ഖത്തർ ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമം അവസാനിപ്പിച്ചു

അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഖത്തർ സ്വപ്നങ്ങൾക്ക് അവസാനം. ഖത്തറിന്റെ അവസാന ബിഡും ഗ്ലേസേഴ്സ് നിരസിച്ചതോടെ ബിഡിംഗ് പ്രോസസിൽ നിന്ന് പിന്മാറുകയാണ് എന്ന് ഖത്തർ ഗ്രൂപ്പ് ഗ്ലേസേഴ്സിനെ അറിയിച്ചു‌‌. ഇന്ന് ഫബ്രിസിയോ റൊമാനോ തന്നെ ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകി. ഒരു വർഷത്തോളമായി നടക്കുന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമാകും.

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനായി അഞ്ചോളം ബിഡുകൾ ഖത്തർ ഗ്രൂപ്പ് സമർപ്പിച്ചിരുന്നു. ഒന്ന് പോലും ഗ്ലേസേഴ്സ് അംഗീകരിച്ചില്ല. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയാണ് ബിഡ് വഴി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി ഗ്ലേസേഴ്സിന് മുന്നിൽ സമർപ്പിച്ചത്.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതായിരുന്നു‌.

ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറഞ്ഞിരുന്നു. മുഴുവൻ ബിഡ് തുകയും പണമായി നൽകാനും ഖത്തർ ഗ്രൂപ്പ് തയ്യാറായിരുന്നു. ഖത്തർ വന്നാൽ ക്ലബ് പഴയ പ്രതാപത്തിൽ എത്തും എന്ന് കരുതിയ യുണൈറ്റഡ് ആരാധകർക്ക് ആകും പുതിയ വാർത്ത ഏറ്റവും നിരാശ നൽകുക.

നവംബറോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിൽപ്പന പൂർത്തിയാകും, ഖത്തർ തന്നെ ബിഡ് വിജയിക്കും എന്ന് സൂചന

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ ഖത്തർ വിജയിക്കുന്നതായി റിപ്പോർട്ടുകൾ. ഗ്ലേസേഴ്സ് ഖത്തർ ഗ്രൂപ്പിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാൻ തയ്യാറാകുന്നതായി സൺ റിപ്പോർട്ട് ചെയ്യുന്നു. റാറ്റ്ക്ലിഫ് പരാജയപ്പെടുമെന്നും യുണൈറ്റഡിന്റെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ഖത്തറ്റ് ഗ്രൂപ്പ് ഏറെ മുന്നിൽ ആണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം നവംബറോടെ ഗ്ലേസേഴ്സ് വിൽപ്പന പൂർത്തിയാക്കി ക്ലബ് ഒഴിയും എന്നും റിപ്പോർട്ടിൽ പറയുന്നു.

പല സാമ്പത്തിക നിരീക്ഷകരും ഖത്തർ ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നതിന് അടുത്താണ് എന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഗ്ലേസേഴ്സിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഇല്ലാതിരുന്നത് കാര്യങ്ങൾ അനിശ്ചിതത്വത്തിൽ ആക്കിയിരുന്നു.

ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ഖത്തർ ഗ്രൂപ്പും റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പും ആണ് യുണൈറ്റഡിനായി ബിഡ് ചെയ്തിരിക്കുന്നത്. റാറ്റ്ക്ലിഫിന്റെ ബിഡ് 4 ബില്യൺ മാത്രമാണ്. പക്ഷെ ആ ബിഡ് ഗ്ലേസേഴ്സിന് രണ്ട് വർഷം കൂടെ യുണൈറ്റഡിൽ തുടരാനുള്ള അനുമതി കൊടുക്കും. 20% ഓഹരിയും ഗ്ലേസേഴ്സിന് നിലനിർത്താൻ ആകും.

ഖത്തർ ഗ്രൂപ്പ് അവസാന ബിഡ് കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. 7 ബില്യണോളം ആണ് ഖത്തർ ഗ്രൂപ്പിന്റെ ബിഡ് എന്നാണ് റിപ്പോർട്ടുകൾ. പി എസ് ജി ക്ലബ് ഉടമകളും ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ബിഡിനെ സഹായിക്കുന്നുണ്ട്. റാറ്റ്ക്ലിഫിനെ വെച്ച് ഖത്തർ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പണം വാങ്ങാൻ ആണ് ഇതുവരെ ഗ്ലേസേഴ്സ് ശ്രമിച്ചത് എന്നും 7 ബില്യണ് അടുത്തുള്ള ഖത്തർ ബിഡ് അവർ സ്വീകരിക്കും എന്നും ചില അറബ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആർക്കെന്ന് ഈ ആഴ്ച അറിയാം, അവസാനം ട്വിസ്റ്റുകൾക്ക് സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ ആരു വിജയിച്ചു എന്ന് ഈ ആഴ്ച അറിയാം. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ആഴ്ച ഗ്ലേസേഴ്സ് ആർക്കാണ് ക്ലബ് വിൽക്കുന്നത് എന്ന് പ്രഖ്യാപിക്കും. ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ഖത്തർ ഗ്രൂപ്പും റാറ്റ്ക്ലിഫിന്റെ ഇനിയോസ് ഗ്രൂപ്പും ആണ് യുണൈറ്റഡിനായി ബിഡ് ചെയ്തിരിക്കുന്നത്.

ഖത്തർ ഗ്രൂപ്പ് അവസാന ബിഡ് കഴിഞ്ഞ ആഴ്ച സമർപ്പിച്ചിരുന്നു. ഈ ഓഫർ അംഗീകരിച്ചിട്ടില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഖത്തർ ഗ്രൂപ്പ് പിന്മാറും എന്ന് പറഞ്ഞിരുന്നു. 7 ബില്യണോളം ആണ് ഖത്തർ ഗ്രൂപ്പിന്റെ ബിഡ് എന്നാണ് റിപ്പോർട്ടുകൾ. പി എസ് ജി ക്ലബ് ഉടമകളും ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനിയുടെ ബിഡിനെ സഹായിക്കുന്നുണ്ട്.

റാറ്റ്ക്ലിഫിന്റെ ബിഡ് ഗ്ലേസേഴ്സ് അംഗീകരിക്കും എന്ന വാർത്തകൾ പരക്കുന്നുണ്ട് എങ്കിലും അവസാന ഫലം ഖത്തറിന് അനുകൂലമാകും എന്ന വാർത്തകളും ഇപ്പ്പ്പ്ല് വരുന്നു. റാറ്റ്ക്ലിഫിനെ വെച്ച് ഖത്തർ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പണം വാങ്ങാൻ ആണ് ഇതുവരെ ഗ്ലേസേഴ്സ് ശ്രമിച്ചത് എന്നും 7 ബില്യണ് അടുത്തുള്ള ഖത്തർ ബിഡ് അവർ സ്വീകരിക്കും എന്നും ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.

ഗ്ലേസേഴ്സ് റാറ്റ്ക്ലിഫിന്റെ ബിഡ് സ്വീകരിക്കുന്നു എങ്കിൽ അതിനർത്ഥം ഗ്ലേസേഴ്സ് ഇനിയും രണ്ട് വർഷം കൂടെ ക്ലബിൽ തുടരുമെന്ന് ഉറപ്പിക്കും. ഒപ്പം 20% ഓഹരി ഗ്ലേസേഴ്സിന്റെ കയ്യിൽ നിൽക്കുകയും ചെയ്യും. എന്തു തന്നെ ആയാലും ടേക്ക് ഓവറിൽ ഒരു വിധി വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോക്ക് അത് ഊർജ്ജം നൽകും.

ഖത്തർ ഗ്രൂപ്പിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള അവസാന ബിഡ്!! വെള്ളിയാഴ്ചക്ക് അകം മറുപടി ഇല്ലെങ്കിൽ പിന്മാറും

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള അവസാന ബിഡ് ഖത്തർ ഗ്രൂപ്പ് സമർപ്പിച്ചു. ഈ ബിഡ് ഖത്തർ ഗ്രൂപ്പിൽ നിന്നുള്ള അവസാന ബിഡ് ആയിരിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ ഓഫർ അംഗീകരിച്ചിട്ടില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഖത്തർ ഗ്രൂപ്പ് പിന്മാറും. ഈ വരുന്ന വെള്ളിയാഴ്ചക്ക് അകം ഗ്ലേസേഴ്സ് ഒരു മറുപടി നൽകിയില്ല എങ്കിൽ ചർച്ചകൾ ഖത്തർ ഗ്രൂപ്പ് അവസാനിപ്പിക്കും.

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയാണ് അഞ്ചാം ബിഡ് വഴി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി സമർപ്പിച്ചത്. റാറ്റ്ക്ലിഫിന്റെ ബിഡ് ഗ്ലേസേഴ്സ് അംഗീകരിക്കും എന്ന വാർത്തകൾ പരക്കുന്നതിന് ഇടയിലാണ് ഗ്ലേസേഴ്സ് ആവശ്യപ്പെട്ട തുകയുടെ അടുത്ത് വരുന്ന ബിഡ് ഖത്തർ ഗ്രൂപ്പ് വീണ്ടും സമർപ്പിച്ചത്. കഴിഞ്ഞ ബിഡിനെക്കാൾ വലിയ തുക അധികം ആണ് പുതിയ ബിഡ് എന്ന് ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഗ്ലേസേഴ്സ് റാറ്റ്ക്ലിഫിന്റെ ബിഡ് സ്വീകരിക്കാൻ ആണ് ഇപ്പോഴും സാധ്യത.

പിന്മാറാൻ ഒരുക്കമല്ല!! വീണ്ടും തുക കൂട്ടി ഖത്തർ ഗ്രൂപ്പിന്റെ ബിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കൽ തന്നെ ലക്ഷ്യം

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ തുകയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ പൂർണ്ണമായും സ്വന്തമാക്കാൻ ആയി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി അവരുടെ പുതിയ ബിഡ് സമർപ്പിച്ചു. റാറ്റ്ക്ലിഫിന്റെ ബിഡ് ഗ്ലേസേഴ്സ് അംഗീകരിക്കും എന്ന വാർത്തകൾ പരക്കുന്നതിന് ഇടയിലാണ് ഗ്ലേസേഴ്സ് ആവശ്യപ്പെട്ട തുകയുടെ അടുത്ത് വരുന്ന ബിഡ് ഖത്തർ ഗ്രൂപ്പ് സമർപ്പിച്ചത്. കഴിഞ്ഞ ബിഡിനെക്കാൾ വലിയ തുക അധികം ആണ് പുതിയ ബിഡ് എന്ന് ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

കളിക്കളത്തിലും പുറത്തും ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബിഡ് ക്ലബിന്റെ 100% ഓഹരികളും സ്വന്തമാക്കാനായുള്ളതാണ്. ബിഡ് പൂർണമായും കടരഹിതമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള ബിഡുകളിൽ കടം വാങ്ങാതെ ക്ലബിനെ വാങ്ങാം എന്ന് പറയുന്ന ഏക ബിഡ് ഖത്തറിന്റേതാണ്. ഫുട്ബോൾ ടീം, പരിശീലന കേന്ദ്രം, സ്റ്റേഡിയം, വിശാലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപങ്ങൾ നടത്തും എന്ന് ഖത്തർ ഗ്രൂപ്പ് പറയുന്നു. ഷെയ്ഖ് ജാസിമിന്റെ 92 ഫൗണ്ടേഷനിലൂടെയാണ് ബിഡ് സമർപ്പിച്ചിരിക്കുന്നത്.

Exit mobile version