ഗർനാചോയുടെ ഗോളിന് ഫിഫ പുഷ്‌കാസ് അവാർഡ്!! റൊണാൾഡോക്ക് ശേഷം ആദ്യമായി ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

എവർട്ടനെതിരായ അവിസ്മരണീയമായ ഓവർഹെഡ് കിക്കിന് 2024 ലെ ഫിഫ പുഷ്‌കാസ് അവാർഡ് അലജാൻഡ്രോ ഗർനാചോ സ്വന്തമാക്കി. ഒരു അക്രോബാറ്റിക് കിക്കിലൂടെ ഗർനാചോ നേടിയ ഗോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളായി വോട്ട് ചെയ്യപ്പെട്ടു.

റൊണാൾഡോക്ക് ശേഷം പുഷകാസ് അവാർഡ് തേടുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി ഗർനാചോ മാറി. 2009-ൽ പോർട്ടോയ്‌ക്കെതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐക്കണിക് സ്‌ട്രൈക്ക് ആയിരുന്നു ഒരു യുണൈറ്റഡ് താരത്തിന്റെ അവസാന പുഷ്കാസ് പുരസ്കാരം.

ഇതിഹാസ താരം പുസ്കാസിനെ മറികടന്ന് സുനിൽ ഛേത്രി, ഇന്ത്യയുടെ അഭിമാനം!!

കിർഗിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 85 ആയി ഉയർന്നു. ഇതോടെ ഹംഗേറിയൻ ഇതിഹാസം ഫെറൻക് പുസ്‌കാസിനെ മറികടന്ന് ഛേത്രി എക്കാലത്തെയും മികച്ച അഞ്ചാമത്തെ അന്താരാഷ്ട്ര ഗോൾ സ്‌കോററായി മാറി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെയാണ് ഛേത്രിയുടെ ഗോൾ പിറന്നത്., ഇന്ത്യ 2-0 ന് വിജയിച്ച് ഇന്ത്യ ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടവും നേടിയിരുന്നു. 89 ഗോളുമായി നാലാം സ്ഥാനത്തുള്ള മലേഷ്യൻ ഇതിഹാസം മൊഖ്താർ ദഹാരിയെക്കാൾ നാല് ഗോളുകൾക്ക് പിന്നിൽ ആണ് ഇപ്പോൾ ഛേത്രി. ലയണൽ മെസ്സി, അലി ദേ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് മുന്നിൽ ഉള്ള മറ്റു താരങ്ങൾ.

Most International Goals:

🇵🇹 Cristiano Ronaldo 𝟭𝟮𝟬
🇮🇷 Ali Daei 𝟭𝟬𝟵
🇦🇷 Lionel Messi 𝟵𝟵
🇲🇾 Mokhtar Dahari 𝟴𝟵
🇮🇳 Sunil Chhetri 𝟴𝟱
🇭🇺 Ferenc Puskás 𝟴𝟰

ഇത് ചരിത്രം, ഒലെക്സിയുടെ അത്ഭുത ഗോളിന് പുഷ്കാസ് പുരസ്കാരം

ഈ വർഷത്തെ മികച്ച ഗോളിനുള്ള പുരസ്കാരം പോളിഷ് ആമ്പ്യൂട്ടി താരം ഒലെക്സി സ്വന്തമാക്കി. പുസ്കസ് അവാർഡ് നേടുന്ന ആദ്യ ആമ്പ്യൂട്ടി താരമായി ഇതോടെ ഒലെക്സി മാറി.

2022 നവംബർ 6-ന്, പോളണ്ടിൽ ഒരു മിന്നുന്ന ഗോളിലൂടെ ആണ് മാർസിൻ ഒലെക്സി ലോകത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം നേടിയത്. പോളണ്ടിൽ സ്റ്റാൽ റസെസോയ്‌ക്കെതിരെ വാർത പോസ്‌നാന് വേണ്ടി കളിക്കുമ്പോൾ ആയിരുന്നു മുന്നേറ്റക്കാരൻ എതിർ ഗോൾകീപ്പറെ മറികടന്ന് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയത്.

തന്റെ ഒരു കാല് മാത്രം വെച്ച് താരം നേടിയ ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. പുസ്കസ് ചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഗോളുകളിൽ ഒന്നാകും ഇത്. ഇന്ന് ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിലാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്.

പുഷ്കാസ് പുരസ്കാരം കൊടുക്കേണ്ട ഗോൾ എന്ന് ഫിഫ, ഗോകുലം കേരള താരം നേടിയ ഗോൾ വൈറൽ!! | Video

ലോകത്തെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരമായ പുഷ്കാസ് അവാർഡ് കേരളത്തിലേക്ക് വന്നാൽ എങ്ങനെ ഇരിക്കും? നമ്മുടെ സ്വന്തം ക്ലബായ ഗോകുലം കേരള എഫ് സിയുടെ താരം വിവിയൻ കൊനാഡു നേടിയ ഗോൾ പുസ്കാസ് അവാർഡ് അർഹിക്കുന്ന ഗോൾ ആണെന്ന് ഫിഫയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പറഞ്ഞിരിക്കുകയാണ്. കേരള വനിതാ ലീഗിൽ ആണ് വിവിയൻ ഈ ഗോൾ നേടിയത്.

രണ്ട് ദിവസം മുമ്പ് ഗോകുലവും ബാസ്കോ ഒതുക്കുങ്ങലും തമ്മിൽ നടന്ന മത്സരത്തിലെ രണ്ടാം ഗോൾ. മലയാളി താരം അഭിരാമി നൽകിയ പാസ് ആദ്യ ടച്ചിലൂടെ മനോഹരമായി നിയന്ത്രിച്ച വിവിയൻ ഒരു വോളിയാക്കി മാറ്റി രണ്ടാം ടച്ചിൽ പന്ത് ഗോൾ വലയിലേക്ക് തൊടുത്തു. തീർത്തും അസാധ്യമായ ആങ്കിളിൽ നിന്നായിരുന്നു ഈ ഗോൾ. സാമൂഹിക മാധ്യമങ്ങളിൽ ഈ ഗോൾ വൈറലായതോടെ ആണ് ഫിഫയുടെ ശ്രദ്ധയിലും ഈ ഗോൾ പെട്ടത്.

എല്ലാ വർഷത്തെയും ഫിഫ പുരസ്കാരങ്ങൾക്ക് ഒപ്പം ആണ് പുഷ്കാസ് അവാർഡുകൾ പ്രഖ്യാപിക്കാറ്. അടുത്ത പുഷ്കാസ് നോമിനേഷനിൽ വിവയന്റെ ഈ ഗോൾ ഉൾപ്പെടും എന്ന് പ്രതീക്ഷിക്കാം. ഘാന താരമായ വിവിയൻ ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ആണ് ഗോകുലം കേരളയിലേക്ക് എത്തിയത്.

Exit mobile version