ടോട്ടനം ഡിഫൻഡർ റാഡു ഡ്രാഗുസിന് എസിഎൽ ഇഞ്ച്വറി

വലത് കാൽമുട്ടിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് (എസിഎൽ) പരിക്കേറ്റ ടോട്ടനം ഹോട്സ്പർ പ്രതിരോധ താരം റാഡു ഡ്രാഗുസിന് ദീർഘകാലത്തേക്ക് കളിക്കാൻ കഴിയില്ല. കഴിഞ്ഞയാഴ്ച സ്വീഡിഷ് ടീമായ എൽഫ്സ്ബോർഗിനെതിരെ സ്പർസ് 3-0 ന് യൂറോപ്പ ലീഗ് വിജയിച്ച മത്സരത്തിൽ ആയിരുന്നു റൊമാനിയൻ ഇന്റർനാഷണലിന് പരിക്കേറ്റത്. താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

ഈ സീസണിൽ 28 മത്സരങ്ങളിൽ കളിച്ച ഡ്രാഗുസിന്റെ പരിക്ക് ടോട്ടൻഹാമിന്റെ വർദ്ധിച്ചുവരുന്ന പരിക്ക് ആശങ്കകൾക്ക് ആക്കം കൂട്ടുന്നു, ക്രിസ്റ്റ്യൻ റൊമേറോ, ഡെസ്റ്റിനി ഉഡോഗി, ഗോൾകീപ്പർ ഗുഗ്ലിയൽമോ വികാരിയോ എന്നിവരും ടീമിൽ നിന്ന് പരിക്ക് കാരണം പുറത്താണ്.

റൊമാനിയൻ സെന്റർ ബാക്ക് റാഡു ഡ്രാഗുസിൻ സ്പർസിൽ

ടോട്ടനം ഹോട്‌സ്‌പർ 21കാരനായ റൊമാനിയൻ സെന്റർ ബാക്ക് റാഡു ഡ്രാഗുസിനെ സ്വന്തമാക്കി. സീരി എയിൽ ജെനോവയ്ക്ക് വേണ്ടി കളിക്കുന്ന യുവതാരത്തിനായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. ബുണ്ടസ്ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ അടക്കം മറികടന്നാണ് ടോട്ടനം ഡ്രാഗൂസിനെ സ്വന്തമാക്കിയത്.

30 മില്യൺ യൂറോയുടെ പാക്കേജ് ഡീലിൽ ആണ് താരം നോർത്ത് ലണ്ടണിൽ എത്തുന്നത്‌‌. ഒപ്പം 23 കാരനായ ഡിജെഡ് സ്പെൻസ് ടോട്ടൻഹാമിൽ നിന്ന് ലോണിൽ ജെനോവയിലേക്ക് പോവുകയും ചെയ്യും. റൊമാനിയൻ ഡിഫൻഡർ മെഡിക്കൽ ടെസ്റ്റിനായി ബുധനാഴ്ച ലണ്ടനിലേക്ക് പോകും. യുവന്റസ് യുവടീമുകൾക്ക് ഒപ്പം വളർന്നു വന്ന താരം ഇറ്റലിയിൽ സാമ്പ്ഡോറിയ, സലർനെറ്റിന എന്നിവർക്കായും താരം കളിച്ചിട്ടുണ്ട്.

Exit mobile version