മാഞ്ചസ്റ്റർ സിറ്റിയും പ്യൂമയും റെക്കോർഡ് കരാറിൽ ഒപ്പുവെച്ചു


മാഞ്ചസ്റ്റർ സിറ്റി കായിക ഉൽപ്പന്ന നിർമാതാക്കളായ പ്യൂമയുമായി റെക്കോർഡ് തുകയുടെ ദീർഘകാല കരാർ ഒപ്പുവെച്ചു. ഏകദേശം ഒരു ബില്യൺ പൗണ്ടിന്റെ ഈ കരാർ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ കിറ്റ് ഡീലായി മാറും. ചൊവ്വാഴ്ച സ്ഥിരീകരിച്ച ഈ കരാർ കുറഞ്ഞത് 10 വർഷത്തേക്ക് പ്രാബല്യത്തിലായിരിക്കും, ഇത് നിലവിലെ ഇംഗ്ലീഷ് ചാമ്പ്യൻമാർക്ക് പ്രതിവർഷം 100 ദശലക്ഷം പൗണ്ട് നേടിക്കൊടുക്കും.


2019-ൽ ഒപ്പുവെച്ച, പൂമയുമായുള്ള സിറ്റിയുടെ മുൻ കരാർ പ്രതിവർഷം 65 ദശലക്ഷം പൗണ്ടിനായിരുന്നു. പുതിയ കരാർ അതിനെക്കാൾ വളരെ വലുതാണ്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, മാഞ്ചസ്റ്റർ യുണൈറ്റഡിന് അഡിഡാസുമായി ഉണ്ടായിരുന്ന 900 ദശലക്ഷം പൗണ്ടിന്റെ കരാറിനെയും ഇത് മറികടന്നു, അത് മുമ്പ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കരാറായിരുന്നു.
ഈ ചരിത്രപരമായ പങ്കാളിത്തം മാഞ്ചസ്റ്റർ സിറ്റിയുടെ ആഗോള വളർച്ചയിൽ പൂമയുടെ സ്ഥാനം ഉറപ്പിക്കുന്നു, പ്രത്യേകിച്ചും 2020 മുതലുള്ള ക്ലബ്ബിന്റെ മികച്ച പ്രകടനങ്ങൾക്ക് ശേഷം. ഇതിൽ തുടർച്ചയായ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും 2022-23 ലെ ചരിത്രപരമായ ട്രെബിൾ നേട്ടവും ഉൾപ്പെടുന്നു.

മാഞ്ചസ്റ്റർ സിറ്റി തേർഡ് കിറ്റ് പുറത്തിറക്കി

2024/25 സീസണിലേക്കായുള്ള പുതിയ തേർഡ് കിറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കി. പുതിയ ക്ലബ് ക്രെസ്റ്റിലെ കപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സൂക്ഷ്മമായ ഗ്രാഫിക്കുകളോടും കൂടിയ ജേഴ്സു ബർഗണ്ടി നിറത്തിലാണ്. സിറ്റി അവരുടെ അടുത്ത പ്രീസീസൺ മത്സരത്തിൽ ഈ ജേഴ്സി അണിയും. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. അവർ നേരത്തെ ഹോം ജേഴ്സി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി ഇപ്പോൾ മികച്ച രീതിയിൽ പുതിയ സീസണായി ഒരുങ്ങുകയാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ തേർഡ് കിറ്റ് എത്തി

2023/24 സീസണിലേക്കായുള്ള പുതിയ തേർഡ് കിറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കി. കടും നീല നിറത്തിൽ സിറ്റിയുടെ സ്കൈ ബ്ലൂ കളറിന്റെ മിന്നലുകൾ പോലുള്ള വരകൾ ഉള്ള ഡിസൈനിൽ ആണ് തേർഡ് കിറ്റ്‌. സിറ്റി അവരുടെ അടുത്ത പ്രീസീസൺ മത്സരത്തിൽ ഈ ജേഴ്സി അണിയും. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. അവർ നേരത്തെ ഹോം ജേഴ്സി അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടിയ സിറ്റി ഇപ്പോൾ മികച്ച രീതിയിൽ പുതിയ സീസണായി ഒരുങ്ങുകയാണ്.

2025 മുതൽ പ്രീമിയർ ലീഗിൽ പൂമയുടെ ബോളുകൾ

2025 സീസൺ മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാച്ച് ഡേ ബോളുകൾ പൂമ സ്‌പോൺസർ ചെയ്യും. നിലവിൽ നൈക്കിയുടെ ബോളുകൾ ആണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. എന്നാൽ 25 വർഷം നീണ്ട കരാർ പുതുക്കാൻ അമേരിക്കൻ കമ്പനിയായ നൈക്കിയും പ്രീമിയർ ലീഗും തമ്മിൽ ധാരണയിൽ എത്തിയില്ല.

തുടർന്ന് ആണ് ജർമ്മൻ കമ്പനി ആയ പൂമയും ആയി വലിയ കരാറിൽ പ്രീമിയർ ലീഗ് എത്തിയത്. നിലവിൽ സ്പാനിഷ് ലാ ലീഗ, ഇറ്റാലിയൻ സീരി എ എന്നിവിടങ്ങളിൽ പൂമയുടെ ഓർബിറ്റ ബോളുകൾ ആണ് ഉപയോഗിക്കുന്നത്. വമ്പൻ കരാർ ആണ് പൂമയും ആയി പ്രീമിയർ ലീഗ് ഏർപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കരാർ പുതുക്കാൻ നൈക്കി വരുത്തിയ വിമുഖത ആണ് പൂമക്ക് തുണയായത്. നിരവധി ഗൃഹാതുരത്വ നിമിഷങ്ങൾ സമ്മാനിച്ച നൈക്കി ബോളും ആയുള്ള ബന്ധം പ്രീമിയർ ലീഗ് അവസാനിപ്പിക്കുന്നത് ഒരു വലിയ യുഗത്തിന്റെ അവസാനം ആണ്.

പുതിയ മൂന്നാം ജേഴ്സി എ സി മിലാൻ പുറത്തിറക്കി

ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ എ സി മിലാൻ പുതിയ സീസണായുള്ള മൂന്ന കിറ്റ് അവതരിപ്പിച്ചു. ഒലീവ് ഗ്രീൻ നിറത്തിൽ ഉള്ള ഡിസൈനിൽ ആണ് മൂന്നാം ജേഴ്സി ഡിസൈൻ. എ സി മിലാന്റെ സ്ഥിരം ചുവപ്പും കറുപ്പും നിറത്തിലുള്ള സ്ട്രൈപ്സിൽ ഹോം ജേഴ്സിയും വെള്ള നിറത്തിൽ ഉള്ള എവേ ജേഴ്സിയും അവർ നേരത്തെ പുറത്തിറക്കിയിരുന്നു. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്‌. അടുത്ത ലീഗ് മത്സരത്തിൽ ആകും മിലാൻ ഈ ജേഴ്സി ആദ്യമായി അണിയുക.

വ്യത്യസ്ത ഡിസൈനിൽ മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണായുള്ള തേർഡ് കിറ്റ് അവതരിപ്പിച്ചു. സ്ട്രീറ്റ് ആർട്ടിൽ നിന്ന് പ്രചോദനം കൊണ്ടുള്ള ഒരു ഡിസൈനിൽ ആണ് മാഞ്ചസ്റ്റർ സിറ്റി മൂന്നാം കിറ്റ് ഒരുക്കിയിരിക്കുന്നത്. ഇളം പച്ച നിറത്തിൽ ഉള്ള ജേഴ്സിയിൽ കറുത്ത സ്ട്രൈപ്സ് ഉൾപ്പെടുന്ന ഡിസൈനിൽ ആണ് ജേഴ്സി. നേരത്തെ സ്കൈ ബ്ലൂ നിറത്തിലുള്ള സിറ്റിയുടെ ഹോം ജേഴ്സിയും ചുവപ്പ് നിറത്തിലുള്ള എവേ കിറ്റും അവർ പുറത്തിറക്കിയിരുന്നു. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്‌.

Story Highlight:Manchester City launch new Puma third kit for 2022/23

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസറാവാൻ പ്യൂമയും അഡിഡാസും രംഗത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറാവാൻ വമ്പൻ കമ്പനികളായ പ്യൂമയും അഡിഡാസും രംഗത്തെന്ന് റിപ്പോർട്ടുകൾ. നേരത്തെ ജേഴ്സി സ്പോൺസറായിരുന്ന നൈക്കി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് പുതിയ സ്‌പോൺസറെ കണ്ടെത്താൻ ബി.സി.സി.ഐ ശ്രമം തുടങ്ങിയത്.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലി പ്യൂമയുടെ ബ്രാൻഡ് അംബാസിഡർ ആണ്. അതുകൊണ്ട് തന്നെ പ്യൂമ ജേഴ്സി സ്‌പോൺസർഷിപ് സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ താരം കെ.എൽ രാഹുലും പ്യൂമയുടെ ബ്രാൻഡ് അംബാസിഡർ ആണ്.

എന്നാൽ ബി.സി.സി.ഐ നേരത്തെ നിർദേശിച്ച തുകയേക്കാൾ കുറഞ്ഞ തുക നൽകി കരാർ സ്വന്തമാക്കാൻ നേരത്തെ സ്പോൺസർമാരായിരുന്ന നൈക്കി ശ്രമിച്ചേക്കുമെന്നും വാർത്തകൾ ഉണ്ട്. 2016-2020 കാലഘട്ടത്തിൽ 370 കോടി രൂപ മുടക്കിയാൻ നൈക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറായത്.

ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍, നൈക്കിന് പകരം എത്തുക പ്യൂമ?

നൈക്കിനെ പിന്തള്ളി പ്യൂമയാവും ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സറും മെര്‍ക്കന്‍ഡൈസ് പാര്‍ട്ണറും ആകുവാനുള്ള മുന്‍ പന്തിയിലെന്ന് സൂചന. നൈക്ക് കരാര്‍ പുതുക്കുന്ന ചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതിനെത്തുടര്‍ന്നാണ് ബിസിസിഐ പകരക്കാരനെ കണ്ടെത്തുവാനായി ടെണ്ടര്‍ വിളിച്ചത്.

2017ല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുമായി 110 കോടിയുടെ എട്ട് വര്‍ഷത്തേ കരാറില്‍ ഏര്‍പ്പെട്ടാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വലിയ കുതിപ്പ് പ്യൂമ നടത്തിയത്. ഒറ്റ ബ്രാന്‍ഡില്‍ നിന്ന് നൂറ് കോടിയെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്ന കായിക താരവുമായി മാറി ഇതോടെ വിരാട് കോഹ്‍ലി.

കൊറോണയ്ക്ക് ശേഷമുള്ള കാലത്തെ അതിജീവിക്കുവാനായി വലിയ തോതില്‍ ഉള്ള ചെലവ് ചുരുക്കലിലൂടെ കടന്ന് പോകുന്നതിനാലാണ് ബിസിസിഐയുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് നൈക്ക് തീരുമാനിച്ചത്. വലിയ തോതിലുള്ള തൊഴിലവസരങ്ങളും അടുത്തിടെ നൈക്ക് വെട്ടി കുറച്ചിരുന്നു.

Exit mobile version