പ്രഖ്യാപനം എത്തി, പ്യൂട്ടിയയെ ഒഡീഷ എഫ് സി സ്വന്തമാക്കി

മുൻ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം പ്യൂട്ടിയ ഇനി ഒഡീഷ എഫ് സിയിൽ. മോഹൻ ബഗാൻ വിട്ടാണ് താരം ഒഡീഷ എഫ് സിയിലേക്ക് എത്തുന്നത്‌. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് മോഹൻ ബഗാൻ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാൽ അവിടെ അധികം അവസരം താരത്തിന് ലഭിച്ചില്ല. ഒഡീഷയിൽ 25കാരൻ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

24കാരനായ പ്യൂട്ടിയ അതിനു മുമ്പ് രണ്ടര സീസണോളം ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ആയിരുന്നപ്പോൾ താരം സ്ഥിരമായി ആദ്യ ഇലവനിൽ ഉണ്ടാകാറുണ്ടായിരുന്നു. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്.ഐ എസ് എല്ലിൽ ആകെ 73 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

പ്യൂട്ടിയ മോഹൻ ബഗാൻ വിടുന്നു, ഇനി ഒഡീഷയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം പ്യൂട്ടിയ മോഹൻ ബഗാനും വിടുന്നു. താരം ഒഡീഷ എഫ് സിയിലേക്ക് പോകും എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു‌ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് മോഹൻ ബഗാൻ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാൽ അവിടെ അധികം അവസരം താരത്തിന് ലഭിച്ചില്ല. ഒഡീഷയിൽ 25കാരൻ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും.

24കാരനായ പ്യൂട്ടിയ അതിനു മുമ്പ് രണ്ടര സീസണോളം ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ആയിരുന്നപ്പോൾ താരം സ്ഥിരമായി ആദ്യ ഇലവനിൽ ഉണ്ടാകാറുണ്ടായിരുന്നു. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്.ഐ എസ് എല്ലിൽ ആകെ 73 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

പൂട്ടിയ ക്ലബ് വിടുന്നതിനാലാണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാത്തത് എന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ മധ്യനിര താരം പൂട്ടിയ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. പൂട്ടിയ ക്ലബ് വിടുക ആണെന്നും അതുകൊണ്ട് ആണ് താരം ടീമിനായി കളിക്കാത്തത് എന്നും ഇവാൻ പറഞ്ഞു. ഫുട്ബോൾ ഇങ്ങനെ ആണെന്നും താരങ്ങൾ ക്ലബുകൾ മാറും എന്നും അതാണ് പൂട്ടിയയുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത് എന്നും ഇവാൻ പറഞ്ഞു.

പൂട്ടിയ ക്ലബ് വിടുന്നതിൽ ഖേദമുണ്ട് പക്ഷെ ക്ലബിനും ഇത്തരം സാഹചര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്. പൂട്ടിയ ഉടൻ തന്നെ പുതിയ ക്ലബിലേക്ക് എത്തും എന്നും ഇവാൻ സൂചിപ്പിച്ചു. പൂട്ടിയ കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന ഭാഗമായിരുന്നു എന്നും താരത്തിന് താൻ എല്ലാ ആശംസകളും നേരുന്നു എന്നും ഇവാൻ പറഞ്ഞു. പൂട്ടിയ അവസാന രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അവസാന ഏഴ് മത്സരങ്ങളായി താരം ആദ്യ ഇലവനിലും എത്തിയിരുന്നില്ല.

പൂട്ടിയ കൊൽക്കത്തൻ ക്ലബായ എ ടി കെ മോഹൻ ബഗാനിൽ പോകും എന്നാണ് സൂചന.

Exit mobile version