സെനഗലിന് ഇരുട്ടടി! സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായേക്കും എന്നു റിപ്പോർട്ടുകൾ

ഖത്തർ ലോകകപ്പ് കളിക്കാൻ എത്തുന്ന ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് ഇരുട്ടടിയായി സാദിയോ മാനെയുടെ പരിക്ക്. ഇന്നലെ ബയേണിന്റെ ബ്രമനു എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ മാനെയെ ഇരുപതാം മിനിറ്റിൽ അവർ പിൻ വലിക്കുക ആയിരുന്നു.

MUNICH, GERMANY – NOVEMBER 08: Sadio Mane is replaced by Leroy Sane of Bayern Munich during the Bundesliga match between FC Bayern Muenchen and SV Werder Bremen at Allianz Arena on November 08, 2022 in Munich, Germany. (Photo by Adam Pretty/Getty Images)

30 കാരനായ താരത്തിന് ഈ പരിക്ക് കാരണം ലോകകപ്പ് നഷ്ടമാവും എന്നു ജർമ്മൻ, സെനഗൽ പത്രങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 21 നു ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ നേരിടുന്ന സെനഗലിന് തങ്ങളുടെ എല്ലാം എല്ലാമായ മാനെയുടെ അഭാവം വലിയ തിരിച്ചടിയാണ് നൽകുക. ഇന്നലെ ആയിരുന്നു സെനഗൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചത്.

ഖത്തർ ലോകകപ്പ് അംബാസിഡറിന്റെ വാക്കുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം, ഇത് അടിച്ചമർത്തൽ എന്ന് ജർമ്മൻ താരം

മുൻ ഖത്തർ ഇന്റർനാഷണലും ഇപ്പോൾ ഖത്തർ ലോകകപ്പ് അംബാസഡറുമായ ഖാലിദ് സൽമാന്റെ LGBTQ+ വിഷയത്തിൽ വിവാദ പ്രസ്താവനക്ക് എതിരെ ജർമ്മൻ താരൻ ഗൊറെറ്റ്സ്ക. LGBTQ+ ആളുകൾ വേൾഡ് കപ്പിന്റെ ഭാഗമാവുക ആണെങ്കിൽ ഞങ്ങളുടെ നിയമങ്ങൾ അംഗീകരിക്കണം എന്ന് ഖാലിദ് സൽമാൻ പറഞ്ഞിരുന്നു. സ്വർഗ്ഗരതി ഹറാം ആണെന്നും ഇത് മാനസികമായ തകരാർ കൊണ്ടാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്രസ്താവനകൾക്ക് എതിരെ വലിയ വിമർശനങ്ങൾ ജർമ്മനിയിലും യൂറോപ്പിലും ഉയരുന്നുണ്ട്. ഇന്നലെ ബയേൺ അൾട്രാകൾക “Damaged minds! F*** you Khalid & Co.”  എന്ന പ്രതിഷേധ പോസ്റ്ററുകൾ ഉയർത്തിയിരുന്നു.

സൽമാന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ ലിയോൺ ഗൊറെറ്റ്‌സ്‌ക വിമർശിച്ചു.  ഈ പ്രസ്താവന അടിച്ചമർത്തലിന്റെ സ്വരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ അദ്ദേഹം മറ്റൊരു നൂറ്റാണ്ടിൽ നിൽക്കുക ആണെന്ന് തോന്നിപ്പിക്കിന്നു എന്നും ഗൊറെറ്റ്സ്ക പറയുന്നു. നമ്മൾ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നതോ എന്ത് മാതൃക വെക്കുന്നതോ എന്നത് മാറ്റിനിർത്തിയാലും ഇത്തരമൊരു പ്രസ്താവന നടത്തുന്നത് തികച്ചും അസ്വീകാര്യമാണ്. എന്നും ജർമ്മൻ താരം പറഞ്ഞു.

ആറായിരത്തോളം അർജന്റീന ആരാധകർക്ക് ഖത്തറിൽ വിലക്ക്

അർജന്റീന ഗവണ്മെന്റ് അവരുടെ ആരാധകരായ 6,000ൽ അധികം പേരെ വരാനിരിക്കുന്ന ലോകകപ്പ് കാണാൻ സ്റ്റേഡിയങ്ങളിൽ എത്തുന്നതിൽ നിന്ന് വിലക്കി. അക്രമാസക്തരായി മുമ്പ് കുപ്രസിദ്ധി നേടിയ ആരാധകർ, കുറ്റവാളികളും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരാണ് വിലക്ക് കിട്ടിയവരിൽ കൂടുതലും എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ നിലവിൽ ഗവണ്മെന്റിനോ ബാങ്കിനോ കുടിശ്ശിക നൽകാൻ ഉള്ളവർക്കും വിലക്ക് ഉണ്ട്.

വിധിയെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥർ ഇന്ന്ല്ദ് റേഡിയോ വഴി ഔദ്യോഗിക പ്രസ്താവന ഇറക്കി. ഫുട്ബോളിലേക്ക് സമാധാനം തിരികെ കൊണ്ടുവരാൻ ആണ് ആരാധകരെ ഖത്തറിൽ പോകുന്നതിൽ നിന്ന് വിലക്കുന്നത് എന്ന് സർക്കാർ അറിയിച്ചു. വിലക്കപ്പെട്ടവരിൽ 3000 പേർ അർജന്റീനയിലും ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ വിലക്ക് ഉള്ളവരാണ്.

സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിൽ ആണ് അർജന്റീന മത്സരിക്കുന്നത്. നവംബർ 22 ചൊവ്വാഴ്‌ച സൗദി അറേബ്യയ്‌ക്കെതിരെ അർജന്റീന അവരുടെ ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കും.

ഇരുപതാം മിനിറ്റിൽ പരിക്കേറ്റു പുറത്ത് പോയി സാദിയോ മാനെ,ലോകകപ്പിന് തൊട്ടുമുമ്പ് സെനഗലിന് അപ്രതീക്ഷിത തിരിച്ചടി

തങ്ങളുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ച അന്ന് തന്നെ സെനഗലിന് ഞെട്ടിക്കുന്ന തിരിച്ചടി. അവരുടെ പ്രധാനതാരമായ സാദിയോ മാനെ പരിക്കേറ്റു പുറത്ത് പോയത് ആണ് ആഫ്രിക്കൻ ചാമ്പ്യൻമാരെ ഞെട്ടിച്ചത്‌. ഹോളണ്ടും ആയുള്ള ലോകകപ്പിൽ സെനഗലിന്റെ ആദ്യ മത്സരത്തിനു ഇനി വെറും 13 ദിവസം മാത്രമാണ് ബാക്കിയുള്ളത്.

MUNICH, GERMANY – NOVEMBER 08: Sadio Mane is replaced by Leroy Sane of Bayern Munich during the Bundesliga match between FC Bayern Muenchen and SV Werder Bremen at Allianz Arena on November 08, 2022 in Munich, Germany. (Photo by Adam Pretty/Getty Images)

ബയേൺ മ്യൂണിക്, വെർഡർ ബ്രമൻ മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ തന്നെ മാനെക്ക് പരിക്ക് പറ്റി. തുടർന്ന് മത്സരത്തിൽ തുടരാൻ ആവാത്ത താരത്തെ ബയേൺ പിൻവലിക്കുകയും പകരം ലിറോയ്‌ സാനെയെ ഇറക്കുകയും ചെയ്യുക ആയിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്ക് ഗുരുതരമാണോ അല്ലയോ എന്ന് പറയാൻ പറ്റൂ. പരിക്ക് ഗുരുതരം ആവല്ലേ എന്ന പ്രാർത്ഥനയിൽ ആണ് സെനഗൽ ആരാധകർ.

അർജന്റീനക്ക് വലിയ തിരിച്ചടി, ലൊ സെൽസോ ലോകകപ്പിന് ഉണ്ടാവില്ല

2022 ഖത്തർ ലോകകപ്പിന് മുമ്പ് അർജന്റീനക്ക് കനത്ത തിരിച്ചടി. മധ്യനിര താരം ജിയോവാണി ലൊ സെൽസോ ലോകകപ്പിന് ഉണ്ടാവില്ല എന്നു ഔദ്യോഗിക സ്ഥിരീകരണം വന്നു. ടോട്ടൻഹാമിൽ നിന്നു വായ്പ അടിസ്ഥാനത്തിൽ വിയ്യറയലിൽ കളിക്കുന്ന താരത്തിന് പരിക്കിൽ നിന്നു മോചിതൻ ആവാൻ ശസ്ത്രക്രിയ വേണ്ടി വരും. ഇതോടെ താരം ഖത്തർ ലോകകപ്പ് കളിക്കില്ല എന്നു ഉറപ്പായി.

ശസ്‌ത്രക്രിയക്ക് വിധേയമാവാതെ ക്ലബുകളിൽ നിന്നുള്ള വേതനം ഉപേക്ഷിച്ച് ലോകകപ്പ് കളിക്കാൻ താരം അവസാനം നടത്തിയ ശ്രമങ്ങളും പരാജയപ്പെടുക ആയിരുന്നു. സമീപകാലത്ത് അർജന്റീനക്ക് ആയി മികച്ച പ്രകടനങ്ങൾ പുറത്ത് എടുത്ത ലൊ സൽസ അർജന്റീനൻ ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ ആയിരുന്നു. അർജന്റീനയുടെ കോപ്പ അമേരിക്ക ജയത്തിൽ അടക്കം നിർണായക പങ്ക് ആണ് താരം വഹിച്ചത്. നവംബർ 13 നു ആണ് അർജന്റീന തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക.

ഖത്തർ ലോകകപ്പ് അർജന്റീന നേടും എന്നു ഇ.എ സ്പോർട്സ് പ്രവചനം!

2022 ഖത്തർ ലോകകപ്പ് അർജന്റീന നേടും എന്ന പ്രവചനവും ആയി ഇ.എ സ്പോർട്സ്. ഫിഫ 23 ഉപയോഗിച്ച് കമ്പ്യൂട്ടർ മത്സരങ്ങൾ കളിച്ചു ആണ് അവർ വിജയികളെ പ്രവചിച്ചത്.

ഫൈനലിൽ അർജന്റീന ബ്രസീലിനെ ഒരു ഗോളിന് മറികടക്കും എന്നാണ് ഇ.എ സ്പോർട്സ് പ്രവചനം. ടൂർണമെന്റിൽ ലയണൽ മെസ്സി ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ ആവും എന്നും അവർ പ്രവചിക്കുന്നു. 2010,2014,2018 ലോകകപ്പുകൾ ഇ.എ സ്പോർട്സ് കൃത്യമായി പ്രവചിച്ചിരുന്നു.

ഖത്തറിന് ലോകകപ്പ് നൽകിയത് തെറ്റ് ആണെന്ന് സമ്മതിച്ചു മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ

2022 ലെ ലോകകപ്പ് ഖത്തറിനു നൽകിയ തീരുമാനം തെറ്റ് ആണെന്ന് സമ്മതിച്ചു മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ. ആ സമയത്തെ ഫിഫ പ്രസിഡന്റ് എന്ന നിലയിൽ ആ തെറ്റിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏൽക്കുന്നത്‌ ആയും ബ്ലാറ്റർ കൂട്ടിച്ചേർത്തു. ഫുട്‌ബോൾ ലോകകപ്പ് ഖത്തർ അർഹിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിനു ലോകകപ്പ് അനുവദിച്ചത് മുതൽ വലിയ പ്രതിഷേധങ്ങൾ ആണ് ഫുട്‌ബോൾ ലോകത്ത് നിന്നു ഉണ്ടായത്.

കൈക്കൂലി വാങ്ങിയാണ് ഫിഫ ഖത്തറിനു ലോകകപ്പ് നൽകിയത് എന്ന ആരോപണം അന്ന് മുതൽ ഉണ്ടായിരുന്നു. പിന്നീട് ബ്ലാറ്റർ അടക്കമുള്ള ഫിഫയിലെ വലിയ വിഭാഗം ഉദ്യോഗസ്ഥരും അഴിമതി ആരോപണം നേരിടുകയും കുറ്റം ചുമതപ്പെടുകയും അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. നിലവിൽ ശക്തമായ ഇസ്‌ലാമിക ഷരിയ നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിന്റെ പല കാര്യങ്ങളിലുള്ള നിലപാടും മനുഷ്യാവകാശ ലംഘനങ്ങളും ഉയർത്തി വലിയ വിഭാഗം ഫുട്‌ബോൾ ആരാധകർ തങ്ങളുടെ പ്രതിഷേധം പല നിലക്കും അറിയിക്കുന്നുണ്ട്.

ഓറഞ്ച് പടയുടെ ഗ്രൂപ്പ് എ,വെല്ലുവിളിയാവാൻ മാനെയുടെ ആഫ്രിക്കൻ ചാമ്പ്യൻമാരും കൂടെ ആതിഥേയരും,ഇക്വഡോറും

യൂറോപ്പിൽ നിന്നു നെതർലന്റ്സ്, ആഫ്രിക്കയിൽ നിന്നു സെനഗൽ, ഏഷ്യയിൽ നിന്നു ഖത്തർ, തെക്കേ അമേരിക്കയിൽ നിന്നു ഇക്വഡോർ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ്പ് ആണ് ലോകകപ്പിലെ ഗ്രൂപ്പ് എ. യൂറോപ്യൻ കരുത്തുമായി എത്തുന്ന ഓറഞ്ച് പട മേധാവിത്വം സ്ഥാപിക്കും എന്നു കരുതുന്ന ഗ്രൂപ്പിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനെ അങ്ങനെ എഴുതി തള്ളാൻ ആവില്ല. എന്നും അർജന്റീനക്കും ബ്രസീലിനും തലവേദന ആവാറുള്ള ലാറ്റിൻ അമേരിക്കൻ പോരാട്ട വീര്യവും ആയി വരുന്ന ഇക്വഡോറും അട്ടിമറിക്ക് കെൽപ്പുള്ളവർ ആണ്. ഇവർക്ക് ഒപ്പം ആണ് വിവാദങ്ങൾക്ക് ചുറ്റും സ്വന്തം മണ്ണിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ലോകകപ്പിൽ ആദ്യമായി പന്ത് തട്ടാൻ എത്തുന്ന ഖത്തർ. ഹോളണ്ട് ഒന്നാമത് എത്തും എന്നു പ്രതീക്ഷിക്കുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് ആയാണ് പോര് മുറുകുക.

നിർഭാഗ്യം മായിക്കുവാൻ ലൂയിസ് വാൻ ഹാലിന്റെ ഓറഞ്ച് പട

 

ഖത്തറിന് ലോകകപ്പ് നൽകിയതിന് എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ചുരുക്കം ചില ലോകകപ്പ് പരിശീലകരിൽ ഒരാൾ ആണ് ഇതിഹാസ പരിശീലകൻ ലൂയിസ് വാൻ ഹാൽ. ഖത്തറിനു ലോകകപ്പ് നൽകിയത് ഫുട്‌ബോൾ വളർത്താൻ ആണ് എന്നൊന്നും ആരും പറയരുത് എന്നു അദ്ദേഹം തുറന്നു പറഞ്ഞു. 2014 ൽ ടീമിനെ സെമിഫൈനലിൽ എത്തിച്ച വാൻ ഹാലിന്റെ അനുഭവ സമ്പത്തിൽ തന്നെയാണ് ഡച്ച് പട ഇത്തവണയും പ്രതീക്ഷ വക്കുന്നത്. 1974, 1978, 2010 വർഷങ്ങളിൽ ഫൈനലിൽ കണ്ണീർ ആവേണ്ടി വന്ന ഡച്ച് പട ഇത്തവണ ആ നിരാശ മാറ്റാൻ ആണ് അറബ് മണ്ണിൽ എത്തുക. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാൻ ആവാത്ത നിരാശയും കിരീടം നേടി മായിച്ചു കളയുക എന്ന ഉദ്ദേശവും ഓറഞ്ച് പടക്ക് ഇത്തവണ ഉണ്ട്. ലോകകപ്പിനുള്ള ഡച്ച് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല എങ്കിലും സമീപകാലത്ത് മികവ് തുടരുന്ന മികച്ച ടീം തന്നെയാണ് ഹോളണ്ടിനു ഈ ലോകകപ്പിൽ ഉള്ളത്.

പരിചയസമ്പത്തും യുവത്വവും ചേർന്ന ഡച്ച് ടീമിന്റെ പ്രധാന കരുത്ത് യൂറോപ്പിൽ എങ്ങും മിന്നിത്തിളങ്ങുന്ന യുവതാരങ്ങൾ ആണ്. ഗോളിന് മുന്നിൽ ഫെയർനൂദിന്റെ ജസ്റ്റിൻ ബിജ്ലോ ആവും ഡച്ച് വല കാക്കുക. ഗോളിക്ക് മുന്നിൽ അതിശക്തമായ പ്രതിരോധനിരയാണ് ഡച്ച് ടീമിന് ഉള്ളത്. ഫോമിൽ നിലവിൽ നേരിയ മങ്ങൽ ഉണ്ടെങ്കിലും ലിവർപൂളിന്റെ വിർജിൽ വാൻ ഡെയ്ക് ഇന്നും ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാൾ ആണ്. ക്യാപ്റ്റൻ വിർജിലിന്റെ നായക മികവും അനുഭവസമ്പത്തും ശാന്ത പ്രകൃതവും ഡച്ച് കരുത്ത് ആണ്. കൂടെ ബയേൺ മ്യൂണികിന്റെ മതിയാസ് ഡി ലിറ്റ്, മാഞ്ചസ്റ്റർ സിറ്റിയുടെ നഥാൻ ആകെ, അയാക്‌സിന്റെ ജുറിയൻ ടിമ്പർ, ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ അവിസ്മരണീയ പ്രകടനം തുടരുന്ന സ്വെൻ ബോട്ട്മാൻ വിങ് ബാക്ക് ആയി ഇന്റർ മിലാന്റെ താരങ്ങൾ ആയ ഡെൻസൽ ഡംഫ്രിസ്, സ്റ്റെഫാൻ ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ടൈയ്റൽ മലാസിയ ഇവർക്ക് ഒപ്പം ഡെയ്‌ലി ബ്ലിന്റിന്റെ പരിചയ സമ്പത്തും വാൻ ഹാൽ ഉപയോഗിച്ചേക്കും. ഈ പ്രതിരോധനിര യുവത്വവും അനുഭവസമ്പതും കരുത്തും വേഗവും ഒരുപോലെ സമനയിച്ചത് ആണ്.

വെസ്ലി സ്നൈഡറും റാഫേൽ വാൻ ഡർ വാർട്ടും നയിച്ച ആ സുവർണ മധ്യനിരക്ക് ചേർന്നു നിൽക്കുന്ന മധ്യനിര തന്നെയാണ് ഇപ്പോഴും ഡച്ച് ടീമിന് ഉള്ളത്. ബാഴ്‌സലോണയിൽ ടീമിൽ ഇടം കിട്ടാൻ വിഷമിക്കുന്നു എങ്കിലും ഫ്രാങ്കി ഡിയോങ് ഇന്നും ലോകത്തിലെ മികച്ച മധ്യനിരതാരങ്ങളിൽ ഒരാൾ തന്നെയാണ്. തന്റേതായ ദിനം ഏത് ടീമിന് എതിരെയും മധ്യനിര ഡിയോങ് ഭരിക്കും. പരിക്ക് കാരണം വൈനാൾഡത്തിന് ലോകകപ്പ് നഷ്ടമാവുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡോണി വാൻ ഡ ബീക്കിനും ചിലപ്പോൾ ടീമിൽ ഇടം ലഭിച്ചേക്കില്ല. വൈനാൾഡത്തിന്റെ അഭാവം ഹോളണ്ടിനു വലിയ നഷ്ടം തന്നെയാവും. ശ്രദ്ധിക്കേണ്ട ചില യുവതാരങ്ങൾ ഉണ്ട് ഡച്ച് മധ്യനിരയിൽ ബയേൺ യുവതാരം റയാൻ ഗ്രവൻബെർച്, പി.എസ്.വി യുടെ അത്ഭുതം സാവി സിമൻസ്, അവരുടെ തന്നെ ഗുസ്‌ ടിൽ എന്നിവർ അത്ഭുതം കാണിക്കാൻ പോന്നവർ ആണ്. സീസണിൽ മിന്നും ഫോമിലാണ് സാവി സിമൻസ്. അയാക്‌സിന്റെ കെന്നത്ത് ടെയിലർ, ഡേവി ക്ലാസൻ അറ്റലാന്റയുടെ മാർട്ടൻ ഡി റൂൺ ഇങ്ങനെ മികച്ച മധ്യനിര താരങ്ങളാൽ സമ്പന്നം ആണ് ഡച്ച് പട.

മെമ്പിസ് ഡീപെ ആയിരുന്നു സമീപകാലത്ത് ഡച്ച് മുന്നേറ്റത്തിന്റെ കുന്തമുന. എന്നാൽ ബാഴ്‌സലോണയിൽ അവസരങ്ങൾ കുറഞ്ഞതും പരിക്കും താരത്തിൽ സംശയം ഉണ്ടാക്കുന്നുണ്ട്. എന്നാൽ എന്നും ഓറഞ്ച് കുപ്പായത്തിൽ മികവ് തുടരുന്ന താരത്തിൽ നിന്നു ഹോളണ്ട് ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പി.എസ്.വിയിൽ ഡച്ച് ലീഗിൽ വിസ്മയം തീർക്കുന്ന യുവതാരം കോഡി ഗാക്പോ എതിർ പ്രതിരോധത്തിന് ഈ ലോകകപ്പിൽ ഏറ്റവും വലിയ തലവേദന ആവും എന്നുറപ്പാണ്. ഗാക്പോ അവസരത്തിനു ഒത്ത് ഉയർന്നാൽ ഡച്ച് പടയെ തടയാൻ അധികം ആർക്കും ആവും എന്നു തോന്നുന്നില്ല. അയാക്‌സിന്റെ സ്റ്റീവൻ ബെർഗിവിൻ, ഡോർട്ട്മുണ്ടിന്റെ ഡോനിയൽ മലാൻ എന്നീ യുവതാരങ്ങളും ഡച്ച് കരുത്ത് ആണ്. ഡച്ച് മുന്നേറ്റത്തിന്റെ വേഗതയെ തടയാൻ എതിർ പ്രതിരോധം പാട് പെടും എന്നുറപ്പാണ്. ഈ യുവപടക്ക് ഒപ്പം മുന്നേറ്റത്തെ സഹായിക്കാൻ ലൂക് ഡിയോങ്, വിൻസെന്റ് യാൻസൻ, വെഗ്ഹോർസ്റ്റ് എന്നീ പരിചയസമ്പന്നരെയും വാൻ ഹാലിന് കൂട്ടുണ്ട്. ഉറപ്പായിട്ടും ലോകകപ്പ് ഉയർത്താൻ തന്നെ കരുത്തുള്ള ഒരു നിര ഹോളണ്ടിനു ഉണ്ട് എന്ന് തന്നെ പറയാം. ഗ്രൂപ്പിൽ നവംബർ 21 നു സെനഗലിനെ നേരിടുന്ന ഹോളണ്ട് 25 നു ഇക്വഡോറിനെയും 29 നു ഖത്തറിനെയും നേരിടും.

 

ശ്രദ്ധിക്കേണ്ട താരം : കോഡി ഗാക്പോ- പി.എസ്.വിയിൽ ഗോൾ അടിച്ചും അടിപ്പിച്ചും തുടരുന്ന മികവ് ഗാക്പോ ഖത്തറിൽ ആവർത്തിച്ചാൽ ഹോളണ്ട് ലോകകപ്പിൽ കൂടുതൽ ദൂരം പോവും എന്നുറപ്പാണ്. ഇതിനകം തന്നെ ലോകകപ്പിന് ശേഷം താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പണപ്പെട്ടിയും ആയി കാത്തിരിക്കുന്നുണ്ട്.

ലോകകപ്പിൽ അട്ടിമറിയുടെ ചരിത്രം ആവർത്തിക്കാൻ സാദിയോ മാനെയുടെ ആഫ്രിക്കൻ ചാമ്പ്യൻമാർ

 

ഇത് ചരിത്രത്തിൽ മൂന്നാം തവണയാണ് സെനഗൽ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. 2002 ൽ തങ്ങളുടെ ആദ്യ ലോകകപ്പിൽ ലോകത്തെ ഒന്നാകെ ഞെട്ടിച്ചു ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചു അടുത്ത റൗണ്ടിലേക്ക് മുന്നേറാനും അവർക്ക് ആയിരുന്നു. അന്ന് തുർക്കിയോട് ക്വാർട്ടർ ഫൈനലിൽ ആണ് അവർ വീഴുന്നത്. അതിനു ശേഷം 2018 ൽ ആണ് സെനഗൽ ലോകകപ്പ് യോഗ്യത നേടിയത്. ഇത്തവണ അവിശ്വസനീയം ആയ നിർഭാഗ്യം ആണ് അവരെ കാത്തിരുന്നത്. പോളണ്ടിനെ ഗ്രൂപ്പിൽ അട്ടിമറിച്ച അവർ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫെയർ പ്ലെ പോയിന്റ് കാരണം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോയി. ജപ്പാനും ആയി തുല്യപോയിന്റ് പങ്ക് വച്ച ശേഷം ആയിരുന്നു അവരുടെ പുറത്ത് പോക്ക്. ഇത്തവണ ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടി വരുന്ന സെനഗൽ 2002 ആവർത്തിക്കാനുള്ള ശ്രമത്തിൽ ആണ്. ബയേൺ മ്യൂണിക് താരം സാദിയോ മാനെ മുന്നിൽ നിന്നു നയിക്കുന്ന ആഫ്രിക്കൻ കരുത്തന്മാർക്ക് യൂറോപ്പിൽ കളിച്ചു പരിചയമുള്ള ഒരുപിടി മികച്ച താരങ്ങൾ ഉണ്ട് ടീമിൽ. ഗ്രൂപ്പിൽ രണ്ടാമത് ആയി മുന്നേറാൻ ആവും മുൻ താരം അലിയോ സിസെ പരിശീലിപ്പിക്കുന്ന സെനഗൽ ശ്രമം.

ചെൽസിയുടെ സൂപ്പർ ഗോൾ കീപ്പർ എഡാർഡ് മെന്റി ആവും ആഫ്രിക്കൻ സിംഹങ്ങളുടെ വല കാക്കുക. ആഫ്രിക്കൻ നേഷൻസ് കപ്പിലും ലോകകപ്പ് യോഗ്യത മത്സരത്തിലും മെന്റിയാണ് പലപ്പോഴും സെനഗലിന്റെ രക്ഷകൻ ആയത്. ഈജിപ്തിനു എതിരായ ലോകകപ്പ് പ്ലെ ഓഫ് ഫൈനലിൽ പെനാൽട്ടി രക്ഷപ്പെടുത്തി ഹീറോ ആയതും മെന്റി ആയിരുന്നു. നിലവിൽ പരിക്ക് അലട്ടുന്നു എങ്കിലും ചെൽസിയുടെ പ്രതിരോധ കരുത്ത് കൗലിബാലി ലോകകപ്പിന് ഉണ്ടാവും എന്നാണ് സെനഗൽ പ്രതീക്ഷ. ഒപ്പം ലൈപ്സിഗിന്റെ അബ്‌ദോ ഡിയാലോ, മിലാന്റെ ടോറെ, മൊണാക്കോയുടെ ഇസ്മയിൽ ജാക്കോബ്‌സ് എന്നിവർ അടങ്ങിയ കരുത്തുറ്റ പ്രതിരോധം തന്നെയാണ് അവരുടേത്. മധ്യനിരയിൽ മുൻ പി.എസ്.ജി താരം എവർട്ടണിന്റെ ഇദിരീസിയ ഗുയെ, ലെസ്റ്റർ സിറ്റിയുടെ മെന്റി, നോട്ടിങ്ഹാം ഫോറസ്റ്റിന്റെ കൗയാറ്റെ, ടോട്ടൻഹാമിന്റെ സാർ, റയോയുടെ പാതെ സിസ്, മാഴ്സെയുടെ പാപെ ഗുയെ എന്നിവർ അണിനിരക്കുന്നു.

പരിചയസമ്പന്നരും യുവത്വവും ഒരു പോലെയുള്ള മികച്ച മധ്യനിര തന്നെയാണ് ആഫ്രിക്കൻ ചാമ്പ്യൻമാരുടേത് എന്നു തന്നെ പറയാം. മുന്നേറ്റത്തിൽ സാദിയോ മാനെ എന്ന ഇതിഹാസം തന്നെയാണ് സെനഗലിന്റെ ഏറ്റവും വലിയ കരുത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ ആഫ്രിക്കൻ താരം ആവാനുള്ള പ്രയാണത്തിൽ മുൻ ലിവർപൂൾ സഹതാരം മുഹമ്മദ് സലാഹിനെ മറികടക്കാൻ ലോകകപ്പിൽ ഒരു മികച്ച പ്രകടനം മാനെയിൽ നിന്നു ഉണ്ടാവേണ്ടത് ആവശ്യമാണ്. ബയേണിലും മികവ് തുടരുന്ന മാനെ ഖത്തറിൽ മികവ് തുടർന്നാൽ ഡച്ച് പടക്ക് വരെ അത് തലവേദന സൃഷ്ടിക്കും. മാഴ്സെയുടെ ബാമ്പ ഡിയങ്, വിയ്യറയലിന്റെ നിക്കോളാസ് ജാക്‌സൺ, ടൊറീനയുടെ ഡമ്പ സെക് എന്നിവർ മാനെക്ക് മുന്നേറ്റത്തിൽ സഹായകമാവും. എന്നാൽ മാനെയെ പോലെ തന്നെ എതിരാളികൾ ഭയക്കേണ്ട താരം വലിയ വേഗവും മികവുമുള്ള വാട്ഫോർഡ് താരം ഇസ്മയില സാർ ആവും. നവംബർ 21 നു സെനഗലിനെ നേരിടുമ്പോൾ 2002 ലെ ഫ്രാൻസിന്റെ അനുഭവം ഡച്ച് പട ഓർക്കുന്നത് നല്ലത് ആയിരിക്കും. 25 നു ഖത്തറും 29 നു ഇക്വഡോറും ആണ് ഗ്രൂപ്പിൽ സെനഗലിന്റെ മറ്റ് എതിരാളികൾ.

 

ശ്രദ്ധിക്കേണ്ട താരം : ഇസ്മയില സാർ – സാദിയോ മാനെ പോലെ തന്നെ സെനഗലിന് പ്രധാനപ്പെട്ട താരമാണ് ഇസ്മയില സാർ, അസാമാന്യ വേഗമുള്ള വാട്ഫോർഡ് താരം ഗോളിന് മുന്നിൽ കൂടി തിളങ്ങിയാൽ അത് എതിരാളികൾക്ക് വലിയ തലവേദന ആവും. എതിർ പ്രതിരോധത്തെ വിശ്രമം ഇല്ലാതെ ബുദ്ധിമുട്ടിക്കുന്ന സാർ സെനഗൽ മുന്നേറ്റത്തിൽ പ്രധാനിയാണ്.

ലാറ്റിൻ അമേരിക്കൻ പോരാട്ടവീര്യം പുറത്തെടുക്കാൻ ഇക്വഡോർ

 

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ നാലാമത് ആയാണ് ഇക്വഡോർ ലോകകപ്പിന് യോഗ്യത നേടുന്നത്. 2002, 2006, 2014 ലോകകപ്പുകളിൽ കളിച്ച അവർക്ക് ഇത് നാലാം ലോകകപ്പ് ആണ്. 2002 ൽ ക്രൊയേഷ്യയെ അട്ടിമറിച്ച അവർ 2006 ൽ പോളണ്ട് കോസ്റ്ററിക്ക ടീമുകളെ തോൽപ്പിച്ചു അവസാന പതിനാറിലേക്ക് ജർമ്മനിക്ക് പിന്നിൽ യോഗ്യത നേടിയെങ്കിലും ഇംഗ്ലണ്ടിനോട് കടുത്ത പോരാട്ടത്തിനു ഒടുവിൽ ഒരു ഗോളിന് പരാജയപ്പെടുക ആയിരുന്നു. 2014 ൽ ഹോണ്ടുറാസിനെ വീഴ്ത്തിയ അവർ ഫ്രാൻസിനെ ഗ്രൂപ്പ് ഘട്ടത്തിൽ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു. വലിയ ടീമുകളോട് വലിയ വേദികളിൽ കളിക്കുമ്പോൾ ഭയം ഇല്ല എന്നത് തന്നെയാണ് ഇക്വഡോറിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാരീരിക മികവ് പുറത്ത് എടുത്തു കളിക്കുന്ന അവർ കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീൽ അർജന്റീന ടീമുകളെ നന്നായി പരീക്ഷിച്ചതും കാണാൻ ആയി. നിലവിൽ പഴയ മികവ് ഇല്ലെങ്കിലും ഇക്വഡോറിനെ എഴുതി തള്ളുന്നത് അപകടകരം തന്നെയാണ്. ലോകകപ്പ് യോഗ്യതയിൽ ഉറുഗ്വയെ 4-2 നു തോൽപ്പിച്ചതും കൊളംബിയയെ 6-1 നു തകർത്തതും അവരുടെ മികവിന്റെ ഉദാഹരണം ആണ്.

യൂറോപ്പിലും അമേരിക്കയിലും കളിക്കുന്ന താരങ്ങൾ ആണ് ഇക്വഡോർ ടീമിൽ പ്രധാനമായും കളിക്കുന്നത്. അർജന്റീനക്കാരനായ ഗുസ്താവോ അൽഫാറോ ആണ് ഇക്വഡോർ പരിശീലകൻ. ചില പ്രധാന താരങ്ങൾക്ക് പരിക്കേറ്റത് അവർക്ക് വിനയാണ്. യോഗ്യത ഇല്ലാത്ത താരത്തെ ഇറക്കി എന്ന ചിലി, പെറു എന്നിവരുടെ കേസ് കോടതിയിൽ ജയിച്ചു ആണ് അവർ ലോകകപ്പിന് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇംഗ്ലീഷ് ക്ലബ് ബ്രൈറ്റണിന്റെ ലെഫ്റ്റ് ബാക്ക് പെർവിസ് എസ്റ്റുപിനിയൻ അവർക്ക് വലിയ കരുത്ത് ആണ്. അസാമാന്യ വേഗതയുള്ള താരം മുന്നേറ്റത്തിലും ഇക്വഡോറിന് കരുത്ത് പകരും. പ്രതിരോധത്തിൽ യുവ ലെവർകുസൻ താരം പിയെരോ ഹിൻകാപി, മധ്യനിരയിൽ മറ്റൊരു യുവതാരം ഗോൺസാലോ പ്ലാറ്റ, ബ്രൈറ്റണിന്റെ മധ്യനിര താരങ്ങളായ ജെറമി സാർമിയെന്റോ, മോയിസസ് കായിസെഡോ എന്നിവർക്ക് ഒപ്പം മുന്നേറ്റത്തിൽ പരിചയ സമ്പന്നനായ എന്നർ വലൻസിയ എന്നിവർ ആണ് ഇക്വഡോറിന്റെ പ്രധാന കരുത്ത്. 20 നു നടക്കുന്ന ഉത്ഘാടന മത്സരത്തിൽ ഖത്തർ പ്രതീക്ഷകൾ തല്ലി കെടുത്താൻ ആവും ഇക്വഡോർ ശ്രമം. 25 നു ഹോളണ്ടിനെ നേരിടുന്ന അവർ 29 നു സെനഗലിനെയും നേരിടും.

 

ശ്രദ്ധിക്കേണ്ട താരം : മോയിസസ് കായിസെഡോ- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൺ നടത്തുന്ന കുതിപ്പുകൾക്ക് മധ്യനിരയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ യുവതാരം ആണ്. മധ്യനിരയിൽ എഞ്ചിൻ ആയി പ്രവർത്തിക്കുന്ന ഈ യുവതാരത്തിന്റെ പ്രകടനം ആവും ഇക്വഡോർ ഈ ലോകകപ്പിൽ എന്തെങ്കിലും ചെയ്യുന്നു എങ്കിൽ നിർണായകമാവുക.

സ്വന്തം മണ്ണിൽ ആദ്യ ലോകകപ്പ് കളിക്കാൻ ഖത്തർ

 

11 വർഷം മുമ്പ് തങ്ങൾക്ക് അനുവദിച്ചത് മുതൽ കേൾക്കുന്ന പഴികളും, വിവാദങ്ങൾക്കും മികവുറ്റ ലോകകപ്പ് നടത്തിപ്പ് കൊണ്ട് മറുപടി പറയാൻ ആണ് ഖത്തർ ശ്രമിക്കുക. അതേപോലെ തന്നെ കളത്തിലും തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ആവും എന്നു അവർക്ക് തെളിയിക്കേണ്ട ആവശ്യമുണ്ട്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ഖത്തർ ഒരു ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നത്. ഇത് വരെ തങ്ങളുടെ ടീം ഖത്തർ പ്രഖ്യാപിച്ചിട്ടില്ല. പുറത്ത് നിന്ന് എടുത്ത ആഫ്രിക്കൻ താരങ്ങൾ ആണ് ഖത്തർ ടീമിന്റെ പ്രധാന കരുത്ത്. ഗോൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്ത് എടുത്ത അവർ ഫൈനലിൽ അമേരിക്കയോട് തോൽവി വഴങ്ങുക ആയിരുന്നു. 2019 ൽ ഏഷ്യൻ വമ്പന്മാരെ മറികടന്നു ഏഷ്യൻ ചാമ്പ്യൻമാരായി ചരിത്രം എഴുതിയ ഖത്തർ ഒരു വെടിക്കുള്ള മരുന്നു തങ്ങളുടെ കയ്യിൽ ഉണ്ടെന്നു ഇതിനകം തെളിയിച്ചവർ ആണ്.

സ്പാനിഷ് പരിശീലകനും മുൻ ബാഴ്‌സലോണ യൂത്ത് ടീം പരിശീലകനും ആയ ഫെലിക്‌സ് സാഞ്ചസ് ആണ് ആതിഥേയരുടെ പരിശീലകൻ. അറബ് ലീഗുകളിൽ കളിക്കുന്ന താരങ്ങൾ ആണ് ഖത്തർ ടീമിൽ ഭൂരിഭാഗം പേരും. ഖത്തർ വമ്പന്മാർ ആയ അൽ സാദിൽ നിന്നുള്ള താരങ്ങൾ ആവും ടീമിൽ പകുതിയും. പ്രതിരോധത്തിൽ പരിചയ സമ്പന്നരായ അബുദൽ കരിം ഹസൻ, തരക് സൽമാൻ അടക്കമുള്ളവർ അണിനിരക്കുമ്പോൾ മധ്യനിരയിൽ കരിം, അബ്ദുൽ അസീസ് ഖത്തം, അലി അസദല്ല എന്നിവർ അണിനിരക്കും. മുന്നേറ്റത്തിൽ 165 മത്സരങ്ങളുടെ പരിചയമുള്ള ക്യാപ്റ്റൻ ഹസൻ അൽ ഹയദോസ് പരിചയസമ്പന്നനായ അക്രം അഫീഫ് എന്നിവർക്ക് ഒപ്പം ഖത്തർ ടീമിന്റെ കുന്തമുനയായ അൽമോയസ് അലിയും അണിനിരക്കും. 84 കളികളിൽ നിന്നു 41 ഗോളുകൾ ടീമിന് ആയി നേടിയ അലി 2019 ഏഷ്യ കപ്പിൽ ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയിരുന്നു. അന്ന് 9 ഗോളുകൾ ആണ് താരം നേടിയത്. ഉത്ഘാടന മത്സരത്തിൽ 20 തിനു ഇക്വഡോറിനെ നേരിടുന്ന ഖത്തർ 25 നു സെനഗലിനെയും 29 നു ഹോളണ്ടിനെയും നേരിടും.

 

ശ്രദ്ധിക്കേണ്ട താരം : അൽമോയസ് അലി – ഖത്തർ മുന്നേറ്റത്തിൽ ഏറ്റവും പ്രധാനപ്പെട്ട താരം ആണ് സുഡാനിൽ ജനിച്ച ഈ 26 കാരൻ. ചെറുപ്പത്തിൽ തന്നെ ഖത്തറിലേക്ക് കുടിയേറിയ അലി ഖത്തർ യൂത്ത് ടീമുകളിൽ കളിച്ചു ആണ് ദേശീയ ടീമിൽ എത്തിയത്. ഖത്തറിന് ആയി 84 കളികളിൽ നിന്നു 41 ഗോളുകൾ നേടിയ അലി 2019 ഏഷ്യ കപ്പിൽ 9 ഗോളുകളും ആയി ടോപ് സ്‌കോറർ ആയും മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡെന്മാർക്കിന്റെ ലോകകപ്പ് സ്ക്വാഡിൽ എറിക്സൺ, 21 അംഗ ടീം പ്രഖ്യാപിച്ചു, ബാക്കി 5പേർ പിറകെ

ലോകകപ്പ് അടുത്തിരിക്കെ ഡെന്മാർക്ക് അവരുടെ പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ചു. 26 അംഗ സ്ക്വാഡ് ആണ് പ്രഖ്യാപിക്കേണ്ടത് എങ്കിലും 21 അംഗ സ്ക്വാഡ് മാത്രമെ കോച്ച് പ്രഖ്യാപിച്ചുള്ളൂ. ബാക്കി 5 പേരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പല താരങ്ങളും ക്ലബ് മത്സരങ്ങൾ കളിക്കുന്നതിനാൽ പരിക്കിന്റെ ഭീഷണി ഉണ്ട് എന്നും ക്ലബ് മത്സരങ്ങൾ കഴിഞ്ഞാൽ മാത്രമെ സ്ക്വാഡ് മുഴുവനായും പ്രഖ്യാപിക്കാൻ ആകു എന്നുൻ ഡെന്മാർക്ക് കോച്ച് കാസ്പർ ഹ്യുൽമണ്ട് പറഞ്ഞു.

Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യൻ എറിക്സൺ ലോകകപൊ സ്ക്വാഡിൽ ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ യൂറോ കപ്പിനിടയിൽ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മറികടന്ന് കളത്തിലേക്ക് തിരികെയെത്തിയ എറിക്സൺ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്.

സ്പർസിന്റെ ഹൊയിബിയേർഗ്, ക്രിസ്റ്റ്യൻസൺ, ബ്രെന്റ്ഫോർഡിന്റെ മാത്യാസ് ജാൻസൺ, ഗോൾ കീപ്പർ കാസ്പർ ഷിമൈക്കിൾ, ക്യാപ്റ്റൻ സിമൻ കാർ, അറ്റാക്കിംഗ് താരം ഡാംസ്ഗാർ, ബ്രത്വൈറ്റ് എന്നിവരെല്ലാണ് ഇപ്പോൾ പ്രഖ്യാപിച്ച സ്ക്വാഡിൽ ഉണ്ട്. നവംബർ 13നാണ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കേണ്ട അവസാന തീയതി.

ഗ്രൂപ്പ് ഡിയിൽ ടുണീഷ്യ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവർക്ക് ഒപ്പം ആണ് ഡെന്മാർക്ക് ഉള്ളത്.

Denmark preliminary squad

Goalkeepers: Kasper Schmeichel (Nice), Oliver Christensen (Hertha Berlin).

Defenders: Simon Kjaer (AC Milan), Joachim Andersen (Crystal Palace), Joakim Maehle (Atalanta), Andreas Christensen (Barcelona), Rasmus Kristensen (Leeds United), Jens Stryger Larsen (Trabzonspor), Victor Nelsson (Galatasaray), Daniel Wass (Brondby).

Midfielders: Thomas Delaney (Sevilla), Mathias Jensen (Brentford), Christian Eriksen (Manchester United), Pierre-Emile Hojbjerg (Tottenham).

Forwards: Andreas Skov Olsen (Club Bruges), Jesper Lindstrom (Eintracht Frankfurt), Andreas Cornelius (Copenhagen), Martin Braithwaite (Espanyol), Kasper Dolberg (Sevilla), Mikkel Damsgaard (Brentford), Jonas Wind (VfL Wolfsburg).

ബ്രസീലിയൻ നാലാം ഡിവിഷനിൽ നിന്നു ആഴ്‌സണലിന്റെ കുന്തമുനയായ ഗബ്രിയേൽ മാർട്ടിനെല്ലി,ഇപ്പോൾ ലോകകപ്പ് ടീമിലും!

ബ്രസീൽ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധകർ ഏറ്റവും ആവേശപൂർവ്വം സമീപിക്കുന്ന ഒരു പേര് ഗബ്രിയേൽ മാർട്ടിനെല്ലി എന്നത് തന്നെയാവും. അതിശക്തമായ ബ്രസീലിയൻ മുന്നേറ്റ നിരയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കും എന്നു ഉറപ്പില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഗബ്രിയേൽ മാർട്ടിനെല്ലി ലോക ഫുട്‌ബോളിൽ ഉണ്ടാക്കിയ ആവേശം ചെറുത് അല്ല. 2019 ൽ ബ്രസീലിയൻ നാലാം ഡിവിഷൻ ക്ലബ് ആയ ഇത്വാനയിൽ നിന്നു 6 മില്യൺ യൂറോ മുടക്കിയാണ് ആഴ്‌സണൽ മാർട്ടിനെല്ലി എന്ന 18 കാരനെ സ്വന്തമാക്കുന്നത്. പതുക്കെ തന്റെ അവിശ്വസനീയം എന്നു വിളിക്കാവുന്ന കളത്തിലെ വിയർപ്പ് ഒഴുക്കൽ ഒന്നു കൊണ്ടു മാത്രം കയറി വരുന്ന മാർട്ടിനെല്ലിയെ ആണ് പിന്നീട് കാണാൻ ആയത്.

2019 ൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനു എതിരെ തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിക്കുന്ന മാർട്ടിനെല്ലി തന്റെ ക്ലബിന് ആയുള്ള ആദ്യ തുടക്കത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ലീഗ് കപ്പിൽ ഇരട്ടഗോളുകൾ നേടിയാണ് ആഘോഷിക്കുന്നത്. യൂറോപ്പ ലീഗിലെ തന്റെ അരങ്ങേറ്റത്തിലും ഇരട്ടഗോളുകൾ നേടി തിളങ്ങുന്ന മാർട്ടിനെല്ലിയെ ആണ് പിന്നീട് കണ്ടത്. ലീഗ് കപ്പിൽ പിന്നീട് ലിവർപൂളിന് എതിരായ മത്സരത്തിലും ഇരട്ടഗോളുകൾ നേടിയ താരത്തെ അന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് വിശേഷിപ്പിച്ചത് ഈ നൂറ്റാണ്ടിന്റെ പ്രതിഭ എന്നായിരുന്നു. ആ സീസണിൽ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനു എതിരെ തന്റെ ആദ്യ ലീഗ് ഗോൾ നേടിയ താരം ചെൽസിക്ക് എതിരെ ഉഗ്രൻ സമനില ഗോളും കണ്ടത്തി. കഴിഞ്ഞ സീസണിൽ ആണ് മാർട്ടിനെല്ലി ആഴ്‌സണലിൽ ആർട്ടെറ്റയുടെ പ്രധാന താരമായി വളരുന്നത്.

മോശം ഫോമിൽ ആയ പെപെക്ക് പകരം മാർട്ടിനെല്ലിക്ക് നിരന്തരം ആർട്ടെറ്റ അവസരം നൽകി. കഴിഞ്ഞ സീസണിൽ 29 കളികളിൽ നിന്നു പല നിർണായക ഗോളുകൾ അടക്കം 6 ഗോളുകളും നിരവധി അസിസ്റ്റുകളും ലീഗിൽ മാത്രം മാർട്ടിനെല്ലി നൽകി. ഓരോ മത്സരം കഴിയുന്ന പോലെ ക്ലോപ്പിനെ പോലെ എതിർ പരിശീലകർ പലരും മാർട്ടിനെല്ലിയുടെ ആരാധകർ ആവുന്നതും കാണാൻ ആയി. ഗബ്രിയേൽ മാർട്ടിനെല്ലി, ആ പേര് ഓർമ്മിക്കുക എന്നു പിന്നീട് ഒരിക്കൽ കൂടി ക്ലോപ്പ് പറയുന്നതും കേൾക്കാൻ ആയി. തുടർന്ന് ഈ സീസണിന്റെ തുടക്കത്തിൽ താരത്തിന് 11 നമ്പർ ജെഴ്‌സി നൽകി ആഴ്‌സണൽ. ഈ സീസണിൽ ഇത് വരെ 13 ലീഗ് മത്സരങ്ങളിൽ നിന്നു 5 ഗോളുകൾ നേടിയ മാർട്ടിനെല്ലി 2 അസിസ്റ്റുകളും നൽകി. മുന്നേറ്റത്തിന് ഒപ്പം പ്രതിരോധത്തെ സഹായിച്ച് എതിർ പ്രതിരോധ താരങ്ങൾക്ക് നിരന്തരം പ്രശ്നങ്ങൾ കളിയിൽ ഉടനീളം മാർട്ടിനെല്ലി സൃഷ്ടിക്കും.

തന്റെ അസാധ്യ വേഗതക്ക് ഒപ്പം എല്ലാ കളിയിലും തന്റെ കഴിവിന്റെ പരമാവധി നൽകുന്ന മാർട്ടിനെല്ലി ആർട്ടെറ്റയുടെയും ആഴ്‌സണൽ ആരാധകരുടെയും പ്രിയപ്പെട്ട താരം കൂടിയാണ്. ഗോൾ നേടാത്ത മത്സരങ്ങളിലും മാർട്ടിനെല്ലി മത്സരങ്ങളിൽ ചെലുത്തുന്ന സ്വാധീനം ആഴ്‌സണൽ മത്സരങ്ങളിൽ എടുത്ത് കാണാം. മുൻ ആഴ്‌സണൽ താരം ചിലിയുടെ അലക്സിസ് സാഞ്ചസ് തന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയി കാണുന്ന മാർട്ടിനെല്ലി പലപ്പോഴും സാഞ്ചസിനെ ഓർമ്മിപ്പിക്കുന്ന പ്രകടനം ആണ് കാഴ്ച വക്കുന്നത്. 90 മിനിറ്റുകളും ടീമിന് ആയി എല്ലാം നൽകുന്ന, മുന്നേറ്റത്തെയും പ്രതിരോധത്തെയും ഒരേ പോലെ സഹായിക്കുന്ന മാർട്ടിനെല്ലി എത്രത്തോളം ടീമിന് ആവശ്യമാണ് എന്നു ആഴ്‌സണലിന് വലിയ ബോധ്യം ഉണ്ട്. അതിനാൽ തന്നെ ഈ സീസണിൽ തന്നെ മാർട്ടിനെല്ലിയുടെ കരാർ ദീർഘകാലത്തേക്ക് നീട്ടാൻ ആണ് ക്ലബ് ശ്രമം. ആഴ്‌സണലിൽ തുടരാൻ ആണ് മാർട്ടിനെല്ലിക്കും താൽപ്പര്യം.

ആഴ്‌സണലിന്റെ ഈ സീസണിലെ കുതിപ്പിന് മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസ്, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർക്ക് ഒപ്പം നിർണായക പങ്ക് ആണ് മാർട്ടിനെല്ലി വഹിക്കുന്നത്. ഈ സീസണിൽ ലിവർപൂൾ, ടോട്ടൻഹാം, ചെൽസി വലിയ മത്സരങ്ങളിൽ എല്ലാം മാർട്ടിനെല്ലി തിളങ്ങി. ബ്രസീലിനു ആയി 2020 ലെ ഒളിമ്പിക്സ് സ്വർണം നേടിയ മാർട്ടിനെല്ലി സീനിയർ ടീമിന് ആയി ഇത് വരെ 3 മത്സരങ്ങളിൽ പകരക്കാരനായി ആണ് ഇറങ്ങിയത്. ഈ വർഷം ലോകകപ്പ് യോഗ്യതയിൽ ചിലിക്ക് എതിരെ ആയിരുന്നു താരത്തിന്റെ ബ്രസീൽ അരങ്ങേറ്റം. ഇറ്റലിക്കാരൻ ആണ് പിതാവ് എന്നതിനാൽ ഇറ്റലിക്ക് കളിക്കാം ആയിരുന്നു എങ്കിലും ബ്രസീലിനു ആയി ലോകകപ്പ് കളിക്കുക എന്ന തന്റെ സ്വപ്നം 21 മത്തെ വയസ്സിൽ യാഥാർത്ഥ്യം ആക്കിയ മാർട്ടിനെല്ലിയുടെ ബൂട്ടുകൾ ഖത്തറിൽ തീമഴ ആയി എതിരാളികൾക്ക് മേൽ പെയ്തിറങ്ങുമോ എന്നു കണ്ടു തന്നെ അറിയാം.

എന്താ ടീം!!! ലോകകപ്പിനുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു,ഗബ്രിയേൽ മാർട്ടിനെല്ലി ടീമിൽ

2022 ലെ ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ ആണ് ബ്രസീൽ പ്രഖ്യാപിച്ചത്. പ്രമുഖ പേരുകൾക്ക് ഒപ്പം സീസണിൽ അതുഗ്രൻ ഫോമിൽ കളിക്കുന്ന യുവ ആഴ്‌സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയെയും ബ്രസീൽ ടീമിൽ ഉൾപ്പെടുത്തി. ലിവർപൂളിന്റെ ആലിസൺ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേർസൺ എന്നിവർക്ക് ഒപ്പം പാൽമിറാസിന്റെ വെവർട്ടനും ഗോൾ കീപ്പർ ആയി ടീമിൽ സ്ഥാനം പിടിച്ചു. പ്രതിരോധത്തിൽ പരിചയ സമ്പത്തിനു ഒപ്പം യുവത്വവും ടിറ്റെ പരിഗണിച്ചിട്ടുണ്ട്.

ചെൽസിയുടെ തിയോഗ സിൽവ, പി.എസ്.ജിയുടെ മാർക്വീനോസ്, യുവന്റസിന്റെ ബ്രമർ, അലക്‌സ് സാണ്ട്രോ, ഡാനിലോ റയൽ മാഡ്രിഡിന്റെ മിലിറ്റാവോ,സെവിയ്യയുടെ അലക്‌സ് ടെല്ലസ് എന്നിവർക്ക് ഒപ്പം ഈ പ്രായത്തിലും പുമാസിൽ കളിക്കുന്ന ഡാനി ആൽവസും ടീമിൽ സ്ഥാനം നേടി. അതേസമയം ആഴ്‌സണലിന്റെ ഗബ്രിയേലിന് ടീമിൽ സ്ഥാനം നേടാൻ ആയില്ല. മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ആയ കാസ്മിരോ, ഫ്രഡ് ലിവർപൂളിന്റെ ഫബീന്യോ, വെസ്റ്റ് ഹാമിന്റെ ലൂകാസ് പക്വറ്റ,ഫ്ലാമങ്കോയുടെ റിബേയിറോ എന്നിവർക്ക് ഒപ്പം പ്രതീക്ഷിച്ച പോലെ ന്യൂകാസ്റ്റിലിൽ അത്ഭുതം കാണിക്കുന്ന ബ്രൂണോ ഗുയിമാരഷും ടീമിൽ ഇടം പിടിച്ചു. അതേസമയം മിന്നും ഫോമിലുള്ള ന്യൂകാസ്റ്റിൽ താരം ജോലിന്റൺ ടീമിൽ ഇടം പിടിച്ചില്ല.

മുന്നേറ്റത്തിൽ പി.എസ്.ജിയിൽ മിന്നി തിളങ്ങുന്ന നെയ്മറിന് ഒപ്പം റയൽ മാഡ്രിഡിൽ തിളങ്ങുന്ന വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ അനായാസം ടീമിൽ എത്തി. ബാഴ്‌സലോണയിൽ മോശം ഫോമിൽ ആണെങ്കിലും റഫീന്യോയും പരിക്ക് വലക്കുന്നു എങ്കിലും ടോട്ടനം താരം റിച്ചാർലിസണും ടീമിൽ ഇടം കണ്ടത്തി. ഫ്ലാമങ്കോയുടെ പെഡ്രോക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണിയും ടീമിൽ ഇടം കണ്ടത്തി. ആഴ്‌സണൽ താരം ഗബ്രിയേൽ ജീസുസിന് ഒപ്പം യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി. നേരത്തെ മാർട്ടിനെല്ലി ടീമിൽ എത്തില്ല എന്നു വാർത്തകൾ വന്നിരുന്നു. മുന്നേറ്റത്തിൽ പരിചയസമ്പന്നനായ ലിവർപൂൾ താരം ഫിർമീന്യോയെ ടീമിൽ ഉൾപ്പെടുത്തിയില്ല. പരിക്ക് ഏറ്റ കൗടീന്യോയും ടീമിൽ ഇടം പിടിച്ചില്ല. ലോകകപ്പ് നേടാൻ പോന്ന ടീമിനെ തന്നെയാണ് ബ്രസീൽ ഖത്തറിലേക്ക് അയക്കുന്നത്.

കൗട്ടീനോയ്ക്ക് പരിക്ക്, ബ്രസീലിനൊപ്പം ലോകകപ്പ് കളിക്കാൻ ഉണ്ടായേക്കില്ല

ബ്രസീൽ ഇന്ന് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാൻ ഇരിക്കെ വരുന്നത് നല്ല വാർത്ത അല്ല. ബ്രസീൽ ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ കൗട്ടീനോ പരിക്കേറ്റ് പുറത്തായിരിക്കുക ആണ്‌. താരം ഇന്നലെ ആസ്റ്റൺ വില്ലയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. കൗട്ടീനോക്ക് മസിൽ ഇഞ്ച്വറി ആണെന്ന് ഇനി അടുത്ത് ഒന്നും കൗട്ടീനോ കളിക്കില്ല എന്നും ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമെറി ഇന്നലെ പറഞ്ഞിരുന്നു.

ആസ്റ്റൺ വില്ലയുടെ ലോകകപ്പിനു മുന്നേയുള്ള മത്സരങ്ങളിൽ കൗട്ടീനോ ഉണ്ടാകില്ല. താരത്തിന് 2 മാസത്തോളം വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അങ്ങനെ ആണെങ്കിൽ ഇന്ന് ടിറ്റെ പ്രഖ്യാപിക്കുന്ന ബ്രസീൽ സ്ക്വാഡിൽ കൗട്ടീനോ ഉണ്ടാകില്ല. അവസാന ലോകകപ്പിൽ ബ്രസീലിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ കൗട്ടീനോക്ക് ആയിരുന്നു.

കൗട്ടീനോയുടെ പരിക്ക് ഇന്ന് ഒന്നു കൂടെ വിശകലനം ചെയ്ത ശേഷമാകും ടിറ്റെ താരത്തെ ടീമിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Exit mobile version