ബയേൺ മ്യൂണിക്ക് റാഫേൽ ലിയാവോക്കായി രംഗത്ത്


എസി മിലാനിൽ നിന്ന് റാഫേൽ ലിയാവോയെ സൈൻ ചെയ്യാനായി 75 ദശലക്ഷം യൂറോയും അതിൽ കൂടുതലും ഉൾപ്പെടുന്ന ഒരു കരാർ ബയേൺ മ്യൂണിക്ക് വാഗ്ദാനം ചെയ്തതായി ഫുട്മെർകാറ്റോ റിപ്പോർട്ട് ചെയ്യുന്നു. കിംഗ്സ്ലി കോമാൻ അല്ലെങ്കിൽ ലിയോൺ ഗോറെറ്റ്സ്ക എന്നിവരെ ഈ ഡീലിൽ ഉൾപ്പെടുത്താനും ബയേൺ മ്യൂണിക്ക് തയ്യാറാണ്.

എന്നിരുന്നാലും, എസി മിലാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ലിയാവോയെ വിൽക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.



ബയേണിന്റെ താൽപ്പര്യം ഉണ്ടായിരുന്നിട്ടും, 2028 ജൂൺ വരെ നിലവിലുള്ള ലിയാവോയുടെ 175 ദശലക്ഷം യൂറോ റിലീസ് ക്ലോസിൽ മിലാൻ ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ട്. പുതിയ മാനേജർ മാസിമിലിയാനോ അല്ലെഗ്രി ലിയാവോയുടെ ആരാധകനാണെന്നും, വരും സീസണിൽ അദ്ദേഹത്തിന് പുതിയ ടാക്റ്റിക്കൽ റോൾ നൽകാൻ ആഗ്രഹിക്കുന്നുവെന്നും ആണ് റിപ്പോർട്ട്.



ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനലിന് ലിയോ ഉണ്ടാകും

മിലാനും ഇന്ററും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ പോർച്ചുഗീസ് യുവതാരം ലിയോ കളിക്കും. എ സി മിലാൻ പരാജയപ്പെട്ട ആദ്യ പാദം റാഫേൽ ലിയോയ്ക്ക് നഷ്ടമായിരുന്നു. ലിയോയുടെ അഭാവം എ സി മിലാന് വലിയ തിരിച്ചടിയാവുകയും ചെയ്തു.

23-കാരനായ പോർച്ചുഗീസ് വിംഗർ, കഴിഞ്ഞ വാരാന്ത്യത്തിൽ ലാസിയോയ്‌ക്കെതിരായ മത്സരത്തിലേറ്റ പരിക്കേറ്റതിനെത്തുടർന്ന് ആണ് ഇപ്പോൾ കളത്തിന് പുറത്ത് ഇരിക്കുന്നത്. ആദ്യ പാദത്തിൽ 2-0ന്റെ പരാജയമാണ് എ സി മിലാൻ നേരിട്ടത്.

ലിയോ ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുക്കാനായി കഠിനമായി പരിശ്രമിക്കുകയാണ്. 23-കാരൻ ഇന്ന് രാവിലെ വ്യക്തിഗത പരിശീലന സെഷൻ പൂർത്തിയാക്കി. തിങ്കളാഴ്ച മുതൽ ടീമിനൊപ്പം പരിശീലനം നടത്തും. വാരാന്ത്യത്തിൽ സ്പെസിയയ്‌ക്കെതിരായ അവരുടെ സീരി എ പോരാട്ടത്തിൽ അദ്ദേഹം കളിക്കില്ല.

റാഫേൽ ലിയോ 2028വരെ എ സി മിലാനിൽ

പോർച്ചുഗീസ് താരം റാഫേൽ ലിയോ എ സി മിലാനിൽ കരാർ ഒപ്പുവെച്ചു. ഉടൻ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. 2028വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്.

ഇരുപത്തിമൂന്ന്കാരന്റെ നിലവിലെ കരാർ 2024ഓടെ അവസാനിക്കാൻ ഇരിക്കുകയാണ്‌. നേരത്തെ ചെൽസി താരത്തിന് പിറകെ ഉണ്ടെന്ന സൂചനകൾ വന്നിരുന്നു. അടുത്ത ട്രാൻസ്ഫർ വിൻഡോയിലും യൂറോപ്പിലെ വലിയ ക്ലബുകളിൽ നിന്നുള്ള നീക്കം പ്രതീക്ഷിക്കുന്നതിനാലാണ് മിലാൻ പെട്ടെന്ന് തന്നെ കരാർ പുതുക്കുന്നത്‌‌. ഏഴു മില്യൺ വരെയുള്ള വാർഷിക വരുമാനം താരത്തിന് ലഭിക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Exit mobile version