മലേഷ്യ മാസ്റ്റേഴ്സ്, സിന്ധുവും പ്രണോയും ക്വാര്‍ട്ടറിൽ

മലേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും. സിന്ധു ലോക റാങ്കിംഗിൽ 28ാം നമ്പര്‍‍ താരം അയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിൽ കടന്നത്. സ്കോര്‍ 21-16, 21-11. ജപ്പാന്‍ താരത്തോടെ സിന്ധുവിന്റെ തുടര്‍ച്ചയായ 13ാം വിജയം ആണിത്.

അതേ സമയം മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിജയം നേടിയത്. നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായ ലീ ഷി ഫെംഗിനെ 13-21, 21-16, 21-11 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്.

സിന്ധു ക്വാർട്ടറിൽ പുറത്ത്

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം സിന്ധു പുറത്തായി. ദക്ഷിണ കൊറിയൻ താരം ആൻ സെ യംഗ് ആണ് സിന്ധുവിനെ തോല്പ്പിച്ചത്. 58 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 21-18, 5-21, 9-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

ദക്ഷിണ കൊറിയൻ സൂപ്പർ താരത്തിനെതിരെ ആദ്യമായാണ് സിന്ധു ഒരു ഗെയിം ജയിക്കുന്നത്. എന്നാൽ ഗെയിമിനപ്പുറം സിന്ധു മുന്നോട്ട് പോയില്ല. സിന്ധു 6 തവണ ആൻ സെ യങ്ങിനെ നേരിട്ടപ്പോഴും പരാജയമായിരുന്നു ഫലം. കഴിഞ്ഞ റൗണ്ടിൽ ലോക 9-ാം നമ്പർ താരം ചൈനയുടെ ഹാൻ യുവയെ തോൽപ്പിക്കാൻ സിന്ധുവിനായിരുന്നു.

സിന്ധുവിനും പ്രണോയിയ്ക്കും വിജയം, സാത്വിക്-ചിരാഗ് കൂട്ടുകെട്ടും അടുത്ത റൗണ്ടിൽ

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ വിജയം നേടി ഇന്ത്യയുടെ പിവി സിന്ധു. 45 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്പേയുടെ വെന്‍ ചി സുവിനെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ : 21-15, 22-20.

പുരുഷ സിംഗിള്‍സിൽ മ്യാന്‍മാറിന്റെ ഫോൺ പ്യായി നൈന്‍ഗിനെ 21-14, 21-9 എന്ന സ്കോറിന് എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തുകയായിരുന്നു.

പുരുഷ ഡബിള്‍സിൽ മലേഷ്യയുടെ ടീമിനെ 21-14, 21-17 എന്ന സ്കോറിന് സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുത്തി.

വിജയം തുടര്‍ന്ന് സിന്ധു ക്വാര്‍ട്ടറിൽ, സായി പ്രണീതിനെ മറികടന്ന് കിഡംബി

മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ ഇന്ത്യയുടെ പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും ക്വാര്‍ട്ടറിൽ. സിന്ധു ഇന്തോനേഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയപ്പോള്‍ കിഡംബി ഇന്ത്യയുടെ തന്നെ സായി പ്രണീതിനെയാണ് പരാജയപ്പെടുത്തിയത്. 21-15, 21-12 എന്ന സ്കോറിനാണ് കിഡംബിയുടെ വിജയം.

ഇന്തോനേഷ്യയുടെ പുത്രി കുസുമ വരദാനിയെ 21-14, 21-16 എന്ന സ്കോറിനാണ് സിന്ധു രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തിയത്. അതേ സമയം പ്രിയാന്‍ഷു രാജാവത്, കിരൺ ജോര്‍ജ്ജ് എന്നിവര്‍ പുരുഷ സിംഗിള്‍സിൽ തോൽവിയേറ്റ് വാങ്ങി.

മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ സിന്ധുവിനും മാളവികയയ്ക്കും വിജയം

മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ ഇന്ത്യയുടെ പിവി സിന്ധുവിനും മാളവിക ബന്‍സോദിനും റൗണ്ട് ഓഫ് 32ൽ വിജയം. സിന്ധു സ്വിസ് താരം ജെന്‍ജിറയെ പരാജയപ്പെടുത്തിത് 21-10, 21-14 എന്ന സ്കോറിനാണ്.

മാളവിക മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ മലേഷ്യയുടെ കിസോണ സെൽവദുരൈയെ 21-19, 16-21, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തി.

രണ്ടാം റൗണ്ടിൽ സിന്ധുവിന് തോൽവി, പ്രണോയിയും പുറത്ത്

സ്വിസ്സ് ഓപ്പൺ വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. പുരുഷ വിഭാഗത്തിൽ എച്ച്എസ് പ്രണോയിയും പുറത്തായി. സിന്ധു ലോക റാങ്കിംഗിൽ 38ാം സ്ഥാനത്തുള്ള പുത്രി വാര്‍ദാനിയോടാണ് മൂന്ന് ഗെയിം പോരാട്ടത്തിൽ പരാജയം ഏറ്റുവാങ്ങിയത്.

സ്കോര്‍: 15-21, 21-12, 18-21. ഈ വര്‍ഷം കളിച്ച് നാല് ടൂര്‍ണ്ണമെന്റിലും സിന്ധുവിന് നാലാം റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല.

40ാം റാങ്കുകാരനോട് നിരാശാജനമായ പ്രകടനം പുറത്താണ് പ്രണോയ് പരാജയപ്പെട്ടത്. 8-21, 8-21 എന്ന സ്കോറിന് ക്രിസ്റ്റോ പോപോവിനോടാണ് പ്രണോയിയുടെ തോൽവി.

മലേഷ്യ ഓപ്പണിൽ സിന്ധുവിന് തോൽവി, ലക്ഷ്യയെ വീഴ്ത്തി പ്രണോയ് മുന്നോട്ട്

മലേഷ്യ ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി പിവി സിന്ധു. സ്പെയിനിന്റെ കരോളിന മരിനിനോടാണ് സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിൽ അടിയറവ് പറഞ്ഞത്. 12-21, 21-10, 15-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് സിന്ധു മരിനിനോട് പരാജയപ്പെടുന്നത്.

പുരുഷ സിംഗിള്‍സിൽ ലക്ഷ്യ സെന്നിനെ 22-24, 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിൽ കടന്നു.

പുരുഷ ഡബിള്‍സിൽ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കൊറിയയുടെ ലോക ഒമ്പതാം റാങ്കുകാരെ 21-16, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തുകയായിരുന്നു.

ബി.ഡബ്യു.എഫ് ഫൈനൽസിൽ നിന്നു പി.വി സിന്ധു പിന്മാറി

ബി.ഡബ്യു.എഫ് ലോക ടൂർ ഫൈനൽസിൽ നിന്നു ഇന്ത്യയുടെ പി.വി സിന്ധു പിന്മാറി. പരിക്ക് കാരണം വിശ്രമത്തിൽ ആയ സിന്ധു ഡോക്ടർമാരുടെ നിർദേശപ്രകാരം ആണ് പിന്മാറിയത്. ലോക അഞ്ചാം നമ്പർ ആയ സിന്ധു ചൈനയിൽ ഈ വർഷം അവസാനം നടക്കുന്ന ടൂർണമെന്റിൽ നിന്നാണ് പിന്മാറിയത്.

നിലവിൽ പരിശീലനം പുനരാരംഭിച്ച സിന്ധു ജനുവരിയിൽ മാത്രമെ പൂർണ കായികക്ഷമത കൈവരിക്കുകയുള്ളൂ. 2018 ൽ ആദ്യ ബി.ഡബ്യു.എഫ് ലോക ടൂർ ഫൈനൽസിൽ സിന്ധു ആയിരുന്നു കിരീടം നേടിയത്. നിലവിൽ ഇന്ത്യയിൽ നിന്ന്‌ എച്ച്.എസ് പ്രണോയ് മാത്രമാണ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടിയത്. കെ.ശ്രീകാന്ത് യോഗ്യതക്ക് ആയുള്ള പോരാട്ടത്തിലും ആണ്. ഒരു വർഷം ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയ 8 താരങ്ങൾ ആണ് ബി.ഡബ്യു.എഫ് ലോക ടൂർ ഫൈനൽസിൽ പങ്കെടുക്കുക.

ലക്ഷ്യ ഫൈനലിൽ, കിഡംബിയ്ക്ക് സെമിയിൽ തോൽവി, വനിതകളിൽ സിന്ധു ഫൈനലില്‍

കോമൺവെൽത്ത് പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ. എന്നാൽ മറ്റൊരു സെമി ഫൈനലില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി പൊരുതി വീണു. ലക്ഷ്യ മൂന്ന് ഗെയിം പോരാട്ടത്തിൽ ലോക 87ാം റാങ്കുകാരന്‍ ജിയ ഹെംഗ് ജേസൺ ടെഹിനെ 21-10, 18-21, 21-16 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

മലേഷ്യയുടെ സെ യോംഗ് എന്‍ജിയോടാണ് ശ്രീകാന്ത് കിഡംബി തോൽവിയേറ്റ് വാങ്ങിയത്. 21-13, 19-21, 10-21 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ആദ്യ ഗെയിം അനായാസം ജയിച്ച ശ്രീകാന്ത് രണ്ടാം ഗെയിമിൽ പൊരുതി നോക്കിയെങ്കിലും പരാജയം രുചിക്കേണ്ടി വന്നു. മൂന്നാം ഗെയിമിൽ താരം നിലയുറപ്പിക്കുവാന്‍ പാട് പെടുകയായിരുന്നു.

വനിത സിംഗിള്‍സിൽ സിംഗപ്പൂരിന്റെ യോ ജിയ മിന്നിനെ 21-19, 21-17 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. കാനഡയുടെ മിച്ചേൽ ലിയെയാണ് സിന്ധു ഫൈനലില്‍ നേരിടുക.

സിംഗപ്പൂര്‍ ഓപ്പൺ ക്വാര്‍ട്ടറിൽ കടന്ന് സൈനയും സിന്ധുവും

സിംഗപ്പൂര്‍ ഓപ്പൺ ബാഡ്മിന്റൺ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി ഇന്ത്യയുടെ പിവി സിന്ധുവും സൈന നെഹ്‍വാലും. സൈന ചൈനയുടെ ഹി ബിംഗ് ജിയാവോവിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ 21-19, 11-21, 21-17 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

പിവി സിന്ധു വിയറ്റ്നാമിന്റെ എന്‍ഗുയെന്‍ ലിന്‍ തുയിനെതിരെ ആവേശപ്പോരിലാണ് വിജയം കൈക്കലാക്കിയത്. മൂന്ന് ഗെയിം പോരാട്ടത്തിൽ സിന്ധുവിന് 19-21, 21-19, 21-18 എന്ന നിലയിലായിരുന്നു വിജയം.

അതേ സമയം വനിത സിംഗിള്‍സിൽ മറ്റൊരു ഇന്ത്യന്‍ താരം അഷ്മിത ചാലിഹയ്ക്ക് പരാജയം നേരിടേണ്ടി വന്നു. ചൈനയുടെ ഹാന്‍ യുവിനെതിരെ 9-21, 13-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

പ്രണോയിയും സിന്ധുവും ക്വാര്‍ട്ടറിൽ വീണു

തായ്വാന്റെ തായി സു യിംഗിനോട് വീണ്ടും പരാജയം ഏറ്റുവാങ്ങി പിവി സിന്ധു. മലേഷ്യ ഓപ്പൺ 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധു മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് പിന്നിൽ പോയത്. ആദ്യ ഗെയിമിൽ 21-13ന് സിന്ധു വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ രണ്ടും മൂന്നും ഗെയിമുകളിൽ തായി തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. 53 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-13, 21-15, 21-13.

പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് 18-21, 16-21 എന്ന സ്കോറിന് ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് പരാജയം ഏറ്റുവാങ്ങി.

മലേഷ്യ ഓപ്പൺ: ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരനെ വീഴ്ത്തി പ്രണോയ്, സിന്ധുവും ക്വാര്‍ട്ടറിൽ, കശ്യപിന് പരാജയം

മലഷ്യ ഓപ്പൺ 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് എച്ച്എസ് പ്രണോയിയും പിവി സിന്ധുവും. അതേ സമയം പാരുപ്പള്ളി കശ്യപിന് രണ്ടാം റൗണ്ടിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. പ്രണോയ് 21-15, 21-7 എന്ന സ്കോറിന് തായ്‍വാന്റെ ടിയന്‍ ചെന്‍ ചൗവിനെ പരാജയപ്പെടുത്തുകയായിരുന്നു. സിന്ധു തായ്‍ലാന്‍ഡിന്റെ ഫിറ്റായപോൺ ചൈവാനിനോട് ആദ്യ ഗെയിമിൽ പിന്നിൽ പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി വിജയം രചിക്കുകയായിരുന്നു. സ്കോര്‍ 19-21, 21-9, 21-14.

പാരുപ്പള്ളി കശ്യപ് തായ്‍ലാന്‍ഡിന്റെ കുന്‍ലാവട് വിടിഡ്സാര്‍നിനോട് നേരിട്ടുള്ള ഗെയിമിലാണ് പരാജയം ഏറ്റു വാങ്ങിയത്. 19-21, 10-21 എന്ന സ്കോറിനാണ് താരം പരാജയപ്പെട്ടത്.

Exit mobile version