മോഡ്രിച് ബാലൻഡിയോർ അർഹിക്കുന്നില്ല- കവാനി

ക്രോയേഷ്യയുടെ മധ്യനിര താരം ലൂക്ക മോഡ്രിച് ബാലൻഡിയോർ പുരസ്കാരം അർഹിക്കുന്നില്ല എന്ന് ഉറുഗ്വേ താരം എഡിസൻ കവാനി. റയൽ മാഡ്രിഡ് താരമായ മോഡ്രിച് ബാലൻഡിയോർ പുരസ്കാരത്തിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന താരമാണ്. നേരത്തെ ഫിഫയുടെ ദി ബെസ്റ്റ് പുരസ്കാരവും മോഡ്രിച് നേടിയിരുന്നു.

കവാനിയുടെ അഭിപ്രായത്തിൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ എംബപ്പേ, വരാൻ, ഗ്രീസ്മാൻ എന്നിവരിൽ ആരെങ്കിലും അവാർഡ് അർഹിക്കുന്നുണ്ട്. മോഡ്രിച് ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും ലോകകപ്പ് ഫൈനലിൽ തോറ്റു, വരാൻ ഇത് രണ്ടും നേടി എന്നത് കാരണം വരാൻ കൂടുതൽ അർഹത ഉണ്ട് എന്നും കവാനി കൂട്ടി ചേർത്തു.

നെയ്മറിന്റെ പരിക്ക് ഗുരുതരമല്ല- ബ്രസീൽ ടീം ഡോക്ടർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പരിക്ക് ഗൗരവം ഉള്ളതല്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ. കാമറൂണിന് എതിരായ മത്സരത്തിൽ താരം കേവലം 8 മിനുട്ടിനുള്ളിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പക്ഷെ താരത്തിന് ഏറെ ദിവസം പുറത്ത് ഇരിക്കേണ്ടി വരില്ല. പി എസ് ജി ക്ക് ആശ്വാസം പകരുന്ന വാർത്തയായി ഇത്.

നെയ്മറിന്റെ പരിക്ക് സാരമുള്ളത് അല്ലെങ്കിലും 24 മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിലൂടെ മാത്രമേ അവസാന തീരുമാനം പറയാനാകൂ. MRI അടക്കമുള്ള പരിശോധനകൾ നടത്തേണ്ടതുണ്ട് എന്നും ബ്രസീൽ ഡോക്ടർ കൂട്ടി ചേർത്തു. വരുന്ന ബുധനാഴ്ച ലിവർപൂളിന് എതിരായ ചാമ്പ്യൻസ് ലീഗ് നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന ഫ്രഞ്ച് ചാംപ്യന്മാർക്ക് ഈ വാർത്ത ശുഭ സൂചനയാകും.

പി എസ് ജി, സിറ്റി എന്നിവർക്കെതിരെ യുവേഫ നടപടി സ്വീകരിക്കണം- ല ലീഗ പ്രസിഡന്റ്

ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ലംഘിച്ച മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി ടീമുകൾക്ക് എതിരെ യുവേഫ നടപടി സ്വീകരിക്കണം എന്ന് ല ലീഗ ചീഫ് ഹാവിയർ ടബാസ്. ഇരു ടീമുകളെയും ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇരു ടീമുകളും ചതി നടത്തി എന്നാണ് അദേഹത്തിന്റെ ആരോപണം.

ഫുട്‌ബോൾ ലീക്ക്‌സ് പുറത്തുവിട്ട രേഖകൾ പ്രകാരം ഇരു ടീമുകളും കളിക്കാരെ എത്തിക്കാൻ വമ്പൻ തുക മുടക്കിയതായും എന്നാൽ ഇത് ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ മറികടക്കാൻ മറച്ചു വച്ചതായും കണ്ടെത്തിയിരുന്നു. എന്നാൽ ഇരു റടീമുകളും ഈ ആരോപണങ്ങൾ തള്ളി കളഞ്ഞിരുന്നു. താൻ രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായും പുതിയ വെളിപ്പെടുത്തലുകൾ തന്റെ വാദം ശെരി വച്ചതായും ടബാസ് കൂട്ടി ചേർത്തു.

ഇരു ടീമുകൾക്ക് എതിരെയും യുവേഫയുടെ നടപടി അനിവാര്യമാണ്. ലോക ഫുട്‌ബോളിലെ സന്തുലിതാവസ്ഥ തകർക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. ഒരു വർഷത്തേക്ക് എങ്കിലും ഇരുവരെയും ചാമ്പ്യൻസ് ലീഗിന് പുറത്ത് ഇരുത്തുന്നത് എല്ലാവർക്കും വലിയ സന്ദേശമാണ് നൽകുക എന്നും ടബാസ് പറഞ്ഞു.

നെയ്മർ സുഹൃത്തും സഹോദരനും- കവാനി

പി എസ് ജി ടീം അംഗം നെയ്മറുമായി തനിക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് സഹ താരം എഡിസൻ കവാനി. ഉറുഗ്വേയും ബ്രസീലും തമ്മിലുള്ള രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഇരുവരും തമ്മിൽ ഉടക്കിയതോടെയാണ് ഒരുവരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായത്. എന്നാൽ നെയ്മർ തന്റെ അടുത്ത സുഹൃത്തും സഹോദര തുല്യനുമാണ് എന്നാണ് കവാനി പ്രതികരിച്ചത്. മത്സരത്തിൽ നെയ്മറിനെ അനാവശ്യ ഫൗൾ ചെയ്തതിന് കവാനിക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

കളിക്കിടയിൽ തങ്ങൾ വിജയിക്കാനായി പോരാടുന്ന എങ്കിലും കളി കഴിഞ്ഞാൽ ഒന്നാണെന്നും കവാനി കൂട്ടി ചേർത്തു. നേരത്തെ ഇരുവരുടെയും ടീം അംഗം എംബപ്പേ ഇരുവരും ക്ലബ്ബിൽ തിരിച്ചെത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. നേരത്തെ കഴിഞ്ഞ സീസണിൽ കവാനിയും നെയ്മറും ഗ്രൗണ്ടിൽ പെനാൽറ്റി എടുക്കാൻ വേണ്ടി പരസ്യമായി തർക്കിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

മരണ പോരാട്ടത്തിന് പി.എസ്.ജി ഇന്ന് നാപോളിയിൽ

ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടത്തിൽ നാപോളി സ്വന്തം ഗ്രൗണ്ടിൽ പി.എസ്.ജിയെ നേരിടും. ലീഗ് 1ൽ മികച്ച ഫോമിലാണെങ്കിലും യൂറോപ്പിൽ അത് അവർത്തിക്കാനാവാതെ പോയ പി.എസ്.ജിക്ക് ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. ഇന്ന് നാപോളിയോടുള്ള തോൽവി അവരെ ചാമ്പ്യൻസ് ലീഗിന് പുറത്തേക്കുള്ള അകലം കുറക്കും.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പി.എസ്.ജി. 5 പോയിന്റുള്ള നാപോളി രണ്ടാം സ്ഥാനത്തും 6 പോയിന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്തുമാണ്. അതെ സമയം ലിവർപൂളിന് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ ഗ്രൂപ്പിലെ ദുർബലരായ ക്രവേന സ്വാഡേയാണ്. അത് കൊണ്ട് തന്നെ ലിവർപൂൾ ഇന്നത്തെ മത്സരം ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. ജയത്തോടെ ലിവർപൂൾ അടുത്ത റൗണ്ടിലേക്ക് ഏകദേശം യോഗ്യത ഉറപ്പിക്കും. ഇതോടെ ഗ്രൂപ്പിൽ ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി പി.എസ്.ജിയും നാപോളിയുമാവും മത്സരിക്കുക.

പി.എസ്.ജിയുടെ ഗ്രൗണ്ടിൽ വെച്ച് കഴിഞ്ഞ തവണ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോൾ അവസാന മിനുട്ടിൽ ഡി മരിയ നേടിയ ഗോളിൽ പി.എസ്.ജി സമനില പിടിച്ചിരുന്നു. ഇതോടെയാണ് ഗ്രൂപ്പിൽ പി.എസ്.ജിക്ക് ചെറിയ സാധ്യത തെളിഞ്ഞത്.

പന്ത്രണ്ടാം അങ്കവും ജയിച്ച് പി എസ് ജി

ലീഗ് 1 ൽ തുടർച്ചയായ 12 ആം മത്സരത്തിലും പി എസ് ജി ക്ക് ജയം. ലീഗിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച പി എസ് ജി ഇന്നലെ പന്ത്രണ്ടാം മത്സരത്തിലും ലില്ലെയെ 2-1 ന് മറികടന്നു. ലീഗിൽ രണ്ടാം സ്ഥാനക്കാരായ ലില്ലേക്കും അവരുടെ കുതിപ്പ് തടയാനായില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസരത്തിന് ഒത്ത് ഉയർന്ന സൂപ്പർ താരങ്ങളാണ് പി എസ് ജി ക്ക് ജയം സമ്മാനിച്ചത്. 70 ആം മിനുട്ടിൽ എംബപ്പേയും 84 ആം മിനുട്ടിൽ നെയ്മറുമാണ് അവരുടെ ഗോളുകൾ നേടിയത്. എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി പെപെയിലൂടെ ലില്ലെ ഗോളാക്കിയെങ്കിലും ഒരു തിരിച്ചു വരവിന് സമയമുണ്ടായിരുന്നില്ല.

മാർസെയെയും വീഴ്ത്തി, എംബപ്പേ കരുത്തിൽ പി എസ് ജി

ബെഞ്ചിൽ നിന്നിറങ്ങി കിലിയൻ എംബപ്പേ രക്ഷകനായപ്പോൾ ലീഗ് 1 ൽ പാരീസ് സെന്റ് ജർമ്മന് എതിരില്ലാത്ത 2 ഗോളുകളുടെ ജയം. ജയത്തോടെ ലീഗിൽ തുടർച്ചയായ 11 നയങ്ങളുമായി അവർ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സൂപ്പർ താരം എംബപ്പേക്ക് പകരം സ്‌ട്രൈക്കർ സ്ഥാനത്ത് ചുപമോട്ടിങ്ങിനെ ഇറക്കിയാണ് പി എസ് ജി മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ മാർസെ നേരിയ ആധിപത്യം പുലർത്തിയതോടെ ചാംപ്യന്മാർക്ക് ഗോൾ നേടാനായില്ല. ഇതോടെ രണ്ടാം പകുതിയിൽ ചുപമോട്ടിങ്ങിനെ പിൻവലിച്ച അവർ എംബപ്പേയെ കളത്തിൽ ഇറക്കി. 65 ആം മിനുട്ടിൽ ഫ്രഞ്ച് താരം പി എസ് ജി യെ മുന്നിൽ എത്തിച്ചു. കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കേ ഡ്രാക്സലർ അവരുടെ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു.

ഇഞ്ചുറി ടൈം ഗോളിൽ രക്ഷപ്പെട്ട് പി എസ് ജി, നാപോളിയോട് സമനില

പാരീസിൽ ചെന്ന്  പി എസ് ജി യെ വീഴ്ത്താനുള്ള സുവർണാവസരം നാപോളി നഷ്ടമാക്കി. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിന് സമനില വഴങ്ങിയാണ് നാപോളി പാരീസ് വിടുന്നത്. ഇരു ടീമുകളും മത്സരത്തിൽ 2 ഗോളുകൾ വീതമാണ് നേടിയത്.

ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ച ആദ്യ പകുതിയിൽ പക്ഷെ ലീഡ് നേടിയത് നാപോളിയാണ്. 29 ആം മിനുട്ടിൽ കല്ലേഹോന്റെ അസാമാന്യ പാസ്സ് മികച്ച ടച്ചിലൂടെ ലോറൻസോ ഇൻസിനെ പി എസ് ജി യുടെ വലയിലാക്കുകയായിരുന്നു. പിന്നീട് നെയ്മറിന്റെ നീക്കത്തിന് ഒടുവിൽ എംബപ്പേക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും നാപോളി ഗോളി ഓസ്പിനയുടെ മികച്ച സേവ് നാപോളിയെ രക്ഷിച്ചു.

രണ്ടാം പകുതി 5 മിനുട്ട് പിന്നിട്ടപ്പോൾ നെയ്മറിന്റെ ഷോട്ട് ഓസ്പിന തടുത്തിട്ടു. പിന്നീടും മുനിയേയുടെ ഹെഡറിൽ നിന്നും നാപോളി ഗോളി ടീമിന്റെ രക്ഷക്ക് എത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പി എസ് ജി കാത്തിരുന്ന ഗോളെത്തി. മുനിയേയുടെ പാസ്സ് ക്ലിയർ ചെയ്യാനുള്ള മാരിയോ റൂയിയുടെ ശ്രമം പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിൽ. സ്കോർ 1-1. 77 ആം മിനുട്ടിൽ നാപോളി തങ്ങളുടെ ലീഡ് പുനസ്ഥാപിച്ചു. ഡ്രെയ്‌സ് മേർട്ടൻസാണ് ഗോൾ നേടിയത്. പക്ഷെ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങാൻ മടിച്ച പി എസ് ജി ഡി മരിയയുടെ ഗോളിൽ ഇഞ്ചുറി ടൈമിൽ സമനില പിടിക്കുകയായിരുന്നു.

തന്റെ മകൻ എംബപ്പേയെ ഇഷ്ട്ടപെടുന്നുവെന്ന് നെയ്മർ

തന്റെ മകൻ ലുക്കാ ഡാ സിൽവ സാന്റോസ് പി.എസ്.ജിയിൽ തന്റെ സഹ താരമായ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ടെന്ന് നെയ്മർ. ലിയോണിനെതിരെ എംബപ്പേയുടെ മികച്ച പ്രകടനത്തിന് ശേഷമാണു നെയ്മറുടെ വെളിപ്പെടുത്തൽ. മത്സരത്തിൽ  14 മിനുറ്റുനിടെ നാല് ഗോൾ നേടി എംബപ്പേ തിളങ്ങിയിരുന്നു. ലീഗ് 1ന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു താരം നാല് ഗോൾ നേടിയത്.  മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പി.എസ്.ജി ലിയോണിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.

“തന്റെ മകൻ എംബപ്പേയെ ഒരുപാടു ഇഷ്ട്ടപെടുന്നു, ഞാൻ എന്റെ മകനെ ട്രെയിനിങ് ഗ്രൗണ്ടിൽ കൊണ്ട് പോയിരുന്നു. മകന് സ്കൂളിലെ സുഹൃത്തുക്കളെ കാണിക്കാൻ ഫോട്ടോ എടുക്കണമായിരുന്നു. അവൻ ഫോട്ടോ എടുക്കുകയും ചെയ്തു. അവൻ വളരെ സന്തോഷവാനാണ്” നെയ്മർ പറഞ്ഞു.

 

ഇരട്ട ഗോളോടെ കവാനി, റെക്കോർഡ് ജയവുമായി പി.എസ്.ജി

റെയിംസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1ൽ വിജയകുതിപ്പ് തുടരുന്നു. ജയത്തോടെ പുതിയ ക്ലബ്റെക്കോർഡ് സൃഷ്ടിക്കാനും പി.എസ്.ജിക്കായി. ആദ്യമായിട്ടാണ് പി.എസ്.ജി സീസണിന്റെ ആദ്യത്തിൽ 21 പോയിന്റ് നേടുന്നത്. കഴിഞ്ഞ സീസണിൽ ഉനൈ ഏംറിക്ക് കീഴിൽ നേടിയ 19 പോയിന്റാണ് പി.എസ്.ജി മറികടന്നത്. അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ ലീഗ് 1 ചരിത്രത്തിൽ ആദ്യ 8 മത്സരങ്ങൾ ജയിച്ച ലില്ലെയുടെ റെക്കോർഡിനൊപ്പമെത്താനും പി.എസ്.ജിക്കവും.

വിലക്ക് നേരിടുന്ന എംബപ്പേ ഇല്ലാതെയിറങ്ങിയ പി.എസ്.ജി മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ പിറകിലായി. ഹാവിയർ ഷാവേർലൈൻ ആണ് റെയിംസിന്റെ ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച പി.എസ്.ജി അഞ്ചാം മിനുട്ടിൽ തന്നെ സമനില പിടിച്ചു. കവാനിയാണ് ഗോൾ നേടിയത്.

അധികം താമസിയാതെ പെനാൽറ്റിയിലൂടെ നെയ്മർ പി.എസ്.ജിക്ക് ലീഡ് നേടിക്കൊടുത്തു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നെയ്മറിന്റെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഇതിനു പുറമെ രണ്ടു അസിസ്റ്റും സീസണിൽ നെയ്മർ സ്വന്തമാക്കിയിരുന്നു.  തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ കവാനി തന്റെ രണ്ടാമത്തെ ഗോളും പി.എസ്.ജിയുടെ മൂന്നാമത്തെ ഗോളും നേടി.

പി.എസ്.ജിയുടെ നാലാമത്തെ ഗോൾ രണ്ടാം പകുതിയിൽ മുനേർ ആണ് നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലിയോണിനേക്കാൾ 8 പോയിന്റിന്റെ ലീഡ് നേടാനും പി.എസ്.ജിക്കായി.

 

നെയ്മറിനെ മാത്രം ക്രൂശിക്കേണ്ട , തോൽവിയിൽ എല്ലാവർക്കും പങ്ക് – തിയാഗോ സിൽവ

ലിവർപൂളിനെതിരായ തോൽവിക്ക് നെയ്മറിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ലെന്ന് പി എസ് ജി ക്യാപ്റ്റൻ തിയാഗോ സിൽവ. കളിച്ച എല്ലാവരും ഇക്കാര്യത്തിൽ കുറ്റക്കാർ ആണെന്നും സിൽവ. ആൻഫീൽഡിൽ ഫിർമിനോ അവസാന നിമിഷം നേടിയ ഗോളിൽ ലിവർപൂൾ 3-2 ന് ജയം സ്വന്തമാക്കിയിരുന്നു.

“നെയ്മർ ടീമിനെ സഹായിക്കാനാണ് ശ്രമിച്ചത്, പരിശീലകൻ ആവശ്യപ്പെട്ട രീതിയിലാണ് നെയ്മർ കളിച്ചത്” എന്നാണ് തിയാഗോ സിൽവ അഭിപ്രായപ്പെട്ടത്. ആളുകൾ ഒരു ഇരയെ തിരഞ്ഞെടുക്കും പക്ഷെ തോൽവിയിൽ പി എസ് ജി യുടെ എല്ലാ കളിക്കാർക്കും പങ്കുണ്ട്.

റെന്നെസിനെതിരെ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ജയിക്കാനാവും പി എസ് ജി യുടെ ശ്രമം.

എംബപ്പേക്ക് വിലക്ക്, നിർണായക മത്സരങ്ങൾ നഷ്ട്ടമാകും

ഫ്രഞ്ച് ലീഗിൽ നിമസിനെതിരെ ചുവപ്പ് കാർഡ് കണ്ട പി എസ് ജി താരം കിലിയൻ എംബപ്പേക്ക് 3 മത്സരങ്ങളിൽ വിലക്ക്. നിമസ് കളിക്കാരൻ തെജി സവനിരിനെ തള്ളിയതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്.

എംബപ്പേയുമായി കോർത്ത സവനിരിനെ നേരത്തെ 5 മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. പി എസ് ജി യുടെ സെയിന്റ് എറ്റിനെ, റെന്നസ്, റെയിംസ്‌ടീമുകൾക്ക് എതിരായ മത്സരസങ്ങളിൽ താരത്തിന് കളിക്കാനാവില്ല.

Exit mobile version