 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഓരോ ഗ്രാന്റ് സ്‌ലാമും രണ്ടു തവണ നേടുക എന്ന ചരിത്ര നേട്ടവും 21 മത്തെ ഗ്രാന്റ് സ്‌ലാമും ലക്ഷ്യം വക്കുന്ന നദാൽ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ആണ് മെൽബണിൽ ലക്ഷ്യം വക്കുന്നത്.

അഞ്ചു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആണ് ബെൽജിയം താരം ആയ 13 സീഡ് ഡേവിഡ് ഗോഫിൻ ഓസ്‌ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത് പോയത്. സീഡ് ചെയ്യാത്ത ആതിഥേയ താരം ആയ അലക്സെയ് പോപിയിരിൻ ആണ് ഗോഫിനെ ഞെട്ടിച്ചത്‌. 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 6-3, 4-6, 7-6, 6-7, 3-6 എന്ന സ്കോറിന് ആണ് ഗോഫിൻ പരാജയം ഏറ്റുവാങ്ങിയത്. അർജന്റീനൻ താരം പെല്ലയെ 6-3, 7-6, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തകർത്തു 22 സീഡ് ക്രൊയേഷ്യൻ താരം ബോർണ ചോരിച്ചും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

പാരീസിൽ സെമിയിൽ നദാലിനെ തകർത്തു സെരവ്, ഫൈനലിൽ മെദ്വദേവ് എതിരാളി

പാരീസ് എ. ടി. പി 1000 മാസ്റ്റേഴ്സിൽ സെമിഫൈനലിൽ ഒന്നാം സീഡ് റാഫേൽ നദാലിനെ തകർത്തു നാലാം സീഡ് അലക്‌സാണ്ടർ സെരവ്. നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയ സെരവ് തുടർച്ചയായ പന്ത്രണ്ടാം മത്സരത്തിൽ ആണ് ജയം കണ്ടത്. 2019 ഷാങ്ഹായ്ക്ക് ശേഷമുള്ള ആദ്യ മാസ്റ്റേഴ്സ് ഫൈനൽ കൂടിയാണ് സെരവിനു ഈ ഫൈനൽ. നന്നായി സർവീസ് ചെയ്ത സെരവ് 13 ഏസുകൾ ഉതിർക്കുകയും രണ്ടാം സർവീസിൽ അസാധ്യ മികവ് പുലർത്തുകയും ചെയ്തു. ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും മത്സരത്തിൽ 3 തവണയാണ് സെരവ് നദാലിനെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-4 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. തോൽവിയോടെ പാരീസിൽ ആദ്യ കിരീടം എന്ന നദാലിന്റെ കാത്തിരിപ്പ് നീളും.

ഫൈനലിൽ മൂന്നാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് സെരവിന്റെ എതിരാളി. പത്താം സീഡ് ആയ കനേഡിയൻ താരമായ മിലോസ് റയോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് വീഴ്‌ത്തിയത്. 11 ഏസുകൾ ഉതിർത്ത റയോണിക്കിനെതിരെ 2 ബ്രൈക്കുകൾ കണ്ടത്തിയ മെദ്വദേവ് ആദ്യ സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ ജയം കണ്ട മെദ്വദേവ് മത്സരം സ്വന്തം പേരിൽ കുറിച്ചു ഫൈനൽ ഉറപ്പിച്ചു. പാരീസിൽ മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മിൽ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് മാസ്റ്റേഴ്സ് സെമിഫൈനൽ ചിത്രം തെളിഞ്ഞു, നദാലിന് സെരവ് എതിരാളി

പാരീസ് 1000 മാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് മുന്നേറി പാരീസിൽ ആദ്യ കിരീടം ലക്ഷ്യം വക്കുന്ന ഒന്നാം സീഡ് റാഫേൽ നദാൽ. ക്വാർട്ടർ ഫൈനലിൽ ഒമ്പതാം സീഡ് ആയ നാട്ടുകാരൻ പാബ്ലോ കരേനോ ബുസ്റ്റയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് നദാൽ വീഴ്‌ത്തിയത്. ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടിയ ബുസ്റ്റ നദാലിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ തിരിച്ചു വന്ന നദാൽ രണ്ടാം സെറ്റിൽ ബസ്റ്റയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ പൂർണ മികവിലേക്ക് ഉയർന്ന നദാൽ സെറ്റ് 6-1 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. സെമിഫൈനലിൽ നാലാം സീഡ് ആയ ജർമ്മൻ താരം അലക്‌സാണ്ടർ സെരവ് ആണ് നദാലിന്റെ എതിരാളി. പന്ത്രണ്ടാം സീഡ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് വീഴ്‌ത്തിയത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സെരവ് 2 ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ വാവറിങ്കയുടെ സർവീസ് ഭേദിച്ചു. ആദ്യ സെറ്റ് 6-3 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയാണ് സെമിഫൈനൽ ഉറപ്പിച്ചത്.

പാരീസിൽ രണ്ടാം സെമിഫൈനലിൽ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് പത്താം സീഡ് ആയ കനേഡിയൻ താരം മിലോസ് റയോണിക്കിനെ നേരിടും. ആറാം സീഡ് ആയ അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്വദേവ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം നേടിയ റഷ്യൻ താരം 8 ഏസുകൾ ഉതിർക്കുകയും എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ഫ്രഞ്ച് താരം ഉഗോ ഹുമ്പർട്ടിനു എതിരെ മാച്ച് പോയിന്റ് രക്ഷിച്ച ശേഷമാണ് റയോണിക് സെമിയിൽ എത്തിയത്.മത്സരത്തിൽ 25 ഏസുകൾ ഉതിർത്ത റയോണിക് ആദ്യ സെറ്റ് 6-3 നു വഴങ്ങിയ ശേഷം രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. കടുത്ത പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ഇരു താരങ്ങളും ബ്രൈക്ക് ഒന്നും വഴങ്ങാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ വലിയ വെല്ലുവിളി അതിജീവിച്ച ശേഷമാണ് റയോണിക് സെമിഫൈനൽ ഉറപ്പിച്ചത്.

പാരീസിൽ എ. ടി. പി ടൂറിലെ ആയിരം ജയം കുറിച്ച് റാഫേൽ നദാൽ

എ. ടി. പി 1000 മാസ്റ്റേഴ്സിൽ എ. ടി. പി ടൂറിലെ തന്റെ ആയിരാമത്തെ ജയം കുറിച്ച് ഒന്നാം സീഡും രണ്ടാം റാങ്കുകാരനും ആയ റാഫേൽ നദാൽ. 1000 എ. ടി. പി ജയങ്ങൾ നേടുന്ന നാലാമത്തെ മാത്രം താരമായി നദാൽ ഇതോടെ. രണ്ടാം റൗണ്ടിൽ നാട്ടുകാരൻ ആയ ഫെലിസിയാനോ ലോപ്പസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ആണ് സ്പാനിഷ് താരം മറികടന്നത്. മത്സരത്തിൽ ലോപ്പസ് 22 ഏസുകൾ ഉതിർത്തു എങ്കിലും 7 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. നദാൽ ആവട്ടെ മത്സരത്തിൽ 16 ഏസുകൾ ഉതിർത്തു. ആദ്യ സെറ്റ് 6-4 വഴങ്ങിയ നദാൽ രണ്ടാം സെറ്റിൽ താളം കണ്ടത്തി.

രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയ നദാൽ ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് നേടിയ നദാൽ മത്സരം സ്വന്തം പേരിൽ കുറിച്ചു. തന്റെ ആദ്യ പാരീസ് മാസ്റ്റേഴ്സ് ആണ് നദാൽ ഇത്തവണ ലക്ഷ്യം വെക്കുന്നത്. സെർബിയൻ താരം കെക്മനോവിച്ചിനെ 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന നാലാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവും അവസാന പതിനാറിലേക്ക് മുന്നേറി. പരിക്കേറ്റു കെവിൻ ആന്റേഴ്‌സൻ പിന്മാറിയതോടെ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്, റിക്കാർഡ് ഗാസ്ഗറ്റിനെ 7-5, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ആറാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനും അവസാന പതിനാറിലേക്ക് മുന്നേറി.

ഫ്രഞ്ച് ഓപ്പണിൽ പതിവ് പോലെ നദാൽ തുടങ്ങി, മോൻഫിൽസ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി 12 തവണ റോളണ്ട് ഗാരോസിൽ ജേതാവ് ആയ രണ്ടാം സീഡ് റാഫേൽ നദാൽ. സീഡ് ചെയ്യാത്ത എതിരാളി ഇഗോർ ഗരസിമോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് താരം തകർത്തത്. നന്നായി സർവീസ് ചെയ്ത നദാൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 8 ഏസുകൾ ഉതിർത്ത എതിരാളിയെ ലഭിച്ച 5 അവസരങ്ങളിലും ബ്രൈക്ക് ചെയ്തു മത്സരം സ്വന്തം പേരിൽ കുറിച്ചു. 6-4, 6-4, 6-2 എന്ന സ്കോറിന് ആയിരുന്നു നദാലിന്റെ ജയം. റോം മാസ്റ്റേഴ്സിലെ അപ്രതീക്ഷിത പരാജയം മറന്നു പാരീസിൽ കിരീടം ലക്ഷ്യം വച്ച് തന്നെയാവും നദാൽ കുതിപ്പ് തുടങ്ങിയത്.

എട്ടാം സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ് ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്ത് ആയി. സീഡ് ചെയ്യാത്ത അലക്‌സാണ്ടർ ബുബ്ലിക് ആണ് ഫ്രഞ്ച് താരത്തെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. 12 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ മോൻഫിൽസ് എട്ടു തവണയാണ് മത്സരത്തിൽ ബ്രൈക്ക് വഴങ്ങിയത്. 4-6, 5-7, 6-3, 3-6 എന്ന സ്കോറിന് ആയിരുന്നു ഫ്രഞ്ച് താരത്തിന്റെ തോൽവി.

നാട്ടുകാരൻ ആയ സീഡ് ചെയ്യാത്ത നിക്കോള മിലോജെവിച്ചിനോട് തോറ്റ് 26 സീഡ് സെർബിയൻ താരം ഫിലിപ്പ് ക്രാജിനോവിച്ചും ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി. 4 സെറ്റ് പോരാട്ടത്തിൽ 6-4, 3-6, 6-3, 6-1 എന്ന സ്കോറിന് ആയിരുന്നു മിലോജെവിച്ചിന്റെ ജയം. യുച്ചി സുഗിറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 28 സീഡ് കാസ്പർ റൂഡ്, ഫ്രാൻസസ് ടിയഫോയെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന 30 സീഡ് യാൻ ലെനാർഡ് സ്ട്രഫ്‌ എന്നിവരും ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

റോമിൽ കിരീടം ലക്ഷ്യം വച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി നദാൽ

സെർബിയൻ താരം തുസാൻ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു എ. ടി. പി 1000 മാസ്റ്റേഴ്സ് റോം ഓപ്പൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി റാഫേൽ നദാൽ. രണ്ടാം സീഡ് ആയ സ്പാനിഷ് താരം കളിമണ്ണ് കോർട്ടിൽ തനിക്ക് ഒരാളും എതിരാളികൾ അല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ സെർബിയൻ താരം പലപ്പോഴും കാഴ്ചകാരൻ ആയി. മത്സരത്തിൽ 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 14 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യാൻ അവസരം ഉണ്ടാക്കിയ നദാൽ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. റോമിൽ തന്റെ പത്താം കിരീടം ആണ് റോമിൽ നദാൽ ലക്ഷ്യമിടുന്നത്.

ആദ്യ സെറ്റിൽ വെറും ഒരു പോയിന്റ് മാത്രം എതിരാളിക്ക് നൽകിയ നദാൽ 6-1 നു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ കുറച്ച് കൂടി പൊരുതിയ എതിരാളിയെ 6-3 നു തകർത്തു റോമിൽ പതിനഞ്ചാമത്തെ തവണ നദാൽ ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടി. ഫ്രഞ്ച് ഓപ്പണിനു മുമ്പ് ഒരിക്കൽ കൂടി കളിമണ്ണിൽ ഒരു മാസ്റ്റേഴ്സ് കിരീടം ഉയർത്തി ആത്മവിശ്വാസം കൈവരിക്കാൻ ആവും നദാലിന്റെ ശ്രമം. ക്വാർട്ടർ ഫൈനലിൽ അർജന്റീനൻ താരം എട്ടാം സീഡ് ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് നദാലിന്റെ എതിരാളി. മികച്ച പോരാളിയായ ഷ്വാർട്ട്സ്മാൻ പക്ഷെ കളിമണ്ണ് കോർട്ടിൽ നദാലിന് വലിയ വെല്ലുവിളി ആവാൻ ഇടയില്ല.

ലോക ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തി റാഫേൽ നദാൽ

ഏതാണ്ട് 12 മാസങ്ങൾക്ക് ശേഷം ലോക ഒന്നാം നമ്പർ റാങ്കിലേക്ക് തിരിച്ചെത്തി കളിമണ്ണ് കോർട്ടിലെ രാജാവ് റാഫേൽ നദാൽ. സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചിനെ മറികടന്നാണ് നദാൽ ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയെങ്കിലും സീസൺ അവസാനം മാത്രമെ ഈ പോയിന്റുകൾ എ. ടി. പി റാങ്കിൽ പരിഗണിക്കു എന്നതിനാൽ ആണ് ജ്യോക്കോവിച്ചിനു വിനയായത്. ഈ വർഷത്തെ യു.എസ് ഓപ്പൺ കിരീടാനേട്ടം ആണ് നദാലിന് സഹായകമായത്. 1973 നു ശേഷത്തെ കണക്കിൽ ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി 33 കാരനായ നദാൽ മാറി. 2018 ൽ 36 വയസ്സിൽ ഒന്നാം റാങ്കിൽ എത്തിയ റോജർ ഫെഡററിന്റെ പേരിൽ തന്നെയാണ് ഈ റെക്കോർഡ് ഇപ്പോഴും.

എന്നാൽ ലണ്ടനിൽ നടക്കുന്ന എ. ടി. പി ഫൈനൽസിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആവും ജ്യോക്കോവിച്ച് ശ്രമം. ഇത് വരെ പരിക്ക് കാരണം എ. ടി. പി ഫൈനൽസ് കളിക്കും എന്ന് ഉറപ്പില്ലാത്ത നദാൽ വർഷാവസാനം ലോക റാങ്കിൽ ഒന്നാമത് തുടർന്നാൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും നദാൽ മാറും. 2008 ൽ തന്റെ 22 വയസ്സിൽ ആദ്യമായി ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തിയ നദാൽ ഇത് എട്ടാം തവണയാണ് ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത്. 2018 ൽ പരിക്ക് മൂലം കളം വിട്ട നദാൽ 2019 ൽ ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ അടക്കം നേടിയത് 4 കിരീടങ്ങൾ ആണ്. കളിച്ച 57 ൽ 51 ലും ജയം കണ്ടു നദാൽ. തന്റെ 15 മത്തെ എ.ടി. പി ഫൈനൽസ് കളിക്കാൻ ഒരുങ്ങുന്ന നദാൽ ഇത് 197 ആഴ്ചയാണ് ലോക റാങ്കിങ്ങിൽ ഒന്നാമത് നിൽക്കുന്നത്. 310 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് നിന്ന ഫെഡററിന്റെ പേരിൽ തന്നെയാണ് ഈ റെക്കോർഡും.

പാരീസിൽ സെമിയിൽ കടന്നു നദാൽ

എ. ടി. പി 1000 പാരീസ് മാസ്റ്റേഴ്സിൽ സെമിഫൈനലിൽ കടന്നു റാഫേൽ നദാൽ. പാരീസിൽ ഇത് വരെ കിരീടം നേടാത്ത നദാൽ തന്റെ ആദ്യ കിരീടം ആണ് പാരീസിൽ ലക്ഷ്യമിടുന്നത്. മുൻ ജേതാവ് ഫ്രഞ്ച് താരം ജോ വിൽഫ്രെയിഡ് സോങയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ നദാൽ രണ്ടാം സെറ്റിൽ സോങക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ നദാൽ 6-1 നാണ് രണ്ടാം സെറ്റ് നേടിയത്. ലോക ഒന്നാം നമ്പർ ലക്ഷ്യമിടുന്ന നദാലിന് എ. ടി. പി ഫൈനൽസിന് മുമ്പ് കിരീടാനേട്ടം വലിയ മുതൽകൂട്ട് ആവും.

കനേഡിയൻ യുവതാരം 20 കാരൻ ഡെനിസ് ശപോവലോവ് ആണ് സെമിയിൽ നദാലിന്റെ എതിരാളി. എ. ടി. പി ഫൈനലിലേക്ക് യോഗ്യത നേടാൻ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ 13 സീഡ് ഫ്രഞ്ച്‌ താരം ഗെയിൽ മോൻഫിൽസിനെയാണ് ശപോവലോവ് ക്വാർട്ടറിൽ മറികടന്നത്. മോൻഫിൽസ് തോറ്റതോടെ എ. ടി. പി ഫൈനൽസിലെ എട്ടാമതത്തെയും അവസാനത്തെയും സ്ഥാനം മാറ്റിയോ ബരേറ്റിനി സ്വന്തമാക്കി. മത്സരത്തിൽ ഫ്രഞ്ച് താരത്തിന് മേൽ സമ്പൂർണ ആധിപത്യം നേടിയ ശപോവലോവ് 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. ഉജ്ജ്വലമായി കളിക്കുന്ന ശപോവലോവ് സെമിയിൽ നദാലിന് വെല്ലുവിളിയാവുമോ എന്നു കണ്ടറിയണം.

ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തി റാഫേൽ നദാൽ

റോജർ ഫെഡററിന്റെ റെക്കോർഡ് മറികടക്കാം എന്ന നൊവാക് ജ്യോക്കോവിച്ചിന്റെ സ്വപ്നങ്ങൾക്ക് വിരാമം. ലോക ടെന്നീസ് റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചു വന്നു റാഫേൽ നദാൽ. ഷാങ്ഹായ് മാസ്റ്റേഴ്സിന്റെ ക്വാട്ടർ ഫൈനലിൽ സ്റ്റെഫാനോസ് സ്റ്റിസിപാസിനോട് സെർബിയൻ താരം തോറ്റതോട് കൂടിയാണ് ഒന്നാം റാങ്ക് ജ്യോക്കോവിച്ചിനു നഷ്ടമാവുന്നത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ നേടിയ ജ്യോക്കോവിച്ച് ഫെഡററിന്റെ റെക്കോർഡ് തകർക്കൽ ആണ് തന്റെ ലക്ഷ്യം എന്നു പറഞ്ഞിരുന്നു.

എന്നാൽ യു.എസ് ഓപ്പണിൽ പരിക്ക് വില്ലനായതോട് കൂടെ നാലാം റൗണ്ടിൽ പുറത്തായ ജ്യോക്കോവിച്ചിനു ഒന്നാം നമ്പറിൽ തുടരുക എന്നത് പ്രയാസമായി. ഷാങ്ഹായിലും ക്വാട്ടറിൽ മടങ്ങിയതോടെ യു.എസ് ഓപ്പൺ ജേതാവ് ആയ നദാൽ ജ്യോക്കോവിച്ചിനെ മറികടക്കും എന്നുറപ്പായി. നിലവിൽ വിശ്രമത്തിൽ ഉള്ള നദാൽ ഉടൻ കളത്തിലേക്ക് തിരിച്ചെത്തിയേക്കും. ജ്യോക്കോവിച്ചിനു ഒന്നാം റാങ്ക് നഷ്ടമായതോടെ ടെന്നീസിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന താരം എന്ന റെക്കോർ

ഫെഡററിന്റെ റെക്കോർഡ് മറികടക്കാൻ പ്രായം നദാലിന് തടസമാവില്ല : ടോണി നദാൽ

ഫെഡററിന്റെ ഏറ്റവും കൂടുതൽ ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ എന്ന നേട്ടം സ്വന്തമാക്കാൻ റാഫേൽ നദാലിന് പ്രായം ഒരു തടസ്സം ആവില്ലെന്ന് നദാലിന്റെ മുൻ പരിശീലകനും അമ്മാവനും ആയ ടോണി നദാൽ. ഇപ്പോൾ 20 ഗ്രാന്റ്‌ സ്‌ലാമുകൾ ഉള്ള റോജർ ഫെഡററെക്കാൾ വെറും ഒരു ഗ്രാന്റ്‌ സ്‌ലാം പിറകിൽ ആണ് റാഫേൽ നദാൽ. എന്നാൽ ഈ കഴിഞ്ഞ യു.എസ് ഓപ്പൺ ജയത്തിനു ശേഷം ഇനിയൊരു ഗ്രാന്റ്‌ സ്‌ലാം സ്വന്തമാക്കുക തനിക്ക് ബുദ്ധിമുട്ട് ആവും എന്ന് റാഫേൽ നദാൽ തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ 33 കാരനായ റാഫേൽ നദാൽക്ക് ചരിത്രനേട്ടം കൈവരിക്കാൻ സാധിക്കും എന്ന കാര്യത്തിൽ ടോണി നദാൽക്ക് സംശയം ഒന്നുമില്ല.

ഏതാണ്ട് 5 മണിക്കൂർ നീണ്ട 5 സെറ്റ് മത്സരത്തിനൊടുവിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ മറികടന്നാണ് നദാൽ യു.എസ് ഓപ്പൺ കിരീടം ഉയർത്തിയത്. മത്സരശേഷം വളരെ വികാരീതനായി കാണപ്പെട്ട നദാൽ കിരീടാനേട്ടത്തിന്റെ കാഠിന്യം എടുത്ത് പറയുകയും ചെയ്തിരുന്നു. എന്നാൽ മത്സരശേഷം നദാൽ ഫെഡററിന്റെ റെക്കോർഡ് തകർക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ലെന്നാണ് റഷ്യൻ താരം പ്രതികരിച്ചത്. ഫെഡററിന്റെ റെക്കോർഡ് തകർക്കാൻ പ്രായം നദാൽക്ക് ഒരു തടസ്സമാവില്ലെന്നു പറഞ്ഞ മെദ്വദേവ്‌ ഇനിയും ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ നേടാനുള്ള കരുത്തും ശാരീരിക ക്ഷമതയും നദാലിന് ഉണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു.

‘തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ ദിനമാണ് ഇന്ന്’ – റാഫേൽ നദാൽ

യു.എസ് ഓപ്പൺ ഫൈനലിന്റെ ജയത്തിനു ശേഷം കണ്ണീർ വാർത്ത് വികാരഭരിതനായി റാഫേൽ നദാൽ. മത്സരശേഷം ജയം ആനന്ദകണ്ണീരോടെയാണ് റാഫ പതിവ് പോലെ സ്വീകരിച്ചത്. തന്റെ നേട്ടങ്ങൾ വലിയ സ്‌ക്രീനിൽ തെളിയുന്നത് നോക്കിയിരിക്കുമ്പോഴും ആ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നുണ്ടായിരുന്നു. ആത്മസമർപ്പണത്തിന്റെ പോരാട്ടവീര്യത്തിന്റെ ആൾരൂപമായ നദാൽക്ക് അത്രമാത്രം പ്രിയപ്പെട്ടത് ആയിരുന്നു ഇന്നത്തെ ജയം. ഏതാണ്ട് 5 മണിക്കൂർ നീണ്ട് നിന്ന മത്സരത്തിൽ ഹൃദയം നൽകിയ നദാൽ എതിരാളിയായ മെദ്വദേവിനെ അഭിനന്ദിക്കാനും മടിച്ചില്ല.

ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ കളിക്കുന്ന മെദ്വദേവിന്റെ അവസാനഫൈനൽ ആവില്ല ഇതെന്ന് പറഞ്ഞ നദാൽ ഭാവിയിൽ ഒരുപാട് കിരീടങ്ങൾ റഷ്യൻ താരം ഉയർത്തും എന്നും കൂട്ടിച്ചേർത്തു. തന്റെയും, തന്റെ കുടുംബത്തിന്റെയും, ടീമിന്റേതും പരിശ്രമത്തിന്റെ ഫലം ആണ് ജയം എന്നു പറഞ്ഞ നദാൽ അതിനായി ഒരുപാട് ത്യാഗങ്ങൾ എല്ലാരും സഹിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ ദിനം ആണ് ഇന്ന് എന്ന് പറഞ്ഞ നദാൽ ആർതർ ആഷേയിലെ കാണികൾക്കും നന്ദി പറഞ്ഞു. അടുത്ത വർഷം വീണ്ടും യു.എസ് ഓപ്പണിൽ മത്സരിക്കാൻ ഇറങ്ങും എന്ന ശുഭാപ്തി വിശ്വാസവും 33 കാരനായ നദാൽ പങ്ക് വച്ചു.

ഐതിഹാസിക ഫൈനലിൽ മെദ്വദേവിനെ മറികടന്ന് 19 ഗ്രാന്റ്‌ സ്‌ലാം ഉയർത്തി നദാൽ

ഹോ, എന്തൊരു ഫൈനൽ ആയിരുന്നു അത്. എന്തൊരു പോരാട്ടം ആയിരുന്നു അത്, എന്തൊരു ടെന്നീസ് മത്സരം ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ ടെന്നീസ് ആരാധകർക്ക് വിരുന്ന് സമ്മാനിച്ച ഫൈനൽ ആണ് യു.എസ് ഓപ്പൺ ഫൈനലിൽ 33 കാരൻ റാഫേൽ നദാലും 23 കാരൻ ഡാനിൽ മെദ്വദേവും സമ്മാനിച്ചത്. ഈ വർഷത്തെ രണ്ടാം ഗ്രാന്റ്‌ സ്‌ലാമും തന്റെ നാലാം യു.എസ് ഓപ്പണും 19 മത്തെ ഗ്രാന്റ്‌ സ്‌ലാം കിരീടവും ലക്ഷ്യമിട്ട് കളത്തിൽ ഇറങ്ങിയ രണ്ടാം സീഡ് റാഫാ നദാൽക്ക് എതിരാളിയായി എത്തിയത് അഞ്ചാം സീഡും ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനൽ കളിക്കുന്നതും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്‌. നീണ്ട റാലികളും അസാമാന്യ ഷോട്ടുകളും ഒരിക്കലും അണയാത്ത പോരാട്ടവീര്യവും ആയി ഇരു താരങ്ങളും കളം നിറഞ്ഞപ്പോൾ പിറന്നത് 5 സെറ്റ് നീണ്ട 4 മണിക്കൂർ 52 മിനിറ്റു നീണ്ടു നിന്ന ഐതിഹാസികം എന്നു വിശേഷിപ്പിക്കാവുന്ന പോരാട്ടം. ഒടുവിൽ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞ മത്സരം നദാൽ സ്വന്തമാക്കുമ്പോൾ ടെന്നീസ് ആരാധകർ ഭ്രാന്തിന്റെ വക്കിൽ എത്തിയിരുന്നു.

ആദ്യ സെറ്റിൽ തന്നെ നീണ്ട റാലികൾ കണ്ട മത്സരത്തിൽ നദാലിന്റെ രണ്ടാം സർവീസ് തന്നെ റഷ്യൻ താരം ബ്രൈക്ക് ചെയ്തപ്പോൾ നദാൽ ആരാധകർ ഒന്നു ഞെട്ടി. എന്നാൽ മെദ്വദേവിന്റെ തൊട്ടടുത്ത സർവീസ് ബ്രൈക്ക് ചെയ്തു സെറ്റിൽ ഓപ്പമെത്തിയ നദാൽ പിന്നീട് വലിയ അവസരം ഒന്നും റഷ്യൻ താരത്തിന് നൽകിയില്ല. പിന്നീട് ഒരിക്കൽ കൂടി മെദ്വദേവിന്റെ സർവീസ് ഭേദിച്ച നദാൽ 7-5 നു ആദ്യ സെറ്റ് സ്വന്തമാക്കി. ഏതാണ്ട് ഒരുമണിക്കൂർ നീണ്ടു നിന്ന ആദ്യ സെറ്റ് വരാനിരിക്കുന്ന മത്സരത്തിന്റെ സൂചനയായിരുന്നു. രണ്ടാം സെറ്റിൽ തന്റെ രണ്ടാം സർവീസിൽ 4 ബ്രൈക്ക് പോയിന്റുകൾ രക്ഷിക്കാൻ മെദ്വദേവിനു ആയെങ്കിലും മൂന്നാം സർവീസ് ബ്രൈക്ക് ചെയ്തു നദാൽ രണ്ടാം സെറ്റിൽ ആധിപത്യം നേടി. 6-3 നു രണ്ടാം സെറ്റ് നേടിയ നദാൽ യു.എസ് ഓപ്പൺ കിരീടത്തിലേക്ക് അടുത്തു. എന്നാൽ തുടർന്ന് കണ്ടത് മെദ്വദേവിന്റെ അസാമാന്യ തിരിച്ചു വരവ് ആയിരുന്നു.

മൂന്നാം സെറ്റിൽ ബേസ് ലൈനിൽ നിന്ന് കേറി വന്ന് നെറ്റിനെ കൂടുതൽ ആക്രമിക്കുന്ന മെദ്വദേവിനെ ആണ് കാണാൻ സാധിച്ചത്. സെറ്റിൽ മെദ്വദേവിന്റെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്ത നദാൽ കിരീടം കയ്യെത്തും ദൂരെയാക്കി. എന്നാൽ നദാലിന്റെ തൊട്ടടുത്ത സർവീസ് ഭേദിച്ച മെദ്വദേവ് വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഇരു താരങ്ങളും കടുത്ത പോരാട്ടം തന്നെ സെറ്റിൽ പുറത്തെടുത്തു എന്നാൽ പിന്നീട് ഒരിക്കൽ കൂടി നദാലിന്റെ സർവീസ് ഭേദിച്ച മെദ്വദേവ് സെറ്റ് 7-5 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. സെറ്റിൽ സർവ്വം മറന്നു പോരാടിയ മെദ്വദേവിനായി ടൂർണമെന്റിൽ ഉടനീളം തിരിഞ്ഞ കാണികൾ കയ്യടികളുമായി എത്തിയതും കൗതുകമായി. നാലാം സെറ്റിൽ നദാലിനായി വീണ്ടും കാണികൾ ആർത്തു വിളിച്ചു. സെറ്റിൽ ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് പോയിന്റ് അതിജീവിച്ച നദാൽക്ക് മെദ്വദേവിന്റെ മൂന്നാം സർവീസിൽ ബ്രൈക്ക് ചെയ്യാൻ ലഭിച്ച രണ്ട് അവസരങ്ങളും മുതലാക്കാൻ ആയില്ല. കൂടുതൽ അക്രമകാരിയായ മെദ്വദേവ് നദാലിന്റെ സർവീസ് ബ്രൈക്ക് ചെയ്ത് സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.

അഞ്ചാം സെറ്റിന്റെ തുടക്കത്തിൽ തന്റെ ആദ്യ സർവീസിൽ അതിഭയങ്കരമായ സമ്മർദനത്തിനിടയിലും മൂന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചെടുത്ത നദാൽ താൻ കീഴങ്ങാൻ ഇല്ലെന്ന വ്യക്തമായ സൂചന റഷ്യൻ താരത്തിന് നൽകി. മെദ്വദേവിന്റെ മൂന്നും നാലും സർവീസിൽ ബ്രൈക്ക് നേടിയ സ്പാനിഷ് താരം തന്റെ മത്സരത്തിലെ ആധിപത്യം തിരിച്ചു പിടിച്ചു. മത്സരം ഒരു സർവീസ് അകലെയുള്ള സമയത്ത് നദാലിന് സമയം ദീർഘിപ്പിച്ചതിനു ആദ്യ സർവീസ് പിഴയിട്ട റഫറിയുടെ തീരുമാനങ്ങളും സമ്മർദവും വിനയായപ്പോൾ ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു മെദ്വദേവ്. തുടർന്ന് തന്റെ സർവീസിൽ രണ്ട് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ രക്ഷിച്ചെടുത്തു മെദ്വദേവ്. എന്നാൽ തന്റെ അടുത്ത സർവീസിൽ അഞ്ചാം സെറ്റ് 6-4 നു നേടിയ നദാൽ തന്റെ നാലാം യു.എസ് ഓപ്പൺ കിരീടം എന്ന നേട്ടം സ്വന്തമാക്കി. 19 ഗ്രാന്റ്‌ സ്‌ലാം നേട്ടത്തോടെ ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങളിൽ ഫെഡററുമായുള്ള അകലം വെറും ഒരെണ്ണം ആയി കുറക്കാനും നദാൽക്ക് സാധിച്ചു. എത്ര അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും മതിവരാത്ത പ്രകടനം തന്നെയാണ് ശരീരം ബുദ്ധിമുട്ടിക്കുമ്പോഴും നദാൽ ഇന്ന് നടത്തിയത്. അതേസമയം ഫെഡറർക്കും നദാൽക്കും ദ്യോക്കോവിച്ചിനും ശേഷം താൻ ആണ് എന്ന് പറയാതെ പറയുന്ന പ്രകടനം ആണ് മെദ്വദേവിൽ നിന്നുണ്ടായത്. എന്നാൽ ബിഗ് 3 യുടെ ആധിപത്യം സമീപവർഷങ്ങളെ പോലെ ഇത്തവണയും തുടർന്നു എന്നതും വസ്‌തുതയാണ്. യു.എസ് ഓപ്പൺ ചരിത്രതത്തിലെ തന്നെ മികച്ച ഫൈനലുകളിൽ ഒന്നായി ഇത് അടയാളപ്പെടുത്തും എന്നുറപ്പാണ്.

Exit mobile version