അഞ്ചാം ലോക കിരീടം തേടി ഖത്തർ ലോകകപ്പിൽ ജർമ്മനി ഇന്നിറങ്ങുന്നു, ഏഷ്യൻ പോരാട്ടവീര്യം കാണിക്കാൻ ജപ്പാൻ

അഞ്ചാം ലോക കിരീടം തേടി ഹാൻസി ഫ്ലികിന്റെ ജർമ്മൻ പടയാളികൾ ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും. കഴിഞ്ഞ ലോകകപ്പിൽ നേരിട്ട ആദ്യ റൗണ്ടിലെ പുറത്താവൽ എന്ന നാണക്കേട് മറക്കാൻ ലോക കിരീടം തന്നെയാവും ഇത്തവണ ജർമ്മനി ലക്ഷ്യം വക്കുക. സ്‌പെയിൻ ഉൾപ്പെട്ട ഗ്രൂപ്പ് ഇയിൽ ജപ്പാനെ ആദ്യ മത്സരത്തിൽ നേരിടുന്ന ജർമ്മനി ഇന്ന് ജയം മാത്രം ആവും ലക്ഷ്യമിടുക. തങ്ങളുടെ 20 മത്തെ ലോകകപ്പ് കളിക്കുന്ന ജർമ്മനി നാലു തവണ ലോക കിരീടം ഉയർത്തിയ അവർ 2000 ത്തിന് ശേഷം നടന്ന അഞ്ചിൽ നാലു ലോകകപ്പുകളിലും സെമിഫൈനൽ വരെ എങ്കിലും എത്തിയിരുന്നു. ലീറോയി സാനെ പരിക്ക് കാരണം കളിക്കില്ല എന്നത് ഒഴിച്ചാൽ വലിയ ബുദ്ധിമുട്ട് ഒന്നും ജർമ്മനിക്ക് ഇല്ല. ഗോളിന് മുന്നിൽ എന്നത്തേയും വിശ്വസ്തൻ ആയ മാനുവൽ ന്യൂയറിന് ഇത് അവസാന ലോകകപ്പ് ആവും.

പ്രതിരോധത്തിൽ അന്റോണിയോ റൂഡിഗർ, സുലെ എന്നിവർക്ക് ഒപ്പം കെഹ്റർ, ഡേവിഡ് റൗം എന്നിവർ സ്ഥാനം പിടിക്കാൻ ആണ് സാധ്യത. മധ്യനിരയിൽ ബയേണിന്റെ ജോഷുവ കിമ്മിഷ്, ഗോരെട്സ്ക എന്നിവർക്ക് ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ ഗുണ്ടോഗബി എന്നിവർ തന്നെ ഇറങ്ങും. ഏത് മത്സരവും ജർമനിക്ക് ആയി ജയിച്ചു നൽകാൻ ഈ മധ്യനിരക്ക് ആവും എന്നത് ആണ് വാസ്തവം. പരിക്ക് കാരണം ടീമിൽ ഇടം നേടാത്ത വെർണർ, റൂയിസ് എന്നിവരുടെ അഭാവത്തിലും സാനെ ഇല്ലെങ്കിലും ജർമ്മൻ മുന്നേറ്റം അതിശക്തമാണ്. ബയേണിന്റെ സെർജ് ഗനാബ്രിയും അവരുടെ പുതിയ യുവ താരോദയം ജമാൽ മുസിയാലയും ചെൽസിയുടെ കായ് ഹാവർട്ട്സും മുന്നേറ്റത്തിൽ ഉണ്ട്.

എല്ലാവർക്കും അപ്പുറം 16 ലോകകപ്പ് മത്സരങ്ങളിൽ നിന്നു 10 ഗോളുകളും 6 അസിസ്റ്റുകളും ഉള്ള അവസാന ലോകകപ്പ് കളിക്കുന്ന തോമസ് മുള്ളർ ആവും ജപ്പാന് ഏറ്റവും വലിയ തലവേദന ആവുക. ലോകകപ്പിൽ എന്നും മുള്ളർ തിളങ്ങുന്നും ഉണ്ട്. മറുവശത്ത് പരിചയസമ്പന്നനായ യോശിദ, ആഴ്‌സണലിന്റെ ടോമിയാസു എന്നിവർ അടങ്ങിയ ജപ്പാൻ പ്രതിരോധത്തിന് ജർമനിയെ തടയുക എളുപ്പം ആവില്ല. മുന്നേറ്റത്തിൽ ഇടക്ക് ജർമനിയെ പരീക്ഷിക്കാൻ പോന്ന കമാദ, മിനമിനോ തുടങ്ങിയ താരങ്ങളും അവർക്ക് ഉണ്ടൻ കൂട്ടായി പൊരുതുക എന്ന ഒത്തൊരുമയോടെ കളിക്കുന്ന ജപ്പാനെ ജർമ്മനി വില കുറച്ച് കാണാൻ സാധ്യതയില്ല. പ്രത്യേകിച്ച് കഴിഞ്ഞ ലോകകപ്പിൽ മറ്റൊരു ഏഷ്യൻ ടീം ആയ ദക്ഷിണ കൊറിയയോട് പരാജയം നേരിട്ട അനുഭവം ജർമ്മനിയുടെ മുന്നിൽ ഉള്ളപ്പോൾ. ഇന്ത്യൻ സമയം വൈകുന്നേരം 6.30 നു ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയെ പൂട്ടാൻ മൊറോക്കോ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ ഇന്നിറങ്ങും. ബെൽജിയം, കാനഡ ടീമുകൾ ഉള്ള ഗ്രൂപ്പിൽ ആഫ്രിക്കൻ കരുത്തും ആയി എത്തുന്ന മൊറോക്കോ ആണ് അവരുടെ എതിരാളികൾ. ലോകകപ്പിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. മുമ്പ് ഒരു തവണ ഏറ്റുമുട്ടിയപ്പോൾ 3 ചുവപ്പ് കാർഡുകൾ പിറന്ന മത്സരത്തിൽ 2-2 നു അവസാനിച്ച മത്സരശേഷം ക്രൊയേഷ്യ പെനാൽട്ടിയിൽ ജയിക്കുക ആയിരുന്നു. തങ്ങളുടെ ആറാം ലോകകപ്പ് കളിക്കുന്ന ക്രൊയേഷ്യ ഇതിനു മുമ്പ് ഒരിക്കൽ ഫൈനലിലും രണ്ടു തവണ സെമിയിലും എത്തിയിരുന്നു. സുവർണ തലമുറ താരങ്ങളും ആയി എത്തുന്ന ക്രൊയേഷ്യക്ക് പക്ഷെ അവരുടെ പ്രായം ഒരു വെല്ലുവിളി ആണ്.

കഴിഞ്ഞ ലോകകപ്പിലെ താരമായ ലൂക മോഡ്രിച് തന്നെയാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ പ്രചോദനം. മോഡ്രിച്ചിന് ഒപ്പം ബ്രൊസോവിച്, കോവാചിച്, പെരിസിച്, റാകിറ്റിച് തുടങ്ങിയ പ്രതിഭകളുടെ കൂട്ടം തന്നെ അവർക്ക് മധ്യനിരയിൽ ഉണ്ട്. മുന്നേറ്റത്തിൽ ക്രാമറിച് ഇറങ്ങുമ്പോൾ പ്രതിരോധത്തിൽ പരിചയ സമ്പന്നനായ ലോവ്റനു ഒപ്പം യുവതാരം ഗവാർഡിയോളും സോസയും അടങ്ങുന്ന അവരുടെ പ്രതിരോധവും മികച്ചത് ആണ്. മറുവശത്ത് ശക്തമായ നിരയും ആയാണ് മൊറോക്ക എത്തുന്നത്. സെവിയ്യ താരം ബോണോ ഗോളിന് മുന്നിൽ നിൽക്കുമ്പോൾ റോമയിൻ സെയിസ്, നയഫ് അഗുയർഡ് എന്നിവർ ആണ് പ്രതിരോധത്തിൽ. രണ്ടു മികച്ച വിങ് ബാക്കുകൾ ആണ് മൊറോക്കോയെ വലിയ അപകടകാരികൾ ആക്കുന്നത്.

റൈറ്റ് ബാക്ക് ആയി ലോകത്തിലെ തന്നെ ഏറ്റവും മികച്ച പി.എസ്.ജിയുടെ അഷ്‌റഫ് ഹകീമി ഇറങ്ങുമ്പോൾ ലെഫ്റ്റ് ബാക്ക് ആയി ബയേൺ മ്യൂണികിന്റെ നൗസയിർ മസറൗയിയും ഇറങ്ങും. ഫിയറന്റീനയുടെ അംറബാറ്റ് ആണ് മധ്യനിര നിയന്ത്രിക്കുക. മുന്നേറ്റത്തിൽ സോഫിയനെ ബൗഫലിന് ഒപ്പം സെവിയ്യയുടെ യൂസഫ് എൻ-നസ്രി ഇറങ്ങും. ഇവർക്ക് ഒപ്പം ദേശീയ ടീമിൽ മടങ്ങിയെത്തിയ ചെൽസിയുടെ ഹക്കിം സിയെച് കൂടി ചേരുമ്പോൾ മൊറോക്കോയെ ക്രൊയേഷ്യക്ക് എളുപ്പത്തിൽ എഴുതിതള്ളാൻ ആവില്ല. ലോകകപ്പ്, യൂറോ കപ്പുകളിൽ 9 ഗോളുകളും 5 അസിസ്റ്റുകളും ഉള്ള പെരിസിച് തന്നെയാവും ക്രൊയേഷ്യക്ക് മുന്നേറ്റത്തിൽ പ്രധാന കരുത്ത്. ഇന്ന് ഇന്ത്യൻ സമയം 3.30 നു അൽ-ബെയത്ത് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

ഫ്രാൻസിന് ആയുള്ള ഗോൾ വേട്ടയിൽ സാക്ഷാൽ തിയറി ഒൻറിക്ക് ഒപ്പമെത്തി ഒളിവർ ജിറൂദ്

ഫ്രാൻസിന്റെ എക്കാലത്തെയും മഹത്തായ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിനു ഒളിവർ ജിറൂദിന് ഇനി ഒരു ഗോൾ മാത്രം മതി. ഇന്നു ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ 4-1 ന്റെ വിജയത്തിൽ ഇരട്ടഗോളുകൾ നേടിയ ഒളിവർ ജിറൂദ് ഒൻറിയുടെ 51 ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പമെത്തി. 123 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയ ഒൻറിയുടെ റെക്കോർഡിനു ഒപ്പം ഇന്ന് ജിറൂദ് എത്തുക ആയിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടാൻ നിർണായക പങ്ക് വഹിച്ചു എങ്കിലും ഒരു ഗോൾ പോലും നേടാൻ ആവാത്ത നിരാശ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തീർത്തു. ഇരട്ടഗോളുകൾ കണ്ടത്തി റെക്കോർഡ് നേട്ടത്തിന് ഒപ്പവും താരം എത്തി. 115 മത്സരങ്ങളിൽ നിന്നാണ് താരം 51 ഗോളുകളിൽ എത്തിയത്. ലോകകപ്പിൽ തന്നെ ഇതിഹാസതാരത്തിന്റെ റെക്കോർഡ് തകർക്കാൻ ആവും എ.സി മിലാൻ താരത്തിന്റെ ശ്രമം.

ഈ ലോകകപ്പിലെ ആദ്യ ഗോളില്ലാ മത്സരം, ഡെന്മാർക്കും ടുണീഷ്യയും സമനിലയിൽ | FIFA World Cup

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയും ഡെന്മാർക്കും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ഈ ലോകകപ്പിലെ ആദ്യ ഗോൾ രഹിത സമനില ആണിത്.

ടുണീഷ്യയും ഡെന്മാർക്കും തമ്മിലുള്ള മത്സരം രണ്ട് ടീമുകൾക്കും എളുപ്പം ആയിരുന്നില്ല. തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ട് ടീമുകളും പ്രയാസപ്പെട്ടു. 24ആം മിനുട്ടിൽ ജെബാലി ടുണീഷ്യക്കായി ഗോൾ നേടിയെങ്കിലും അത് ക്ലിയർ ഓഫ് സൈഡ് ആയിരുന്നു. ആദ്യ പകുതിയിലെ ഏറ്റവും നല്ല അവസരം ലഭിച്ചതും ജെബലിക്ക് ആയിരുന്നു. 41ആം മിനുട്ടിൽ ഷിമൈക്കിളെ ഛിപ് ചെയ്യാൻ ജെബാലി ശ്രമിച്ചു എങ്കിലും സമർത്ഥമായ സേവിലൂടെ ഡാനിഷ് കീപ്പർ ഡെന്മാർക്കിനെ രക്ഷിച്ചു.

രണ്ടാം പകുതിയിൽ കളിക്ക് വേഗത വർധിച്ചു. 56ആം മിനുട്ടിൽ ഓൽസൻ ഡെന്മാർക്കിനായി ഗോൾ നേടി എങ്കിലും അപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. 69ആം മിനുട്ടിൽ എറിക്സന്റെ ഒരു പവർഫുൾ ഷോട്ട് ഡാഹ്മെൻ സേവ് ചെയ്തു സ്കോർ ഗോൾ രഹിതമായി നിർത്തി.

70ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഡെന്മാർക്ക് ഗോളിന് അടുത്ത് എത്തി എങ്കിലിം കോർണലൊയുസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി.

ഇരു ടീമുകളും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടും ഗോൾ മാത്രം വന്നില്ല. ടുണീഷ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഹാന്നിബൽ മെജെബ്രിയെയും ഇന്ന് കളത്തിൽ ഇറക്കിയിരുന്നു. ഇനി ഫ്രാൻസും ഓസ്ട്രേലിയയും ആണ് ഡെന്മാർക്കിനും ടുണീഷ്യക്കും മുന്നിൽ ഉള്ളത്‌

ലോക ഫുട്ബോളിനെ ഞെട്ടിച്ച് സൗദി അറേബ്യ!! മെസ്സിയും അർജന്റീനയും അറേബ്യൻ മണ്ണിൽ വീണു | FIFA World Cup

സൗദി അറേബ്യയും ഫുട്ബോൾ പ്രേമികളും ഈ ദിവസം ഒരിക്കലും മറക്കില്ല. ലോകകപ്പ് എന്ന സ്വപ്നവുമായി വന്ന അർജന്റീനയെ സൗദി എന്ന ഫുട്ബോളിലെ കുഞ്ഞന്മാർ വിറപ്പിച്ച ദിവസമായി ഇന്ന് മാറി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന അർജന്റീനയെ രണ്ടാം പകുതിയിൽ തിരിച്ചടിച്ചു കൊണ്ട് അട്ടിമറിക്കാൻ സൗദി അറേബ്യക്ക് ഇന്ന് ആയി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ ഇന്ന് വിജയിച്ചത്. അർജന്റീനയുടെ 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി.

ഇന്ന് മത്സരം ആരംഭിച്ച അധിക നിമിഷങ്ങൾ വേണ്ടി വന്നില്ല അർജന്റീനയുടെ അറ്റാക്കുകൾ തുടങ്ങാൻ. രണ്ടാം മിനുട്ടിൽ തന്നെ അൽ ഒവൈസിന് സേവ് ചെയ്യേണ്ടി വന്നു. 12 യാർഡ്സിന് അകത്തു നിന്ന് മെസ്സി തൊടുത്ത ഷോട്ട് ആണ് സൗദി ഗോൾ കീപ്പർ തടഞ്ഞത്. അധിക വൈകാതെ മെസ്സി തന്നെ അർജന്റീനയെ മുന്നിൽ എത്തിച്ചു. 11ആം മിനുട്ടിൽ വിധിക്കപ്പെട്ട ഒരു പെനാൾട്ടി ആണ് അർജന്റീനക്ക് വഴി തെളിച്ചത്‌. ഡി പോളിനെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധിക്കപ്പെട്ടത്.

പെനാൾട്ടി എടുത്ത ലയണൽ മെസ്സി പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. മെസ്സി ഗോൾ നേടുന്ന നാലാം ലോകകപ്പ് ആയി ഖത്തർ ലോകകപ്പ് ഇതോടെ മാറി. 22ആം മിനുട്ടിൽ ലയണൽ മെസ്സി രണ്ടാം ഗോൾ നേടി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

അധികം വൈകാതെ 28ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസും അർജന്റീനക്ക് ആയി ഗോൾ നേടി. ഇത്തവണയും ഓഫ്സൈഡ് ഫ്ലാഗ് അർജന്റീനക്ക് എതിരായി നിന്നു. ഇവിടെയും ഓഫ്സൈഡ് ഫ്ലാഗ് ഉയരുന്നത് നിന്നില്ല. 34ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഗോൾ നേടിയപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് വന്നു.

ആദ്യ പകുതിയിൽ സൗദി അറേബ്യ ഇടക്ക് നല്ല മുന്നേറ്റങ്ങൾ നടത്തി എങ്കിലും ഒരു ക്ലിയർ ചാൻസ് സൃഷ്ടിക്കാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. പുതിയ ഊർജ്ജവും ആയാണ് സൗദി അറേബ്യ രണ്ടാം പകുതിയിൽ ഇറങ്ങിയത്‌.

48ആം മിനുട്ടിൽ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് സൗദിയുടെ സമനില ഗോൾ വന്നു. പെനാൾട്ടി ബോക്സിൽ പന്ത് സ്വീകരിച്ച് അൽ ഷെഹരിയുടെ ഇടം കാലൻ ഷോട്ട് തടയാൻ എമിലിയാനോ മാർട്ടിനസിന് ആയില്ല. പന്ത് ഗോൾ വലയുടെ റൈറ്റ് കോർണറിൽ പതിച്ചു. സ്കോർ 1-1. അർജന്റീന ഞെട്ടി.

ഈ ഞെട്ടലിൽ നിന്ന് കരകയറാൻ അർജന്റീനക്ക് സമയം കിട്ടിയില്ല. അതിനു മുമ്പ് സൗദി അറേബ്യ ലോക ഫുട്ബോളിനെ തന്നെ ഞെട്ടിച്ച് രണ്ടാം ഗോൾ നേടി. 53ആം മിനുട്ട് അൽ ദസാരിയുടെ സ്ട്രൈക്ക് മാർട്ടിനസിന് എന്നല്ല ആർക്കും തടയാൻ ആകുമായിരുന്നില്ല. സ്കോർ സൗദി അറേബ്യ 2-1 അർജന്റീന.

ഇതിനു ശേഷം അർജന്റീന മൂന്ന് മാറ്റങ്ങൾ വരുത്തി പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞു. 63ആം മിനുട്ടിൽ ഒവൈസിന്റെ ഒരു പോയിന്റ് ബ്ലാങ്ക് സേവ് സൗദി അറേബ്യയെ ലീഡിൽ നിർത്താൻ സഹായിച്ചു.

അർജന്റീന ഡി മറിയയിലൂടെ ഒരു നല്ല ഷോട്ട് തൊടുത്തപ്പോഴും ഒവൈസ് മതിലായി നിന്നു. സൗദിയുടെ ഡിഫൻസീവ് ഷൈപ്പ് ഭേദിക്കാൻ അർജന്റീന പ്രയാസപ്പെട്ടു. മെസ്സിയെയും നിശ്ബ്ദനാക്കി നിർത്താൽ സൗദിക്ക് ഒരുവിധം ആയി. 80ആം മിനുട്ട മെസ്സിക്ക് ലഭിച്ച ഫ്രീകിക്കും എവിടെയും എത്തിയില്ല.

83ആം മിനുട്ടിൽ ഡി മറിയയുടെ ക്രോസിൽ നിന്നുള്ള മെസ്സിയുടെ ഹെഡർ അനായാസം സൗദി ഗോൾ കീപ്പർ കൈക്കലാക്കി. ഇഞ്ച്വറി ടൈം 8 മിനുട്ട് കിട്ടിയത് അർജന്റീനക്ക് പ്രതീക്ഷ നൽകി. അൽവാരസിന്റെ ഷോട്ട് ഗോൾ ലൈനിൽ നിന്ന് അമിരി ക്ലിയർ ചെയ്യുന്നത് ഇഞ്ച്വറി ടൈമിൽ കാണാൻ ആയി. സൗദി താരങ്ങൾ ഒരു ഗോൾ കണക്കെ ആണ് ഈ ക്ലിയറൻസ് ആഘോഷിച്ചത്.

അവസാനം വരെ പൊരുതു നിന്ന് സൗദി അറേബ്യ അവർ അർഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. ഇനി സൗദിക്കും അർജന്റീനക്കും മുന്നിൽ പോളണ്ടും മെക്സിക്കോയും ആണ് ഗ്രൂപ്പിൽ മുന്നിൽ ഉള്ളത്.

അർജന്റീനക്ക് ആയി നാലു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ലയണൽ മെസ്സി

നാലു ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്റീന താരമായി ലയണൽ മെസ്സി. തന്റെ അഞ്ചാം ലോകകപ്പിൽ കളിക്കുന്ന മെസ്സി സൗദി അറേബ്യക്ക് എതിരായ മത്സരത്തിൽ പെനാൽട്ടിയിലൂടെയാണ് തന്റെ ഏഴാം ലോകകപ്പ് ഗോൾ നേടിയത്.

2006 ലോകകപ്പിൽ ൽ അസിസ്റ്റ് കണ്ടത്തിയ മെസ്സി 2010, 2014, 2018 ലോകകപ്പുകളിൽ മുമ്പ് ഗോൾ നേടിയിരുന്നു. അർജന്റീനക്ക് ആയി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായും മെസ്സി ഇന്ന് മാറി. ഗോളിന് ശേഷം ഒരിക്കൽ കൂടി മെസ്സി ഗോൾ നേടിയെങ്കിലും അത് ഐഎഫ് സൈഡ് ആവുക ആയിരുന്നു.

മെസ്സി ഗോളടി തുടങ്ങി!! ആദ്യ പകുതിയിൽ ഓഫ്സൈഡിന് ഹാട്രിക്ക് | FIFA World Cup

ഖത്തറിൽ ലയണൽ മെസ്സിയും അർജന്റീനയും കളി തുടങ്ങി. ഇന്ന് അർജന്റീന അവരുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ അർജന്റീന മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. സാക്ഷാൽ ലയണൽ മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്‌.

ഇന്ന് മത്സരം ആരംഭിച്ച അധിക നിമിഷങ്ങൾ വേണ്ടി വന്നില്ല അർജന്റീനയുടെ അറ്റാക്കുകൾ തുടങ്ങാൻ. രണ്ടാം മിനുട്ടിൽ തന്നെ അൽ ഒവൈസിന് സേവ് ചെയ്യേണ്ടി വന്നു. 12 യാർഡ്സിന് അകത്തു നിന്ന് മെസ്സി തൊടുത്ത ഷോട്ട് ആണ് സൗദി ഗോൾ കീപ്പർ തടഞ്ഞത്. അധിക വൈകാതെ മെസ്സി തന്നെ അർജന്റീനയെ മുന്നിൽ എത്തിച്ചു. 11ആം മിനുട്ടിൽ വിധിക്കപ്പെട്ട ഒരു പെനാൾട്ടി ആണ് അർജന്റീനക്ക് വഴി തെളിച്ചത്‌. ഡി പോളിനെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധിക്കപ്പെട്ടത്.

പെനാൾട്ടി എടുത്ത ലയണൽ മെസ്സി പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. മെസ്സി ഗോൾ നേടുന്ന നാലാം ലോകകപ്പ് ആയി ഖത്തർ ലോകകപ്പ് ഇതോടെ മാറി. 22ആം മിനുട്ടിൽ ലയണൽ മെസ്സി രണ്ടാം ഗോൾ നേടി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

അധികം വൈകാതെ 28ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസും അർജന്റീനക്ക് ആയി ഗോൾ നേടി. ഇത്തവണയും ഓഫ്സൈഡ് ഫ്ലാഗ് അർജന്റീനക്ക് എതിരായി നിന്നു. ഇവിടെയും ഓഫ്സൈഡ് ഫ്ലാഗ് ഉയരുന്നത് നിന്നില്ല. 34ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഗോൾ നേടിയപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് വന്നു.

ആദ്യ പകുതിയിൽ സൗദി അറേബ്യ ഇടക്ക് നല്ല മുന്നേറ്റങ്ങൾ നടത്തി എങ്കിലും ഒരു ക്ലിയർ ചാൻസ് സൃഷ്ടിക്കാൻ ആയില്ല.

ശക്തമായ ലൈനപ്പുമായി അർജന്റീന, മെസ്സി നയിക്കും, ലിസാൻഡ്രോ ഇല്ല

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന അർജന്റീന അവരുടെ ലൈനപ്പ് പ്രഖ്യാപിച്ചു. സൗദി അറേബ്യക്ക് എതിരെ ശക്തരായ നിരയെ തന്നെയാണ് സ്കലോനി ഇറക്കുന്നത്‌. ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പർ മാർട്ടിനസ് ആണ് ഗോൾ വലക്ക് മുന്നിൽ ഉള്ളത്. ഡിഫൻസിൽ ഒടമെൻഡി റൊമേരോ കൂട്ടുകെട്ട് ഇന്ന് കാണാൻ ആകും. ഫുൾബാക്കായി ടഗ്ലിയാഫികോയും മൊലിനയും ഇറങ്ങുന്നു.

പരെദസിന് ഒപ്പം ഡി പോളും ഗോമസും ആണ് അർജന്റീനയുടെ മധ്യനിരയിൽ ഉള്ളത്. അറ്റാക്കിൽ ലയണൽ മെസ്സിക്ക് ഒപ്പം പരിചയസമ്പത്ത് ഏറെയുള്ള ഡി മറിയയും ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനസും ഇറങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് ഇന്ന് ബെഞ്ചിൽ ആണ്.

Argentina XI : Martinez; Molina, Romero, Otamendi, Tagliafico; De Paul, Paredes, Papu Gomez; Messi, Lautaro Martinez, Di Maria.

Saudi Arabia XI: Alowais; Abdulhamid, Altambakti, Albulayhi, Alshahrani; Alfaraj, Kanno, Almalki; Albrikan, Alshehri, Aldawsari.

2020 തിൽ ഫുട്‌ബോൾ നിർത്തി പോലീസുകാരൻ ആവേണ്ട ഒരാൾ പക്ഷെ ഇന്ന് ലോകകപ്പിൽ ഡച്ച് ദേശീയ ടീമിന്റെ ഗോൾ വല കാക്കുന്നു!

ലോകകപ്പ് പലപ്പോഴും വളരെ അവിശ്വസനീയവും മനോഹരവും ആയ കഥകൾ കൂടി നിറഞ്ഞത് ആണ്. അതിൽ ഏറ്റവും മനോഹരമായ ഒരു കഥ തന്നെയാവും ഹോളണ്ട് ടീമിന് ആയി സെനഗലിന് എതിരായ മത്സരത്തിൽ ഗോൾ വല കാത്ത ആന്ദ്രിസ് നോപ്പർട്ടിന്റെ കഥ. എന്നും പകരക്കാരുടെ ബെഞ്ചിൽ ഇരിക്കേണ്ടി വന്ന, ഒരിക്കൽ പോലും ദേശീയ ടീമിന്റെ അരികിൽ പോലും വരും എന്ന് പ്രതീക്ഷിക്കാത്ത, 2020 തിൽ ഫുട്‌ബോൾ നിർത്തി പോലീസുകാരൻ ആയി കുടുംബം പോറ്റാൻ അവർ ആവശ്യപ്പെട്ട നോപ്പർട്ട് ഇന്ന് പക്ഷെ സെനഗലിന് എതിരായ അരങ്ങേറ്റത്തോടെ അതും മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ മികച്ച അരങ്ങേറ്റത്തോടെ പറയുന്നത് സ്വപ്നം കണ്ടാൽ കഠിനമായി പരിശ്രമിച്ചാൽ അത് യാഥാർത്ഥ്യം ആവും എന്നു തന്നെയാണ്.

1994 ൽ ഹോളണ്ടിലെ ഹീറൻവീനിൽ ജനിച്ച നോപ്പർട്ട് കരിയർ തുടങ്ങിയത് ഹീറൻവീൻ ക്ലബിന് വേണ്ടിയാണ് എന്നാൽ 2014 ൽ ക്ലബ് വിടുമ്പോൾ അവർക്ക് ആയി ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2.03 മീറ്റർ ഉയരമുള്ള ഭീമാകാരൻ ആയ നോപ്പർട്ട് 2014 മുതൽ 2018 വരെ ബ്രഡ എന്ന ഡച്ച് ക്ലബിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് കരിയർ ചിലവഴിച്ചത്. നാലു കൊല്ലത്തിന് ഇടയിൽ അവർക്ക് ആയി വെറും ആറു ലീഗ് മത്സരങ്ങളിൽ ആണ് പക്ഷെ അദ്ദേഹം കളിച്ചത്. തുടർന്ന് കളിക്കാൻ അവസരങ്ങൾ തേടിയ നോപ്പർട്ട് 2018 ൽ ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ആയ സീരി ബി ടീം ഫോജിയയിൽ ചേർന്നു. എന്നാൽ ആ സീസണിന്റെ അവസാനം ക്ലബ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടപ്പോൾ താരം വീണ്ടും ഹോളണ്ടിലേക്ക് മടങ്ങി.

തുടർന്ന് നോപ്പർട്ട് ഡച്ച് രണ്ടാം ഡിവിഷൻ ക്ലബ് ആയ എഫ്.സി ഡോർഡ്രചിൽ ചേരുക ആയിരുന്നു. എന്നാൽ ഇടക്ക് വച്ചു അവർ പരിക്ക് കാരണം അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി. ഈ സമയത്ത് ആണ് ഫുട്‌ബോൾ കരിയർ ഉപേക്ഷിച്ചു കൂടുതൽ സ്ഥിരതയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ജോലി സ്വീകരിക്കാൻ ഭാര്യ അടക്കം പലരും താരത്തെ ഉപദേശിക്കുന്നത്. 2020 ജൂൺ മുതൽ 2021 ജൂലൈ വരെ ഒരു ക്ലബ് ഇല്ലാതെ ആണ് നോപ്പർട്ട് ചിലവഴിച്ചത്. കുടുംബം അതിനാൽ തന്നെ സ്വപ്നം ഉപേക്ഷിക്കാൻ താരത്തോട് ആവശ്യപ്പെട്ടതിൽ ഒരു അതിശയവും ഇല്ല. എന്നാൽ തന്റെ സ്വപ്നം അവസാനിപ്പിക്കാൻ നോപ്പർട്ട് തയ്യാറായിരുന്നില്ല.

തുടർന്ന് പുതുതായി ഡച്ച് ആദ്യ ഡിവിഷനിൽ എത്തിയ ക്ലബ് ‘ഗോ അഹഡ് ഈഗിൾസിന്’ ഒരു ഗോൾ കീപ്പർ അത്യാവശ്യം ആയതോടെ താരത്തിന് ജനുവരിയിൽ അവിടെ അവസരം ലഭിച്ചു. തുടർന്ന് സാവധാനത്തിലുള്ള തുടക്കത്തിന് ശേഷം ഗോളിന് മുന്നിൽ നോപ്പർട്ടിന്റെ പ്രകടനം ക്ലബിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിച്ചു. തങ്ങളുടെ പഴയ ഗോൾ കീപ്പറുടെ പ്രകടനം കണ്ടു ഇഷ്ടപ്പെട്ട ഹീറൻവീൻ തുടർന്ന് താരത്തെ തിരികെ ടീമിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് ഇത് വരെ ഡച്ച് ലീഗിൽ നടത്തിയ മികച്ച പ്രകടനം നോപ്പർട്ടിന് ലൂയി വാൻ ഹാലിന്റെ ഡച്ച് ടീമിൽ ഇടം നൽകി. അന്ന് അരങ്ങേറ്റം ലഭിച്ചില്ല എങ്കിലും ലോകകപ്പ് ടീമിൽ താരത്തെ വാൻ ഹാൽ ഉൾപ്പെടുത്തുക ആയിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും ഉയരമുള്ള താരവും നോപ്പർട്ട് ആണ്.

അനുഭവസമ്പന്നനായ റംകൊ പെസ്വീറിനെ ബെഞ്ചിൽ ഇരുത്തി സെനഗലിന് എതിരെ നോപ്പർട്ടിനു ദേശീയ ടീമിലേക്ക് അതും ലോകകപ്പ് പോലുള്ള വലിയ വേദിയിൽ അരങ്ങേറ്റം നൽകിയത് പലരെയും ഞെട്ടിച്ചു. അതും കരിയറിൽ ഇത് വരെ ആദ്യ ഗോൾ കീപ്പർ ആവാത്ത, വെറും 51 മത്സരങ്ങളുടെ പരിചയം ഉള്ള, അതിൽ 34 എണ്ണവും ഈ വർഷം മാത്രം കളിച്ച നോപ്പർട്ടിന്റെ തിരഞ്ഞെടുപ്പിൽ സംശയം ഉണ്ടായില്ലെങ്കിലെ അതിശയം ഉള്ളൂ. എന്നാൽ തന്റെ സ്വപ്നം അവസാനിക്കാൻ അനുവദിക്കാത്ത ആ കൃത്യതയോടെ നോപ്പർട്ട് തന്റെ ഡച്ച് ടീമിലെസ് ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കി. ഗോൾ വഴങ്ങാത്ത താരം ഇടക്ക് നല്ല രക്ഷപ്പെടുത്തലുകളും നടത്തി. ഒരു കെട്ട് കഥ പോലെ വിചിത്രവും അതേസമയം സ്വപ്നം കാണുന്ന അതിനായി പരിശ്രമിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതും ആയ കഥ തന്നെയാണ് നോപ്പർറ്റിന്റേത് എന്നതിൽ സംശയം ഒന്നുമില്ല.

64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ഒരു ലോകകപ്പ് ഗോൾ നേടുമ്പോൾ അത് ഗാരത് ബെയിൽ അല്ലാതെ ആരു നേടാൻ!

64 വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ലോകകപ്പ് കളിക്കാൻ എത്തിയ വെയിൽസ് ആദ്യ മത്സരത്തിൽ അമേരിക്കയെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ തിരിച്ചു വന്നാണ് വെയിൽസ് സമനില കണ്ടത്തിയത്. 64 വർഷങ്ങൾക്ക് ശേഷം വെയിൽസ് ലോകകപ്പിൽ ഗോൾ കണ്ടത്തിയപ്പോൾ അത് നേടിയത് പ്രായം തളർത്താത്ത ഗാരത് ബെയിൽ അല്ലാതെ മറ്റാരും ആയിരുന്നില്ല.

പെനാൽട്ടി നേടിയ ബെയിൽ ആ പെനാൽട്ടി അനായാസം ലക്ഷ്യം കണ്ടാണ് തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോൾ കണ്ടത്തിയത്. മത്സരത്തിൽ താരമായും ബെയിൽ തിരഞ്ഞെടുക്കപ്പെട്ടു. വെയിൽസിന് ലോകകപ്പ് യോഗ്യത നേടി നൽകാൻ പ്ലെ ഓഫിൽ അടക്കം ഗോളുകൾ നേടി തിളങ്ങിയ ബെയിൽ ആണ് വെയിൽസിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരൻ. ബെയിൽ വെയിൽസിന് ആയി നേടിയ 41 ഗോളുകളിൽ ആറെണ്ണം മാത്രമാണ് സൗഹൃദ മത്സരങ്ങളിൽ നിന്നുള്ളത് എന്ന കണക്ക് തന്നെ താരത്തിന്റെ മൂല്യം വെയിൽസിന് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ തെളിവ് ആണ്.

‘ലൗ’ വേണ്ട! ബെൽജിയം ജെഴ്‌സിയിൽ നിന്ന് ‘ലൗ’ എന്നു എഴുതിയത് നീക്കം ചെയ്യാൻ ഫിഫ ആവശ്യപ്പെട്ടത് ആയി റിപ്പോർട്ട്

‘വൺ ലൗ’ ആം ബാന്റ് അണിഞ്ഞാൽ മഞ്ഞ കാർഡ് നൽകും എന്ന ഭീഷണി ഉയർത്തി താരങ്ങളെ അതിൽ നിന്നു പിൻവലിച്ച ഫിഫ ബെൽജിയത്തിന്റെ എവേ ജെഴ്‌സിയിൽ നിന്ന് ‘ലൗ’ എന്നു എഴുതിയത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ആയും റിപ്പോർട്ട്. ബെൽജിയം അവരുടെ ജെഴ്‌സിയുടെ കോളറിൽ ആണ് ‘ലൗ’ എന്നു രേഖപ്പെടുത്തിയത്.

എന്നാൽ ഈ എഴുതിയത് നീക്കം ചെയ്യണം എന്ന ആവശ്യം ഫിഫ ബെൽജിയത്തോട് ഉന്നയിച്ചു എന്നു ഇ.എസ്.പി.എൻ ആണ് ചില വിവരങ്ങൾ വച്ചു റിപ്പോർട്ട് ചെയ്തത്. സ്വവർഗ അനുരാഗം പാപം ആയി കണ്ടു കടുത്ത ശിക്ഷ വിധിക്കുന്ന ഖത്തറിന്റെ കടും പിടുത്തം ആണ് ഫിഫയുടെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് സൂചന. നിലവിൽ ഖത്തറിന് എതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ വ്യാപ്തി കൂട്ടാൻ മാത്രമെ ഇത്തരം ഒരു നീക്കം സഹായിക്കു എന്നത് ആണ് യാഥാർത്ഥ്യം.

ഫ്രാൻസ് എത്തുന്നു, കിരീടം നിലനിർത്താൻ; എതിരാളികൾ സോക്കറൂസ്

നാല് വർഷം മുൻപ് നേടിയ ലോകകിരീടം നിലനിർത്താൻ ഫ്രാൻസ് ഇറങ്ങുന്നു. റഷ്യയിലെ ആവർത്തനമെന്നോണം ഇത്തവണയും ഓസ്‌ട്രേലിയ തന്നെയാണ് ആദ്യ മത്സരത്തിൽ ലോകചാംപ്യന്മാരുടെ എതിരാളികൾ. പരിക്ക് മൂലം ചില പ്രമുഖ താരങ്ങളെ നഷ്ടമായങ്കിലും പ്രതിഭകൾക്ക് ഒട്ടും കുറവില്ലാത്ത ഫ്രഞ്ച് ടീമിന്റെ ശക്തി ചോർന്നിട്ടിലെന്ന് തെളിയിക്കാൻ തന്നെ ആവും അവർ ആദ്യ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരക്കാണ് ആരംഭിക്കുക.

എമ്പാപ്പെ തന്നെയാണ് ഇത്തവണയും ടീമിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കരീം ബെൻസിമ അവസാന നിമിഷം പിന്മാറിയതോടെ ഒലിവർ ജിറൂഡ് ആവും പകരം ആദ്യ ഇലവനിലേക്ക് എത്തുന്നത്. എൻകുങ്കുവിന്റെ പിന്മാറ്റവും മുൻനിരയിൽ തിരിച്ചടിയാണെങ്കിലും കോമാൻ, ഡെമ്പലെ എന്നിവർ ടീമിന് കരുത്തു പകരും. കളി മെനയാൻ ഗ്രീസ്മാൻ തന്നെ എത്തും. പോഗ്ബ, കാന്റെ എന്നിവർ ഇല്ലാതെ എത്തുന്ന മധ്യനിരയുടെ പ്രകടനം ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാകും. റാബിയോട്ടിനൊപ്പം ചൗമേനിയോ കമാവിംഗയോ ആവും മധ്യനിരയിൽ എത്തുക. കിംപെമ്പേ ഇല്ലെങ്കിലും വരാൻ, ജൂൾസ് കുണ്ടേ, ലൂക്കാസ് ഹെർണാണ്ടസ്, വില്യം സാലിബ, ഉപമേങ്കാനോ, കൊനാറ്റെ എന്നിവർ അടങ്ങിയ ഡിഫെൻസ് കരുത്തുറ്റതാണ്.

സെൽറ്റിക് താരം ആരോൻ മൂയ് നയിക്കുന്ന മധ്യനിരയിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ദേശിയ ടീമിന്റെ ടോപ്പ്സ്‌കോറർ മാത്യു ലെക്കിയും ചേരുമ്പോൾ ലോകചാംപ്യന്മാർക്കെതിരെ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കാം എന്നാവും സോക്കറൂസ് കണക്ക് കൂട്ടുന്നത്.

Exit mobile version